For faster navigation, this Iframe is preloading the Wikiwand page for അന്നനാളം.

അന്നനാളം

ജന്തുക്കളുടെ തൊണ്ടയിൽ തുടങ്ങി ആമാശയത്തിന്റെ ജഠരാഗമിദ്വാരത്തിൽ, (cardiac orifice) അവസാനിക്കുന്നതും ആഹാരസാധനങ്ങൾ കടന്നുപോകുന്നതുമായ പേശീനാളി. ഏകദേശം 23-30 സെ.മീ. നീളവും 2 സെ.മീ. വ്യാസവും ഉള്ള പേശീനിർമിതമായ ഈ കുഴലിന് ശ്ളേഷ്മസ്തരത്തിന്റെ ഒരാവരണമുണ്ട്. അന്നനാളി ആമാശയവുമായി സന്ധിക്കുന്ന ഭാഗത്തെ ഹയാറ്റസ് (hiatus) എന്നു പറയുന്നു. ഇതിന് ഏകദേശം 1.6 സെ.മീ. വ്യാസം വരും. തൊണ്ടയോട് ചേർന്നഭാഗം അല്പം പരന്നു ഇടുങ്ങിയിരിക്കുന്നു. നെഞ്ചിനകത്തുള്ള മറ്റു ശരീരഭാഗങ്ങളായ മഹാധമനീചാപത്തിനും (aortic arch) ഇടത്തെ ശ്വസനിക്കും (left bronchus) പിന്നിൽ കൂടിയാണ് അന്നനാളി ആമാശയത്തിലേക്കെത്തുന്നത്. അതു പിന്നീട് പ്രാചീര(diaphragm)ത്തിലുള്ള ജഠരാഗമീദ്വാരത്തിലൂടെ കടന്ന് ആമാശയവുമായി യോജിക്കുന്നു.

അന്നനാളം
അന്നനാളം
ലാറ്റിൻ œsophagus
ശുദ്ധരക്തധമനി esophageal arteries
ധമനി esophageal veins
നാഡി celiac ganglia, vagus[1]
ഭ്രൂണശാസ്ത്രം Foregut
കണ്ണികൾ oesophagus

അന്നനാളിയുടെ ഉൾഭിത്തി ഉള്ളിലേക്ക് തള്ളി നാളീവ്യാസത്തെ ചുരുക്കാറുണ്ട്. ഭക്ഷണം കടന്നുപോകുമ്പോൾ മാത്രമേ ഉള്ളിലെ നാളി വേണ്ടത്ര തുറക്കുകയുള്ളു. ബേരിയം മീൽ എക്സ്-റേ (Barium Meal X-ray) ഉപയോഗിച്ച് അന്നനാളിയുടെ ചലനരീതിയും രോഗബാധമൂലം ഉണ്ടാകുന്ന വ്യതിയാനങ്ങളും മനസ്സിലാക്കാവുന്നതാണ്. കട്ടിയുള്ള ഭക്ഷണപദാർഥങ്ങൾ അന്നനാളിയിലൂടെ നിയന്ത്രിത രീതിയിലേ നീങ്ങുകയുള്ളു. ഭക്ഷണപദാർഥങ്ങൾ മഹാധമനീചാപത്തിനടുത്തുള്ള നേർത്ത ഭാഗത്ത് കുറച്ചുനേരം നില്ക്കുന്നു. ഈ നിയന്ത്രിത രീതിക്ക് അവരോധപ്രക്രിയയെന്നു പറയാം. അന്നനാളിയിൽ ഭക്ഷണം പ്രവേശിച്ച് ഏഴു നിമിഷത്തിനുശേഷമേ ആമാശയത്തിലെത്തുകയുള്ളൂ. വൃത്താകൃതിയിൽ വലയം ചെയ്തിരിക്കുന്ന മാംസപേശികളുടെ (Cricopharyngeous muscle) അവരോധശേഷി കാരണം അന്നനാളിയുടെ ആദ്യഭാഗം പ്രത്യേകിച്ചും അടഞ്ഞിരിക്കും. അത് ശ്വസിക്കുന്ന വായു ആമാശയത്തിനകത്തേക്കു കടക്കാതിരിക്കാൻ സഹായിക്കുന്നു.

