For faster navigation, this Iframe is preloading the Wikiwand page for രാഗിണി ദേവി.

രാഗിണി ദേവി

രാഗിണി ദേവി
ജനനം
എസ്തർ ലുവല്ല ഷെർമൻ

(1893-08-18)18 ഓഗസ്റ്റ് 1893
Petoskey, Michigan
മരണം23 ജനുവരി 1982(1982-01-23) (പ്രായം 88)
തൊഴിൽനർത്തകി (ഇന്ത്യൻ നൃത്തങ്ങൾ), നൃത്തസംവിധാനം
ജീവിതപങ്കാളി(കൾ)
രാമലാൽ ബൽറാം ബാജ്പൈ
(m. 1921; മരണം 1962)
കുട്ടികൾഇന്ത്രാണി റഹ്മാൻ

അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധയായ ഒരു നർത്തകിയായിരുന്നു രാഗിണി ദേവി എന്നറിയപ്പെട്ട എസ്തർ ലുവല്ല ഷെർമാൻ (18 ആഗസ്റ്റ് 1893- 23 ജനുവരി 1982). ഭരതനാട്യം, കുച്ചിപ്പുഡി, കഥകളി, ഒഡീസ്സി എന്നീ സാമ്പ്രദായിക ഇന്ത്യൻ നൃത്തങ്ങളായിരുന്നു രാഗിണി ദേവി പ്രധാനമായും ചെയ്തിരുന്നത്.

ജീവിതരേഖ

[തിരുത്തുക]

മിഷിഗണിലെ പെറ്റോസ്കിയിൽ 1893-ൽ എസ്തർ ലുവല്ല ഷെർമാൻ ജനിച്ചു[2]. കാനഡ-ജെർമ്മൻ വംശജരായിരുന്ന മാതാപിതാക്കൾ കുടിയേറ്റക്കാരായ തയ്യൽ തൊഴിലാളികളായിരുന്നു. ഈ കുടുംബം പിന്നീട് മിനസോട്ടയിലെ മിനിയാപൊളീസിലേക്ക് താമസം മാറി. അവിടെയാണ് എസ്തറും ഇളയ സഹോദരൻ ഡിവിറ്റും വളർന്നത്[3].

ഹൈസ്കൂൾ വിദ്യാഭ്യാസ ശേഷം നൃത്തത്തിൽ തല്പരയായിരുന്ന എസ്തർ പ്രദേശത്തെ നൃത്താധ്യാപരുടെ കീഴിൽ നൃത്ത പഠനം ആരംഭിച്ചു. റഷ്യൻ കുറ്റിയേറ്റക്കാരനായ ഒരു നൃത്താധ്യാപകനിൽ നിന്ന് ബാലെ അഭ്യസിച്ച എസ്തർ അദ്ദേഹത്തോടൊപ്പം മിനിയാപോളിസിലെ വേദികളിൽ നൃത്തങ്ങൾ അവതരിപ്പിക്കാൻ ആരംഭിച്ചു. റീത്ത കാസിലാസ്, ടോഡി രാഗിണി എന്നീ പേരുകളിൽ റഷ്യൻ നാടോടി നൃത്തങ്ങളും ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളിലെ നൃത്തങ്ങളും അവതരിപ്പിച്ച് കൊണ്ടിരിക്കുന്നു. ഇതിനിടയിൽ സെന്റ് പോളിലെ മിനസോട്ട യൂണിവേഴ്സിറ്റിയിൽ ഇന്ത്യാ ചരിത്രവും സംസ്കാരവും എന്ന വിഷയം പഠിച്ചുകൊണ്ടിരുന്നു എസ്ത്ർ[3].

1921-ൽ രാമലാൽ ബൽറാം ബാജ്പൈ എന്ന ഇന്ത്യൻ കുടിയേറ്റക്കാരനെ വിവാഹം ചെയ്ത എസ്തർ, ഹിന്ദുമതം സ്വീകരിച്ച് രാഗിണി ദേവി എന്ന പേര് സ്വീകരിച്ചു[4][5]. 1922-ൽ ന്യൂയോർക്കിലേക്ക് ചേക്കേറിയ ദമ്പതികൾ പിന്നീട് ഇന്ത്യയിലേക്ക് പോയി.

