For faster navigation, this Iframe is preloading the Wikiwand page for മനുഷ്യപുത്രൻ.

മനുഷ്യപുത്രൻ

ദൈവപ്രതാപവുമായുള്ള താരതമ്യത്തിലെ മനുഷ്യാവസ്ഥയുടെ സുചകസംജ്ഞയായി എബ്രായബൈബിളിലും, യേശുവിന്റെ സ്വയംസംബോധനയായി ക്രിസ്തീയബൈബിളിലെ പുതിയനിയമത്തിലും പ്രത്യക്ഷപ്പെടുന്ന ഒരു പ്രയോഗമാണ് മനുഷ്യപുത്രൻ (Son of man). അതിന്റെ എബ്രായമൂലം ബെൻ ആദം എന്നും അരമായഭാഷ്യം ബാർ എനാസ് അല്ലെങ്കിൽ ബാർ നാശാ എന്നുമാണ്. പഴയ നിയമത്തിന്റെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ അതിന്റെ ഗ്രീക്കു ഭാഷ്യം 'ആന്ത്രോപൗ'(anthropou) എന്നാണെങ്കിൽ പുതിയനിയമം ഗ്രീക്കു മൂലത്തിൽ വിവേചകഭേദകം ചേർത്ത "ഹോ ഹൂയ്യോസ് തൗ ആന്ത്രോപൗ" (ho huios tou anthropou) എന്ന രൂപമാണതിന്.[1]

യേശുവിന്റെ "സ്വനിയുക്തി സംജ്ഞ" (self-designation) എന്ന നിലയിൽ പുതിയനിയമത്തിൽ ഇതിനുള്ള അർത്ഥം അവ്യക്തമാണെന്നത്, ഇതിനെ ബൈബിളിലെ ഏറ്റവുമേറെ ചർച്ച ചെയ്യപ്പെടുന്ന പ്രയോഗങ്ങളിൽ ഒന്നാക്കി മാറ്റിയിരിക്കുന്നു.[2]

യഹൂദലിഖിതങ്ങളിൽ

[തിരുത്തുക]

സങ്കീർത്തനം, എസെക്കിയേൽ

[തിരുത്തുക]

എബ്രായബൈബിളിൽ ബെൻ ആദാം എന്ന പ്രയോഗം സാമാന്യമായി, മനുഷ്യരാശിയുടെ പര്യായമായ സെമെറ്റിക് സജ്ഞ എന്ന നിലയിലാണ്. സങ്കീർത്തനങ്ങളിൽ ഈ പ്രയോഗം മനുഷ്യനും ദൈവവും തമ്മിലുള്ള നിസ്സീമമായ അന്തരം എടുത്തുകാട്ടാൻ ഉപയോഗിച്ചിരിക്കുന്നു. മനുഷ്യന്റെ ക്ഷണികത, മർത്ത്യാവസ്ഥ, നിസ്സഹായത, തുടങ്ങിയവ ദൈവത്തിന്റെ സർവശക്തിയും സനാതനത്വവുമായി മുഖാമുഖം നിൽക്കുകയാണ് ഈ പ്രയോഗത്തിൽ. സ്വർഗ്ഗസിംഹാസനത്തിലിരുന്ന് 'മനുഷ്യപുത്രന്മാരെ' വീക്ഷിക്കുന്ന ദൈവത്തെ സങ്കീർത്തനങ്ങൾ ചിത്രീകരിക്കുന്നു.[3] [4] "മർത്ത്യന് എന്തു മേന്മയുണ്ട്; അവിടത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന് എന്തു മേന്മയാണുള്ളത്" എന്ന സങ്കീർത്തനവാക്യവും[5] ഇതിനുദാഹരണമാണ്.

