For faster navigation, this Iframe is preloading the Wikiwand page for കുന്ദമംഗലം.

കുന്ദമംഗലം

ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌.ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക.ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.
കുന്നമംഗലം

കുന്നമംഗലം
11°18′18″N 75°52′38″E / 11.3049°N 75.8771°E / 11.3049; 75.8771
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പ്രസിഡന്റ്
'
'
വിസ്തീർണ്ണം 27.23 [1]ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 38,208 (2001 census) [2]
ജനസാന്ദ്രത 1403/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673571
++91 495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ (({പ്രധാന ആകർഷണങ്ങൾ))}

കോഴിക്കോട് ജില്ലയിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. കേരളത്തിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ് മെന്റ് (Indian Institute of Management Kozhikode) സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അതുപോലെ തന്നെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി (National Institute of Technology Calicut) ഇവിടെ നിന്നും 7 km അകലെ സ്ഥിതി ചെയ്യുന്നു. കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ കീഴിലുള്ള ഗവേഷണകേന്ദ്രം ജലവിഭവ വികസന വിനിയോഗ കേന്ദ്രം(KSCSTE-CWRDM) കുന്ദമംഗലത്ത് നിന്നും രണ്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം കരിപ്പൂരും റയിൽവേ സ്റ്റേഷൻ കോഴിക്കോട് റെയിലവേ സ്റ്റേഷനുമാണ്.കോഴിക്കോട് മേഖലയിൽ നിന്ന് വയനാട്,മുക്കം,തിരുവമ്പാടി മേഖലകളിലേക്ക് വരുന്ന ബസുകളുടെ പൃധാന താവളമാണ്. കോഴിക്കോട് കോർപ്പറേഷനോട് തൊട്ട് അറബിക്കടലിൽ നിന്നും 13 കി.മീ. കിഴക്ക് മലകളും സമതലങ്ങളും വയലുകളും ഇടതിങ്ങി വൈവിധ്യമാർന്ന ഭൂപ്രകൃതിയോടുകൂടിയ പ്രദേശമാണ് കുന്ദമംഗലം പഞ്ചായത്ത്. വയനാട് ചുരത്തിലേക്കും നാടുകാണിച്ചുരത്തിലേക്കും വഴി പിരിയുന്നത് ഇവിടെവച്ചാണ്. കോഴിക്കോട് കഴിഞ്ഞാൽ വയനാട് റോഡിലെ ഒരു പ്രധാന അങ്ങാടിയാണിത്. കുന്ദമംഗലം എന്ന പേരിനെ അന്വർത്ഥമാക്കുംവിധം 40-ഓളം കുന്നുകൾ ഈ പഞ്ചായത്തിലുണ്ട്. കുന്ദമംഗലം പഞ്ചായത്ത് നിലവിൽ വന്നത് 1956 ഒക്ടോബർ ഒന്നാം തിയതിയാണ്. കുന്ദമംഗലം ടൌണിനടുത്ത് ഒരു ചെറിയ മുറിയിൽ ഓഫീസ് പ്രവർത്തനമാരംഭിക്കുമ്പോൾ അത് ഈ ഗ്രാമീണ ജനതയുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. കൈപൊക്കി വോട്ടായിരുന്നു ആദ്യം. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലത്തിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന വി.കുട്ടികൃഷ്ണൻ നായരായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. അക്കാലത്ത് പഞ്ചായത്ത് കോടതി നിലവിലുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്നു കോടതിയുടെ പ്രസിഡന്റ്. മറ്റംഗങ്ങൾ കോടതി മെമ്പർമാരുമായിരുന്നു. 200 രൂപ വരെ പരിധിയുളള സിവിൽ കേസുകൾ തീർപ്പ് കൽപ്പിക്കാൻ ഈ കോടതിക്കധികാരമുണ്ടായിരുന്നു. 1962 ജനുവരി ഒന്നാം തിയതി മലബാർ ഡിസ്ട്രിക്ട് ബോർഡ് നിർത്തലാക്കിയതിനെ തുടർന്ന് കാരന്തൂർ, പൈങ്ങോട്ട് പുറം എന്നീ പ്രദേശങ്ങൾ ഈ പഞ്ചായത്തിനോട് ചേർക്കപ്പെട്ടു. 1962-ലാണ് എക്സി.ഓഫീസറുടെ തസ്തിക ഇവിടെ നിലവിൽ വന്നത്. കോഴിക്കോട് താലൂക്ക് ഭരണസൌകര്യത്തിനായി കോഴിക്കോട്, ചേവായൂർ, കുന്ദമംഗലം, കൊടുവള്ളി എന്നീ ഫർക്കകളായി വിഭജിച്ചു. 18 അംശങ്ങൾ ആയിരുന്നു കുന്ദമംഗലം ഫർക്കയിൽ ഉണ്ടായിരുന്നത്. കുന്ദമംഗലം, കൊടുവള്ളി ഫർക്കകൾ ഉൾക്കൊള്ളുന്ന സബ്താലൂക്കിന്റെ ആസ്ഥാനമായിരുന്നു കുന്ദമംഗലം. ഇന്നും കേരളത്തിൽ നിലനില്ക്കുന്ന ഏക സബ്താലൂക്കാണ് [3] 2010 ൽ ആരംഭിിച്ച ആയുർവേദ ഡിസ്്പൻസറി കളരിക്കണ്ടിയിലാണ് .

