For faster navigation, this Iframe is preloading the Wikiwand page for കറുവ.

കറുവ

കറുവ
കറുവ, ഇലകളും പുഷ്പങ്ങളും (ഇലവർങം, വഷ്ണ, വയണ)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Cinnamomum
Species:
C. verum
Binomial name
Cinnamomum verum
J.Presl
Synonyms
  • Camphorina cinnamomum (L.) Farw.
  • C. aromaticum J.Graham
  • C. barthii Lukman.
  • C. bengalense Lukman.
  • C. biafranum Lukman.
  • C. bonplandii Lukman.
  • C. boutonii Lukman.
  • C. capense Lukman.
  • C. carolinense var. oblongum Kaneh.
  • C. cayennense Lukman.
  • C. cinnamomum (L.) H.Karst. nom. inval.
  • C. commersonii Lukman.
  • C. cordifolium Lukman.
  • C. decandollei Lukman.
  • C. delessertii Lukman.
  • C. ellipticum Lukman.
  • C. erectum Lukman.
  • C. humboldtii Lukman.
  • C. iners Wight [Illegitimate]
  • C. karrouwa Lukman.
  • C. leptopus A.C.Sm.
  • C. leschenaultii Lukman.
  • C. madrassicum Lukman.
  • C. maheanum Lukman.
  • C. mauritianum Lukman.
  • C. meissneri Lukman.
  • C. ovatum Lukman.
  • C. pallasii Lukman.
  • C. pleei Lukman.
  • C. pourretii Lukman.
  • C. regelii Lukman.
  • C. roxburghii Lukman.
  • C. sieberi Lukman.
  • C. sonneratii Lukman.
  • C. vaillantii Lukman.
  • C. variabile Lukman.
  • C. wolkensteinii Lukman.
  • C. zeylanicum Blume nom. illeg.
  • C. zeylanicum Breyn.
  • C. zollingeri Lukman.
  • Laurus cinnamomum L.

സുപ്രധാനമായ ഒരു സുഗന്ധദ്രവ്യമാണ് കറുവ. . എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു. ശാസ്തീയനാമം: Cinnamomum verum J. Presl, Cinnamomum zeylanicum Nees എന്നീ പ്രധാനപ്പെട്ട ജനുസ്സുകൾ കൂടാതെ ലോറേഷ്യേ എന്ന ഇതിന്റെ കുടുംബത്തിൽ 300 ഓളം വിവിധ ജനുസ്സുകൾ ഉണ്ട്. കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു. ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൃഷിചെയ്ത് വരുന്നത്. നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ്‌ “കറുവപ്പട്ട" തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിക്കുന്നു. . ആയുർവേദത്തിലും ആദിവാസി വൈദ്യത്തിലും കറുവപ്പട്ട പ്രാധാന്യമർഹിക്കുന്നു [1] കറുക എന്ന പേരിൽ സാദൃശ്യമുള്ള ചെടിയുമായി വളരെ വ്യത്യസ്തമാണ് കറുവ. കറുവത്തൊലി, പച്ചില, ഏലത്തരി ഇവ മൂന്നും കൂടിയതിനെ ത്രിജാതകം എന്നു പറയുന്നു. ത്രിജാതകത്തോടുകൂടി നാഗപ്പൂ ചേർത്താൽ ചതുർജാതകം ആവും [2]

പത്താം നൂറ്റാണ്ടിലെ അറബി കൈയെഴുത്തുഗ്രന്ഥത്തിൽ ഇലവംഗത്തെ രേഖപ്പെടുത്തര്യിരിക്കുന്നു.

ഇതരഭാഷാനാമങ്ങൾ

[തിരുത്തുക]
  • മലയാളം - കറുകപ്പട്ട, ഇലവംഗം, ഇലവർങം, കറപ്പ.
  • ഇംഗ്ലീഷ് - സിന്നമൺ, Cinnamon
  • ഹിന്ദി - ദരുസിത, (दरुसिता), ധാൽചിനി
  • തമിഴ് - ലവംഗപ്പട്ടൈ, താളിച്ചപ്പത്തിരി (தாளிசபத்திரி)
  • സംസ്കൃതം - തക്‌പത്രം, തമാല

ചരിത്രം

[തിരുത്തുക]

ബൈബിളിലെ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇലവർങത്തെപറ്റി പറയുന്നുണ്ട്. അതിപുരാതനകാലം മുതൽ കറുവ അറേബ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി പറയുന്നു. ഈജിപ്തിലെ സുന്ദരിമാർ ഇലവർങം തുടങ്ങിയ സുഗന്ധ വസ്തുക്കൾ പുകച്ച് ആ പുകയേറ്റ് ശരീരസൌരഭ്യം വർദ്ധിപ്പിക്കുക പതിവായിരുന്നു. [അവലംബം ആവശ്യമാണ്]


വിവരണം

[തിരുത്തുക]

