For faster navigation, this Iframe is preloading the Wikiwand page for സബയോൻ ലിനക്സ്.

സബയോൻ ലിനക്സ്

സബയോൻ ലിനക്സ്
ഗ്നോം 3 ഉള്ള സബയോൺ ലിനക്സ് 19.03
നിർമ്മാതാവ്Fabio Erculiani and Team
ഒ.എസ്. കുടുംബംLinux (Unix-like)
തൽസ്ഥിതി:Discontinued
സോഴ്സ് മാതൃകMixed
പ്രാരംഭ പൂർണ്ണരൂപം28 നവംബർ 2005 (2005-11-28)
നൂതന പൂർണ്ണരൂപം(Rolling release) 19.03[1][2] / 31 മാർച്ച് 2019; 5 വർഷങ്ങൾക്ക് മുമ്പ് (2019-03-31)
പുതുക്കുന്ന രീതിEntropy (Equo, Rigo) / Emerge
പാക്കേജ് മാനേജർEntropy (Equo, Rigo) / Portage
സപ്പോർട്ട് പ്ലാറ്റ്ഫോംx86-64, previously also IA-32
കേർണൽ തരംMonolithic kernel (Linux)
UserlandGNU
യൂസർ ഇന്റർഫേസ്'GNOME, KDE, Xfce, MATE,[3] Fluxbox
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Various; Mainly GPL
വെബ് സൈറ്റ്www.sabayon.org

ജെന്റു ലിനക്സ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഗ്നു/ലിനക്സ് വിതരണമാണ്‌ സബയോൻ‍(മുമ്പ് RR4 ലിനക്സെന്നും RR64 ലിനക്സെന്നും അറിയപ്പെട്ടിരുന്നു). ഫാബിയോ എർകുലിയാനി എന്ന ഡെവലപ്പറാണ്‌ ഈ ലിനക്സ് വിതരണം നിർമ്മിച്ചത്. പൂർണമായും സോഴ്സ് കോഡിനെ ആശ്രയിക്കാതെ ബൈനറി പാക്കേജുകളിൽനിന്നും സോഫ്റ്റ്‌വെയർ‍ ഇൻസ്റ്റാൾ ചെയ്യാമെന്ന സവിശേഷത ഇതിനെ ജെന്റു ലിനക്സിൽ ‍നിന്നും വ്യത്യസ്തമാക്കുന്നു. സബയോൺ "ഔട്ട് ഓഫ് ദി ബോക്സ്" തത്വശാസ്ത്രം പിന്തുടർന്നത്, ഉപയോക്താവിന് ഉപയോഗിക്കാൻ തയ്യാറായ നിരവധി ആപ്ലിക്കേഷനുകളും സ്വയം ക്രമീകരിച്ച ഓപ്പറേറ്റിംഗ് സിസ്റ്റവും നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു.

പാക്കേജുകൾ നിയന്ത്രിക്കാൻ സബയോൻ ഉപയോഗിക്കുന്നത് പോർട്ടേജ് പാക്കേജ് മാനേജ്മെന്റ് സിസ്റ്റമാണ്‌. അതുകൊണ്ടുതന്നെ ജെന്റു ലിനക്സിനുവേണ്ടി എഴുതപ്പെട്ട ഒട്ടുമിക്ക ലേഖനങ്ങളും പാക്കേജുകളും സബയോൻ പിന്തുണയ്ക്കും. സാമാന്യം നല്ല വേഗതയിൽ ബൂട്ടു ചെയ്യുന്ന സബയോൻ മൾട്ടിമീഡിയ/ഇന്റർനെറ്റ് തുടങ്ങിയവയ്ക്ക് അനുയോജ്യമാണ്‌.

സബയോൻ ലിനക്സ് ഒരു റോളിംഗ് റിലീസ് സൈക്കിൾ, സ്വന്തം സോഫ്‌റ്റ്‌വെയർ ശേഖരം, എൻട്രോപ്പി എന്ന പാക്കേജ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവ അവതരിപ്പിച്ചു. സബയോൻ x86, എഎംഡി64 വിതരണങ്ങളിൽ ലഭ്യമാണ്, ബീഗിൾബോണിന്റെ വികസനത്തിൽ ആംവി7(ARMv7)-ന് ചിപ്പിന് വേണ്ടിയുള്ള പിന്തുണ ലഭ്യമായിരുന്നു.[4]

മുട്ടയിൽ നിന്ന് ഉണ്ടാക്കുന്ന ഇറ്റാലിയൻ മധുരപലഹാരമായ സബായോണിന്റെ പേരാണ് ഇതിന് ലഭിച്ചത്.[5] സബയോണിന്റെ ലോഗോ ഒരു കോഴിക്കാലിന്റെ പ്രതീതിയായിരുന്നു.[6]2020 നവംബറിൽ, ഭാവിയിലെ സബയോൺ ലിനക്‌സ് പതിപ്പുകൾ ജെന്റൂ ലിനക്‌സിന് പകരം ഫൂണ്ടൂവിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രഖ്യാപിച്ചു.[7]അതിനാൽ സബയോൺ ലിനക്സ് മൊകാസിനോ ഒഎസിലേക്ക് പുനർനാമകരണം ചെയ്യപ്പെടും.[8]

