For faster navigation, this Iframe is preloading the Wikiwand page for മസോറട്ടിക് പാഠം.

മസോറട്ടിക് പാഠം

എബ്രായ ബൈബിളിന്റെ ഏറ്റവും പഴയ പൂർണ്ണകൈയെഴുത്തുപ്രതിയായി ഒരു കാലത്ത് കണക്കാക്കപ്പെട്ടിരുന്ന പത്താം നൂറ്റാണ്ടിലെ അലപ്പോ പുസ്തകത്തിന്റെ(Aleppo Codex) ഓരക്കുറിപ്പുകളടങ്ങിയ ഒരുപുറം - ടൈബീരിയൻ മസോറെട്ടിക് പാരമ്പര്യത്തിന്റെ സൃഷ്ടിയണിത്.

തനക്ക് എന്ന് യഹൂദരും പഴയനിയമം എന്ന് ക്രിസ്ത്യാനികളും വിളിക്കുന്ന എബ്രായ ബൈബിളിന്റെ പഴയ വ്യഞ്ജനമാത്രമായ പാഠത്തോട് സ്വരങ്ങളുടേയും ഉച്ചാരണത്തിലെ ബലഭേദങ്ങളുടേയും(accents) ഛിഹ്നങ്ങളും ഓരക്കുറിപ്പുകളും(marginal notes) കൂട്ടിച്ചേർത്ത് മദ്ധ്യയുഗങ്ങളിൽ രൂപപ്പെടുത്തി നിശ്ചിതമാക്കി, കാലക്രമത്തിൽ ആധികാരികത നൽകപ്പെട്ട പാഠമാണ് മസോറട്ടിക് പാഠം. ക്രി.മു. ഒന്നാം നുറ്റാണ്ടിലെ ലഭ്യമായ കൈയെഴുത്തുപ്രതികളുമായി വളരെ യോജിപ്പിലായതിനാൽ, റാബൈനിക ബൈബിളുകളുടെ അടിസ്ഥാനമായ ഈ പാഠത്തെ ആധുനിക പഴയനിയമപഠനങ്ങളും മുഖ്യമായി ആശ്രയിക്കുന്നു. [1]


മസോറട്ടിക് പാഠത്തിന് ആധാരമായിരുന്ന എബ്രായബൈബിൾമൂലം, ഈജിപ്തിലും പലസ്ഥീനയിലും പ്രചരിച്ചിരുന്നതും പുതിയനിയമലേഖകന്മാർ ആശ്രയിച്ചതുമായ പഴയനിയമത്തിന്റെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റ് ആശ്രയിച്ച മൂലത്തിൽ നിന്ന് വ്യത്യസ്തമായിരുന്നതുകൊണ്ട്, മസോറട്ടിക് പാഠം സെപ്ത്വജന്റിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നു. എന്നാൽ ഈ വ്യത്യാസങ്ങൾ ഒട്ടുമിക്കപോഴും ആശയപരമായല്ല, മറിച്ച് വ്യാകരണപരമായ അർത്ഥവ്യതിയാനങ്ങളാണ്.


'മസോറ' എന്ന എബ്രായ വാക്ക്, എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിലെ "ഞാൻ നിങ്ങളെ എന്റെ വടികൊണ്ട് തൊട്ട് എണ്ണും; എന്റെ ഉടമ്പടിയുടെ ചങ്ങലക്ക് വിധേയരാക്കും"[2] എന്ന വാക്യത്തിലെ ചങ്ങല എന്ന വാക്കുമായി ബന്ധപ്പെട്ട് ഉത്ഭവിച്ചതാണ്. ബൈബിൾ പാഠത്തെ നിശ്ചിതമാക്കുന്നത് വഴിവിട്ട വ്യാഖ്യാനത്തെ തടയുന്ന ചങ്ങലയാണെന്നാണ് വിവക്ഷ. എന്നാൽ കാലക്രമത്തിൽ 'മസോറ' എന്നതിന് പാരമ്പര്യത്തിന്റെ പകർന്നുനൽകൽ എന്ന് അർത്ഥമായി. ആ രീതിയിൽ അതിന്റെ വിപുലമായ അർത്ഥം യഹൂദപാരമ്പര്യത്തെ മുഴുവൻ സൂചിപ്പിക്കുന്നു. എന്നാൽ മസോറട്ടിക് പാഠത്തിന്റെ സന്ദർഭത്തിൽ കുറേക്കൂടി പരിമിതമായ അർത്ഥമാണ് അതിനുള്ളത്. അവിടെ അത്, ബൈബിൾ പാഠത്തെ നിശ്ചിതമാക്കാൻ ചേർക്കപ്പെട്ട സ്വരങ്ങളുടേയും ഉച്ചാരണഭേദങ്ങളുടേയും ഛിഹ്നങ്ങളേയും, സംശയമുള്ള വാക്കുകളുടെ കൃത്യമായ അക്ഷരച്ചേരുവയും മറ്റും സൂചിപ്പിക്കാൻ ഓരങ്ങളിൽ എഴുതിച്ചേർക്കപ്പെട്ട കുറിപ്പുകളേയും പരാമർശിക്കുന്നു.


