For faster navigation, this Iframe is preloading the Wikiwand page for അത്തി.

അത്തി

അത്തി എന്ന പേരിൽ ഒന്നിലധികം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അത്തി (വിവക്ഷകൾ) എന്ന താൾ കാണുക. അത്തി (വിവക്ഷകൾ)

Ficus racemosa
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Rosales
Family: Moraceae
Genus: Ficus
Species:
F. racemosa
Binomial name
Ficus racemosa
Synonyms

Ficus glomerata Roxb.

മൊറേസീ സസ്യകുടുംബത്തിലെ ഒരു വൃക്ഷമാണ്‌ അത്തി. (ശാസ്ത്രീയനാമം: Ficus racemosa).[1] കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം ഉണ്ടു്. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി ഉള്ളത്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെയും പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു.[2][3]

കാർ‌ത്തിക നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു്.

പ്രത്യേകതകൾ

[തിരുത്തുക]

അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്. തണ്ടിന്റെ വശത്തുനിന്നും ശാഖകൾപോലെ ഇവ വളരുന്നു. ഇവയുടെ അകം പൊള്ളയാണ്. ഉള്ളിൽ അനേകം ചെറിയ വിത്തുകളുണ്ട്.

ഗ്ളാസ് ഹൌസിനുള്ളിലും അത്തികൾ വളർത്താറുണ്ട്. ഇവയിൽനിന്നും വർഷത്തിൽ രണ്ടോ അതിലധികമോ വിളഫലങ്ങൾ കിട്ടും. പാശ്ചാത്യർ പാകം ചെയ്യാത്ത അത്തിപ്പഴങ്ങൾ ഭക്ഷിക്കുന്നു. ഉണക്കിയെടുത്ത പഴങ്ങൾക്കു വാണിജ്യപ്രാധാന്യമുണ്ട്. മൂപ്പെത്തിയ കമ്പുകൾ മുറിച്ചുനട്ട് പുതിയ അത്തിച്ചെടികൾ വളർത്തിയെടുക്കാം. പാർശ്വമുകുളത്തിനു തൊട്ടു താഴെ ചരിച്ചു വെട്ടിയാണ് കമ്പുകൾ എടുക്കേണ്ടത്. ഇത്തരത്തിലുള്ള ചെടികൾ 2-4 വർഷത്തിനകം കായ്ച്ചു തുടങ്ങും. എന്നാൽ ചിലയിനം അത്തികൾ വിത്തുകളിൽനിന്നു മാത്രമേ വളർത്തിയെടുക്കാനാകൂ.

കമ്പുകൾ മുറിച്ചുനട്ട് അത്തികൾ വളർത്തുന്നത് വ്യവസായോദ്ദേശ്യത്തോടെയാണ്. കുരങ്ങ്, അണ്ണാൻ, വവ്വാൽ, കാക്ക തുടങ്ങിയവ അത്തിപ്പഴത്തോടൊപ്പം അതിന്റെ വിത്തുകളും അകത്താക്കും. ദഹിക്കാതെ പുറത്തുവരുന്ന ഈ വിത്തുകൾ തെങ്ങിന്റെയോ മറ്റു വൃക്ഷങ്ങളുടെയോ മുകളിലിരുന്നു വളരാൻ തുടങ്ങുന്നു. ഇവ കുറെ വളർന്നു കഴിയുമ്പോൾ ആധാരവൃക്ഷത്തിനു ചുറ്റുമായി വേരുകൾ പുറപ്പെടുവിച്ചും ഇലകളാൽ മറച്ചും അതിനെ നശിപ്പിക്കും. അതിനുശേഷം ഇവ സ്വതന്ത്രമായി വളരാൻ തുടങ്ങും. ഫൈക്കസ് റിലിജിയോസ (F.religiosa) എന്നറിയപ്പെടുന്ന അരയാൽ ഇത്തരത്തിലാണ് വളരുന്നത്. ഇന്ത്യയിൽ വളരുന്ന ഫൈ. ബംഗാളൻസിസ് (F.bengalensis) എന്ന ഇനവും ഈ പ്രത്യേകതയുള്ളതാണ്. ഇതിന്റെ ഇല ആനയ്ക്കു പ്രിയങ്കരമായ ഒരു ഭക്ഷണപദാർഥമാണ്.