ഇതേമട്ടിൽ, സഖ്യയുടെ പുസ്തകത്തിലും ഏശയ്യായുടെ പ്രവചനഗ്രന്ഥത്തിലും ഈ പ്രയോഗം പ്രത്യക്ഷപ്പെടുന്നുണ്ട്. "ബെൻ ആദാം" ഏറ്റവുമേറെ പ്രയോഗിക്കപ്പെടുന്ന എബ്രായബൈബിൾ ഖണ്ഡം എസെക്കിയേലിന്റെ പുസ്തകം ആണ്. ദൈവം എസക്കിയേൽ പ്രവാചകനെ സംബോധന ചെയ്യുന്നത് 'മനുഷ്യപുത്രാ' എന്നാണ്. എസെക്കിയേലിന്റെ പുസ്തകത്തിൽ ഈ പ്രയോഗം 87 വട്ടം ഉപയോഗിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[6] "മനുഷ്യപുത്രാ, ഇസ്രായേലിലെ പർവതങ്ങൾക്കു നേരേ മുഖം തിരിച്ച് അവയ്ക്കെതിരെ പ്രവചിക്കുക" എന്നും "മനുഷ്യപുത്രാ, യെരുശലേമിനു നേരേ മുഖം തിരിച്ച്, വിശുദ്ധസ്ഥലങ്ങൾക്കെതിരെ പ്രഘോഷിക്കുക" എന്നും മറ്റുമുള്ള വാക്യങ്ങൾ ഇതിനുദാഹരണമാണ് [7]

ദാനിയേൽ

[തിരുത്തുക]

'മനുഷ്യപുത്രൻ' എന്ന സംജ്ഞയുടെ ഏറെ സവിശേഷമായ ഒരു പ്രയോഗവും അതിന്റെ വികാസചരിത്രത്തിലെ നാഴികക്കല്ലുമാണ് എബ്രായബൈബിളിൽ ഏറ്റവും അവസാനം രൂപപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നും ഭാഗികമായി അരമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നതുമായ ദാനിയേലിന്റെ പുസ്തകം ഏഴാം അദ്ധ്യായത്തിലെ ഈ വാക്യം:-

ഈ വാക്യത്തിൽ 'മനുഷ്യപുത്രൻ' (ബാർ നാശാ) എന്തിനെ സൂചിപ്പിക്കുന്നുവെന്നത് തർക്കവിഷയമാണ്. ദൈവത്തിന്റെ വിശുദ്ധാത്മാക്കളെ പൊതുവേ ഉദ്ദേശിച്ചുള്ള പ്രയോഗമാണതെന്നാണ് ഒരഭിപ്രായം. മനുഷ്യരൂപമെടുത്ത ഒരു ദൈവപുരുഷനെ അതു സൂചിപ്പിക്കുന്നതായി മറ്റൊരു പക്ഷം കരുതുന്നു. മനുഷ്യപുത്രനെ, വരുവാനിരിക്കുന്ന യുഗസംക്രാന്തിയിലെ കേന്ദ്രവ്യക്തിത്വമായി അവതരിപ്പിക്കുകയാണ് ഈ വേദവാക്യമെന്നും, യഹൂദ-ക്രിസ്തീയ ധാർമ്മികതകളിലെ യുഗാന്തപ്രതീക്ഷാപാരമ്പര്യം (apocalyptic tradition) അതിൽ തുടങ്ങുന്നുവെന്നും കരുതുന്നവരുണ്ട്.[6]

ഈനോക്ക്

[തിരുത്തുക]

പൊതുവർഷാരംഭത്തിനു തൊട്ടുമുൻപുള്ള നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട യഹൂദപാരമ്പര്യത്തിലെ അകാനോനിക രചനകളിൽ പലതിലും യുഗാന്തവ്യക്തിത്വമെന്ന നിലയിൽ 'മനുഷ്യപുത്രൻ' പ്രത്യക്ഷപ്പെടുന്നു. ഈനോക്കിന്റെ പുസ്തകം ഇതിനുദാഹരണമാണ്. പുതിയനിയമഗ്രന്ഥങ്ങളുടെ കർത്താക്കൾക്ക് ഈനോക്കിന്റെ പുസ്തകവുമായി പരിചയം ഉണ്ടായിരുന്നുവെന്നതിന് സൂചനകളുള്ളതിനാൽ, ഇത്തരം രചനകളിലൂടെ യഹൂദസ്മൃതിയിൽ വേരുറച്ച യുഗാന്തപ്രതീക്ഷാപാരമ്പര്യം പിന്തുടരുകയാണ് പുതിയനിമയത്തിലെ 'മനുഷ്യപുത്രൻ' പ്രയോഗം എന്നു വരാം.

