For faster navigation, this Iframe is preloading the Wikiwand page for വിന്നി മഡികിസേല മണ്ടേല.

വിന്നി മഡികിസേല മണ്ടേല

വിന്നി മണ്ടേല
ദക്ഷിണാഫ്രിക്ക പാർലമെന്റംഗം
പദവിയിൽ
ഓഫീസിൽ
മേയ് 2009
ദക്ഷിണാഫ്രിക്കയുടെ പ്രഥമവനിത
ഓഫീസിൽ
1994–1996
മുൻഗാമിമാരികെ ഡിക്ലെർക്ക്
പിൻഗാമിഗ്രേസാ മഷേൽ
സഹമന്ത്രി- കല,സംസ്കാരം, ശാസ്ത്രം, സാങ്കേതിക വിദ്യ എന്നീ വകുപ്പുകൾ
ഓഫീസിൽ
1994–1996
മുൻഗാമിഇല്ല
പിൻഗാമിപലോ ജോർദാൻ (കല,സംസ്കാരം), ഡെറിക് ഹാനികോം (ശാസ്ത്രം സാങ്കേതികവിദ്യ)
വ്യക്തിഗത വിവരങ്ങൾ
ജനനം
നൊംസാമോ വിൻഫ്രെദ സന്യവെ മഡികിസെല

(1936-09-26) 26 സെപ്റ്റംബർ 1936  (87 വയസ്സ്)
ബിസാന‍‍‍‍,ദക്ഷിണാഫ്രിക്ക
മരണം2 ഏപ്രിൽ 2018(2018-04-02) (പ്രായം 81)[1][2]
ജൊഹാനസ്ബർഗ്, ദക്ഷിണാഫ്രിക്ക
പങ്കാളികൾനെൽസൺ മണ്ടേല (1958–1996; വിവാഹമോചിത; 2 കുട്ടികൾ)
കുട്ടികൾസെനാനി (ജനനം - 1959)
സിന്ദിവാ (ജനനം-1960)
അൽമ മേറ്റർയൂണിവേഴ്സിറ്റി ഓഫ് സൗത്ത് ആഫ്രിക്ക
തൊഴിൽപൊതുപ്രവർത്തക, രാഷ്ട്രീയപ്രവർത്തക

പ്രമുഖ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ പ്രവർത്തകയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമായിരുന്നു വിന്നി മണ്ടേല എന്നറിയപ്പെടുന്ന വിന്നി മഡികിസേല മണ്ടേല(ജനനം Nomzamo Winfreda Zanyiwe Madikizela; 26 സെപ്റ്റംബർ 1936).[3] നിരവധി പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അവർ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയായിരുന്നു.

38 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വിവാഹമോചനം തേടുകയുണ്ടായി, ഇതിൽ 27 വർഷവും നെൽസൺ മണ്ടേല ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 1994 ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുമ്പോൾ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലായിരുന്നു, പക്ഷേ രണ്ടു കൊല്ലം മുമ്പു തന്നെ ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. 1996-ലാണ് ഇവർ നിയമപരമായി വിവാഹമോചനം നേടുന്നത്, 1994 ൽ വിന്നി ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായിരുന്നു.[4] മണ്ടേലയുടെ അവസാന കാലഘട്ടങ്ങളിൽ വിന്നി ദിനംപ്രതി അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുമായിരുന്നു.[5] മണ്ടേലയുടെ ജയിൽവാസകാലത്ത്, അദ്ദേഹത്തിന്റെ ചിന്തകളും, ആശയങ്ങളും പുറംലോകമറിഞ്ഞത് വിന്നിയിലൂടെയായിരുന്നു.[6]

വിന്നിയുടെ അനുയായികൾ അവരെ രാഷ്ട്രമാതാവ് എന്നുവരെ അഭിസംബോധന ചെയ്തിട്ടുണ്ട്. സൗത്ത് ആഫ്രിക്കൻ ട്രൂത്ത് ആന്റ് റികൺസിലിയേഷൻ കമ്മീഷൻ ഇവരെ ഒരു കൊലപാതകത്തിലും, മറ്റു മനുഷ്യത്വരഹിത പ്രവർത്തികളും കുറ്റക്കാരി എന്നു കണ്ടെത്തിയിയിരുന്നു.[7]