മസോറട്ടിക് പാഠത്തിന്റെ ലഭ്യമായവയിൽ ഏറ്റവും പഴയ ശകലങ്ങൾ ഒൻപതാം നൂറ്റാണ്ടിനടുത്ത കാലത്തുള്ളതാണ്.[3] പഴയനിയമത്തിന്റെ മസോറട്ടിക് പാഠത്തിന്റെ ലഭ്യമായവയിൽ ഏറ്റവും പഴയപ്രതിയായ ആലപ്പോ പുസ്തകമാവട്ടെ ക്രി.വ. പത്താം നൂറ്റാണ്ടിലേതാണ്. ഇതിലെ പഞ്ചഗ്രന്ഥി ഭാഗം 1947-ൽ കാണാതായി.

ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ നിന്നുള്ള നാഷ് പാപ്പിറസ് എബ്രായബൈബിലെ പത്തുകല്പനകളുടേയും "കേട്ടാലും ഇസ്രായേൽ"(ഷേമ യിസ്രായേൽ) എന്ന പ്രാർഥനയുടേയും മസോറട്ടിക് പൂർവപാഠം ഉൾക്കൊള്ളുന്നു

മൂന്നു പാരമ്പര്യങ്ങൾ

[തിരുത്തുക]

ഏഴും പത്തും നൂറ്റാണ്ടുകൾക്കിടക്ക് മസോറട്ടുകൾ എന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടം യഹൂദരാണ് മസോറട്ടിക് പാഠം പകർത്തി സംശോധനചെയ്ത് പ്രചരിപ്പിച്ചത്. മസോറട്ടുകൾക്കിടയിൽ വ്യത്യസ്ത പാരമ്പര്യങ്ങളുണ്ടായിരുന്നു. അവയിൽ മുഖ്യമായവ ബാബിലോണിയൻ, ജറുസലേമിൽ കേന്ദ്രീകരിച്ചിരുന്ന പലസ്തീനിയൻ, ഗലീലാക്കടലിന്റെ തീരത്തെ ടൈബീരിയസ് പട്ടണവുമായ ബന്ധപ്പെട്ട ടൈബീരിയൻ എന്നീ മൂന്നു പാരമ്പര്യങ്ങളാണ്. ഇവയോരോന്നിനുമുള്ളിൽ ഉപപാരമ്പര്യങ്ങളും ഉണ്ടായിരുന്നു. ക്രിസ്തുവർഷം ആയിരാമാണ്ടിനടുത്ത കാലം തുടങ്ങി, സ്വീകാര്യത കിട്ടിയത് ടൈബീരിയൻ പാരമ്പര്യത്തിലെ മസോറക്കാണ്. ബെൻ നഫ്ത്താലി, ബെൻ അഷർ എന്നിവരുടെ പാരമ്പര്യങ്ങൾ ടൈബീരിയൻ മസോറട്ടിക് പാരമ്പര്യത്തിലെ പേരുകേട്ട ഉപവിഭാഗങ്ങളാണ്. ക്രി.വ. 915-നടുത്തു ജനിച്ച അഹറോൻ ബെൻ അഷർ, ബെൻ അഷർ പാരമ്പര്യത്തിൽ മുഖ്യനാണ്. ഈ പാരമ്പര്യത്തിൽ പിറന്ന പാഠത്തിനാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ പ്രഖ്യാതയഹൂദചിന്തകനായ മൈമോനിഡിസിന്റെ അംഗീകാരം ലഭിച്ചത് എന്ന് കരുതപ്പെടുന്നു.[1]

വിശ്വാസ്യത

[തിരുത്തുക]