അതിർത്തികൾ

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്ക് പരിധിയിൽ കുന്ദമംഗലം, കുറ്റിക്കാട്ടൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കൊടുവള്ളി, മടവൂർ പഞ്ചായത്തുകൾ, കിഴക്ക് ചാത്തമംഗലം, കൊടുവള്ളി പഞ്ചായത്തുകൾ, പടിഞ്ഞാറ് കോഴിക്കോട് കോർപ്പറേഷൻ, കുരുവട്ടൂർ പഞ്ചായത്ത്, തെക്ക് കോഴിക്കോട് കോർപ്പറേഷൻ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകൾ എന്നിവയാണ്. കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പൂനൂർ പുഴയും.

ചരിത്രം

[തിരുത്തുക]

പാതയോരങ്ങളിൽ മാവിൻകൂട്ടങ്ങൾ ഇടതിങ്ങി വളർന്നതിനാലാവാം പഴമക്കാർ ഈ പ്രദേശത്തെ മാക്കൂട്ടംഎന്ന് വിളിച്ചു വന്നു. കുന്നുകൾ നിറഞ്ഞ ഗ്രാമമായതു കൊണ്ട് കുന്നമംഗലം ആയെന്നും അതല്ല മുല്ലകൾ കൊണ്ടനുഗ്രഹിക്കപ്പെട്ടത് എന്നർത്ഥത്തിൽ കുന്ദമംഗലം ആയെന്നും സ്ഥലനാമവുമായി ബന്ധപ്പെട്ടു കേൾക്കുന്നു. മുല്ലമംഗലം, കുന്ദമംഗലം എന്നീ പേരുകളിലുള്ള തറവാടുകൾ ഇവിടെയുണ്ടായിരുന്നു. കോഴിക്കോട് നഗരത്തിലെ മുച്ചുന്തിപള്ളിയുടെ ദൈനംദിന ചെലവിലേക്ക് കുന്ദമംഗലം നിന്നും സ്വത്ത് അനുവദിച്ചുകൊണ്ടുള്ള പത്താം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന തിരുവണ്ണൂർ രേഖയിൽ കുന്ദമംഗലത്തെക്കുറിച്ച് പരാമർശമുണ്ട്. കുന്ദമംഗലം അംശത്തെ പിലാശ്ശേരി, കക്കോട്ടിരിശ്ശേരി, മാട്ടപ്പാട്ട്, ചേലൂർ, കോഴഞ്ചരി, ചാത്തങ്കാവ്, മുണ്ടയ്ക്കൽ, ചെറുകുളത്തൂർ, പൂവ്വാട്ട് പറമ്പ്, ഒഴയാടി, പെരിങ്ങോളം, വേളൂർ എന്നീ ദേശങ്ങളായി വിഭജിച്ചിരുന്നു. ആ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. ഈ ദേശങ്ങൾ എല്ലാം ചേർന്നതായിരുന്നു പഴയ പുഴായിനാട്. പിന്നീട് മുണ്ടയ്ക്കൽ, ചെറുകുളത്തൂർ, പൂവ്വാട്ട് പറമ്പ് എന്നിവ ഈ അംശത്തിൽ നിന്ന് മാറ്റുകയും കാരന്തൂർ, പൈങ്ങോട്ട് പുറം എന്നീ ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയുമാണുണ്ടായത്. പല പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ച പടനിലത്തിന് ചരിത്രത്തിൽ പ്രമുഖ സ്ഥാനമാണുള്ളത്. പഴയപോരാട്ടങ്ങളുടെ സാക്ഷിയായിരുന്ന ആൽത്തറയും ആലും ഇന്നും നിലനില്ക്കുന്നു. മാട്ടപ്പാട്ടെ അയിറ്റടക്കണ്ടി, കൊല്ലരുകണ്ടി, ഇരുമ്പിൽ ചീടത്തിൽ എന്നീ സ്ഥലനാമങ്ങളും ഐതിഹ്യങ്ങളും ഇവിടങ്ങളിൽ വൻതോതിൽ ഇരുമ്പ് നിഷ്കർഷണം ചെയ്ത് ആയുധങ്ങൾ നിർമ്മിച്ചിരുന്നുവെന്നതിനു തെളിവാണ്. പടനായകന്മാർക്ക് ആയോധന മുറ ആഭ്യസിക്കുവാൻ കളരി കെട്ടിയ സ്ഥാനം പിന്നീട് കളരിക്കണ്ടിയായി മാറി. ഒഴയാടി ദേശം ജന്മിമാർ എടക്കാട്ട് ഇല്ലക്കാരും കൊളായി ദേശത്തെ ജന്മിമാർ കൊളായി തറവാട്ടുകാരും വെളൂർ ദേശത്ത് വെളൂരെടം തറവാട്ടുകാരും ചേലൂർ ദേശത്ത് കൊടക്കാട്ട് മൂസ്സതുമാരും, പൈങ്ങോട്ടു പുറത്ത് പുല്ലങ്ങോട്ട് ഇല്ലക്കാരും, മാട്ടപ്പാട്ട്, കക്കോട്ടിരിശ്ശേരി, പിലാശ്ശേരി എന്നിവിടങ്ങളിൽ മണ്ണത്തുർ തറവാട്ടുകാരും (ഇവർ അന്നത്തെ അംശം അധികാരികളായിരുന്നു) ആയിരുന്നു ജന്മിമാർ. പ്രമുഖ ഹൈന്ദവ മുസ്ളീം തറവാട്ടുകാർ ഈ ഗ്രാമത്തിൽ സൌഹാർദ്ദപരമായി ജീവിച്ചിരുന്നു. മൂന്നാം മൈസൂർ യുദ്ധത്തിന് വിരാമം കുറിച്ച് 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിയോടെ സാമൂതിരിയുടെ ഭരണം അവസാനിക്കുകയും മലബാർ, ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിലാവുകയും ചെയ്തു. പിന്നീട് കുന്ദമംഗലം മദ്രാസ് പ്രോവിൻസിന്റെ ഭാഗമായി. ബ്രിട്ടീഷ് ഭരണകാലത്ത് കുതിരലായങ്ങളും വിശ്രമ സങ്കേതങ്ങളും ഇവിടെ ഉണ്ടായിരുന്നു. ഗ്രാമത്തിൽ തെക്ക് ഭാഗത്തായി കിടക്കുന്ന കാരന്തൂരിൽ നിന്നായിരുന്നു വയനാടൻ പ്രദേശങ്ങളിലേക്ക് നാളികേരവും, വെളിച്ചെണ്ണയും പപ്പടവും കയറ്റി അയച്ചിരുന്നത്. പകരം, വൻതോതിൽ നെല്ല് ഇറക്കുമതി ചെയ്തിരുന്നു. ആരോഗ്യമേഖലയിൽ നാട്ടുവൈദ്യൻമാർ ഒട്ടനവധി ഉണ്ടായിരുന്നു. വിഷഹാരികളും ആനചികിത്സാ വൈദ്യന്മാരും ഇവിടങ്ങളിൽ ആരോഗ്യസേവകരായുണ്ടായിരുന്നു. ഗ്രാമത്തിലെ ആദ്യത്തെ അലോപ്പതി ഡോക്ടർ രാഘവൻ നായരായിരുന്നു. തപാൽ സൌകര്യം പണ്ടു തന്നെ കുന്ദമംഗലത്തുണ്ടായിരുന്നു. ആദ്യത്തെ തപാലാഫീസ് ചുണ്ടിക്കുളത്തിനടുത്തായിരുന്നു. ആദ്യമായി ടെലിഫോൺ സൌകര്യം ലഭ്യമായതു 1965-66 ലാണ്. പോസ്റ്റാഫീസിലായിരുന്നു ആദ്യത്തെ ഫോൺ സൌകര്യം ലഭിച്ചത്. ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറകളിലൊന്നായ സഹകരണപ്രസ്ഥാനത്തിന് ഈ ഗ്രാമത്തിൽ തുടക്കം കുറിച്ചത് കുന്ദമംഗലം പി.സി.സി സൊസൈറ്റി (കുന്ദമംഗലം പ്രൊഡ്യൂസേഴ്സ് കം കൺസ്യൂമേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) രൂപീകരിച്ചുകൊണ്ടാണ്. 31.7.1946-ൽ രജിസ്റ്റർ ചെയ്ത് പ്രസ്തുത സംഘം 09.08.1946-ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രസിഡന്റ് എം.എ.പരമേശ്വരയ്യരായിരുന്നു.[4]

