മുംതാസ്
മുംതാസ് | |
---|---|
ജനനം | ജൂലൈ 31, 1947 |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1961–1977, 1989, 1993 |
ജീവിതപങ്കാളി(കൾ) | മയൂർ മാധ്വാനി |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് മുംതാസ് (ജനനം: ജൂലൈ 31, 1947).
ആദ്യ ജീവിതം
[തിരുത്തുക]1947 ൽ അബ്ദുൾ സമീദ് അസ്കാരിക്കും, സർദാർ ബേഗം ഹബീബക്കും മകളായി മുംതാസ് പിറന്നു. തന്റെ 12 മത്തെ വയസ്സിൽ ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് വന്നു.[1]
അഭിനയ ജീവിതം
[തിരുത്തുക]1960 കളുടെ ആദ്യത്തിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് മുംതാസ് ആദ്യമായി അഭിഅയിച്ചത്. ചെറിയ ബജറ്റ് ചിത്രങ്ങളിൽ ആദ്യ കാലത്ത് അഭിനയിച്ചു. 1965 ൽ ഒരു സഹ നടിയായി മേരെ സനം എന്ന ചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. ഇതിലെ ഒരു ഗാനരംഗത്തിലും മുംതാസ് അഭിനയിച്ചു. 1967 ലെ ദിലീപ് കുമാർ നായകനായി അഭിനയിച്ച രാം ഓർ ശ്യാം എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാര നിർദ്ദേശം ലഭിച്ചു. പിന്നീട് മുംതാസിന് ധാരാളം വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചു. ഇതിനു ശേഷം ധാരാളം വിജയ ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു. 1969 ലെ രാജേഷ് ഖന്നയൊടൊപ്പം അഭിനയിച്ച ദോ രാസ്തെ എന്ന ചിത്രത്തിലെ അഭിനയം ഒരു മികച്ച ഒന്നാം കിട നടി എന്ന പേര് മുംതാസിന് നേടികൊടുത്തു.[1]. 1970 ൽ ഖിലോന എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[1] പിന്നീടും ബോളിവുഡിലെ അക്കാലത്തെ മുൻ നിര നായകന്മരോടൊത്ത് ധാരാളം ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു.
1977 ലെ ആഹിന എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം മുംതാസ് അഭിനയത്തോട് തൽക്കാലം വിട പറഞ്ഞു. പിന്നീട് വിവാഹം കഴിക്കുകയും, 12 വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക്ക് 1989 ൽ തിരിച്ചു വരികയും ചെയ്തു. 1996 ൽ ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചു.
സ്വകാര്യ ജീവിതം
[തിരുത്തുക]ഒരു ലക്ഷാധിപതിയായ മയൂർ മാധ്വാനിയെയാണ് മുംതാസ് വിവാഹം ചെയ്തിരിക്കുന്നത്. 1974, മേയ് 29 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് നതാഷ, തന്യ എന്നീ രണ്ട് മക്കളുണ്ട്. മകൾ, നതാഷ ബോളിവുഡ് നടനായ ഫർദീൻ ഖാനിനെ വിവാഹം ചെയ്തു.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1-3. An interview with Mumtaz Archived 2006-11-15 at the Wayback Machine.. September 22, 2006. Yahoo.com.
- ↑ Jitesh Pillai. Doing it My Way. Mumtaz — Kal Aaj aur Kal. September 2001. Filmfare
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Mumtaz Site Archived 2014-05-17 at the Wayback Machine.
- Mumtaz Fan Club Archived 2008-12-23 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Mumtaz
- Profile of Mumtaz's career by Dinesh Raheja
ഫിലിംഫെയർ മികച്ച നടികൾക്കുള്ള അവാർഡുകൾ ലഭിച്ചവർ | |
---|---|
1954-1960 | മീന കുമാരി (1954) · മീന കുമാരി (1955) · കാമിനി കൌശൽ (1956) · നൂതൻ (1957) · നർഗീസ് ദത്ത് (1958) · വൈജയന്തിമാല (1959) · നൂതൻ (1960) |
1961-1980 | ബീന റായ് (1961) · വൈജയന്തിമാല (1962) · മീന കുമാരി (1963) · നൂതൻ (1964) · വൈജയന്തിമാല (1965) · മീന കുമാരി (1966) · വഹീദ റഹ്മാൻ (1967) · നൂതൻ (1968) · വഹീദ റഹ്മാൻ (1969) ശർമിള ടാഗോർ (1970) · മുംതാസ് (1971) · ആശ പരേഖ് (1972) · ഹേമ മാലിനി (1973) · ഡിംപിൾ കപാഡിയ & ജയ ബച്ചൻ (1974) · ജയ ബച്ചൻ (1975) · ലക്ഷ്മി (1976) · രാഖി ഗുൽസാർ (1977) · ശബാന ആസ്മി (1978) · നൂതൻ (1979) · ജയ ബച്ചൻ (1980) |
1981-2000 | രേഖ (1981) · സ്മിത പാട്ടിൽ (1982) · പദ്മിനി കോലാപുരി (1983) · ശബാന ആസ്മി (1984) · ശബാന ആസ്മി (1985) · ഡിംപിൾ കപാഡിയ (1986) · no award (1987) · no award (1988) · രേഖ (1989) ശ്രീദേവി (1990) · മാധുരി ദീക്ഷിത് (1991) · ശ്രീദേവി (1992) · മാധുരി ദീക്ഷിത് (1993) · ജൂഹി ചാവ്ല (1994) · മാധുരി ദീക്ഷിത് (1995) · കാജോൾ (1996) · കരിഷ്മ കപൂർ (1997) · മാധുരി ദീക്ഷിത് (1998) · കാജോൾ (1999) · ഐശ്വര്യ റായ് (2000) |
2001-present | കരിഷ്മ കപൂർ (2001) · കാജോൾ (2002) · ഐശ്വര്യ റായ് (2003) · പ്രീതി സിൻഡ (2004) · റാണി മുഖർജി (2005) · റാണി മുഖർജി (2006) · കാജോൾ (2007) · കരീന കപൂർ (2008) പ്രിയങ്ക ചോപ്ര (2009) |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.