കോഴഞ്ചേരി താലൂക്ക്
പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കാണ് കോഴഞ്ചേരി. താലൂക്കാസ്ഥാനം പത്തനംതിട്ടയിലാണെങ്കിലും അവിടെനിന്നും 14 കി.മീ. മാറി പമ്പാനദിയുടെ കരയിലാണ് കോഴഞ്ചേരി പട്ടണം. ഇത് ഒരു വാണിജ്യകേന്ദ്രമാണ്. അനേകം ബാങ്കുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും കേന്ദ്രവുമാണ്. തെക്കുംകൂർ കോവിലൻമാരുടെ ഭരണകേന്ദ്രമായിരുന്നു എന്ന് കരുതപ്പെടുന്നു. കോഴഞ്ചേരി ഒരുകാലത്ത് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു.
കോഴഞ്ചേരി, പത്തനംതിട്ട ജില്ലയുടെ ഭരണസിരാകേന്ദ്രവും മുനിസിപ്പാലിറ്റിയും കോഴഞ്ചേരി താലൂക്കിലാണ്. തിരുവല്ല[1], മല്ലപ്പള്ളി[2], റാന്നി[3], അടൂർ[4], കോന്നി [5]എന്നിവയാണ് പത്തനംതിട്ട ജില്ലയിലെ മറ്റു താലൂക്കുകൾ. തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെയും നടപടികളെയും വിമർശിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ 1935 മെയ് 11-നു കോഴഞ്ചേരിയിൽ വച്ചാണു പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്റെ സ്മാരകം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]ജില്ലാ പഞ്ചായത്ത്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് | |
നഗരസഭകൾ | |
താലൂക്കുകൾ | |
ബ്ലോക്ക് പഞ്ചായത്തുകൾ | |
ഗ്രാമ പഞ്ചായത്തുകൾ | ആനിക്കാട് · ആറന്മുള · അരുവാപ്പുലം · അയിരൂർ · ചെന്നീർക്കര · ചെറുകോൽ · ചിറ്റാർ · ഇലന്തൂർ · ഏനാദിമംഗലം · ഏറത്ത് · ഇരവിപേരൂർ · ഏഴംകുളം · എഴുമറ്റൂർ · കടമ്പനാട് · കടപ്ര · കലഞ്ഞൂർ · കല്ലൂപ്പാറ · കവിയൂർ · കൊടുമൺ · കോയിപ്രം · കോന്നി · കൊറ്റനാട് · കോട്ടാങ്ങൽ · കോഴഞ്ചേരി · കുളനട · കുന്നന്താനം · കുറ്റൂർ · മലയാലപ്പുഴ · മല്ലപ്പള്ളി · മല്ലപ്പുഴശ്ശേരി · മെഴുവേലി · മൈലപ്ര · നാറാണംമൂഴി · നാരങ്ങാനം · നെടുമ്പ്രം · നിരണം · ഓമല്ലൂർ · പള്ളിയ്ക്കൽ · പന്തളം · പന്തളം തെക്കേക്കര · പെരിങ്ങര · പ്രമാടം · പുറമറ്റം · റാന്നി · റാന്നി അങ്ങാടി · റാന്നി പഴവങ്ങാടി · റാന്നി പെരുനാട് · സീതത്തോട് · തണ്ണിത്തോട് · തോട്ടപ്പുഴശ്ശേരി · തുമ്പമൺ · വടശ്ശേരിക്കര · വള്ളിക്കോട് · വെച്ചൂച്ചിറ
|
നിയമസഭാമണ്ഡലങ്ങൾ | |
മറ്റു ജില്ലകൾ:
ആലപ്പുഴ · ഇടുക്കി · എറണാകുളം · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · തിരുവനന്തപുരം · തൃശ്ശൂർ · പത്തനംതിട്ട · പാലക്കാട് · മലപ്പുറം · വയനാട് |
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-05. Retrieved 2016-10-27.
- ↑ http://villagemap.in/kerala/pathanamthitta/mallappally.html
- ↑ http://www.keralatourism.org/routes-locations/ranni/id/15029[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mapsofindia.com/villages/kerala/pathanamthitta/adoor/adoor.html#
- ↑ https://www.keralatourism.org/destination/konni-elephant-training-centre/362
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.