അറബിക്കടൽ
അറബിക്കടൽ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 18°N 66°E / 18°N 66°E |
പരമാവധി വീതി | 2,400 km (1,500 mi) |
ഉപരിതല വിസ്തീർണ്ണം | 3,862,000 km2 (1,491,000 sq mi) |
പരമാവധി ആഴം | 4,652 m (15,262 ft) |
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമാണ് അറബിക്കടൽ (Arabian Sea). അറേബ്യൻ ഭൂപ്രദേശങ്ങളെ സ്പർശിക്കുന്നതിനാലാണ് ഈ പേരുവന്നത്. 2400 കിലോ മീറ്ററോളം വീതിയുള്ള ഈ കടലിന്റെ കിഴക്കു ഭാഗത്ത് ഇന്ത്യയും, വടക്ക് പാകിസ്താനിലെ ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളും, വടക്കു പടിഞ്ഞാറ് അറേബ്യൻ രാജ്യങ്ങളും, പടിഞ്ഞാറ് ആഫ്രിക്കൻ വൻകരയിലെ സൊമാലിയയും നിലയുറപ്പിക്കുന്നു. വേദ കാലഘട്ടങ്ങളിൽ സിന്ധു സാഗരം എന്നാണറിയപ്പെട്ടിരുന്നത്. അറബിക്കടലിന്റെ പരമാവധി ആഴം 4652 മീറ്ററാണ്. ഇന്ത്യക്കും അറേബ്യൻ ഉപദ്വീപിനും ഇടയിൽ കിടക്കുന്ന, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗം. 3862000 ച.കി.മി വിസ്തീർണവും ശരാശരി 2734 മീറ്റർ ആഴവുമുണ്ട്. ഒമാൻ ഉൾക്കടൽ ഇതിനെ പേർഷ്യൻ ഉൾക്കടലുമായി ഹോർമുലസ് കടലിടുക്കു വഴി ബന്ധിപ്പിക്കുമ്പോൾ ഏഡൻ ഉൾക്കടൽ, ബാസൽ മൻഡേബ് വഴി ഇതിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്നു. നൂറ്റാണ്ടുകളോളം ഇന്ത്യക്കും യൂറോപ്പിനും ഇടയിലെ പ്രധാനകച്ചവടമാർഗ്ഗത്തിന്റെ ഭാഗമായിരുന്നു ഈ കടൽ.
സിന്ധു നദിയാണ് അറബിക്കടലിലേക്ക് നേരിട്ടൊഴുകിയെത്തുന്ന പ്രധാന നദി. നർമദ, തപ്തി, മാഹി എന്നിവയും കേരളത്തിലെ ഒട്ടനവധി നദികളും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ഇന്ത്യ, ഇറാൻ, ഒമാൻ, പാകിസ്താൻ, യെമൻ, സൊമാലിയ മാലദ്വീപുകൾ എന്നീ രാജ്യങ്ങൾ അറബിക്കടലിന്റെ തീരഭൂമി പങ്കിടുന്നു. മുംബൈ, സൂററ്റ്, മംഗലാപുരം,കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കറാച്ചി, ഗ്വദാർ(പാകിസ്താൻ), ഏദൻ(യെമൻ) എന്നിവയാണ് അറബിക്കടൽ തീരങ്ങളിലെ പ്രധാന നഗരങ്ങൾ. മാലദ്വീപ്, ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവ പൂർണ്ണമായും അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ സഞ്ചയമാണ്. വിഴിഞ്ഞം, കൊച്ചി, മുംബൈ, കറാച്ചി, ഏഡൻ എന്നിവയാണ് അറബിക്കടലിലെ മുഖ്യ തുറമുഖങ്ങൾ.
അവലംബം
[തിരുത്തുക]ആർട്ടിക് സമുദ്രം | അമുൻഡ്സെൻ ഉൾക്കടൽ · ബെരെന്റ്സ് കടൽ · ബേഫോട്ട് കടൽ · ബെറിങ്ങ് കടലിടുക്ക് · ചുക്ചി കടൽ · കിഴക്കൻ സൈബീരിയൻ കടൽ · ഫ്രാം കടലിടുക്ക് · ഗ്രീൻലാൻഡ് കടൽ · ബൂത്തിയ ഉൾക്കടൽ · കാര കടൽ · Kara Strait · ലാപ്ടേവ് കടൽ · ലിങ്കൺ കടൽ · Prince Gustav Adolf Sea · Pechora Sea · Wandel Sea · വെള്ളക്കടൽ |
---|---|
അറ്റ്ലാന്റിക് മഹാസമുദ്രം | അഡ്രിയാറ്റിക് സമുദ്രം · ഈജിയൻ കടൽ · Alboran Sea · Archipelago Sea · അർജെന്റൈൻ കടൽ · ബാഫിൻ ഉൾക്കടൽ · Balearic Sea · ബാൾട്ടിക് കടൽ · Bay of Biscay · Bay of Bothnia · Bay of Campeche · Bay of Fundy · കരിങ്കടൽ · Bothnian Sea · കരീബിയൻ കടൽ · സെൽട്ടിക് കടൽ · ഡേവിസ് കടലിടുക്ക് · ഡെന്മാർക്ക് കടലിടുക്ക് · ഇംഗ്ലീഷ് ചാനൽ · Foxe Basin · ഗ്രീൻലാൻഡ് കടൽ · Gulf of Bothnia · Gulf of Finland · Gulf of Guinea · മെക്സിക്കോ കടലിടുക്ക് · സെന്റ് ലോറൻസ് ഉൾക്കടൽ · Gulf of Venezuela · ഹഡ്സൺ ഉൾക്കടൽ · James Bay · അയോണിയൻ കടൽ · ഐറിഷ് കടൽ · Irminger Sea · ലാബ്രഡോർ കടൽ · Levantine Sea · Libyan Sea · ലിഗൂറിയൻ കടൽ · മർമറ കടൽ · മദ്ധ്യധരണ്യാഴി · Myrtoan Sea · വടക്കൻ കടൽ · നോർവീജിയൻ കടൽ · സരഗാസോ കടൽ · Sea of Åland · അസോവ് കടൽ · Sea of Crete · Sea of the Hebrides · Thracian Sea · ടൈറീനിയൻ കടൽ |
ഇന്ത്യൻ മഹാസമുദ്രം | ആൻഡമാൻ കടൽ · അറബിക്കടൽ · ബംഗാൾ ഉൾക്കടൽ · ഏഡൻ ഉൾക്കടൽ · അക്വാബ ഉൾക്കടൽ · ഘാംബട്ട് ഉൾക്കടൽ · കച്ച് കടലിടുക്ക് · ഒമാൻ ഗൾഫ് · സൂയസ് ഉൽക്കടൽ · ലക്ഷദ്വീപ കടൽ · മൊസാംബിഖ് ചാനൽ · പേർഷ്യൻ ഗൾഫ് · ചെങ്കടൽ · മലാക്കാ കടലിടുക്ക് · തിമൂർ സമുദ്രം |
ശാന്തസമുദ്രം | അറഫുര കടൽ · Bali Sea · Banda Sea · ബെറിംഗ് കടൽ · Bismarck Sea · Bohai Sea · Bohol Sea · Camotes Sea · സെലിബെസ് കടൽ · Ceram Sea · Chilean Sea · കോറൽ കടൽ · കിഴക്കൻ ചൈനാക്കടൽ · Flores Sea · ഗൾഫ് ഓഫ് അലാസ്ക · ഗൾഫ് ഓഫ് കാലിഫോർണിയ · Gulf of Carpentaria · തായ്ലാന്റ് ഉൾക്കടൽ · Gulf of Tonkin · Halmahera Sea · ജാവാ കടൽ · Koro Sea · മകസ്സാർ കടലിടുക്ക് · Molucca Sea · മോറോ കടലിടുക്ക് · ഫിലിപ്പൈൻ കടൽ · Salish Sea · Savu Sea · ജപ്പാൻ കടൽ · ഒഖോറ്റ്സ്ക് കടൽ · Seto Inland Sea · Sibuyan Sea · Solomon Sea · ദക്ഷിണ ചൈനാക്കടൽ · സുലു കടൽ · ടാസ്മാൻ കടൽ · വിസയൻ കടൽ · മഞ്ഞക്കടൽ |
ദക്ഷിണ സമുദ്രം | അമുൺസെൻ കടൽ · Bellingshausen Sea · Cooperation Sea · Cosmonauts Sea · Davis Sea · D'Urville Sea · King Haakon VII Sea · Lazarev Sea · Riiser-Larsen Sea · Mawson Sea · റോസ് കടൽ · സ്കോട്ടിയ കടൽ · Somov Sea · Weddell Sea |
കരയാൽ ചുറ്റപ്പെട്ട കടലുകൾ |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.