അതേസമയം, കാലക്രമേണ രൂപപ്പെട്ട ഈനോക്കിന്റെ പുസ്തകത്തിൽ ആദ്യം എഴുതപ്പെട്ട ഖണ്ഡങ്ങളിൽ മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്നില്ലെന്നും, ആ പ്രയോഗം ധാരാളമായി പ്രത്യക്ഷപ്പെടുന്ന ഈനോക്കിലെ "അന്യാപദേശങ്ങളുടെ പുസ്തകം" (book of similitudes) ഇന്നത്തെ രൂപത്തിൽ ക്രിസ്ത്യാനികൾ നടത്തിയ സംശോധനയുടെ ഫലമാണെന്നും യഹൂദവിജ്ഞാനകോശം ചൂണ്ടിക്കാട്ടുന്നു.[3]ചാവുകടൽ തീരത്തെ കുമ്രാനിൽ കണ്ടു കിട്ടിയ യഹൂദലിഖിതസഞ്ചയത്തിൽ ഈനോക്കിന്റെ പുസ്തകത്തിലെ 108 അദ്ധ്യായങ്ങളിൽ മറ്റെല്ലാത്തിന്റേയും ശകലങ്ങൾ ഉണ്ടെങ്കിലും 37 മുതൽ 71 വരെ അദ്ധ്യായങ്ങൾ ചേർന്ന അന്യാപദേശങ്ങളുടെ പുസ്തകത്തിന്റെ ശകലങ്ങളൊന്നും അതിൽ ഉണ്ടായിരുന്നില്ലെന്നതും, യുഗാന്തവ്യക്തിത്വമായ മനുഷ്യപുത്രനു പ്രാധാന്യം കല്പിക്കുന്ന ഈ ഗ്രന്ഥഖണ്ഡത്തിന്റെ വിശ്വസനീയതയുടെ മേൽ നിഴൽ വീഴ്ത്തുന്നു.[9]

പുതിയനിയമത്തിൽ

[തിരുത്തുക]

സുവിശേഷപാരമ്പര്യങ്ങളിൽ

[തിരുത്തുക]

പുതിയനിയമത്തിൽ യേശു തന്നെത്തന്നെ പരാമർശിക്കാൻ ഏറ്റവുമേറെ ആശ്രയിക്കുന്ന പ്രയോഗമാണ് 'മനുഷ്യപുത്രൻ'. പഴയനിയമത്തിന്റെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഉപയോഗിച്ചിരിക്കുന്ന 'ആന്ത്രോപൗ' എന്ന പദത്തോട് വിവേചകഭേദകം ചേർത്ത "ഹോ ഹൂയ്യോസ് തൗ ആന്ത്രോപൗ" (ho huios tou anthropou) എന്ന രൂപത്തിലാണ് പുതിയനിയമത്തിന്റെ ഗ്രീക്കു മൂലത്തിൽ ഇതു കാണപ്പെടുന്നത്.[1] സമാന്തരസുവിശേഷങ്ങളിൽ ഇത് 72 തവണയും യോഹന്നാന്റെ സുവിശേഷത്തിൽ 13 തവണയും കാണാം. അപ്പസ്തോലനടപടികളിൽ ഒരിടത്തും ഇതു കാണാം. അപ്പസ്തോലനടപടികൾ ഒഴിച്ചാൽ മറ്റെല്ലായിടത്തും ഈ പ്രയോഗം, യേശുവിന്റെ തന്നെ പ്രസ്താവനകളുടെ ഭാഗമാണ്.[2] യേശുവിനു മറ്റുള്ളവർ നൽകിയ സ്ഥാനപ്പേരോ ബഹുമതിയോ ആയി അത് ഒരിടത്തും പ്രത്യക്ഷപ്പെടുന്നില്ല. അതിനെ വിശദീകരിക്കാനുള്ള ഒരു ശ്രമവും സുവിശേഷകന്മാർ നടത്തുന്നുമില്ല. പൗലോസിന്റെ ലേഖനങ്ങൾ ഉൾപ്പെടെ പുതിയനിയമത്തിലെ ഇതരചനകളൊന്നും യേശുവിനെ മനുഷ്യപുത്രൻ എന്നു വിശേഷിപ്പിക്കുന്നില്ല.