ന്യൂയോർക്കിൽ ചില നിശബ്ദ ചലചിത്രങ്ങളിൽ അഭിനയിച്ച രാഗിണി, 1922 ഏപ്രിൽ 28-ന് മൻഹാട്ടൻ ഗ്രീൻവിച്ച് വില്ലേജ് തിയേറ്ററിൽ തന്റെ ഇന്ത്യൻ നൃത്തങ്ങൾ അവതരിപ്പിച്ചു. അമേരിക്കൻ കാണികൾക്ക് മുന്നിൽ അവർ പറഞ്ഞത് താനൊരു കശ്മീരി ഹിന്ദു ആണെന്നും, ഇന്ത്യയിൽ നൃത്തമഭ്യസിച്ചു എന്നുമായിരുന്നു[6][3].

അമേരിക്കൻ നൃത്തനിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും പ്രശംസ നേടിയ രാഗിണി ദേവി, 1928-ൽ നൃത്താഞ്ജലി, അൻ ഇൻട്രൊഡക്ഷൻ റ്റു ഹിന്ദു ഡാൻസ് എന്ന ഗ്രന്ഥം പുറത്തിറക്കി. ഇതും നിരൂപകർക്കിടയിൽ വലിയ പ്രശംസ പിടിച്ചു പറ്റി[5].

1930-ൽ ഇന്ത്യയിലേക്ക് പുറപ്പെട്ട രാഗിണി ദേവി, അവിടെ വെച്ചാണ് തന്റെ പുത്രി ഇന്ദ്രാണിയെ പ്രസവിക്കുന്നത്.

ഇന്ത്യൻ നൃത്തങ്ങൾ അതിന്റെ ഉറവിടങ്ങളിൽ നിന്ന് പഠിക്കാനായി തന്റെ സന്ദർശനം ഉപയോഗിച്ച രാഗിണി ദേവി, മദ്രാസിലെ കപിലേശ്വര ക്ഷേത്രത്തിലെ ദേവദാസിയായിരുന്ന മൈലാപ്പൂർ ഗൗരി അമ്മയിൽ നിന്നും ഭരതനാട്യം അഭ്യസിച്ചു[7][8].മൈസൂർ, ബറോഡ, പാട്യാല, ഭാവ്നഗർ, ഇൻഡോർ, ട്രാവൻകൂർ എന്നിവിടങ്ങളിലെ മഹാരാജാക്കന്മാരുടെ സദസ്സിൽ നൃത്തപരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചു. 1928-ൽ പുറത്തിറങ്ങിയ രാഗിണി ദേവിയുടെ നൃത്താജ്ഞലിയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ആദ്യത്തെ ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം. ഒഡീസിയെ കുറിച്ച് കേട്ടറിഞ്ഞ രാഗിണി ദേവി മകളായ ഇന്ദ്രാണി റഹ്മാനെ ഒഡീസി പഠിക്കുവാനായി പ്രേരിപ്പിക്കുകയും അതിനു വേണ്ടി ഒറീസ്സയിലേക്ക് അയക്കുകയും ചെയ്തു. കലോത്സവത്തിൽ നൃത്തം ചെയ്യാനായി തിരുവിതാംകൂർ രാജാവിന്റെ ക്ഷണപ്രകാരം കേരളത്തിലെത്തിയ രാഗിണി ദേവി മഹാകവി വള്ളത്തോളിനെ കണ്ടുമുട്ടുകയും കേരള കലാമണ്ഡലത്തിൽ കഥകളി അഭ്യസിക്കുകയും ചെയ്തു. കലാമണ്ഡലത്തിൽ കഥകളി അഭ്യസിക്കുന്ന ആദ്യ വനിതയായിരുന്നു രാഗിണി ദേവി[9].

