മുക്ദെൻ കൊട്ടാരം
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന ![]() |
മാനദണ്ഡം | i, ii, iii, iv |
അവലംബം | 439 |
നിർദ്ദേശാങ്കം | 41°47′45″N 123°27′00″E / 41.7958°N 123.45°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2004 |
വെബ്സൈറ്റ് | www |
ചൈന ഭരിച്ചിരുന്ന ക്വിങ് രാജവംശത്തിന്റെ രാജകീയ വസതിയായിരുന്നു മുക്ദെൻ കൊട്ടാരം (ചൈനീസ്: 盛京宫殿; ഇംഗ്ലീഷ്: Mukden Palace ).ചൈനയിലെ ഷെന്യാങ് നഗരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആയതിനാൽ ഷെന്യാങ്(Shenyang) കൊട്ടാരം എന്നും ഇത് അറിയപ്പെടുന്നു. 1625-ൽ ആണ് ഈ കൊട്ടരം പണിതീർത്തത്. 1625 മുതൽ 1644വരെയുള്ള കാലയളവിൽ ആദ്യത്തെ മൂന്ന് ക്വിങ് ചക്രവർത്തിമാരും ഇവിടെ താമസിച്ചാണ് സാമ്രാജ്യം ഭരിച്ചിരുന്നത്. ചൈനയിൽ രാജഭരണം അവസാനിച്ചതോടുകൂടി ഈ കൊട്ടാരം ഒരു മ്യൂസിയമായി മാറി.
ബീജിങ്ങിലെ വിലക്കപ്പെട്ട നഗരത്തിന് സമാനമായാണ് മുക്ദെൻ കൊട്ടാരം പണിതത്. എങ്കിലും ഈ കൊട്ടാരത്തിൽ മഞ്ചൂറിയൻ ടിബറ്റൻ ശൈലികളും കാണപ്പെടുന്നു. 1644-ൽ മിങ് സാമ്രാജ്യം ചൈനയിൽ സ്ഥാപിതമായതോടുകൂടി ഈ കൊട്ടാരത്തിനുണ്ടായിരുന്ന ഔദ്യോഗിക രാജകീയ വസ്തി എന്ന സ്ഥാനം നഷ്ടമായി. കേവലം ഒരു കൊട്ടാരമായി ഇത് നിലനിന്നു. 1780-ൽ ക്വിയാൻലോങ് (Qianlong) ചക്രവർത്തിയുടെ നേതൃത്തത്തിൽ കൊട്ടാരം വിപുലീകരിക്കപ്പെട്ടു. 1955-ലാണ് മുക്ദെൻ കൊട്ടാരം ഒരു മ്യൂസിയമാക്കി മാറ്റിയത്. 2004-ൽ ലോകപൈതൃക പദവിയും ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ Error: Unable to display the reference properly. See the documentation for details.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]കിഴക്കൻ ചൈന |
|
---|---|
ദക്ഷിണ മദ്ധ്യചൈന | |
തെക്ക്പടിഞ്ഞാറൻ |
|
വടക്കൻ ചൈന |
|
വടക്കു കിഴക്കൻ ചൈന | |
വടക്ക് പടിഞ്ഞാറൻ ചൈന | |
ഒന്നിലധികം പ്രദേശങ്ങൾ |
|
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.