ആമാശയത്തിൽനിന്നും ഭക്ഷണം അന്നനാളിയിലേക്കു തികട്ടി വരാതിരിക്കാൻ അന്നനാളിയും ആമാശയവും യോജിക്കുന്നിടത്ത് ചില പ്രത്യേക സംവിധാനങ്ങളുണ്ട്. ആമാശയത്തിലേക്ക് അന്നനാളി അവസാനിക്കുന്നത് കുറച്ച് ഇടത്തോട്ട് ചരിഞ്ഞാണ്. അന്നനാളിയിൽ വൃത്താകാരത്തിൽ വലയം ചെയ്തിരിക്കുന്ന മാംസപേശികൾക്കും അവരോധശേഷിയുണ്ട്. അതിനാൽ ആമാശയത്തിലെ വിവിധ സ്രവങ്ങളും ഭക്ഷണപദാർഥങ്ങളും അന്നനാളിയിലേക്കു കയറാതിരിക്കുവാൻ സഹായിക്കുന്നു.

അന്നനാളിയുടെ മധ്യത്തിലായി നാളിക്കു (lumen) ചുറ്റും പല നിരകളായി വിവിധതരം കലകൾകൊണ്ട് നിർമിതമായ ഒരു ശ്ളേഷ്മവലയമുണ്ട്. അതിനു ചുറ്റും മ്യൂക്കസ് അസിനികകൾ (mucous accinii), ലസികാ ഗ്രന്ഥികൾ (lymph glands), ലസികാവാഹിനികൾ (lymphatic channel) ധമനികൾ (arteries), സിരകൾ (veins), വാസകല (adipose tissue) എന്നിവ ചേർന്ന എരിയോള സ്തരം (areolar tissue) കാണപ്പെടുന്നു. ഇതിനെ ആവരണം ചെയ്തുകൊണ്ട് വർത്തുള (circular) അനുദൈർഘ്യ (longitudinal) പേശികളാൽ നിർമിതമായ ഒരു വലയവും ഉണ്ട്. ബാഹ്യ ആവരണം നാരുപേശിക(tissue adventities)ളടങ്ങിയതാണ്. അതിനുള്ളിലായി നാഡികളും (nerves), സിരികകളും (arteriole), ധമനികളും, ലോമികകളും ഉണ്ട്.

അധോതൈറോയ്ഡ് (inferior thyroid artery), ജത്രുക (gastric artery), ശ്വസനി, ഇടത്തെ ജഠരാഗമി (left cardiac artery), അധോമധ്യഛദം, അയോർട്ട എന്നീ ധമനികൾ അന്നനാളിയിലേക്കു രക്തം എത്തിക്കുന്നു. വാഗസും (vagus nerve) അനുകമ്പാതന്ത്രികളും (sympathetic nerve) അന്നനാളിയുമായി ബന്ധപ്പെട്ട പ്രധാന നാഡികളാണ്.

അന്നനാളീരോഗങ്ങൾ

[തിരുത്തുക]

അന്നനാളിയെ വിവിധതരം രോഗങ്ങൾ ബാധിക്കാറുണ്ട്.

ജന്മനായുള്ള വൈകല്യങ്ങൾ

[തിരുത്തുക]