'ഇന്ത്യാ-റബർ' ഉത്പാദിപ്പിച്ചിരുന്ന ഫൈ. എലാസ്റ്റിക്കയും (F.elastica) ഇന്ത്യയിലും ജാവയിലും ഉള്ള മറ്റൊരിനം അത്തി തന്നെ. ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഫൈ. ഗ്ളോമറേറ്റ (F.glomerata) എന്ന ഇനം അത്തി ഉയരം കൂടിയതും ശിഖരങ്ങൾ മറ്റിനങ്ങളേക്കാൾ കനക്കുറവുള്ളതുമാണ്. ആഗസ്റ്റ് മാസത്തോടുകൂടി ഇവയുടെ ഇലകൾ പൊഴിയുന്നു.

വിത്ത് മുളപ്പിച്ചാണ്‌ തൈകൾ ഉണ്ടാക്കുന്നത്.[4]

അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമരത്തിന്റെ തോലോടു കൂടി കല്ലാൽതൊലി ചേരുന്നതാണു് പഞ്ചവല്ക്കലം.ഈ മരങ്ങളുടെ തളിരുകളെ പഞ്ചപല്ലവം എന്നും പറയുന്നു. ഇതിന്റെ ഫലങ്ങൾ തടിയിൽ നിന്നും നേരിട്ട് ഉണ്ടാവുന്നവയാണു്. ഫലങ്ങൾ ഭക്ഷ്യയോഗ്യമാണു്. നവംബർ - ഡിസംബർ മാസങ്ങളിലാണു് കായ ഉണ്ടാവുന്നതു്.കായകളുടെ ഉള്ളിൽ പുഴുക്കളോ പ്രാണികളൊ ഉണ്ടാവാറുള്ള്തു കൊണ്ടു് ഭക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്. [5]

ജാം, ജെല്ലി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം.

ഔഷധ ഉപയോഗങ്ങൾ

[തിരുത്തുക]

തൊലി, കായ്, വേരു് എന്നിവയാണു് ഔഷധയോഗ്യമായത്.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും.[6] ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്. വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. [7][8][9]

മറ്റ് ഉപയോഗങ്ങൾ

[തിരുത്തുക]

അത്തിപ്പഴത്തിന്റെ കറ പാൽ പിരിയ്ക്കാൻ ഉപയോഗിക്കാം. ഇതിൽനിന്നും ഉണ്ടാക്കുന്ന ദഹനരസം മാംസത്തെ മൃദുവാക്കാൻ ഉപയോഗിക്കാം.ഇലയിൽ നിന്നും ഉണ്ടാക്കുന്ന ഫിഗ് ലീഫ് അബ്സൊല്യൂട്ട് എന്നത് സുഗന്ധദ്രവ്യ നിർമ്മാണത്തിനു് ഉപയോഗിക്കുന്നു. [7]

ഇതും കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ficus racemosa". European and Mediterranean Plant Protection Organization (EPPO). Retrieved 1 December 2020.
  2. Braby, Michael F. (2005). The Complete Field Guide to Butterflies of Australia. Collingwood, Victoria: CSIRO Publishing. p. 194. ISBN 0-643-09027-4.
  3. Monier-Williams, Monier (1899, 1964). A Sanskrit-English Dictionary (London: Oxford University Press), pp. 175, 186. Retrieved 19 Nov 2008 from "Cologne University" at http://www.sanskrit-lexicon.uni-koeln.de/scans/MWScan/MWScanpdf/mw0175-ujjha.pdf and http://www.sanskrit-lexicon.uni-koeln.de/scans/MWScan/MWScanpdf/mw0186-udaya.pdf.
  4. കേരളത്തിലെ ഫല സസ്യങ്ങൽ - ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
  5. ഔഷധസസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- മാത്യു മടുക്കക്കുഴി,കറന്റ് ബുക്സ്
  6. ഔഷധസസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- മാത്യു മടുക്കക്കുഴി,കറന്റ് ബുക്സ്
  7. 7.0 7.1 അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
  8. Traditional uses, medicinal properties, and phytopharmacology of Ficus racemosa
  9. Phytochemistry, pharmacology, toxicology, and clinical trial of Ficus racemosa

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അത്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


{{bottomLinkPreText}} {{bottomLinkText}}
അത്തി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?