യഹൂദവിശുദ്ധഗ്രന്ഥങ്ങളുടെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിൽ നിന്ന് മസോറട്ടിക് പാഠത്തിനുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി, മസോറട്ടുകൾ തങ്ങളുടെ സം‌രംഭത്തിൽ അടിസ്ഥാനരചനയായെടുത്ത എബ്രായബൈബിൾ പാഠം, ബൈബിളിന്റെ മൂലപാഠത്തോട് എത്രത്തോളം വിശ്വസ്തത പുലർത്തുന്നതായിരുന്നു എന്ന ചോദ്യം തുടക്കം മുതലേ ഉന്നയിക്കപ്പെട്ടിരുന്നു. പഴയനിയമപ്രവചനങ്ങളുടെ ക്രിസ്തീയവ്യാഖ്യാനം, ആദിമക്രിസ്ത്യാനികൾ ആശ്രയിച്ചിരുന്ന പഴയനിയമത്തിന്റെ സെപ്ത്വജിന്റ് പാഠത്തെ ആശ്രയിച്ചായിരുന്നതുകൊണ്ട്, സെപ്ത്വജിന്റ് പാഠത്തെ തുരങ്കംവയ്‌ക്കാനായി യഹൂദർ രൂപപ്പെടുത്തിയെടുത്തതാണ് മസോറെട്ടിക് പാഠം എന്നുപോലും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഏശയ്യായുടെ പുസ്തകത്തിലെ ഒരു വാക്യത്തിന്റെ(7:14) സെപ്ത്വജിന്റ്, മസോറെട്ടിക് പാഠങ്ങൾ ഈ ആരോപണത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. കന്യാപുത്രനായുള്ള യേശുവിന്റെ ജനനത്തിന്റെ പ്രവചനമായി ക്രിസ്ത്യാനികൾ കണക്കാക്കുന്ന ആ വാക്യത്തിന്റെ കാതലായ ഭാഗം സെപ്ത്വജിന്റിൽ "ഒരു കന്യക ഗർഭം ധരിക്കും" എന്നും മസോറെട്ടിക് പാഠത്തിൽ "ഒരു ബാലിക ഗർഭം ധരിക്കും" എന്നും ആണ്.[4]

ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ചാവുകടൽ തീരത്തെ കുമ്രാനിൽ കണ്ടുകിട്ടിയ പുരാതന ഗ്രന്ഥശേഖരത്തിലുൾപ്പെട്ട പഴയനിയമത്തിന്റെ കൈയെഴുത്തുപ്രതികൾ മസോറട്ടിക് പാഠത്തിന്റെ കൂടുതൽ വസ്തുനിഷ്ഠമായ പഠനം സാധ്യമാക്കി. കുമ്രാൻ കൈയെഴുത്തുപ്രതികളിൽ ഭൂരിഭാഗത്തിനും, ലഭ്യമായ മറ്റേതൊരു പാഠത്തോടുമുള്ളതിനേക്കാൾ സമാനത മസോറെട്ടിക് പാഠത്തോടാണ് എന്ന് പറയപ്പെടുന്നു. മസോറെട്ടിക് പാഠം ആശ്രയിച്ച വ്യഞ്ജനമാത്രപാഠത്തിന്റെ ഒരു ആദ്യരൂപം(Prototype)ആയിരിക്കണം കുമ്രാനിലെ കൈയെഴുത്തുപ്രതികളിൽ മിക്കവയും പിന്തുടർന്നത് എന്നാണ് ഇതു നൽകുന്ന സൂചന. [5] ഈ കണ്ടെത്തൽ മസോറട്ടിക് പാഠത്തിന്റെ വിശ്വസനീയത ഉറപ്പിച്ചു. അക്ഷരങ്ങളിലെ ചില ചെറിയ വ്യത്യാനങ്ങൾ ഒഴിച്ചാൽ പത്ത് നുറ്റാണ്ടിനുമുൻപുണ്ടായിരുന്ന പഴയനിയവുമായി മസൊറിട്ടിക്ക് പാഠം പറ്റുനിൽക്കുന്നു എന്ന വസ്തുത മസൊറൈറ്റുകൾ പരിഭാഷ വളരെ കൃത്യതയുള്ളതായിക്കാൻ കഠിനശ്രമം ചെയ്തിട്ടുള്ളവരാണെന്ന് എന്ന് ഇത് തെളിയിച്ചു. യേശുവിന്റെ കാലത്ത് ഉപയോഗിക്കപെട്ടിരുന്ന പഴയനിയമവും ഇന്ന് ലഭ്യമായ പഴയനിയംവും തമ്മിൽ അർത്ഥവ്യതിയാനങ്ങൾ ഒന്നും തന്നെ ഇല്ല എന്ന വസ്തുതയും ഇത് എടുത്തുകാട്ടുന്നു. ക്രിസ്തിയ പുതിയനിയമത്തിലെ ഗ്രിക്ക് എഴുത്തുകളുടെ പരസ്പരവ്യത്യാസങ്ങളും മസൊരിട്ടിക്ക് കൈയെഴുത്തുപ്രതികളിലെ വ്യത്യാസങ്ങളും പരിശോധിച്ചാൽ മസൊറിട്ടിക്ക് പാഠം മെച്ചപെട്ട ഒത്തിണക്കം കാണിക്കുന്നു എന്ന വസ്തുതയും ഇതിന്റെ ആധികാരികത ഉയർത്തുന്നു. അതിനാൽ ക്രിസ്തീയ പാരമ്പ്യര്യങ്ങളുടെ സ്വാധിനമുള്ള ഗ്രിക്ക് സെപ്ത്വജിന്റിനു പകരം മസൊറട്ടിക്ക് പാഠത്തെ പ്രമുഖമായി ആശ്രയിക്കാൻ ആധുനിക ബൈബിൾ പണ്ഡിതന്മാർ ഇഷ്ടപ്പെടുന്നു.