അന്നനാളി ആമാശയത്തിനകത്തേക്കു തുറക്കുന്നതിനുപകരം ഇടയ്ക്കുവച്ചു രണ്ടായി മുറിഞ്ഞു മുകളിലത്തെ ഒരറ്റം ശ്വാസനാളിയുടെ ഉള്ളിലേക്കു തുറക്കുന്ന അവസ്ഥയാണ് ഏറ്റവും പ്രധാന വൈകല്യം. ശിശുവിന് ഭക്ഷണം കഴിക്കാനോ, ശ്വസിക്കാനോ കഴിയാതാകുന്ന മാരകമായ ഒരവസ്ഥയാണിത്. അന്നനാളി ആമാശയത്തിലേക്കു തുറക്കാതെ രണ്ടായി മുറിഞ്ഞ് രണ്ടറ്റങ്ങളും ഉരുണ്ട് തമ്മിൽ യോജിക്കാതെ വേർതിരിഞ്ഞും കാണാം. വിദഗ്ദ്ധ പരിശോധനവഴി ഈ അവസ്ഥ കണ്ടുപിടിച്ച് ശസ്ത്രക്രിയവഴി രണ്ടറ്റങ്ങളും യോജിപ്പിച്ചു ശരിയാക്കാവുന്നതാണ്. ചിലപ്പോൾ സാധാരണയിൽനിന്നും വ്യത്യസ്തമായി അന്നനാളിക്കു വേണ്ടത്ര വിസ്താരം ഇല്ലാതെ വരികയും ഒരു നേരിയ കുഴലിന്റെ രൂപത്തിലായി കാണപ്പെടുകയും ചെയ്യും. അന്നനാളിയുടെ ചില ഭാഗങ്ങൾ വിസ്താരമേറിയതും മറ്റു ചില ഭാഗങ്ങൾ വളരെ ഇടുങ്ങിയതും ആയ അവസ്ഥയും കാണാറുണ്ട്. അന്നനാളിയുടെ നീളം ചിലപ്പോൾ വളരെ കുറഞ്ഞിരിക്കുകയും ചെയ്യും.

ഇത്തരം വൈകല്യങ്ങളുള്ള ശിശുക്കൾ ജനിക്കുമ്പോൾ നീലനിറം ആയിരിക്കും. ശ്വാസോച്ഛ്വാസത്തിന് പ്രയാസം ഉണ്ടാകും. ഈ ശിശുക്കൾക്ക് പാലോ വെള്ളമോ കൊടുത്താൽ ഉടനെ ശ്വാസംമുട്ടലും ഛർദിയും അനുഭവപ്പെടുന്നു. പലപ്പോഴും അടിയന്തരശസ്ത്രക്രിയ വേണ്ടിവരാറുണ്ട്.

അന്നനാളിയിലുണ്ടാകുന്ന പഴുപ്പ്

[തിരുത്തുക]

കാർബോളിക് അമ്ളം, കാസ്റ്റിക് സോഡ എന്നീ രാസവസ്തുക്കൾ കഴിക്കുന്നതിന്റെ ഫലമായി അന്നനാളിയുടെ ശ്ളേഷ്മവലയം (mucous layer) അടർന്ന് പഴുപ്പു പിടിക്കുന്നു. കൂടുതൽ ഛർദിക്കുക മൂലവും ആമാശയത്തിലെ ഉപദ്രവകാരികളായ അമ്ളങ്ങൾ തികട്ടി അന്നനാളിയിൽ കടന്നുകൂടുക മൂലവും അന്നനാളിക്കകത്തു പഴുപ്പ് ഉണ്ടാകുന്നു. പഴുപ്പ് വർധിക്കുന്നതിന്റെ ഫലമായി മാംസപേശികൾ ചുരുങ്ങി അന്നനാളിയുടെ പ്രവർത്തനശേഷി നഷ്ടപ്പെടുന്നു. മൊണീലിയ ആൽബിക്കൻസ് എന്ന രോഗാണു വായ്ക്കകത്തുണ്ടാക്കുന്ന രോഗം ചിലപ്പോൾ അന്നനാളിയിലേക്കും ആമാശയത്തിലേക്കും വ്യാപിക്കാറുണ്ട്. ഇതുമൂലം ശ്ളേഷ്മവലയത്തിനുമീതെ കട്ടത്തൈരിന്റെ ആകൃതിയിൽ കട്ടിപിടിക്കുന്നു. ശയ്യാവലംബികളായ ചില രോഗികളിൽ ആമാശയരസങ്ങൾ അന്നനാളിക്കകത്തേക്ക് തികട്ടുന്നതിന്റെ ഫലമായി അന്നനാളിയുടെ ഭിത്തിയിൽ ദ്വാരം വീണ് ആമാശയരസവും ആമാശയത്തിനകത്തുള്ള ഭക്ഷണസാധനങ്ങളും നെഞ്ചിനകത്തുള്ള പാർശ്വഗുഹ(pleural space)യിലേക്കും പെരിട്ടോണിയൽ സ്പേസിലേക്കും കടക്കുന്നു. രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ചിലപ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്. ഇതുമൂലം വിശപ്പില്ലായ്മയും നെഞ്ചുവേദനയും ഉണ്ടാകുന്നു. പഴുപ്പും രക്തവും ഛർദിക്കാറുണ്ട്. പനി, വിറയൽ മുതലായവയും ഉണ്ടാകുന്നു.

