For faster navigation, this Iframe is preloading the Wikiwand page for മരംകൊത്തി.

മരംകൊത്തി

ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.

മരംകൊത്തി
കേരളത്തിൽ കാണപ്പെടുന്ന നാട്ടുമരംകൊത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Piciformes
Family:
Subfamily:
Picinae
Genera

അനവധി. ലേഖനം വായിക്കുക.

പിസിഫോമസ് (Piciformes) എന്ന പക്ഷിഗോത്രത്തിലെ പിസിഡേ (Picidae) കുടുംബത്തിലെ പിസിനേ (Picinae) ശാഖയിൽപ്പെട്ട പക്ഷികൾ പൊതുവായി മരംകൊത്തികൾ (Woodpeckers) എന്നറിയപ്പെടുന്നു. ഓസ്ട്രേലിയ, മഡഗാസ്കർ, അന്റാർട്ടിക്ക എന്നിവിടങ്ങളൊഴികെ ലോകെത്തെല്ലായിടത്തും മരംകൊത്തികളെ കാണാം. ലോകത്താകെ നൂറ്റെൺപതോളം മരംകൊത്തി ഇനങ്ങളുണ്ട്. വനമ്പ്രദേശങ്ങളും മരങ്ങൾ ഏറെയുള്ള സ്ഥലങ്ങളുമാണ്‌ സാധാരണയായി ഈ പക്ഷികളുടെ ആവാസകേന്ദ്രം. എന്നാൽ ചിലയിനം മരംകൊത്തികളെ മരുപ്രദേശങ്ങളിലും കാണാറുണ്ട്. വനനശീകരണം മൂലം ഒട്ടേറെ ഇനം മരംകൊത്തികൾ വംശനാശഭീഷണി നേരിടുന്നുണ്ട്. നാലു മുതൽ 11 വർഷം വരെയാണ്‌ മരംകൊത്തികളുടെ ആയുസ്.

രൂപഘടന

[തിരുത്തുക]

നീണ്ട് കൂർത്ത ചുണ്ടാണ്‌ മരംകൊത്തികൾക്ക് പൊതുവായുള്ള സവിശേഷത. ഉളിപോലെ മൂർച്ചയേറിയ ചുണ്ടുകളുപയോഗിച്ച് വൃക്ഷങ്ങളുടെ പുറം‌പാളികൾ കൊത്തിപ്പൊളിച്ചാണ്‌ ഇവ സാധാരണയായി ഇരതേടുന്നത്. മരപ്പൊത്തുകളിൽ നിന്നും ഇരകളെ വലിച്ചെടുക്കാൻ സഹായിക്കുന്ന നീണ്ട നാക്കാണ്‌ മരംകൊത്തികളുടെ മറ്റൊരു പ്രത്യേകത. നാക്ക് പശപോലെയുള്ള ദ്രാവകത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കും. എന്നാൽ തത്തകൾ, കുയിൽ വർഗ്ഗങ്ങൾ എന്നിവയെപ്പോലെ മരംകൊത്തികളുടെ കാലുകളിൽ ഈരണ്ടു വിരലുകൾ വീതം മുന്നിലേക്കും പിറകിലേക്കുമായാണ്‌ കാണപ്പെടുന്നത്. തടിയിൽ ശക്തിയോടെ കൊത്തുമ്പൊൾ നിലയുറപ്പിക്കാനും മരങ്ങളിൽ അനായസമായി കയറാനും ഈ പാദങ്ങൾ സഹായകമാകുന്നു.

