വട
വട | |
---|---|
മസാല വട | |
ഉത്ഭവ വിവരണം | |
മറ്റ് പേരുകൾ: | വടൈ |
ഉത്ഭവ രാജ്യം: | തെക്കേ ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ് നാട് |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | പരിപ്പ്, പയർ or ഉരുളക്കിഴങ്ങ് |
ഒരു എരിവുള്ള തെന്നിന്ത്യൻ ഭക്ഷണപദാർഥമാണ് വട. (IAST: vaḍa, തമിഴ്: வடை, തെലുഗ്: వడ, തുളു: ವಡೆ, കന്നഡ: ವಡೆ). വടൈ എന്നും ഇത് അറിയപ്പെടുന്നു.
വിവരണം
[തിരുത്തുക]വട സാധാരണ രീതിയിൽ വൃത്താകൃതിയിലാണ് തയ്യാറാക്കുന്നത്. സാധാരണ രീതിയിൽ 5 മുതൽ 8 സെ.മി വരെ വ്യാസത്തിലാണ് ലഭ്യമായത്. ഇതിന്റെ പ്രധാന ഘടകങ്ങൾ പരിപ്പ്, പയർ, ഉഴുന്ന്, ഉരുളക്കിഴങ്ങ് എന്നിവയാണ്. തെക്കെ ഇന്ത്യയിലെ ഒരു തനതായ ഭക്ഷണമായി വട കണക്കാക്കപ്പെടുന്നു.[1] ഇത് സാധാരണ രീതിയിൽ വീടുകളിൽ ഉണ്ടാക്കാറുണ്ടെങ്കിലും ഒരു ഹോട്ടൽ ഭക്ഷണമായിട്ടാണ് പൊതുവെ ലഭ്യമായിട്ടുള്ളത്. തമിഴ്നാട്ടിൽ പ്രാതൽ ഭക്ഷണമായിട്ടാണ് ഇത് പ്രധാനമായും കഴിക്കുന്നത്. കേരളത്തിൽ വൈകുന്നേരത്തെ ചായയോടൊപ്പം ഇടഭക്ഷണമായും കഴിക്കുന്നു.
തരങ്ങൾ
[തിരുത്തുക]വടകളിൽ തന്നെ പല തരം വടകൾ ലഭ്യമാണ്.
- ഉഴുന്നു വട (തമിഴ്: உளுந்து வடை). ഉദിന വട (കന്നട: ವಡೆ) - ഇത് ഉണ്ടാക്കുന്നത് ഉഴുന്ന് ഉപയോഗിച്ചാണ്. വൃത്താകൃതിയിൽ നടുക്ക് ഒരു തുളയുള്ള ആകൃതിയിലാണ് ഇത് കാണപ്പെടുന്നത്. ഇതാണ് തെന്നിന്ത്യയിൽ ധാരാളമായി കാണുന്നതും. [2]. തമിഴ് നാട്ടിൽ ഇതിനെ മേദു വടൈ എന്നും പറയുന്നു. (Tamil மெது வடை, or "soft vadai").
- പരിപ്പ് വട - പരുപ്പു വടൈ (Tamil: பருப்பு வடை). ഇതിന്റെ പ്രധാന ഘടകം തുവര പരിപ്പാണ്. ഇത് പരിപൂർണ്ണ വൃത്താകൃതിയിലാണ് ഉണ്ടാക്കുന്നത്. തമിഴ് നാട്ടിൽ ഇതിന്റെ ആമൈ വടൈ (Tamil ஆமை வடை, or "turtle-vadai") എന്നും അറിയപ്പെടുന്നു. [3] കേരളത്തിലെ ഹോട്ടലുകളിലും തെരുവു തട്ടുകടകളിലും ലഭ്യമുള്ള ഒരു പലഹാരമാണ് ഇത്.