ലഹരിപദാർഥങ്ങൾ അമിതമായി ഉപയോഗിക്കുക, നെഞ്ചിനകത്തെ മറ്റ് അവയവങ്ങൾ അന്നനാളിയിലേക്ക് ഉന്തി നില്ക്കുക, ഛർദി, ക്ഷയം, ആക്റ്റിനോമൈക്കോസിസ്, സിഫിലിസ് എന്നീ രോഗങ്ങൾ അന്നനാളിയെ ബാധിക്കുക തുടങ്ങിയ സ്ഥിതിയിലും പഴുപ്പുണ്ടാകാറുണ്ട്.

ധമനീവൈകല്യങ്ങൾ

[തിരുത്തുക]

അന്നനാളിയിലെ ആമാശയത്തിലേക്കു തുറക്കുന്ന ഭാഗത്തിലെ രക്തക്കുഴലുകൾ തടിച്ച് കനം വച്ചു വീർക്കാറുണ്ട്. കരളിലെ രക്തക്കുഴലുകളിൽ സമ്മർദം വർധിക്കുന്നതിന്റെ ഫലമായി അന്നനാളിയിലെ രക്തക്കുഴലുകൾ തടിക്കുകയും രക്തക്കുഴലുകൾ പൊട്ടി രക്തം ഛർദിക്കാൻ ഇടയാവുകയും ചെയ്യാം. മില്ലർ അബട്ട് ട്യൂബ് (വായു ഘടിപ്പിച്ചിരിക്കുന്ന ഒരു ഉപകരണം) ഉപയോഗിച്ച് ഈ തടിച്ച രക്തക്കുഴലുകളിൽ രക്തം അമിതമായി എത്തിച്ചേരുന്നത് താത്കാലികമായി തടയാനാവും.

അന്നനാളിയിലെ മാംസപേശികൾക്ക് കനം കുറവാണെങ്കിൽ ക്രമേണ ആ ഭാഗം വീർത്ത് സഞ്ചിപോലെയാകുകയും അതിൽ ഭക്ഷണസാധനങ്ങൾ കുമിഞ്ഞുകൂടുകയും ചെയ്യും. ഇത് നെഞ്ചിനകത്ത് വേദനയ്ക്കും തടസ്സത്തിനും കാരണമാകുന്നു.

അന്നനാളിയെ കാൻസർ എന്ന രോഗവും ബാധിക്കാറുണ്ട്. അന്നനാളിയുടെ വായ്ക്കടുത്തുള്ള ഭാഗത്താണ് സ്ത്രീകൾക്ക് പൊതുവേ ഈ രോഗം അധികമായി കാണുന്നത്. പുരുഷൻമാരിൽ താഴത്തെ അറ്റത്താണ് അന്നനാളിയെ ബാധിക്കുന്ന കാൻസർ കാണപ്പെടുക. സ്പിരിറ്റ്, ആൽക്കഹോൾ, വെറ്റില, പുകയില എന്നിവയുടെ വർധിച്ച ഉപയോഗവും പുകവലിയും ഇതിന് കാരണമായി ചൂണ്ടിക്കാട്ടാറുണ്ട്. ഈ രോഗം പെട്ടെന്നു ചുറ്റുമുള്ള അവയവങ്ങളിലേക്കു പടർന്ന് മാരകമായ അവസ്ഥയായിത്തീരുന്നു. നാഡികളും മാംസപേശികളും തമ്മിലുള്ള പൊരുത്തമില്ലായ്മയുടെ ഫലമായി കാർഡിയോസ്പാസം എന്ന രോഗവും ഉണ്ടാകുന്നു.

ഫൈബ്രോമ (Fibroma), ലൈപ്പോമ (Lipoma) എന്നീ വ്യാധികളും അന്നനാളിയെ ബാധിക്കാറുണ്ട്.

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Physiology at MCG 6/6ch2/s6ch2_30
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നനാളി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
{{bottomLinkPreText}} {{bottomLinkText}}
അന്നനാളം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?