മർക്കോസിന്റെ സുവിശേഷം, മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങൾക്കു പൊതുവായുള്ളതും മർക്കോസിന്റെ സുവിശേഷത്തിൽ ഇല്ലാത്തതുമായ 'ക്യൂ' എന്നറിയപ്പെടുന്ന പാരമ്പര്യം, മത്തായിയുടെ സുവിശേഷത്തിന്റേതു മാത്രമായ ഉള്ളടക്കം, ലൂക്കായുടെ സുവിശേഷത്തിന്റേതു മാത്രമായ ഉള്ളടക്കം എന്നിങ്ങനെ, സുവിശേഷപാരമ്പര്യത്തിന്റെ എല്ലാ തലങ്ങളിലും ഈ പ്രയോഗം കാണാമെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.[9]

വീക്ഷണഭേദം

[തിരുത്തുക]

പുതിയനിയമത്തിലെ 'മനുഷ്യപുത്രൻ' പ്രയോഗങ്ങളുടെ സൂചന എന്തെന്നു വ്യക്തമല്ല. ഇതേക്കുറിച്ച് നിലവിലുള്ള വീക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്.

അഭൗമരക്ഷകൻ

[തിരുത്തുക]

മനുഷ്യപുത്രൻ എന്ന പേരിൽ അഭൗമികനായൊരു രക്ഷകൻ എന്ന ആശയം ക്രിസ്തുവിന്റെ കാലത്തിനു മുൻപുള്ള യഹൂദചിന്തയിൽ വേരുറപ്പിച്ചിരുന്നെന്നും പുതിയനിയമത്തിലെ സമാനപരാമർശങ്ങൾ ആ പാരമ്പര്യത്തിന്റെ പിന്തുടർച്ചയും വികാസവും ആണെന്നും ഉള്ള നിലപാടാണ് അതിലൊന്ന്. ഈ നിലപാടനുസരിച്ച്, യുഗസംക്രാന്തിയിൽ നടക്കാനിരിക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ നീതിവിധിയിലെ വിധിയാളനായ ക്രിസ്തുവിനെയാണ് പുതിയനിയമത്തിലെ 'മനുഷ്യപുത്രൻ' സൂചിപ്പിക്കുന്നത്.[9]

വെറും മനുഷ്യൻ

[തിരുത്തുക]

'ബാർ' എന്ന പദത്തിന് യേശുവിന്റെ കാലത്ത് പുത്രൻ എന്ന അർത്ഥം നഷ്ടപ്പെട്ടിരുന്നതിനാൽ, അരമായ ഭാഷയിലെ "ബാർ നാശാ" എന്ന പ്രയോഗത്തിന് 'ഞാൻ', 'മനുഷ്യൻ' എന്നൊക്കെ മാത്രമേ അർത്ഥമുണ്ടയിരുന്നുള്ളു എന്നും, അരമായ സംസാരിച്ചിരുന്ന യേശു, നിഗൂഢമായ രക്ഷകപ്രതീക്ഷാർത്ഥത്തിൽ തന്നെത്തന്നെ സൂചിപ്പിച്ച് മനുഷ്യപുത്രൻ എന്നു പ്രയോഗിച്ചിരിക്കാൻ സാദ്ധ്യതയില്ലെന്നുമുള്ള നിലപാടാണ് മറുവശത്ത്. ഈ വിധമായ അർത്ഥസൂചനകൾ ഒന്നും ഇല്ലാതിരുന്ന അരമായ ശബ്ദത്തെ ഗ്രീക്കു ഭാഷയിലാക്കിയവരാണ് 'മനുഷ്യപുത്രൻ' പ്രയോഗം രൂപപ്പെടുത്തിയതെന്നും, പിന്നീടത് ദാനിയേലിന്റെ പുസ്തകം 7:13-ന്റേയും യോഹന്നാന്റെ സുവിശേഷത്തിലെ ലോഗോസ് ദൈവശാസ്ത്രത്തിന്റേയും സ്വാധീനത്തിൽ ഒരു ദൈവശാസ്ത്രനിർമ്മിതിയായി (theological construction) വികസിച്ച്, പിൽക്കാലസഭയിലെ ക്രിസ്തുശാസ്ത്രത്തിന്റെ മൗലിക ഘടങ്ങളിൽ ഒന്നായി മാറിയെന്നും ഈ പക്ഷം വാദിക്കുന്നു.[3]