ജീവിതരേഖ

[തിരുത്തുക]

ദക്ഷിണാഫ്രിക്കയിലെ , പോണ്ടോലാൻഡ് എന്ന സ്ഥലത്താണ് വിന്നി ജനിച്ചത്, ഈ പ്രദേശം ഇപ്പോൾ ഈസ്റ്റ് കേപ് പ്രവിശ്യയിലാണ്.[8] കൊകാനി കൊളംബസ് മഡിക്കിസേലയും, ജെർത്രൂദുമായിരുന്നു മാതാപിതാക്കൾ. ഈ ദമ്പതികളുടെ ഒമ്പതുമക്കളിൽ അഞ്ചാമത്തെയായിരുന്നു വിന്നി.[9] കറുത്ത വംശജരുടെ ജനനവും മരണവും, സാധാരണ രേഖപ്പെടുത്താറില്ലാത്തതുകൊണ്ട്, വിന്നിയുടെ ജനനം സർക്കാർ രേഖകളിലില്ലായിരുന്നു. കൈസർ മതാൻസിമായുടെ ഭരണകാലത്ത്, കാർഷിക, വനവകുപ്പിന്റെ ചുമതലയുള്ള ഒരു മന്ത്രിയായിരുന്നു വിന്നിയുടെ പിതാവ് കൊളംബസ്. മാതാവ് ഒരു അദ്ധ്യാപികയായിരുന്നു,[10] വിന്നിക്ക് എട്ടു വയസ്സുള്ളപ്പോൾ മാതാവ് മരണമടഞ്ഞു.[11]

പോണ്ടോലാന്റിൽ കറുത്ത വംശജർക്കു പഠിക്കാൻ കഴിയുന്ന സ്കൂളുകൾ ഉണ്ടായിരുന്നില്ല. വിന്നിയുടെ പ്രാഥമിക വിദ്യാഭ്യാസം പലയിടങ്ങളിലുള്ള സ്കൂളുകളിൽ നിന്നായിരുന്നു. ജോഹന്നസ്ബർഗിലുള്ള ജോൻ ഹോഫ്മേയർ സ്കൂളിൽ നിന്നും വിന്നി സോഷ്യൽ വർക്കിൽ ബിരുദം കരസ്ഥമാക്കി.

വിവാഹം,കുടുംബജീവിതം

[തിരുത്തുക]

1957 ൽ വിറ്റ്വാട്ടർസ്രാൻഡ് സർവ്വകലാശാലക്കടുത്തുള്ള ഒരു ബസ് സ്റ്റോപ്പിൽ വെച്ചാണ്, നെൽസൺ മണ്ടേല വിന്നിയെ ആദ്യമായി കാണുന്നത്. അറിയപ്പെടുന്ന ഒരു അഭിഭാഷകനും, രാഷ്ട്രീയത്തിലെ ഉദിച്ചു വരുന്ന ഒരു താരവുമായിരുന്നു നെൽസൺ മണ്ടേല അക്കാലത്ത്. മണ്ടേല ആദ്യ ഭാര്യയായ ഈവ്ലിനിൽ നിന്നും വിവാഹമോചനം നേടിയ സമയമായിരുന്നു അത്.[12] അവരുടെ പരിചയം, വളർന്ന് പ്രണയമായി അവസാനം വിവാഹത്തിലെത്തിച്ചേരുകയായിരുന്നു.[13] രണ്ട് പെൺകുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്, 1959 ൽ ജനിച്ച സെനാനിയും, 1960ൽ ജനിച്ച സിന്ദിവയും. 1992 ൽ മണ്ടേലയും, വിന്നിയും വേർപിരിഞ്ഞുവെങ്കിലും, നിയമപരമായി വിവാഹമോചനം നേടിയത് 1996ലായിരുന്നു. അതുകൊണ്ട് 1994ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ നിയമപരമായി വിന്നി ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായിരുന്നു.

