For faster navigation, this Iframe is preloading the Wikiwand page for പപ്പായ.

പപ്പായ

Papaya
Papaya tree and fruit, from Koehler's Medicinal-Plants (1887)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Carica
Species:
C. papaya
Binomial name
Carica papaya
Synonyms
  • Carica bourgeaui Solms
  • Carica citriformis J.Jacq. ex Spreng.
  • Carica citriformis Jacq.
  • Carica cubensis Solms
  • Carica hermaphrodita Blanco
  • Carica jamaicensis Urb.
  • Carica jimenezii Bertoni
  • Carica mamaya Vell.
  • Carica papaya var. bady Aké Assi
  • Carica papaya f. correae Solms
  • Carica papaya f. ernstii Solms
  • Carica papaya var. jimenezii Bertoni
  • Carica papaya f. mamaya (Vell.) Stellfeld
  • Carica papaya f. portoricensis (Urb.) Solms
  • Carica peltata Hook. & Arn.
  • Carica pinnatifida Heilborn
  • Carica portoricensis Urb.
  • Carica posopora L.
  • Carica pyriformis Willd.
  • Carica rochefortii Solms
  • Carica sativa Tussac
  • Papaya bourgeaei (Solms) Kuntze
  • Papaya carica Gaertn.
  • Papaya cimarrona Sint. ex Kuntze
  • Papaya citriformis (Jacq.) A. DC.
  • Papaya communis Noronha
  • Papaya cubensis (Solms) Kuntze
  • Papaya cucumerina Noronha
  • Papaya edulis Bojer
  • Papaya edulis var. macrocarpa Bojer
  • Papaya edulis var. pyriformis Bojer
  • Papaya hermaphrodita Blanco
  • Papaya papaya (L.) H. Karst.
  • Papaya peltata (Hook. & Arn.) Kuntze
  • Papaya pyriformis Baill.
  • Papaya rochefortii (Solms) Kuntze
  • Papaya sativa Tuss.
  • Papaya vulgaris A. DC.
  • Vasconcellea peltata (Hook. & Arn.) A. DC.

കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ (Carica papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി, കപ്പ, കപ്പുക്ക, കപ്പത്തുങ്കായ, കൊപ്പക്കായ, കപ്ലങ്ങ, കപ്ലിങ്ങ, കപ്പങ്ങ, പപ്പ, പപ്പയ്ക്ക, പപ്പക്കായ, പപ്പങ്ങ, പപ്പാളി, പപ്പാളിക്കായ്, പപ്പാവയ്ക്കാ, പപ്പാളങ്ങ, പപ്പരക്ക, പപ്പരങ്ങ, ഓമയ്ക്ക, ഓമക്കായ, ഓമരിക്ക, കർമൂസ, കറൂത്ത, കർമത്ത, കർമത്തി, കറുവത്തി, കറുമത്തുങ്കായ്, കർമിച്ചി, ദർമത്തുങ്കായ, ദർമസുങ്കായ, മരമത്തങ്ങ, ആണുമ്പെണ്ണുങ്കായ് എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]
പോർച്ചുഗീസ് പപ്പൈയ എന്നതിൽ നിന്നാണ്‌ പപ്പായ ഉണ്ടായത്. ഒരു ക്യൂബൻ പദമാണ്‌ പോർത്തുഗീസ് പദത്തിനു മാതൃക.[1]
പപ്പായയുടെ പൂവ്

പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതൽ 10 മീറ്റർവരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകൾ 70 സെ.മീ വരെ വ്യാപ്തിയിൽ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോൾ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളിൽ ചുവപ്പ്‌ അല്ലെങ്കിൽ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവിൽ കറുത്തനിറത്തിലായിരിക്കും വിത്തുകൾ കാണപ്പെടുന്നത്‌.

