For faster navigation, this Iframe is preloading the Wikiwand page for വയലാർ ഗ്രാമപഞ്ചായത്ത്.

വയലാർ ഗ്രാമപഞ്ചായത്ത്

വയലാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വയലാർ (വിവക്ഷകൾ) എന്ന താൾ കാണുക. വയലാർ (വിവക്ഷകൾ)
കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസം‌വിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌.ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക.
വയലാർ

വയലാർ
9°43′21″N 76°20′15″E / 9.722500°N 76.337500°E / 9.722500; 76.337500
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനം(ങ്ങൾ) ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡണ്ട്
'
'
വിസ്തീർണ്ണം 14.5ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24804[1]
ജനസാന്ദ്രത 1670/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
688536
+91 478
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വയലാർ രക്തസാക്ഷി മണ്ഡപം, വേമ്പനാട് കായൽ, തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് വയലാർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 14.5 ചതുരശ്ര കിലോമീറ്ററാണ്. ആലപ്പുഴ ജില്ലയുടെ വടക്കുഭാഗത്ത് ദേശീയ പാത- 544 ന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ചേർത്തലനഗരത്തിൽ നിന്നും 5 കി. മി. വടക്കോട്ട് യാത്ര ചെയ്താൽ വയലാറിൽ എത്തിച്ചേരാം.

ഭൂമിശാസ്ത്രം

[തിരുത്തുക]

കിഴക്ക് വേമ്പനാട് കായലിന്റെ ഭാഗമായ വയലാർ കായലും, തെക്ക് കുറിയമുട്ടം കായലും അതിനോടു ചേർന്നുള്ള വെളുത്തേടത്തുതോടും പടിഞ്ഞാറ് ദേശീയപാത 47 ഉം വടക്ക് കാവിൽ പള്ളിത്തോടും ചേർന്ന പ്രദേശവും അതിരിടുന്നതാണ് വയലാർ ഗ്രാമപഞ്ചായത്ത്. ഭൂപടത്തിൽ വടക്ക് 9° 42' 0" നും കിഴക്ക് 76° 20' 0" നും ഇടയിൽ സ്ഥിതിചെയ്യുന്നു.[2]

സ്ഥിതിവിവരക്കണക്കുകൾ[3]

[തിരുത്തുക]
ജില്ല ആലപ്പുഴ
ബ്ലോക്ക് പട്ടണക്കാട്
വിസ്തീര്ണ്ണം 14.5 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,804 [4]
പുരുഷന്മാർ 12,014
സ്ത്രീകൾ 12,790
ജനസാന്ദ്രത 1670
സ്ത്രീ : പുരുഷ അനുപാതം 1065
സാക്ഷരത 96.43 %
പുരുഷ സാക്ഷരത 98.11 %
സ്ത്രീ സാക്ഷരത 94.86 %

കൃഷി, വ്യവസായം

[തിരുത്തുക]

കയർ നിർമ്മാണം, മത്സ്യബന്ധനം, ചെമ്മീൻ കൃഷി, കെട്ടിട നിർമ്മാണം, മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളാണ് ജനങ്ങളുടെ മുഖ്യജീവിതമാർഗ്ഗങ്ങൾ. ചേർത്തല, ആലപ്പുഴ, കൊച്ചി തുടങ്ങിയ നഗരങ്ങളിലെ വ്യവസായ-വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്നവരുമുണ്ട്.

പുന്നപ്ര-വയലാർ സമരം

[തിരുത്തുക]

ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭകാലത്ത് സർ സി. പി. രാമസ്വാമി അയ്യരെ സന്ദർശിക്കാൻ വന്ന ബ്രിട്ടീഷ് വൈസ്രോയിയെ കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ച സംഭവത്തിൽ പ്രതികളായ സ്വാതന്ത്ര്യസമരസേനാനികൾ കളവംകോടം ചൂഴാറ്റ് വീട്ടിൽ സി കെ രാഘവൻ, കെ ഡി പ്രഭാകരൻ ഇരുമ്പുപാലം ഗോപാലൻ എന്നിവർ ഈ പഞ്ചായത്തുകാരാണ്.
"അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരെയും പ്രായപൂർത്തിവോട്ടവകാശത്തിനുവേണ്ടിയും ജന്മനാട്ടിലെ അനീതിക്കെതിരെയും സി. കെ. കുമാരപ്പണിക്കരുടെ നേതൃത്വത്തിൽ തൊഴിലാളി വർഗ്ഗം നയിച്ച ഐതിഹാസികമായ പുന്നപ്ര-വയലാർ സമരം നടന്നത് ഈ പഞ്ചായത്തിലാണ്. തിരുവിതാംകൂറിൽ ഇദംപ്രഥമമായി ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനം ഉടലെടുത്തതും വയലാറിലാണ്[5][6].

