For faster navigation, this Iframe is preloading the Wikiwand page for ലിറ്റിൽ ഔൾ.

ലിറ്റിൽ ഔൾ

ലിറ്റിൽ ഔൾ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Strigiformes
Family: Strigidae
Genus: Athene
Species:
A. noctua
Binomial name
Athene noctua
(Scopoli, 1769)
Range of the little owl
Synonyms

Carine noctua

Athene noctua vidalii

ലിറ്റിൽ ഔൾ (Athene noctua) (Little owl) യൂറോപ്പ്, ഏഷ്യൻ കിഴക്ക്, കൊറിയ, വടക്കെ ആഫ്രിക്ക എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും തണുത്ത പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തിലും ന്യൂസിലാൻഡിന്റെ തെക്കൻ ദ്വീപിന്റേയും ഭാഗമായി ഇത് ബ്രിട്ടനിലേക്ക് വ്യാപിച്ചു. സ്ട്രിജിഡേ എന്ന സാധാരണ അല്ലെങ്കിൽ ശരിയായ മൂങ്ങ കുടുംബത്തിലെ അംഗമാണ്. കൂടുതൽപക്ഷികളും ഈ കുടുംബത്തിലാണ് കാണപ്പെടുന്നതെങ്കിലും മറ്റൊരു കൂട്ടമായ ബാൺ ഔൾ ടിറ്റോനിഡേ കുടുംബത്തിലാണ് കാണപ്പെടുന്നത്. ചെറിയ പക്ഷിയായ നിഗൂഢമായ നിറമുള്ള ഇവ പ്രധാനമായും നിശാസഞ്ചാരികളാണ്. കൃഷിസ്ഥലങ്ങൾ, വനപ്രദേശങ്ങൾ, സ്റ്റെപ്പികൾ, അർദ്ധ മരുഭൂമികൾ എന്നിവ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇവ വാസസ്ഥലമൊരുക്കിയിരിക്കുന്നു. പ്രാണികൾ, മണ്ണിരകൾ, മറ്റ് നട്ടെല്ലില്ലാത്ത ജീവികൾ, ചെറിയ കശേരുക്കൾ എന്നിവ ഇവ ആഹാരമാക്കുന്നു. ഭൂപ്രദേശങ്ങൾ കയ്യടക്കാൻ വരുന്ന നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഇവ പ്രതിരോധിക്കുന്നു. ഒരു മൂങ്ങയുടെ കൂട്ടിൽ ഏകദേശം നാലു മുട്ടകൾ വരെ കാണപ്പെടുന്നു. വിശാലമായ ശ്രേണിയിൽ വലിയൊരു ജനസംഖ്യയുള്ളതിനാൽ, ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങളുടെ പട്ടികയിലാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

വിവരണം

[തിരുത്തുക]

മുകൾഭാഗം പരന്ന തലയും, കൊഴുത്തുരുണ്ട ശരീരവും, കണ്ണിനുമുകളിൽ പരന്ന ഫേഷ്യൽ ഡിസ്കും, ചെറിയ വാലും ഉള്ള ഈ ചെറിയ പക്ഷിയ്ക്ക് തൂവലുകളിൽ ചാരനിറം കലർന്ന ബ്രൗൺ നിറവും, പൊട്ടോടുകൂടിയ വെളുത്തവരകളും കാണപ്പെടുന്നു. അടിഭാഗങ്ങൾ ഇളം നിറത്തിലും ഇരുണ്ട നിറത്തിലും കാണപ്പെടുന്നു.[2]സാധാരണയായി 22 സെന്റീമീറ്റർ (8.7 ഇഞ്ച്) നീളവും 56 സെന്റിമീറ്റർ (22 ഇഞ്ച്) ചിറകുവിസ്താരവും 180 ഗ്രാം തൂക്കവും (6.3 oz) കാണപ്പെടുന്നു.[3]ഒരു വലിയ തലയും നീണ്ട കാലുകളും മഞ്ഞനിറത്തിലുള്ള കണ്ണുകളും, അതിന്റെ വെളുത്ത "പുരികങ്ങളും" അതിന് ഒരു ശക്തമായ രൂപം നൽകുന്നു. മുതിർന്നവയുടെ വെളുത്ത ക്രൗൺ സ്പോട്ടുകൾ കുഞ്ഞുങ്ങൾക്കു കാണപ്പെടുന്നില്ല. തൂവൽ കൊഴിക്കുന്നത് ജൂലായിൽ തുടങ്ങി നവംബറിൽ വരെ തുടരുന്നു. ആൺപക്ഷികൾക്കാണ് ആദ്യം തൂവൽകൊഴിയുന്നത്.