ഗോപിനാഥ് എന്ന കഥകളി കലാകാരനുമൊത്ത് കഥകളി അവതരിപ്പിക്കാൻ ആരംഭിച്ച രാഗിണി ദേവി[10], 1933 മുതൽ 1936 വരെ ഇന്ത്യയുടെ പല ഭാഗങ്ങളിലും അവതരണം നടത്തി[11].ഇത് കഥകളിക്ക് ലോക പ്രചാരം നേടി കൊടുക്കാൻ സഹായിച്ചു. കഥകളിയുടെ ദൈർഘ്യം കുറച്ചുകൊണ്ട്, ഒരു നൃത്തനാടകമായായിരുന്നു ഇവർ അവതരണം നടത്തിയിരുന്നത്.

1938 -ൽ രാഗിണി ദേവി മകളോടൊത്ത് യൂറോപ്യൻ പര്യടനത്തിനായി പുറപ്പെട്ടു. പിന്നീട് അമേരിക്കയിലേക്ക് തന്നെ മടങ്ങിയ രാഗിണി ദേവി ന്യൂയോർക്കിൽ ദ ഇന്ത്യാ ഡാൻസ് തിയേറ്റർ എന്ന നൃത്തകലാലയം സ്ഥാപിച്ചു. 1947 -ൽ അവൾ ഇന്ത്യയിലേക്ക് മടങ്ങി. 1948 -ൽ അവരുടെ പ്രവർത്തനങ്ങൾക്കായി റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ഗ്രാന്റ് നൽകിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇന്ത്യയിലുടനീളം സഞ്ചരിച്ച് കൊണ്ട് പ്രാദേശിക-ക്ലാസിക്കൽ-നാടോടി നൃത്ത രൂപങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തി. ഈ പഠനങ്ങൾ ഡാൻസ് ഡയലക്റ്റ്സ് ഓഫ് ഇന്ത്യ എന്ന ഗ്രന്ഥമായി 1972-ൽ പുറത്തിറങ്ങി.

ഇന്ത്യയിൽ നിന്ന് ന്യൂ ജഴ്സിയിലെ വൃദ്ധസദനത്തിലേക്ക് പോയ രാഗിണി ദേവി[9] 1982 ജനുവരി 22 ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. Anna Kisselgoff (26 January 1982). "RAGINI DEVI DIES; DANCER WAS 86". The New York Times. p. 10. Retrieved 1 April 2021.
  2. Susan Ware, Stacy Lorraine Braukman. Notable American Women: A Biographical Dictionary Completing the Twentieth Century. Radcliffe Institute for Advanced Study. Harvard University Press. p. 172-173. ISBN 9780674014886.
  3. 3.0 3.1 3.2 Rachel Mattson. "Devi, Ragini (neé Esther Luella Sherman)" (PDF). Retrieved 1 April 2021.
  4. Book Review South Asian Women Forum
  5. 5.0 5.1 Kuldip Singh (18 February 1999). "Obituary: Indrani Rehman". The Independent(London). Archived from the original on 15 September 2008.
  6. Akhila Krishnamurthy (26 December 2019). "The Inheritance of Dance". India Today. Retrieved 2 April 2021.
  7. Rhythm of the new millennium Archived 2010-07-21 at the Wayback Machine. Leela Venkatraman, The Hindu, 28 October 2001.
  8. Dancing through their lives The Hindu, 22 September 2002.
  9. 9.0 9.1 Sunil Kothari (15 October 2019). "Ragini Devi: The first American female dancer in the male bastion of Kathakali". The Asian Age. Retrieved 2 April 2021.
  10. Tapati Chowdurie (15 October 2019). "Celebrating their indomitable spirit". The Statesman. Retrieved 8 April 2021.
  11. HINDU DANCES PRESENTED; Ragini Devi Seen in Theatre of All Nations Performance New York Times, 9 December 1944.

വായനക്കായി

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
രാഗിണി ദേവി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?