അതേസമയം, മസോറെട്ടിക് പാഠത്തിന്റെ മൂലത്തിൽ നിന്നു വ്യത്യസ്തമായ ഗ്രന്ഥപാരമ്പര്യത്തിൽ പെടുന്നതെന്നു കരുതാവുന്ന കൈയെഴുത്തുപ്രതികളും കുമ്രാൻ ശേഖരത്തിൽ ഉണ്ടായിരുന്നു. ഇതിന്റെ ഏറ്റവും പ്രധാന ഉദാഹരണം കുമ്രാനിൽ നിന്നുകിട്ടിയ പഴയനിയമത്തിലെ ഹബക്കുക്കിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനച്ചുരുളാണ്.(The Pesher on Habakkuk). ആ ചുരുളിലുള്ള ഹബക്കുക്ക് പാഠം മസോറട്ടിക് പാഠത്തിൽ നിന്ന് 135-ഓളം ഇടങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പാഠവിമർശകന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. [6] മസോറട്ടിക് പാഠം ആശ്രയിച്ച പഴയനിമമൂലം, പ്രാചീനകാലത്ത് നിലവിലുണ്ടായിരുന്ന പല പാഠപാരമ്പര്യങ്ങളിൽ ഒന്നുമാത്രമായിരുന്നു എന്നു വേണം ഇതിൽ നിന്ന് അനുമാനിക്കാൻ.


വ്യഞ്ജനമാത്രമായ മൂലപാഠത്തോട് മസോറട്ടുകൾ സ്വരങ്ങളുടേയും ഉച്ചാരണഭേദങ്ങളുടേയും ഛിഹ്നങ്ങൾ കൂട്ടിച്ചേത്തത് ഊഹാപോഹങ്ങളെ ആശ്രയിച്ചാണെന്നും അങ്ങനെ രൂപപ്പെട്ട പാഠത്തെ തെറ്റില്ലാത്തതായി കരുതി അന്ധമായി ആശ്രയിക്കുന്നത് ശരിയല്ലെന്നും യഹൂദപാരമ്പര്യത്തിൽ ജനിച്ച് സ്വതന്ത്രചിന്തയിലേക്കു തിരിഞ്ഞ ബറൂക്ക് സ്പിനോസ വാദിച്ചിട്ടുണ്ട്.[7][ക]

കുറിപ്പുകൾ

[തിരുത്തുക]

ക.^ There are certainly no grounds for confidence that the Bible that we have is exactly the one produced by the original writers.[8]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Masorah, Masoretic Text - Oxford Companion to the Bible - പുറം 500-501
  2. എസക്കിയേൽ 20;37
  3. പുറപ്പാടിന്റെ പുസ്തകത്തിലെ കടലിലെ പാട്ട് (Song of the Sea - പുറപ്പാട് 13:19-16-1) അടങ്ങുന്ന ഏഴാം നൂറ്റാണ്ടിലെ ഒരു ശകലമാണ് ചാവുകടൽ ചുരുളുകൾക്കും ആലപ്പോ പുസ്തകത്തിനും ഇടക്കുള്ള എബ്രായ ബൈബിളിന്റെ 'നിശ്ശബ്ദയുഗത്തിൽ' നിന്ന് ലഭ്യമായ ഏറ്റവും പഴയ പാഠം. See "Rare scroll fragment to be unveiled," Jerusalem Post, May 21, 2007.
  4. The Masoretic Text of the Old Testament - V. S. Herrell - http://www.biblebelievers.org.au/masorete.htm Archived 2009-01-29 at the Wayback Machine.
  5. Shiffman, Reclaiming the Dead Sea Scrolls
  6. Habakkuk at Qumran - The Cambridge Companion to the Bible - 216-17 പുറങ്ങൾ
  7. വിൽ ഡുറാന്റിന്റെ സംസ്കാരത്തിന്റെ കഥയുടെ എട്ടാം വാല്യത്തിൽ സ്പിനോസയെക്കുറിച്ചുള്ള ഭാഗം കാണുക - പുറം 626 "The Masoretic Text was partly guesswork, and could hardly give us an indisputable prototype."
  8. Introduction to the Old Testament by Robert Alter in "The Literary Guide to the Bible", Edited by Robert Alter and Frank Kermode
{{bottomLinkPreText}} {{bottomLinkText}}
മസോറട്ടിക് പാഠം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?