വധശിക്ഷ പോർച്ചുഗലിൽ
വധശിക്ഷ പോർച്ചുഗലിൽ മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെന്ന പോലെ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]തൂക്കിക്കൊല്ലലാണ് പോർച്ചുഗലിൽ ഉപയോഗിച്ചിരുന്ന വധശിക്ഷാമാർഗം. ലോകത്തിലാദ്യമായി വധശിക്ഷ നിർത്തലാക്കിയ രാജ്യങ്ങളിലൊന്നാണ് പോർച്ചുഗൽ. [1] രാഷ്ട്രീയകുറ്റങ്ങൾക്കുള്ള വധശിക്ഷ ഈ രാജ്യം 1852-ൽ നിർത്തലാക്കി. സൈനികകുറ്റങ്ങൾക്കൊഴികെയുള്ള വധശിക്ഷ 1867-ലും നിർത്തലാക്കി. 1911-ൽ ഒരു കുറ്റത്തിനും വധശിക്ഷ നൽകപ്പെടില്ല എന്ന തീരുമാനമെടുത്തു. 1916-ൽ യുദ്ധസമയത്ത് യുദ്ധരംഗത്തു മാത്രം ഉപയോഗിക്കാം എന്ന നിബന്ധനയോടെ വധശിക്ഷ തിരികെ കൊണ്ടുവരപ്പെട്ടു.
ഒന്നാം ലോക മഹായുദ്ധസമയത്ത് ഫ്രാൻസിലെ യുദ്ധരംഗത്ത് ചാരവൃത്തിയാരോപിച്ച് ഒരു സൈനികനെ മാത്രമേ ഇപ്രകാരം വധിച്ചിട്ടുള്ളൂ. 1976-ൽ വീണ്ടും എല്ലാ കുറ്റങ്ങൾക്കുമുള്ള വധശിക്ഷ ഇല്ലാതെയാക്കി. [2] [3]
പോർച്ചുഗലിലെ അവസാന വധശിക്ഷ ലാഗോസിൽ വച്ച് 1846-ലാണ് നടന്നത്. ഒന്നാം ലോകമഹായുദ്ധസമയത്തു നടന്ന വധശിക്ഷകളെക്കുറിച്ചുള്ള വിവരങ്ങൾ ശരിയായ രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. [4] [5]
അവലംബം
[തിരുത്തുക]- ↑ "The end of capital punishment in Europe", Capital Punishment UK
- ↑ "The end of capital punishment in Europe", Capital Punishment UK
- ↑ "Document - Death Penalty Satistics 2006" Archived 2012-07-18 at Archive.is, Amnesty International
- ↑ "The end of capital punishment in Europe", Capital Punishment UK
- ↑ "Document - Death Penalty Satistics 2006" Archived 2012-07-18 at Archive.is, Amnesty International
വധശിക്ഷ യൂറോപ്പിൽ | |
---|---|
രാഷ്ട്രങ്ങൾ | • അൽബേനിയ • അൻഡോറ • അർമേനിയ • ഓസ്ട്രിയ • അസർബൈജാൻ • ബെലാറൂസ് • ബെൽജിയം • ബോസ്നിയ ഹെർസെഗോവിന • ബൾഗേറിയ • ക്രോയേഷ്യ • സൈപ്രസ് • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജിയ • ജർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • ഐർലാന്റ് • ഇറ്റലി • കസാക്കിസ്ഥാൻ • ലാത്വിയ • ലിച്ചെൻസ്റ്റെയ്ൻ • ലിത്വാനിയ • ലക്സംബർഗ് • മാസഡോണിയ • മാൾട്ട • മോൾഡോവ • മൊണാക്കോ • മോണ്ടിനെഗ്രോ • നെതർലാന്റ്സ് • നോർവേ • പോളണ്ട് • പോർച്ചുഗൽ • റൊമാനിയ • റഷ്യ • സാൻ മറീനോ • സെർബിയ • സ്ലോവാക്കിയ • സ്ലോവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • ടർക്കി • ഉക്രൈൻ • ബ്രിട്ടൻ ( • ഇംഗ്ലണ്ട് • നോർതേൺ അയർലന്റ് • സ്കോട്ട്ലാന്റ് • വെയിൽസ്)
|
പരിമിതമായ അംഗീകാരം മാത്രമുള്ള രാജ്യങ്ങൾ | • അബ്ഖാസിയ • കൊസൊവോ • നഗോർണോ-കാരബാക്ക് • വടക്കൻ സൈപ്രസ് • ദക്ഷിണ ഒസ്സേഷ്യ • ട്രാൻസ്നിസ്ട്രിയ |
പരാശ്രയ രാജ്യങ്ങളും മറ്റു രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും | • അലാന്ദ് • ഫാറോ ദ്വീപ് • ജിബ്രാൾട്ടർ • ഗൂൺസി • ജേഴ്സി • ഐൽ ഓഫ് മാൻ • സ്വാൽബാർഡ് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.