15 സെ.മീ മാത്രം വലിപ്പമുള്ള പിഗ്മി മരംകൊത്തിയാണ്‌ ഏറ്റവും ചെറുത്. ഏറ്റവും വലിയ ഇനങ്ങളായ ഇമ്പീരിയൽ മരംകൊത്തിയും(600 ഗ്രാം, 58 സെ.മീ) ഐവറി ബിൽഡ് മരംകൊത്തിയും (500 ഗ്രാം, 50 സെ.മീ) അന്യംനിന്നുപോയെന്നാണ്‌ പൊതുവേ കരുതപ്പെടുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അപ്രത്യക്ഷമായെന്നു കരുതപ്പെട്ടിരുന്ന ഐവറി ബിൽഡിനെ 2005-ൽ അമേരിക്കയിലെ അർക്കൻസായിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഏതായാലും ഭൂമുഖത്ത് നിലവിലുണ്ട് എന്നുറപ്പുള്ള മരംകൊത്തികളിൽ ഏറ്റവും വലുത് തെക്കു കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഗ്രെയ്റ്റ് സ്ലേറ്റി മരംകൊത്തിയാണ്‌ (450 ഗ്രാം, 50 സെ.മീ).

ഉറുമ്പുകളും ചെറുവണ്ടുകളും ഉൾപ്പെടെയുള്ള കീടങ്ങൾ, പുഴുക്കൾ തുടങ്ങിയവയാണ്‌ മരംകൊത്തികളുടെ പ്രധാന ഭക്ഷണം. ചില ഇനങ്ങൾ പഴങ്ങളും, വിത്തുകളും ആഹാരമാക്കുന്നു.

പ്രജനനം

[തിരുത്തുക]

കേടുവന്ന വൃക്ഷങ്ങളിൽ പൊത്തുകളുണ്ടാക്കിയാണ്‌ മിക്കവാറും മരംകൊത്തികൾ കൂടൊരുക്കുന്നത്. മരുപ്രദേശങ്ങളിലുള്ള ചിലയിനങ്ങൾ കള്ളിമുൾച്ചെടികളുടെയും മറ്റും ദ്വാരങ്ങളിലാണ്‌ കൂടുകൂട്ടുന്നത്. ഇനിയും ചിലയിനങ്ങളാകട്ടെ പ്രജനനകാലത്ത് മണ്ണിൽ കുഴികളുണ്ടാക്കുന്നു. മിക്ക ഇനങ്ങളും ഒരു സീസണിൽ ഒരു തവണമാത്രമേ കൂടൊരുക്കാറുള്ളൂ. ആൺകിളികളാണ്‌ സാധാരണയായി മരപ്പൊത്തുകളുണ്ടാക്കാൻ കൂടുതൽ അധ്വാനിക്കുന്നത്. ഒരു മാസത്തോളമെടുക്കും ഇത്തരമൊരു പൊത്തുണ്ടാക്കാൻ. ഒരു കൂട്ടിൽ രണ്ടുമുതൽ അഞ്ചുവരെ മുട്ടകൾ കാണും. പെൺകിളികളും ആൺകിളികളും മാറിമാറി അടയിരിക്കുന്നു. ആൺകിളികൾ മിക്കവാറും രാത്രികാലങ്ങളിലാണ്‌ അടയിരിക്കുന്നത്. 11 മുതൽ 14 ദിവസം‌വരെയെടുക്കും മുട്ടവിരിയാൻ. 18-30 ദിവസങ്ങളോടെ കുഞ്ഞിക്കിളികൾ കൂടുപേക്ഷിക്കാൻ പ്രാപ്തമാകുന്നു. പ്രജനനത്തിനുശേഷം മരംകൊത്തികൾ ഉപേക്ഷിക്കുന്ന പൊത്തുകൾ മറ്റു കിളികൾ താവളമാക്കാറുണ്ട്.

