വധശിക്ഷ ഈജിപ്റ്റിൽ
ഈജിപ്റ്റിൽ പുരാതന ഈജിപ്ഷ്യൻ സംസ്കാര കാലഘട്ടം മുതൽക്കെ മരണശിക്ഷ നിലവിലുണ്ടായിരുന്നു. കൊലപാതകം, മോഷണം, ദിവ്യമെന്ന് കരുതുന്ന വസ്തുക്കളെയോ വ്യക്തികളെയോ അപമാനിക്കൽ (sacrilege), ഫറവോയെ വധിക്കാൻ ശ്രമിക്കുക, ചാരവൃത്തി തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്നവർക്കായിരുന്നു മരണശിക്ഷ നൽകിയിരുന്നത്.
രീതികൾ
[തിരുത്തുക]ശിരശ്ഛേദം, ബലി, നൈൽ നദിയിൽ ചാക്കിൽ കെട്ടി മുക്കിക്കൊല്ലൽ എന്നീ രീതികളിൽ വധശിക്ഷ പണ്ടുകാലത്ത് നടപ്പാക്കിയിരുന്നു.
വർത്തമാനകാലം
[തിരുത്തുക]ആംനസ്റ്റി ഇന്റർനാഷണൽ എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം തീവ്രവാദത്തിനെതിരായ നിയമപ്രകാരവും; മുന്നൊരുക്കത്തോടെയുള്ള കൊലപാതകം, ബലാത്സംഗം എന്നിവയിലും; മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലുമാണ് ഇപ്പോൾ വധ ശിക്ഷ നൽകാറുള്ളത്. [1] ഇപ്പോൾ രണ്ടു രീതിയിലാണ് ഈജിപ്റ്റിൽ വധശിക്ഷ നടപ്പിലാക്കുന്നത്. സൈനികരല്ലാത്ത കുറ്റവാളികളെ തൂക്കിക്കൊല്ലുകയാണ് പതിവ്. വധശിക്ഷയർഹിക്കുന്ന കുറ്റം ചെയ്യുന്ന സൈനികരെ വെടിവച്ച് കൊല്ലുകയാണ് പതിവ്.
രാജ്യദ്രോഹക്കുറ്റത്തിനും വധശിക്ഷ നൽകാം.
ചാരപ്രവൃത്തി ആരോപിച്ച് 1955-ൽ ഈജിപ്റ്റ് 3 ഇസ്രായേലികളെ തൂക്കിക്കൊന്നിരുന്നു. [2] 2004-ൽ അഞ്ച് തീവ്രവാദികളെ പ്രധാനമന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്ന കുറ്റമാരോപിച്ച് തൂക്കിക്കൊന്നു. [3]
കുറിപ്പുകൾ
[തിരുത്തുക]- ↑ "Document Information | Amnesty International". Archived from the original on 2004-10-10. Retrieved 2004-10-10.
- ↑ [1]
- ↑ "ആർക്കൈവ് പകർപ്പ്". The New York Times. Archived from the original on 2012-02-19. Retrieved 2012-05-24.
അവലംബം
[തിരുത്തുക]വധശിക്ഷ ഏഷ്യയിൽ | |
---|---|
പരമാധികാര രാഷ്ട്രങ്ങൾ | • അഫ്ഗാനിസ്ഥാൻ • അർമേനിയ • അസർബൈജാൻ • ബഹ്രൈൻ • ബംഗ്ലാദേശ് • ഭൂട്ടാൻ • ബ്രൂണൈ • ബർമ (മ്യാന്മാർ) • കംബോഡിയ • ചൈന • സൈപ്രസ് • കിഴക്കൻ ടിമോർ • ഈജിപ്റ്റ് • ജോർജിയ • ഇന്ത്യ • ഇൻഡോനേഷ്യ • ഇറാൻ • ഇറാക്ക് • ഇസ്രായേൽ • ജപ്പാൻ • ജോർദാൻ • കസാക്കിസ്ഥാൻ • വടക്കൻ കൊറിയ • ഉത്തരകൊറിയ • കുവൈറ്റ് • കിർഗിസ്ഥാൻ • ലാവോസ് • ലെബനൺ • മലേഷ്യ • മാലദ്വീപുകൾ • മംഗോളിയ • നേപ്പാൾ • ഒമാൻ • പാകിസ്ഥാൻ • ഫിലിപ്പീൻസ് • ഖത്തർ • റഷ്യ • സൗദി അറേബ്യ • സിങ്കപ്പൂർ • ശ്രീ ലങ്ക • സിറിയ • താജിക്കിസ്ഥാൻ • തായ്ലാന്റ് • ടർക്കി • തുർക്ക്മേനിസ്ഥാൻ • യുണൈറ്റഡ് അറബ് എമിറേറ്റ്സ് • ഉസ്ബെക്കിസ്ഥാൻ • വിയറ്റ്നാം • യെമൻ |
പരിമിതമായ അംഗീകാരം മാത്രമുള്ള രാജ്യങ്ങൾ | • അബ്ഖാസിയ • നഗോർണോ-കാരബാക്ക് • വടക്കൻ സൈപ്രസ് • പാലസ്തീൻ • തായ്വാൻ • ദക്ഷിണ ഒസ്സേഷ്യ |
പരാശ്രയ രാജ്യങ്ങളും മറ്റു രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും | • ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടന്റെ അധീനപ്രദേശം • ക്രിസ്മസ് ദ്വീപ് • കോകോസ് (കീലിംഗ്) ദ്വീപുകൾ • ഹോങ്ക് കോങ് • മകാവു |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.