വിദ്യാഭ്യാസ ചരിത്രം

[തിരുത്തുക]

സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ വിദ്യാഭ്യാസം നേടുന്നതിനുള്ള എഴുത്തുപള്ളികൾ പഞ്ചായത്തിലുമുണ്ടായിരുന്നു. അവിടെ പഠിപ്പിക്കുന്നവരെ എഴുത്തശ്ശൻ എന്നാണ് വിളിച്ചുവന്നിരുന്നത്. കാരന്തൂർ, കുന്ദമംഗലം, കളരിക്കണ്ടി, ചെത്തുകടവ്, പിലാശ്ശേരി പൈങ്ങോട്ടുപുറം എന്നീ ഭാഗങ്ങളിലെല്ലാം എഴുത്തുപള്ളികൾ ഉണ്ടായിരുന്നു. ഇന്ന് ഈ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങൾ സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ സ്ഥാപിക്കപ്പെട്ടവയാണ്. പെരുവഴക്കടവ് സ്കൂൾ, കുന്ദമംഗലം ഈസ്റ്റ് എ.യു.പി.സ്കൂൾ, കളരിക്കണ്ടി സ്കൂൾ, കൊളായി സ്കൂൾ എന്നിവ പഞ്ചായത്തിലെ ആദ്യകാല സ്കൂളുകളാണ്. കുന്ദമംഗലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന ഗേൾസ് സ്കൂൾ, കാരന്തൂരിൽ ഡിസ്ട്രിക്ട് ബോർഡിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ടവർക്കായി സ്ഥാപിതമായ പഞ്ചമി സ്കൂൾ എന്നിവ ഈ വിഭാഗങ്ങളെ സ്കൂളിലേക്ക് ആകർഷിക്കാൻ സഹായകമായി. ഡിസ്ട്രിക്ട് ബോർഡിന്റെ നേതൃത്വത്തിൽ പടനിലം പ്രദേശത്ത് ഏകാധ്യാപക വിദ്യാലയം ഉണ്ടായിരുന്നു. ആ വിദ്യാലയമാണ് പിന്നീട് പടനിലം ജി.എൽ.പി.എസ് ആയി തീർന്നത്. 1951-ൽ കുന്ദമംഗലം ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടതോടെയാണ് സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള സൌകര്യം ഇവിടെയുണ്ടായത്. വിദ്യാഭ്യാസ തൽപരരായ ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകൃതമായ കുന്ദമംഗലം എഡ്യുക്കേഷൻ സൊസൈറ്റിയുടെ ശ്രമഫലമായിട്ടാണ് കുന്ദമംഗലം ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടത്.[5]