മരംകൊത്തി ഇനങ്ങൾ

[തിരുത്തുക]
റെഡ് ബെല്ലീഡ് വുഡ്പെക്കർ
  • ജനുസ്സ്: മെലാനർപസ്
    • വൈറ്റ് വുഡ്പെക്കർ, Melanerpes candidus
    • ലൂയിസ് വുഡ്പെക്കർ, Melanerpes lewis
    • ഗ്വാഡലൂപ് വുഡ്പെക്കർ, Melanerpes herminieri
    • പ്യൂർട്ടോറിക്കൻ വുഡ്പെക്കർ, Melanerpes portoricensis
    • റെഡ്-ഹെഡഡ് വുഡ്പെക്കർ, Melanerpes erythrocephalus
    • എക്കോൺ വുഡ്പെക്കർ, Melanerpes formicivorus
    • ഗോൾഡൻ നേപ്ഡ് വുഡ്പെക്കർ, Melanerpes chrysauchen
    • ബ്ലാക്ക് ചീക്ക്ഡ് വുഡ്പെക്കർ, Melanerpes pucherani
    • യെല്ലോ റ്റഫ്റ്റഡ് വുഡ്പെക്കർ, Melanerpes cruentatus
    • യെല്ലൊ ഫ്രണ്ടഡ് വുഡ്പെക്കർ, Melanerpes flavifrons
    • വൈറ്റ് ഫ്രണ്ടഡ് വുഡ്പെക്കർ, Melanerpes cactorum
    • ഹിസ്പാനിയോളൻ വുഡ്പെക്കർ, Melanerpes striatus
    • ജമൈക്കൻ വുഡ്പെക്കർ, Melanerpes radiolatus
    • ഗോൾഡൻ ചീക്ഡ് വുഡ്പെക്കർ, Melanerpes chrysogenys
    • ഗ്രേ ബ്രസ്റ്റഡ് വുഡ്പെക്കർ, Melanerpes hypopolius
    • യുകാറ്റൻ വുഡ്പെക്കർ, Melanerpes pygmaeus
    • റെഡ് ക്രൗൺഡ് വുഡ്പെക്കർ, Melanerpes rubricapillus
    • ഹോഫ്മാൻസ് വുഡ്പെക്കർ, Melanerpes hoffmannii
    • ഹില വുഡ്പെക്കർ, Melanerpes uropygialis
    • ഗോൾഡൻ ഫ്രണ്ടഡ് വുഡ്പെക്കർ, Melanerpes aurifrons
    • റെഡ് ബെല്ലീഡ് വുഡ്പെക്കർ, Melanerpes carolinus
    • വെസ്റ്റിൻഡ്യൻ വുഡ്പെക്കർ, Melanerpes superciliaris
  • ജനുസ്സ്: ഫൈറാപികസ്
വില്യംസൺസ് സാപ്സക്കർ.ഇടത് ആൺകിളി, വലത് പെൺകിളി.
    • വില്യംസൺസ് സാപ്സക്കർ, Sphyrapicus thyroideus
    • യെല്ലോ ബെല്ലീഡ് സാപ്സക്കർ, Sphyrapicus varius
    • റെഡ് നേപ്ഡ് സാപ്സക്കർ, Sphyrapicus nuchalis
    • റെഡ് ബ്രസ്റ്റഡ് സാപ്സക്കർ, Sphyrapicus ruber
  • ജനുസ്സ്: ക്സിഫിഡിയോപികസ്
    • ക്യൂബൻ വുഡ്പെക്കർ, Xiphidiopicus percussus
  • ജനുസ്സ്: ഡെൻഡ്രോപിക്കോസ്
    • ലിറ്റിൽ ഗ്രേ വുഡ്പെക്കർ, Dendropicos elachus
    • സ്പെക്കിൾ ബ്രസ്റ്റഡ് വുഡ്പെക്കർ, Dendropicos poecilolaemus
    • അബിസീനിയൻ വുഡ്പെക്കർ, Dendropicos abyssinicus
    • കാർഡിനൽ വുഡ്പെക്കർ, Dendropicos fuscescens
    • ഗബോൺ വുഡ്പെക്കർ, Dendropicos gabonensis
    • മെലങ്കളി വുഡ്പെക്കർ, Dendropicos lugubris
    • സ്റ്റീർലിംഗ്സ് വുഡ്പെക്കർ, Dendropicos stierlingi