കൊലപാതകക്കേസും തടവും

[തിരുത്തുക]

ഭരണകൂടത്തിന്റെ ചാരന്മാരാണെന്ന് ആരോപിച്ച് യുവാക്കളെ വെടിവെക്കാൻ വിന്നി ആവശ്യപ്പെട്ടു എന്ന കേസിൽ വിന്നി മണ്ടേലയ്ക്ക് 15 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ഇല്ലാത്ത പ്രവർത്തകരുടെ പേര് പറഞ്ഞ് സാംബൗ ബാങ്കിൽ നിന്ന് ലക്ഷങ്ങളുടെ വായ്പ തട്ടിയെടുത്തതിനും കേസുണ്ടായിരുന്നു.[14][15]

കൃതികൾ

[തിരുത്തുക]
  • 'മണ്ടേലയ്ക്ക് സ്‌നേഹപൂർവം ..."

അവലംബം

[തിരുത്തുക]
  • ആൻ, മാരി (2005). വിന്നി മണ്ടേല, എ ലൈഫ്. റാൻഡം ഹൗസ്. ISBN 978-1868729265.[പ്രവർത്തിക്കാത്ത കണ്ണി]
  1. https://www.manoramaonline.com/news/latest-news/2018/04/02/winnie-mandela-passed-away-south-africa.html
  2. https://www.manoramaonline.com/news/world/2018/04/03/winnie-mandela-memoir.html
  3. "വിന്നി മണ്ടേല". എൻ.എൻ.ഡി.ബി. Archived from the original on 2014-07-02. Retrieved 02 ജൂൺ 2014. ((cite web)): Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. "സൗത്ത് ആഫ്രിക്കൻ ജഡ്ജ് ഗീവ്സ് മണ്ടേല എ ഡൈവോഴ്സ്". ന്യൂയോർക്ക് ടൈംസ്. 20 മാർച്ച് 2014. Archived from the original on 2014-07-03. Retrieved 03 ജൂലൈ 2014. ((cite news)): Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  5. "നെൽസൺ ആന്റ് വിന്നി മണ്ടേലാസ് മാര്യേജ് എൻഡഡ്, ബട്ട് ബോണ്ട് വാസ് നെവർ ബ്രോക്കൺ". ദ ഗാർഡിയൻ. 06 ഡിസംബർ 2014. Archived from the original on 2014-07-03. Retrieved 03 ജൂലൈ 2014. ((cite news)): Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  6. "ഇൻ മണ്ടേല ലെഗസി, എ പ്ലേസ് ഫോർ വിന്നി ?". ന്യൂയോർക്ക് ടൈംസ്. 02 ഓഗസ്റ്റ് 2013. Archived from the original on 2014-07-03. Retrieved 03 ജൂലൈ 2014. ((cite news)): Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  7. "ട്രൂത്ത് ആന്റ് റികൺസിലിയേഷൻ കമ്മീഷൻ ഓഫ് സൗത്ത് ആഫ്രിക്ക റിപ്പോർട്ട്" (PDF). ജസ്റ്റീസ്&കോൺസ്റ്റിറ്റ്യൂഷനൽ ഡിവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ്, സൗത്ത് ആഫ്രിക്ക. Archived from the original (PDF) on 2009-11-04. Retrieved 03 ജൂലൈ 2014. ((cite web)): Check date values in: |accessdate= (help)
  8. വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ പുറം 13
  9. വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ പുറം 18
  10. വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ പുറം 17
  11. "വിന്നി മണ്ടേല". സൗത്ത്ആഫ്രിക്കൻ ഹിസ്റ്ററി. Archived from the original on 2014-07-03. Retrieved 03 ജൂലൈ 2014. ((cite web)): Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  12. വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ പുറം 57
  13. വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ പുറം 68-70
  14. "വിന്നി മണ്ടേലക്കെതിരെ വീണ്ടും കൊലപാതകക്കേസ്". മാധ്യമം. 03/17/2013. Archived from the original on 2013-03-20. Retrieved 2013 ജൂലൈ 1. ((cite news)): Check date values in: |accessdate= and |date= (help)
  15. "ഒടുവിൽ വിന്നിമണ്ടേലയ്ക്ക് തടവ്". April 24, 2003. Retrieved 2013 ജൂലൈ 1. ((cite news)): Check date values in: |accessdate= (help)

പുറം കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
വിന്നി മഡികിസേല മണ്ടേല
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?