For faster navigation, this Iframe is preloading the Wikiwand page for മരിയോൺ ഗിൽക്രിസ്റ്റ്.

മരിയോൺ ഗിൽക്രിസ്റ്റ്

മരിയോൺ ഗിൽക്രിസ്റ്റ്
Black and white portrait photograph of Marion Gilchrist in graduation attire, 1894
മരിയൻ ഗിൽക്രിസ്റ്റ് 1894-ൽ
ജനനം(1864-02-05)5 ഫെബ്രുവരി 1864
ബോത്ത്‌വെൽ, സ്കോട്ട്‌ലൻഡ്
മരണം7 സെപ്റ്റംബർ 1952(1952-09-07) (പ്രായം 88)
ഗ്ലാസ്ഗോ, സ്കോട്ട്ലൻഡ്
ദേശീയതസ്കോട്ടിഷ്
വിദ്യാഭ്യാസംഹാമിൽട്ടൺ അക്കാദമി
ക്വീൻ മാർഗരറ്റ് കോളേജ്, ഗ്ലാസ്ഗോ സർവകലാശാല
തൊഴിൽമെഡിക്കൽ ഡോക്ടർ, വോട്ടവകാശ പ്രവർത്തക
അറിയപ്പെടുന്നത്ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ ആദ്യ വനിതാ ബിരുദധാരി
സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിയും സിഎച്ചും ബിരുദം നേടിയ ആദ്യ വനിത
മരിയോൺ ഗിൽക്രിസ്റ്റ് പ്രൈസ്
Medical career
Specialismgeneral practice
ophthalmology

മരിയോൺ ഗിൽക്രിസ്റ്റ് (ജീവിതകാലം: 5 ഫെബ്രുവരി 1864 - 7 സെപ്റ്റംബർ 1952) ഗ്ലാസ്‌ഗോ സർവകലാശാലയിലെ ആദ്യത്തെ വനിതാ ബിരുദധാരിയും സ്കോട്ടിഷ് സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ യോഗ്യത നേടിയ ആദ്യത്തെ രണ്ട് സ്ത്രീകളിൽ ഒരാളുമാണ്.[1][2] സ്‌കോട്ട്‌ലൻഡിലെ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിലെ പ്രമുഖ പ്രവർത്തകയുംകൂടിയായിരുന്ന അവരുടെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി പല തരത്തിൽ ആദരിച്ചിട്ടുണ്ട്.[3][4][5][6][7][8][9]

ആദ്യകാല ജീവിതവും

[തിരുത്തുക]

1864 ഫെബ്രുവരി 5 ന് ബോത്ത്‌വെൽ പാർക്ക് ഫാമിൽ മാർഗരറ്റിന്റെയും ഒരു സമ്പന്ന പാട്ടക്കരാർ കർഷകനായിരുന്ന വില്യം ഗിൽക്രിസ്റ്റിന്റെയും ഏറ്റവും ഇളയ കുട്ടിയായി മരിയോൺ ഗിൽക്രിസ്റ്റ് ജനിച്ചു. അവൾക്ക് ജോൺ, വില്യം, ഡഗ്ലസ് എന്നീ മൂന്ന് സഹോദരന്മാരും ആഗ്നസ് എന്ന സഹോദരിയുമുൾപ്പെടെ നാല് മൂത്ത സഹോദരങ്ങൾ ഉണ്ടായിരുന്നു. സ്കോട്ടിഷ് കർഷകനായിരുന്ന ഡഗ്ലസ് ആൽസ്റ്റൺ ഗിൽക്രിസ്റ്റ് അവളുടെ സഹോദരൻ ആയിരുന്നു.

ഏഴു വയസ്സുള്ളപ്പോൾ ഒരു പ്രാദേശിക ഇടവക പള്ളിയിലായിരുന്നു അവളുടെ പ്രാഥമിക വിദ്യാഭ്യാസം. അവളുടെ അച്ഛനും സഹോദരൻ ഡഗ്ലസും അവൾ അക്കാദമിക് വിഷയങ്ങൾ പഠിക്കുന്നത് അർത്ഥശൂന്യമാണെന്ന് കരുതിയിതിനാൽ അവളുടെ തുടർന്നുള്ള വിദ്യാഭ്യാസത്തിൽ ചില വെല്ലുവിളികൾ നേരിട്ടിരുന്നു. കാരണം . എന്നിരുന്നാലും, അവളുടെ സഹോദരൻ ജോണിൻറെ പ്രോത്സാഹനം ലഭിച്ചതോടെ അവൾ ബോത്ത്വെൽ പ്രൈമറി സ്കൂളിലും ഹാമിൽട്ടൺ അക്കാദമിയിലും പഠനത്തിന് ചേർന്നു.