സമരത്തിന്റെ സ്മരണകളിരമ്പുന്ന, കേരളത്തിലെ പ്രധാന സ്മാരകങ്ങളിലൊന്നായ വയലാർ രക്തസാക്ഷി മണ്ഡപം പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. 1946-ൽ സി. പി. യുടെ പോലീസിനോട് ഏറ്റുമുട്ടി മരിച്ച രക്തസാക്ഷികളുടെ സ്മാരകമാണിത്. വാരിക്കുന്തവുമായ് വിപ്ലവത്തിനിറങ്ങിയവരെ നിറതോക്കുമായി പോലീസ് നേരിട്ടു. വിപ്ലവത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ മൃതശരീരങ്ങൾ ഇപ്പോൾ രക്തസാക്ഷി മണ്ഡപം നിൽക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു കുളത്തിൽ ഇട്ടുമൂടി. എല്ലാ വർഷവും ഒൿറ്റോബർ 27 ന് ന് (തുലാം പത്ത് എന്ന് പ്രാദേശികമായി അറിയപ്പെടുന്നു) ഈ സംഭവത്തിന്റെ സ്മരണയ്കായി ഇവിടെ കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളും അണികളും പങ്കെടുക്കുന്ന പരിപാടികളും പൊതുസമ്മേളനവും നടത്താറുണ്ട്.

പ്രശസ്ത വ്യക്തികൾ

[തിരുത്തുക]
  • ലോകജനതയെ കവിതയുടെ കല്ലോലങ്ങളാൽ പുളകിതമാക്കിയ അനശ്വരകവി വയലാർ രാമവർമ്മ
  • അദ്ദേഹത്തിന്റെ പുത്രനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ.
  • രാഷ്ട്രീയ പ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയുമായ വയലാർ രവി.
  • തായ്ക്വാൻഡോ അന്താരാഷ്ട്ര പരിശീലകനായ അമീർ വയലാർ
  • കഥാപ്രസംഗ കലയിലെ അതുല്യ പ്രതിഭ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാശ്രീ വയലാർ ബാബുരാജ്
  • കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ (സിപിഐ)ദേശീയ നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി കെ ചന്ദ്രപ്പൻ
  • വയലാർ സമരത്തിന്റെ നേതാവായ വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്ന സി കെ കുമാരപണിക്കർ

മറ്റ് വിവരങ്ങൾ

[തിരുത്തുക]
  • വയലാർ പഞ്ചായത്തിന്റെ വടക്കേയറ്റത്ത് വസുന്ധര സരോവർ പ്രീമിയർ എന്ന പേരിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ സ്ഥിതിചെയ്യുന്നു. വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഈ കേന്ദ്രം.
  • വയലാർ പഞ്ചായത്തിന്റെ മധ്യഭാഗത്തായി തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. കേരളത്തിൽ നാഗാരധനയ്ക്ക് പ്രശസ്തിയാർജ്ജിച്ച ക്ഷേത്രങ്ങളിലൊന്നാണിത്.

വാർഡുകൾ

[തിരുത്തുക]
  1. കാവിൽ
  2. എട്ടുപുരക്കൽ
  3. രാമവർമ്മ ഹൈസ്കൂൾ
  4. നാഗംകുളങ്ങര
  5. പള്ളി വാർഡ്
  6. കേരളാദിത്യപുരം
  7. രാമവർമ്മ സ്മാരകം
  8. മണ്ഡപം
  9. ശക്തീശ്വരം
  10. കളവംകോടം
  11. കരപ്പുറം
  12. കൊല്ലപ്പള്ളി
  13. നീലിമംഗലം
  14. എ.കെ.ജി. ഗ്രന്ഥശാല
  15. ചാത്തഞ്ചിറ
  16. ഒളതല

അവലംബം

[തിരുത്തുക]
  1. "C.D. Block Wise Primary Census Abstract Data(PCA) - KERALA". 2011 ഇന്ത്യാ സെൻസസ്. Registrar General & Census Commissioner, India. Retrieved 2021-06-03.
  2. "Vayalar Map — Satellite Images of Vayalar". maplandia.com. maplandia.com. Retrieved 2021-06-03.
  3. "സെൻസസ് 2011, വയലാർ". http://www.census2011.co.in/. Retrieved 8 നവംബർ 2015. ((cite web)): External link in |website= (help)
  4. "C.D. Block Wise Primary Census Abstract Data(PCA) - KERALA". 2011 ഇന്ത്യാ സെൻസസ്. Registrar General & Census Commissioner, India. Retrieved 2021-06-03.
  5. http://www.imagesfood.com/news.aspx Archived 2021-06-27 at the Wayback Machine.? Id=969&topic=1
  6. http://www.hindu.com/2008/05/21/stories/2008052156180300.htm[പ്രവർത്തിക്കാത്ത കണ്ണി]
{{bottomLinkPreText}} {{bottomLinkText}}
വയലാർ ഗ്രാമപഞ്ചായത്ത്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?