ആൺ പപ്പായ മരം

[തിരുത്തുക]

രൂപം കൊണ്ട് പെൺ മരം പോലെ തന്നെയുള്ളതാണ് ആൺ പപ്പായ മരം. പൂവിടാൻ തുടങ്ങുമ്പോൾ മാത്രമാണ് വ്യത്യാസം മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മീറ്ററിലധികം നീളമുള്ള തണ്ടുകൾ ഉണ്ടായി, അതിൽ നിന്ന് ഇടയ്ക്കിടെ കുലകളായി പൂക്കൾ ഉണ്ടാകുന്നത് ആൺ മരങ്ങളിലാണ്. ഇങ്ങനെ നിറയെ പൂക്കൾ ഉണ്ടാകുമെങ്കിലും കായ് ഉണ്ടാകുകയില്ല. എന്നാൽ പരാഗണം നടന്ന് കായ്കൾ ഉണ്ടാകുന്നതിന് ആൺ മരങ്ങളിലെ പൂക്കൾ ആവശ്യമുണ്ടോ എന്ന് വ്യക്തമല്ല.

പപ്പായ ഇനങ്ങൾ

[തിരുത്തുക]
  • ഹണിഡ്യൂ - വലിയ കായ്കൾ തരുന്ന ഉയരം കുറഞ്ഞ ഇനമാണിവ. നല്ല മധുരവും മണവുമുള്ള വിത്തു കുറഞ്ഞ കായ്കൾ ആണിവക്ക്
  • വാഷിങ്ങ്ടൺ - വലിയ നീണ്ടകായ്കകൾ. വിത്തു കു റഞ്ഞ രൂചിയുള്ള കായ്കളാണ്.
  • സി. ഓ. -1: കോയമ്പത്തൂർ കാർഷിക സർവ്വകലാശാല ഉത്പാദിപ്പിച്ച കുള്ളൻ ഇനം. തൊലിക്ക് കട്ടി കു റഞ്ഞ കായ്കൾ
  • സ്. ഓ. -2: ഇടത്തരം ഉയരമുള്ളാ ഇനമാണ്. 2 കിലോഗ്രാം വരെ ഭാരമുള്ള കായ്കൾ
  • സി. ഓ - 3: ഇടത്തരം വലുപ്പമുള്ള ചുവന്ന ദശയുള്ള കായ്കൾ
  • സി. ഓ. -4: ഇടത്തരം വലുപ്പമുള്ള മഞ്ഞ നി റമുള്ള ദശയുള്ള കായ്കൾ
  • സി. ഓ. -5: വലിയ കായ്കൾ വിളയുന്ന ഇനം
  • സി. ഓ. -6: കുള്ളൻ ഇനം. 2 കിലോഗ്രാമോളം വരുന്ന മഞ്ഞ കാമ്പുള്ള കായ്കൾ
  • സി. ഓ. -7: നന്നായി കായ്ക്കുന്ന ഇനം. കാമ്പിനും ചുവപ്പു നി റം.
  • പൂസ
  • ഡ്വാർഫ്
  • പൂസ നൻഹ
  • പൂസ ജയൻ്റ്
  • പൂസ ഡലീഷ്യസ് - ഇവയെല്ലാം കുള്ളൻ വർഗ്ഗങ്ങളാണ്.
  • സോളോ
  • കൂർഗ്ഗ് ഹണിഡ്യൂ
  • റാഞ്ചി പഴത്തിനു പറ്റിയ ഇനങ്ങളാണിവ.

പ്രജനനം

[തിരുത്തുക]

വിത്തു മുളപ്പിച്ചാണ്‌ പ്രജനനം നടത്താറ്‌. കൂനപ്പതി (മൌണ്ട് ലെയറിങ്ങ്) വഴിയും പ്രജനനം നടത്താം[2]

ഉപയോഗങ്ങൾ

[തിരുത്തുക]
പക്ഷികളുടെ ഇഷ്ടഭക്ഷണമാണ്‌ പപ്പായ; പഴുത്ത ഒരു പപ്പായ പക്ഷികൾ ഊഴമനുസരിച്ച ഭക്ഷിക്കുന്ന ദൃശ്യം