    • ബിയേർഡഡ് വുഡ്പെക്കർ, Dendropicos namaquus
    • ഫയർ ബെല്ലീഡ് വുഡ്പെക്കർ, Dendropicos pyrrhogaster
    • ഗോൾഡൻ ക്രൗൺഡ് വുഡ്പെക്കർ, Dendropicos xantholophus
    • എലിയറ്റ്സ് വുഡ്പെക്കർ, Dendropicos elliotii
    • ഗ്രേ വുഡ്പെക്കർ, Dendropicos goertae
    • ആഫ്രിക്കൻ ഗ്രേഹെഡഡ് വുഡ്പെക്കർ, Dendropicos spodocephalus
    • ഒലിവ് വുഡ്പെക്കർ, Dendropicos griseocephalus
    • ബ്രൗൺ ബാക്ക്ഡ് വുഡ്പെക്കർ, Dendropicos obsoletus
  • ജനുസ്സ്: ഡെൻഡ്രോകൊപോസ്
    • സ്ലാവെസി വുഡ്പെക്കർ, Dendrocopos temminckii
    • ഫിലിപ്പൈൻ വുഡ്പെക്കർ, Dendrocopos maculatus
    • ബ്രൗൺ കേപ്ഡ് വുഡ്പെക്കർ, Dendrocopos nanus
    • സുൻഡ വുഡ്പെക്കർ, Dendrocopos moluccensis
    • ഗ്രേ കേപ്ഡ് വുഡ്പെക്കർ, Dendrocopos canicapillus
    • പിഗ്മി വുഡ്പെക്കർ, Dendrocopos kizuki
    • ബ്രൗൺ ഫ്രണ്ടഡ് വുഡ്പെക്കർ, Dendrocopos auriceps
    • ഫൾവസ് ബ്രസ്റ്റഡ് വുഡ്പെക്കർ, Dendrocopos macei
    • സ്ട്രൈപ്പ് ബ്രസ്റ്റഡ് വുഡ്പെക്കർ, Dendrocopos atratus
    • യെല്ലോ ക്രൗൺഡ് വുഡ്പെക്കർ, Dendrocopos mahrattensis
    • അറേബ്യൻ വുഡ്പെക്കർ, Dendrocopos dorae
    • റൂഫസ് ബെല്ലീഡ് വുഡ്പെക്കർ, Dendrocopos hyperythrus
    • ഡാർജിലിങ് വുഡ്പെക്കർ, Dendrocopos darjellensis
    • ക്രിംസൺ ബ്രസ്റ്റഡ് വുഡ്പെക്കർ, Dendrocopos cathpharius
    • മിഡിൽ സ്പോട്ടഡ് വുഡ്പെക്കർ, Dendrocopos medius
    • വൈറ്റ്-ബാക്ക്ഡ് വുഡ്പെക്കർ, Dendrocopos leucotos
    • ഗ്രെയ്റ്റ് സ്പോട്ടഡ് വുഡ്പെക്കർ, Dendrocopos major
    • സിറിയൻ വുഡ്പെക്കർ, Dendrocopos syriacus
    • വൈറ്റ് വിംഗ്ഡ് വുഡ്പെക്കർ, Dendrocopos leucopterus
    • സിന്ധ് വുഡ്പെക്കർ, Dendrocopos assimilis
    • ഹിമാലയൻ വുഡ്പെക്കർ, Dendrocopos himalayensis
  • ജനുസ്സ് പിസോയിഡെസ്
    • ചെറിയ ഗണം
    • ലെസർ സ്പോട്ടഡ് വുഡ്പെക്കർ, Picoides minor - previously Dendrocopos
    • ഡൗണി വുഡ്പെക്കർ, Picoides pubescens
    • നട്ടാൾസ് വുഡ്പെക്കർ, Picoides nuttallii
    • ലാഡർ ബാക്ക്ഡ് വുഡ്പെക്കർ, Picoides scalaris
    • വലിയ ഗണം
    • റെഡ് കോക്കേയ്ഡഡ് വുഡ്പെക്കർ, Picoides borealis
    • സ്മോക്കി ബ്രൗൺ വുഡ്പെക്കർ, Picoides fumigatus