ഗതാഗത ചരിത്രം

[തിരുത്തുക]

കൊടുവൻമുഴി-കുരിക്കത്തൂർ, കുന്ദമംഗലം-താളിക്കുണ്ട്, ചാത്തൻകാവ്-പെരുവഴിക്കടവ്, പൊയ്യയിൽ-കാക്കോട്ടരി, പടനിലം-കളരിക്കണ്ടി, തേവർകണ്ടി എന്നീ റോഡുകളാണ് പഴയ കാലത്തുണ്ടായിരുന്നത്. 1958-59 കാലത്താണ് ആദ്യത്തെ പഞ്ചായത്ത് റോഡായ വര്യട്യാക്ക്-പെരിങ്ങോളം റോഡ് നിർമിച്ചത്. പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഒരു പ്രധാന റോഡാണ് കോഴിക്കോട്-വൈത്തിരി-ഗൂഡലൂർ (സ്റ്റേറ്റ് ഹൈവേ-29). ടിപ്പുസുൽത്താൻ നിർമ്മിച്ച ചെങ്കൽറോഡ് ബ്രിട്ടീഷുകാരുടെ കാലത്താണ് ടാർ ചെയ്തത്. 1961 ഒക്ടോബർ 2-ന് ഉദ്ഘാടനം ചെയ്യപ്പെട്ട മുഹമ്മദ് അബ്ദുറഹിമാൻ ബ്രിഡ്ജ് (ചെത്തുകടവ്) പഞ്ചായത്തിലെ ഗതാഗതവികസനരംഗത്തെ ഒരു നാഴികക്കല്ലാണ്. അതിനുമുമ്പ് ഈ കടവിൽ ചങ്ങാടത്തിലൂടെയായിരുന്നു വാഹനങ്ങളെ അക്കരെയെത്തിച്ചിരുന്നത്. 1969 സെപ്തംബർ 27-ന് ഉദ്ഘാടനം ചെയ്ത പടനിലം പാലവും 1991 മാർച്ച് 28-ന് തുറന്ന പണ്ടാരപ്പറമ്പ് പാലവുമാണ് പഞ്ചായത്തിനെ മറ്റ് പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന മറ്റു രണ്ടു കണ്ണികൾ.[6]

സാംസ്ക്കാരിക ചരിത്രം

[തിരുത്തുക]

ആഘോഷവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പല നാടൻ കലാകായിക വിനോദങ്ങളും പണ്ടുകാലം മുതലേ ഇവിടെ പ്രചാരത്തിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇവിടെ പത്തിലധികം പ്രൈമറി വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. കുന്ദമംഗലം ഹൈസ്കൂൾ 1951-ൽ സ്ഥാപിതമാകുമ്പോൾ കോഴിക്കോടിന്റെയും കൽപ്പറ്റയുടെയും ഇടയിലെ ഏക സെക്കന്ററി വിദ്യാലയം അതായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ സ്ഥാപിതമായ പഞ്ചായത്തിലെ കാരന്തൂർ സംസ്കാര പ്രദായനി വായനശാലയും (1930) കുന്ദമംഗലം പഞ്ചായത്ത് ലൈബ്രറിയും (1938) ഇന്നും നിലനിൽക്കുന്നു. 1955-ൽ സ്ഥാപിതമായ പിലശ്ശേരി ഗ്രാമോദയ വായനശാലക്കാണ് ആദ്യമായി ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരം ലഭിച്ചത്. [7]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-25. Retrieved 2019-10-25.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-25. Retrieved 2019-10-25.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-25. Retrieved 2019-10-25.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-25. Retrieved 2019-10-25.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-25. Retrieved 2019-10-25.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-25. Retrieved 2019-10-25.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-25. Retrieved 2019-10-25.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


{{bottomLinkPreText}} {{bottomLinkText}}
കുന്ദമംഗലം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?