പുതിയ പതിപ്പുകൾ

[തിരുത്തുക]

പതിപ്പ് 4.1 മുതൽ, ഗ്നോം അല്ലെങ്കിൽ കെഡിഇ ഡെസ്‌ക്‌ടോപ്പ് എൺവയൺമെന്റുകൾ ഉൾക്കൊള്ളുന്ന രണ്ട് വ്യത്യസ്ത ഫ്ലേവറുകളിൽ സബയോൺ പുറത്തിറങ്ങി, അൾട്രാലൈറ്റ് ഫ്ലക്സ്ബോക്സ് എൻവയോൺമെന്റും ഉൾപ്പെടുത്തിയിട്ടുണ്ട്. (മുമ്പത്തെ പതിപ്പുകളിൽ മൂന്ന് എൺവയൺമെന്റുകളും ഒരു ഡിവിഡി ഐഎസ്ഒ ഇമേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്).

സബയോണിന്റെ പ്രാരംഭ പതിപ്പ് മുതൽ, സബയോണിന്റെ അധിക പതിപ്പുകൾ എക്സ്എഫ്സിഇ(Xfce), എൽഎക്സ്ഡിഇ(LXDE) എന്നിവയുൾപ്പെടെ മറ്റ് എക്സ്(X) എൺവയൺമെന്റുകൾ കൂടി ചേർത്തു. സബയോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സ്പിന്നുകൾ സൃഷ്ടിക്കാൻ അനുവദിക്കുന്നതിനായി സബയോണിന്റെ ഏറ്റവും കുറഞ്ഞ ഇൻസ്റ്റാളുള്ള ഒരു കോർസിഡി(CoreCD) പതിപ്പ് പുറത്തിറങ്ങി;[9]എന്നിരുന്നാലും, ഇത് പിന്നീട് നിർത്തലാക്കുകയും കോർസിഡിഎക്സ്(CoreCDX) (ഫ്ലക്സ്ബോക്സ് വിൻഡോ മാനേജർ), സ്പിൻബേസ് (എക്സ് എൻവയോൺമെന്റ് ഇല്ല) എന്നിവ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് "സബയോൺ മിനിമൽ" വഴിയും സാധ്യമാക്കി.[10]സെർവർ-ഒപ്റ്റിമൈസ് ചെയ്ത കേർണലും ചെറിയ ഫുട്ട്പ്രിന്റും ഉൾക്കൊള്ളുന്ന ഒരു സെർവർബേസ് പതിപ്പ് പുറത്തിറങ്ങി, എന്നാൽ ഇത് പിന്നീട് നിർത്തലാക്കുകയും "സബയോൺ മിനിമൽ" എന്നതിലേക്ക് സംയോജിപ്പിക്കുകയും ചെയ്തു.[11]

  • സബയോൻ ലിനക്സ്-x86/x86_64 4.1 കെ.ഡി.ഇ. 29 April 2009
  • സബയോൻ ലിനക്സ്-x86/x86_64 4.1 ഗ്നോം 13 April 2009
  • സബയോൻ ലിനക്സ്-x86/x86_64 4.0 "ലൈറ്റ് എം.സി.ഇ." 20 January 2009
  • സബയോൻ ലിനക്സ്-x86/x86_64 4.0-r1: 31 December 2008

Download mirrors Archived 2009-04-27 at the Wayback Machine.

ഇതു കൂടികാണുക

[തിരുത്തുക]

പുറത്തേക്കള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. DistroWatch. "DistroWatch.com: Sabayon". distrowatch.com.
  2. crew, Sabayonlinux (31 March 2019). "Sabayon 19.03 – New stable release". www.sabayon.org. Archived from the original on 2020-07-28. Retrieved 8 July 2019.
  3. "Index of /". Tracker.sabayon.org. Archived from the original on 17 March 2015. Retrieved 13 January 2015.
  4. "Tech Preview: Sabayon on ARMv7". On The Other Hand. 2011-12-30. Retrieved 13 January 2015.
  5. "En:Sabayon Linux". Wiki.sabayon.org. Archived from the original on 27 July 2011. Retrieved 13 January 2015.
  6. "[sabayon-dev] Mascot / Logo Idea". Lists.sabayon.org. Archived from the original on 2 March 2017. Retrieved 13 January 2015.
  7. "Sabayon and Funtoo Linux Merge Projects". sabayon.org. Archived from the original on 2022-10-09. Retrieved 20 September 2021.
  8. "Sabayon project is rebranding to MocaccinoOS". sabayon.org. Archived from the original on 2022-10-09. Retrieved 20 September 2021.
  9. Marius Nestor (21 April 2010). "Build Your Own Sabayon Linux with Sabayon CoreCD 5.2". softpedia. Retrieved 13 January 2015.
  10. Marius Nestor (18 June 2010). "Sabayon Linux Releases SpinBase and CoreCDX Editions". softpedia. Retrieved 13 January 2015.
  11. [1] Archived 18 July 2013 at the Wayback Machine.
{{bottomLinkPreText}} {{bottomLinkText}}
സബയോൻ ലിനക്സ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?