    • ഹെയറി വുഡ്പെക്കർ, Picoides villosus
    • വൈറ്റ് ഹെഡഡ് വുഡ്പെക്കർ, Picoides albolarvatus
    • സ്ട്രിക്ക്‌ലാൻഡ്സ് വുഡ്പെക്കർ, Picoides stricklandi
    • അരിസോണ വുഡ്പെക്കർ, Picoides arizonae
    • ത്രയംഗുലി ഗണം
    • യൂറേഷ്യൻ ത്രീറ്റോഡ് വുഡ്പെക്കർ, Picoides tridactylus
    • അമേരിക്കൻ ത്രീറ്റോഡ് വുഡ്പെക്കർ, Picoides dorsalis
    • ബ്ലാക്ക് ബാക്ക്ഡ് വുഡ്പെക്കർ, Picoides arcticus
  • ജനുസ്സ്: വെനീലിയോർണിസ്
    • റെഡ് റമ്പ്ഡ് വുഡ്പെക്കർ, Veniliornis kirkii
    • ഗോൾഡൻ കോളേർഡ് വുഡ്പെക്കർ, Veniliornis cassini
    • ചോക്കോ വുഡ്പെക്കർ, Veniliornis chocoensis
    • യെല്ലോ ഇയേർഡ് വുഡ്പെക്കർ, Veniliornis maculifrons
    • റെഡ് സ്റ്റെയിൻഡ് വുഡ്പെക്കർ, Veniliornis affinis
    • ബാർ ബെല്ലീഡ് വുഡ്പെക്കർ, Veniliornis nigriceps
    • സ്കാർലറ്റ് ബാക്ക്ഡ് വുഡ്പെക്കർ, Veniliornis callonotus
    • യെല്ലോ വെന്റഡ് വുഡ്പെക്കർ, Veniliornis dignus
    • ലിറ്റിൽ വുഡ്പെക്കർ, Veniliornis passerinus
    • ഡോട്ട് ഫ്രണ്ടഡ് വുഡ്പെക്കർ, Veniliornis frontalis
    • ബ്ലഡ് കളേർഡ് വുഡ്പെക്കർ, Veniliornis sanguineus
    • വൈറ്റ് സ്പോട്ടഡ് വുഡ്പെക്കർ, Veniliornis spilogaster
    • സ്ട്രൈപ്പ്ഡ് വുഡ്പെക്കർ, Veniliornis lignarius
    • ചെക്കേർഡ് വുഡ്പെക്കർ, Veniliornis mixtus
  • ജനുസ്സ്: ക്യാംപിതെരാ
    • ഫൈൻ സ്പോട്ടഡ് വുഡ്പെക്കർ, Campethera punctuligera
    • നൂബിയൻ വുഡ്പെക്കർ, Campethera nubica
    • ബെന്നറ്റ്സ് വുഡ്പെക്കർ, Campethera bennettii
    • റൈഷ്നോസ് വുഡ്പെക്കർ, Campethera scriptoricauda
    • ഗോൾഡൻ റ്റെയ്ൽഡ് വുഡ്പെക്കർ, Campethera abingoni
    • മൊംബാസ വുഡ്പെക്കർ, Campethera mombassica
    • ക്നിസ്നാ വുഡ്പെക്കർ, Campethera notata
    • ലിറ്റിൽ ഗ്രീൻ വുഡ്പെക്കർ, Campethera maculosa
    • ഗ്രീൻ ബാക്ക്ഡ് വുഡ്പെക്കർ, Campethera cailliautii
    • ടുൽബെർഗ്സ് വുഡ്പെക്കർ, Campethera tullbergi
    • ബഫ് സ്പോട്ടഡ് വുഡ്പെക്കർ, Campethera nivosa
    • ബ്രൗൺ ഇയേർഡ് വുഡ്പെക്കർ, Campethera caroli

കേരളത്തിൽ കാണപ്പെടുന്ന മരംകൊത്തികൾ

[തിരുത്തുക]
കേരളത്തിലെ ഗോൾഡൻബാക്ക്‌ഡ് വുഡ്പെക്കർ
{{bottomLinkPreText}} {{bottomLinkText}}
മരംകൊത്തി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?