1887-ൽ, മരിയോൺ ഗിൽക്രിസ്റ്റ് ഗ്ലാസ്‌ഗോ സർവകലാശാലയിലെ ക്വീൻ മാർഗരറ്റ് കോളേജിൽ ഒരു കലാവിദ്യാർത്ഥിയായി മെട്രിക്കുലേഷൻ നേടുകയും ക്വീൻ മാർഗരറ്റ് കോളേജിൽ പരീക്ഷയെഴുതിയ അവൾ 1890-ൽ സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ നിന്ന് LLA ബിരുദവും (ലേഡി ലിറ്ററേച്ചർ ഇൻ ആർട്‌സ്) നേടി. അതേ വർഷംതന്നെ അവൾ പുതിയ ക്വീൻ മാർഗരറ്റ് കോളേജ് മെഡിക്കൽ വിദ്യാലയത്തിൽ ചേർന്നു.[10] 1894 ജൂലൈയിൽ ഗിൽക്രിസ്റ്റും ആലീസ് റോബ്‌സണും ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ രണ്ട് വനിതകളും സ്കോട്ടിഷ് യൂണിവേഴ്‌സിറ്റിയിൽ മെഡിസിൻ യോഗ്യത നേടുന്ന ആദ്യ വനിതകളും ആയി. അവർ എംബി., സി.എം. ബിരുദം നേടി.[11]

സർവ്വകലാശാലാ വിദ്യാഭ്യാസകാലത്ത് ഗിൽക്രിസ്റ്റ് ക്വീൻ മാർഗരറ്റ് കോളേജ് സ്റ്റുഡന്റ് യൂണിയന്റെ വൈസ് പ്രസിഡന്റും ലിറ്റററി ആൻഡ് ഡിബേറ്റിംഗ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി ലിബറൽ ക്ലബ്ബിന്റെ ക്വീൻ മാർഗരറ്റ് കോളേജ് കമ്മിറ്റിയുടെ കൺവീനറുമായിരുന്നു. 1894 ജനുവരി 22-ന്, ക്വീൻ മാർഗരറ്റ് കോളേജിൽ നടന്ന ആദ്യ യോഗത്തിൽ വനിതാ വിദ്യാർത്ഥി പ്രതിനിധി കൗൺസിലിന്റെ പ്രസിഡന്റായും അവർ തിരഞ്ഞെടുക്കപ്പെട്ടു.[12]

അവലംബം

[തിരുത്തുക]
  1. University of Glasgow – Earliest Graduates Go Live On-Line – Press release Retrieved 7 November 2010
  2. Note: Grace Cadell graduated in 1891 but from an "umbrella" college linked to Edinburgh University rather than a university direct
  3. "Famous scholars in the faculty of medicine: Marion Gilchrist". University of Glasgow. Retrieved 25 മേയ് 2014.
  4. "The Gilchrist Postgraduate Club - A social and study space for all Postgraduates and staff at The University of Glasgow". The Gilchrist Postgraduate Club (in ഇംഗ്ലീഷ്). Retrieved 4 ജൂലൈ 2020.
  5. "Marion Gilchrist Award". University of Glasgow. 29 ജൂലൈ 2007. Archived from the original on 7 ജനുവരി 2023. Retrieved 27 ജൂൺ 2016.
  6. "The North Transept". Bothwell Parish Church. Archived from the original on 5 ഒക്ടോബർ 2010. Retrieved 7 നവംബർ 2010.
  7. "First female medical graduate honoured". South Lanarkshire Council. 19 മാർച്ച് 2012. Archived from the original on 24 ഡിസംബർ 2012. Retrieved 25 മേയ് 2014.
  8. "First female medicine graduate Marion Gilchrist remembered". BBC News. 14 മാർച്ച് 2012. Retrieved 25 മേയ് 2014.
  9. "Redlands Women's hospital. Benefits for Glasgow's Middle Class". The Glasgow Herald. 27 ഫെബ്രുവരി 1932. p. 10. Retrieved 27 ജൂൺ 2016.
  10. "Obituaries. First degree in medicine: Dr Marion Gilchrist". The Glasgow Herald. 8 സെപ്റ്റംബർ 1952. p. 7. Retrieved 27 ജൂൺ 2016.
  11. "People: Dr. Marion Gilchrist". University of Glasgow. Archived from the original on 7 ജനുവരി 2023. Retrieved 27 ജൂൺ 2016.
  12. On This Day: 22nd of January Archived 2020-04-18 at the Wayback Machine.. University of Glasgow
{{bottomLinkPreText}} {{bottomLinkText}}
മരിയോൺ ഗിൽക്രിസ്റ്റ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?