വിതരണം, ആവാസവ്യവസ്ഥ

[തിരുത്തുക]

യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ ഈ പക്ഷി വ്യാപകമായിട്ടുണ്ട്. യുറേഷ്യയിൽ അതിന്റെ പരിധി ഐബീരിയൻ പെനിൻസ്ലാലിൽ നിന്നും ഡെന്മാർക്കിൽ നിന്നും കിഴക്കോട്ട് ചൈനയിലേക്കും തെക്കുവശത്തേക്കും ഹിമാലയത്തിലേക്കും വ്യാപിച്ചിരിക്കുന്നു. ആഫ്രിക്കയിൽ മൗറിത്താനിയയിൽ നിന്നും ഈജിപ്ത്, റെഡ് സീ, അറേബ്യ എന്നിവിടങ്ങളിലാണ് ഇത് കാണപ്പെടുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലും വ്യാപിച്ചിരുന്ന ഈ പക്ഷിയെ ന്യൂസീലൻഡിലും യുണൈറ്റഡ് കിങ്ഡത്തിലും പരിചയപ്പെടുത്തി.[4]തുറസ്സായ സ്ഥലങ്ങളിൽ കാണപ്പെടുന്ന ഒരു സെഡെന്ററി സ്പീഷീസ് ആണിത്. കൃഷിസ്ഥലങ്ങളിലും, വനപ്രദേശങ്ങളിലെ വൃക്ഷങ്ങളിലും, തോട്ടങ്ങളിലും, ഉദ്യാനങ്ങളിലും പൂന്തോട്ടങ്ങളിലും, അതുപോലെ സ്റ്റെപ്പികളിലും, കല്ലുകൾ നിറഞ്ഞ അർദ്ധമരുഭൂമികളിലും ഇവ കാണപ്പെടുന്നു. മരങ്ങളില്ലാത്ത പ്രദേശങ്ങളിലും, ഗുഹകളിലും, നശിപ്പിക്കപ്പെട്ട അവശിഷ്ടങ്ങൾക്കിടയിലും, ക്വാറികൾ, പാറക്കെട്ടുകൾ എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. ഇത് ചിലപ്പോൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യാപകമാണ്. യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രധാനമായും സാധാരണയായി 500 മീറ്റർ (1,600 അടി) താഴ്ന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന പക്ഷിയാണ്. യൂറോപ്പിലും ഏഷ്യയിലും ഇത് ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നു; ഒരെണ്ണത്തിനെ ടിബറ്റിലെ 3,600 മീറ്റർ (12,000 അടി) വ്യാസത്തിൽ നിന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.[5]

1992-ൽ ജാപ് ഡ്രപ്സ്റ്റീന്റെ നെതർലൻഡിനുവേണ്ടിയുള്ള100 ഗുഡ്ഡര് ബാങ്ക് നോട്ടിൽ വാട്ടർമാർക്ക് ആയി ലിറ്റിൽ ഔൾ പ്രത്യക്ഷപ്പെടുന്നുണ്ട്.[6]

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Athene noctua". IUCN Red List of Threatened Species. IUCN. 2012: e.T22689328A40420964. doi:10.2305/IUCN.UK.2012-1.RLTS.T22689328A40420964.en. Retrieved 1 November 2016.
  2. Witherby, H. F., ed. (1943). Handbook of British Birds, Volume 2: Warblers to Owls. H. F. and G. Witherby Ltd. pp. 26–27.
  3. "Little Owl (Athene noctua)". British Trust for Ornithology. 16 January 2013. Retrieved 14 October 2015.
  4. Lewis, Deane (9 August 2013). "Little Owl: Athene noctua". The Owl Pages. Retrieved 15 October 2015.
  5. Baker, ECS (1927). Fauna of British India. Birds. 4 (2nd ed.). Taylor and Francis, London. pp. 441–443.
  6. "Overzicht in te wisselen biljetten". De Nederlandsche Bank. Archived from the original on 6 December 2014. Retrieved 9 February 2016.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ലിറ്റിൽ ഔൾ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?