പപ്പൈൻ എന്ന പ്രോട്ടിയസ്‌ എന്സൈമിനാൽ സമൃദ്ധമാണ്‌ പച്ച പപ്പായ. മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്തുവാൻ ഇതിന്റെ പച്ച കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പഴുക്കുമ്പോൾ പപൈനിനു രാസമാറ്റം സംഭവിച്ചു ഇല്ലാതാകുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്‌. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ്‌ പപ്പൈൻ കൂടുതലായുള്ളത്‌. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്‌. ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആ‍സിഡുകൾ, ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ, വിറ്റാമിൻ-സി, വിറ്റാമിൻ‌-എ, ഇരുമ്പ്, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പാ‍യയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കരോട്ടിൻ, ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രധിരോധിക്കുവാൻ സഹായിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ.[3] പച്ചക്കായകൊണ്ട്‌ പച്ചടി, കിച്ചടി, തോരൻ എന്നീ കറികളുണ്ടാക്കി കഴിക്കുന്നത്‌ മലയാളികളുടെ ഇടയിൽ സാധാരണമാണ്‌. കായ പഴുത്തുകഴിഞ്ഞാൽ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ഐസ്ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്. പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന ടൂട്ടി-ഫ്രൂട്ടിയും ബേക്കറി സാധനങ്ങളിൽ ചേർത്തുവരുന്നു.

രാസഘടകങ്ങൾ

[തിരുത്തുക]

പപ്പായയുടെ ഇലയിൽ ടാന്നിൻ, ആന്റ്രാക്ക്വിനോൺ, കാർഡിനോലൈഡ്സ്, സ്റ്റീറോയ്ഡുകൾ, സോപ്പുകൾ, ഫീനോളുകൾ, ഗ്ലൈകോസൈഡുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. കായയിൽ പ്രോട്ടിയോലൈറ്റിക് അമ്‌ളമായ പാപ്പായിൻ ധാരാളം അടങ്ങിയിരിക്കുന്നു. പെക്റ്റിൻ, സിട്രിക് അമ്ലം, മാലിക് അമ്‌ളം എന്നിവയും വിത്തിൽ കാരിസിൻ എന്ന എണ്ണയും ഉണ്ട്.

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

ഫലം, കറ, വിത്ത്[4]

ഔഷധ ഉപയോഗങ്ങൾ

[തിരുത്തുക]

കൃമിനാശിനിയാണ്‌. പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽ‌വൃണം എന്നിവയെ കുറയ്ക്കും.[2] ഡെങ്കിപ്പനിക്ക് പലരാജ്യങ്ങളിലും പപ്പായയുടെ ഇല ഉപയോഗിച്ചു വരുന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു. എലികളിൽ നടത്തിയ ചില പരീക്ഷണങ്ങൾ ആശാവഹമാണ് [5]

ഡെങ്കിപനിക്ക് ഇതിന്റെ ഇല അരച്ച് തേനിൽ ചേർത്തു കഴിച്ചാൽ ശമനം ഉണ്ടാകുമെന്നു ആയുർവേദ വൈദ്യന്മാർ പറയുന്നു

പോഷകമൂല്യം

[തിരുത്തുക]
Papaya, raw
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 40 kcal   160 kJ
അന്നജം     9.81 g
- പഞ്ചസാരകൾ  5.90 g
- ഭക്ഷ്യനാരുകൾ  1.8 g  
Fat0.14 g
പ്രോട്ടീൻ 0.61 g
ജീവകം എ equiv.  55 μg 6%
- β-കരോട്ടീ‍ൻ  276 μg 3%
തയാമിൻ (ജീവകം B1)  0.04 mg  3%
റൈബോഫ്ലാവിൻ (ജീവകം B2)  0.05 mg  3%
നയാസിൻ (ജീവകം B3)  0.338 mg  2%
ജീവകം B6  0.1 mg8%
ജീവകം സി  61.8 mg103%
കാൽസ്യം  24 mg2%
ഇരുമ്പ്  0.10 mg1%
മഗ്നീഷ്യം  10 mg3% 
ഫോസ്ഫറസ്  5 mg1%
പൊട്ടാസിയം  257 mg  5%
സോഡിയം  3 mg0%
Percentages are relative to US
recommendations for adults.

ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എൻസൈമുകളും പ്രോട്ടീനും ആൽക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രീയക്ക്‌ സഹായകമാണ്. അതിനാൽ നിത്യേന പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ((cite book)): Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 കേരളത്തിലെ ഫല സസ്യങ്ങൽ - ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
  3. മാതൃഭൂമി ദിനപത്രം2009 നവംബർ 1 ,ഡോ.എസ്. രാജശേഖരൻ എഴുതിയ ലേഖനത്തിൽ നിന്നും
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; vns1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. http://www.ncbi.nlm.nih.gov/pmc/articles/PMC3757281/

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



{{bottomLinkPreText}} {{bottomLinkText}}
പപ്പായ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?