ഇലകൾ നിറഞ്ഞ അനേകം ശാഖകളോടുകൂടിയ ഇടത്തരം വൃക്ഷമാണിത്. മരപ്പട്ട പരുക്കനും തവിട്ട്-കാപ്പി നിറത്തിലുമുള്ളതാണ്. ഇലകൾ ഏകാന്തരമായോ സമ്മുഖമായോ വിന്യസിച്ചിരിക്കും. ഇലക്ക് 7-20 സെ.മീ. നീളവും 3.8-8 സെ.മീ. വീതിയും ഉണ്ട്. ഇലകൾക്ക് അണ്ഡാാകൃതിയും അറ്റം കൂർത്തിട്ടുമാണ്. നീളത്തിൽ മൂന്നോ നാലോ പ്രധാന ഞരമ്പുകൾ കാണാം, ഇത് ചെറിയ മടക്കുകകൾ പോലെ കാണപ്പെടുന്നു. ഇലയിൽ സുഗന്ധഗ്രന്ഥികൾ ഉണ്ട്. ഹൃദ്യമായ മണമാണ് ഇലക്കും പൂക്കൾക്കും. ഡിസംബർ മുതൽ പൂക്കാലമാണ്. ബഹുശാഖാസ്തൂപമഞ്ജരികളിൽ വെളുപ്പുകലർന്ന മഞ്ഞ ദ്വിലിംഗ പൂക്കൾ വിരിയുന്നു. 3-4 വർഷം പ്രായമായിവയുടെ ശാഖകൾ ശേഖരിച്ച് തൊലി ഉരിഞ്ഞ് എടുക്കുന്നതാണ് കറുവപ്പട്ട.

വിതരണം

[തിരുത്തുക]

ശ്രീലങ്ക, സുമാദ്ര, ബ്രസീൽ, ജമൈക്ക, ഇന്ത്യ, എന്നിവിടങ്ങളിലാണ് ഈ മരം കൂടുതലായും കണ്ടുവരുന്നത്. ഇന്ത്യയിൽ കേരളത്തിലെ നിത്യഹരിതവനങ്ങളിൽ വന്യമായും നാട്ടിൻ പ്രദേശങ്ങളിൽ നട്ടുവളർത്തപ്പെട്ടും ഇവ കാണപ്പെടുന്നു. ലോകത്തിൽ ഉത്പാദിപ്പിക്കുന്ന കറുവപ്പട്ടയുടെ 75% ഉത്പാദിപ്പിക്കുന്നത് ശ്രീലങ്കയിലാണ് [3] നല്ല മഴയുള്ള കാലാവസ്ഥയാണ് ഇതിനനുയോജ്യം. അതിശൈത്യമുള്ള പ്രദേശങ്ങളിൽ ഇതു വളരുകയില്ല.

ഔഷധഘടകങ്ങൾ

[തിരുത്തുക]

കറുവയുടെ തൊലിയിൽ നിന്നും ബാഷ്പശീലമുള്ള നേർത്ത തൈലം ഉണ്ട്. തൊലിയിൽ ഇത്. .75% മുതൽ 1% വരെ കാണുന്നു, തൈലത്തിൽ 60-70% സിന്നെമാൽഡിഹൈഡ് എന്ന രാസപദാർത്ഥം ആണ്> ഇലയിൽ ഒഴികെ മറ്റു ഭാഗങ്ങളിൽ നിന്ന് യൂജിനോൾ വേർതിരിച്ചെടുക്കാം. ബെൻസാൽഡിഹൈഡ്, കുമിനാൽഡിഹൈഡ്, പൈനിൻ, സെമിൻ (Cymene) , കാരിയോബില്ലിൻ എന്നിവയും കാണും മരപ്പട്ടയിൽ മധുരമുള്ള മാന്നിട്ടോൾ എന്ന ഘടകവും ഉണ്ട്. സിന്നമോമം കാംഫോറ എന്ന ജനുസ്സിൽ നിന്ന് കർപ്പൂരം വേർതിരിച്ചെടുക്കുന്നു.

ഔഷധഗുണം

[തിരുത്തുക]

കറുവ ദഹനശക്‌തിയെ വർദ്ധിപ്പിക്കും. രുചിയെ ഉണ്ടാക്കും. ചുമ, ശ്വാസം മുട്ടൽ എന്നിവയെ ശമിപ്പിക്കും. സ്വരം ശുദ്ധമാക്കാൻ നല്ലതാണ്. കർപ്പൂരാദി ചൂർണ്ണത്തിൽ ചേർക്കുന്നു.[2]

മറ്റ് ഉപയോഗങ്ങൾ

[തിരുത്തുക]

ഇലയിൽ നിന്നെടുക്കുന്ന എണ്ണ ഫ്ളേവറിങ്ങ് ഏജന്റായും പ്രിസർവേറ്റീവ് ആയും ഉപയോഗിക്കുന്നു. [4] പട്റ്റയിൽ 30% കട്ടിയുള്ള തൈലമുണ്ട്. ഇത് എണ്ണ, മെഴുകുതിരി, സോപ്പ്, വാസെലിൻ എന്നിവ ഉണ്ടാക്കാനായ് ഉപയോഗിക്കുന്നു. [5]

ചിത്രങ്ങൾ

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]
  1. എം.കെ., ഹരിനാരായണൻ (2004). നാട്ടറിവുകൾ -സസ്യങ്ങളുടെ നാട്ടറിവ്. കോട്ടയം: ഡി.സി. ബുക്സ്. ISBN 81-264-0807-3. ((cite book)): Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
  3. ഡോ.എസ്., നേശമണി (2011). ഔഷധസസ്യങ്ങൾ -2. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,. ISBN 978-81-7638-955-6. ((cite book)): Cite has empty unknown parameter: |coauthors= (help)CS1 maint: extra punctuation (link)
  4. Medicinal Plants - SK Jain, National Book Trust , India
  5. ഡോ.എസ്., നേശമണി (2011). ഔഷധസസ്യങ്ങൾ -2. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,. ISBN 978-81-7638-955-6. ((cite book)): Cite has empty unknown parameter: |coauthors= (help)CS1 maint: extra punctuation (link)
  1. പ്രഭാത് ബാലവിജ്ഞാനകോശം.
  2. ഡോ.നാരായണൻ നായരുടെ “മൃതസഞ്‌ജീവിനി.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


{{bottomLinkPreText}} {{bottomLinkText}}
കറുവ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?