എന്നാൽ യേശുവിന്റെ കാലത്ത് പലസ്തീനയിൽ സംസാരിച്ചിരുന്ന അരമായ ഭാഷയെക്കുറിച്ച് വളരെക്കുറിച്ച അറിവു മാത്രമേ ഇന്നുള്ളെന്നും യേശു സ്വയം ഇടയ്ക്കൊക്കെ ഗ്രീക്കു ഭാഷ സംസാരിച്ചിരിക്കാനുള്ള സാദ്ധ്യത പോലും തള്ളിക്കളയാനാവില്ലെന്നും ഈ വാദത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. [1]

ഇതരപക്ഷങ്ങൾ

[തിരുത്തുക]

പിൽക്കാലങ്ങളിൽ ദാനിയേലിന്റെ പുസ്തകം 7:13-നെ ആശ്രയിച്ചുള്ള രക്ഷകപ്രവചനമായി വ്യാഖ്യാനിക്കപ്പെട്ട ഈ പ്രയോഗത്തെ അപ്പസ്തോലിക കാലത്തെ സഭാപിതാക്കന്മാർ യേശുവിന്റെ മനുഷ്യസ്വഭാവത്തെ സംബന്ധിക്കുന്നതായും[2] വിനയത്തിന്റെ വെളിപ്പെടുത്തലായും ഒക്കെ വിലയിരുത്തി. തന്റെ ശത്രുക്കളെ പ്രകോപിക്കാത്ത തരത്തിൽ താരതമ്യേന നിരുപദ്രവമായതും കാലക്രമേണ രക്ഷകസ്ഥാനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കാവുന്നതുമായ ഒരു സംബോധന ബോധപൂർവം തെരഞ്ഞെടുക്കുകയാണ് യേശു ചെയ്തതെന്നു 19-ആം നൂറ്റാണ്ടിൽ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ജോസഫ് ക്നാബെൻബൗർ വാദിച്ചിട്ടുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 മനുഷ്യപുത്രൻ, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  2. 2.0 2.1 2.2 ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 711-13)
  3. 3.0 3.1 3.2 മനുഷ്യപുത്രൻ, യഹൂദവിജ്ഞാനകോശത്തിലെ ലേഖനം
  4. സങ്കീർത്തനങ്ങൾ 11:4, 33:13
  5. സങ്കീർത്തനം 8:4
  6. 6.0 6.1 'മനുഷ്യപുത്രൻ' കേംബ്രിഡ്ജ് ബൈബിൾ സഹകാരിയിലെ ലേഖനം (പുറം 278)
  7. എസെക്കിയേൽ 6:1; എസെക്കിയേൽ 21:1
  8. ദാനിയിലിന്റെ പുസ്തകം 7:13 (പി.ഓ.സി. മലയാളം ബൈബിൾ)
  9. 9.0 9.1 9.2 Richard N Longenecker, Son of Man as a Self-designation of Jesus, ജേർണൽ ഓഫ് തിയോളജിക്കൽ സൊസൈറ്റിയിലെ ലേഖനം (12.3 Summer 1969 പുറങ്ങൾ 151-58) Archived 2011-11-27 at the Wayback Machine.
{{bottomLinkPreText}} {{bottomLinkText}}
മനുഷ്യപുത്രൻ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?