മംഗലം അണക്കെട്ട്
മംഗലം അണക്കെട്ട് | |
മംഗലം അണക്കെട്ട് | |
നദി | ചെറുകുന്നപ്പുഴ |
---|---|
Creates | മംഗലം റിസർവോയർ |
സ്ഥിതി ചെയ്യുന്നത് | [[കിഴക്കഞ്ചേരി and Vandazhy |
പരിപാലിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
നീളം | 1057 m |
ഉയരം | 29.23 m |
തുറന്നു കൊടുത്ത തീയതി | 1966 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°30′54.738″N 76°31′59.754″E / 10.51520500°N 76.53326500°E |
മംഗലം ജലസേചന പദ്ധതി |
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വണ്ടാഴി ഗ്രാമപഞ്ചായത്തിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ ഒരു കൈവഴിയായചെറുകുന്നപ്പുഴയ്ക്ക് കുറുകെനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് മംഗലം ഡാം[1]. മംഗലം ജലസേചന പദ്ധതിക്കു[2] , [3] വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .പ്രധാനമായും ഇത് ഒരു ജലസേചന അണക്കെട്ടാണ്. അണക്കെട്ടും ഇടതുവശത്തായുള്ള കനാൽ സംവിധാനവും പൂർത്തിയായത് 1956-ൽ ആണ്. കനാൽ നിർമ്മാണം പൂർത്തിയാക്കി ഇന്നത്തെ രീതിയിലുള്ള കനാൽ സംവിധാനം തുറന്നു കൊടുത്തത് 1966-ൽ ആണ്. 6,880 ഹെക്ടർ സ്ഥലത്ത് ഈ അണക്കെട്ടിൽ നിന്ന് ജലസേചനം ചെയ്യുന്നു.
ദേശീയപാത 544-ൽ നിന്നും ഏകദേശം 14 കി.മീ അകലെയായി വടക്കഞ്ചേരി ഗ്രാമത്തിനു തെക്കായി ആണ് മംഗലം അണക്കെട്ട് സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണീയമായ ഈ സ്ഥലത്ത് ഒരു വിനോദ സഞ്ചാര ഉദ്യാനവും നിർമ്മിച്ചിരുന്നു. ഉദ്യാനത്തിലെ പുൽത്തകിടികളിൽ മനോഹരമായ ശില്പങ്ങളും ഉണ്ട്. എങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ അവഗണന കാരണം ഉദ്യാനം ഇന്ന് നാമാവശേഷമാണ്.
മംഗലം അണക്കെട്ടിനോടു ചേർന്ന കാട്ടിൽ മാൻ, കാട്ടാനകൾ,മയിലുകൾ പലവിധം പക്ഷികൾ തുടങ്ങിയ ജീവജാലങ്ങളെ കാണാം[4].
കൂടുതൽ കാണുക
[തിരുത്തുക]
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- മലമ്പുഴ.കോം Archived 2008-02-13 at the Wayback Machine.
- ഇൻഫോ ടു ഇന്ത്യ.കോം Archived 2006-10-26 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "Mangalam(Id) Dam D03057-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Mangalam Medium Irrigation Project JI02679-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "MANGALAM IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2020-07-26. Retrieved 2018-10-01.
- ↑ "Mangalam Dam -". www.keralatourism.org.
പാലക്കാട് ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: പാലക്കാട് | |
താലൂക്കുകൾ | |
മുനിസിപ്പാലിറ്റികൾ | |
പ്രധാന പട്ടണങ്ങൾ | പാലക്കാട് · ഒറ്റപ്പാലം · ചിറ്റൂർ · ഷൊറണൂർ · ആലത്തൂർ · പുലാപ്പറ്റ · മണ്ണാർക്കാട് · ചെർപ്പുളശ്ശേരി · പട്ടാമ്പി · കൂറ്റനാട് · കൊപ്പം · വടക്കഞ്ചേരി · നെന്മാറ · കൊല്ലങ്കോട് |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.