- മുളകുവട - ഉഴുന്നുവടയുടെ ഒരു വകഭേദമാണിത്. മൈദയും മുളകും സവാളയുമാണ് പ്രധാന ചേരുവകൾ
- സോയാവട,ഉള്ളിപ്പക്കാവട,മുട്ടവട,കപ്പവട,ചെറുപയർ വട,കോഴി വട എന്നിവയാണ് വടയുടെ മറ്റ് വകഭേദങ്ങൾ
അവലംബം
[തിരുത്തുക]- ↑ "The Hindu : Sci Tech / Speaking Of Science : Changes in the Indian menu over the ages". Archived from the original on 2010-08-26. Retrieved 2009-10-21.
- ↑ "Uzhunnu Vada Recipe". Archived from the original on 2012-02-20. Retrieved 2009-10-21.
- ↑ "Parippu Vada (Dal Vada) Recipe". Archived from the original on 2012-03-04. Retrieved 2009-10-21.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Various varieties of Vadai Archived 2008-06-11 at the Wayback Machine.
- One Page Cookbook - Vada
ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ | |
---|---|
തെക്കെ ഇന്ത്യൻ വിഭവങ്ങൾ |
അപ്പം • അവിയൽ • ബാഘര ബേഗൻ • ഭജി • ബിസി ബേലെ ബാത് • ബോണ്ട • ചിക്കൻ 65 • ചകന • തൈര് സാധകം • ദഹി ചട്ണി • ഡോപിയാസ • ദോശ • ഡബൾ കാ മീട • ഫിഷ് മോളി • ഹൈദരാബാദി ബിരിയാണി • ഹൈദരാബാദി ഹലീം • ഇടിയപ്പം • ഇഡ്ഡലി • ഇഞ്ചിപുളി • കാളൻ • കഞ്ഞി • പറോട്ട • കൂട്ട് • കൊഴുക്കട്ട • ലുഖ്മി • മിർച്ചി ക സലാൻ • മുറുക്ക് • മൈസൂർ പാക് • പച്ചടി • പനിയാരം • പായസം • പൊങ്കൽ • പൊരിയൽ • പുളിയോഗര • പുട്ട് • രസം • സാമ്പാർ • ഷീർ കോർമ • സെവൈ • ഉത്തപ്പം • വട |
വടക്കെ ഇന്ത്യൻ വിഭവങ്ങൾ |
ആലു ഗോബി · ബാട്ടി · ബേഗൻ ബർത · ബർഫി · ഭടൂര · ബട്ടർ ചിക്കൻ · ചന മസാല · ചപ്പാത്തി · ചിക്കൻ ടിക്ക · ചോലെ ഭടൂരെ · ചൂർമ · ദാൽ മഖനി · ഹലീം · കച്ചോടി · കടായി · കഢി · കീമ · കുൽച്ച · കോർമ്മ · കുൾഫി · മട്ടർ പനീർ · മകി ദി റോടി · മിർച്ചി ബഡ · നാൻ · നിഹാരി · പാലക് പനീർ · പകോട · പസന്ദ · റൈത്ത · രാജ്മ · രോഗൻ ജോഷ് · റുമാലി റൊട്ടി · സർസോം കാ സാഗ് · ശാഹി പനീർ · ശാമി കബാബ് · തന്തൂരി ചിക്കൻ |
West |
അകുരി · ഖമൺ · ഭക്രി · ഭേൽപുരി · ബൊംബിൽ ഫ്രൈ · ചിവട · Chouriço · ദഹി വട · ധൻസക് · ധോൿല · Khatkhate · കിച്ചടി · Kombdi vade · കൂസ്വർ · മിസാൽ · പാവ് ഭജി · Patoleo · Patra ni machhi · Sabudana Khichadi · Sanna · Shrikhand · Sorpotel · Thalipeeth · വട പാവ് · Kadboli · Veg Kolhapuri · Vindaloo · Xacuti |
East |
ബേഗുനി · ഭുനി · ചം ചം · ചർചരി · ചെന · ദഹി മച്ച · Jalfrezi · Kati roll · Luchi · Machha Jhola · Mishti Doi · Pakhaal · Pantua · Pithe · രസഗുള · Ras malai · Sandesh · Santula |
Misc |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.