For faster navigation, this Iframe is preloading the Wikiwand page for ബോൾസീനയിലെ ക്രിസ്റ്റീന.

ബോൾസീനയിലെ ക്രിസ്റ്റീന

ബൊൾസീനയിലെ വിശുദ്ധ ക്രിസ്റ്റീന
St Christina, by Moriz Schlachter, (c.1889)
Virgin and Martyr
ജനനംക്രി.വ. മൂന്നാം നൂറ്റാണ്ട്
Persia (modern-day Iraq and Iran) or Tyre, Lebanon
മരണംക്രി.വ. മൂന്നാം നൂറ്റാണ്ട്
Bolsena, Tuscany, Italy
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
പൗരസ്ത്യ ഓർത്തഡോക്സ് സഭ
നാമകരണംPre-Congregation
പ്രധാന തീർത്ഥാടനകേന്ദ്രംToffia, Italy; Palermo, Sicily, Italy
ഓർമ്മത്തിരുന്നാൾ24 ജൂലൈ

റോമൻ കത്തോലിക്കാ സഭയിലെ ഒരു പുണ്യവതിയാണ് വിശുദ്ധ ക്രിസ്റ്റീന .

ജീവിതരേഖ

[തിരുത്തുക]

മൂന്നാം നൂറ്റാണ്ടിൽ ലെബനാനിൽ ഒരു കുലീന കുടുംബത്തിൽ ക്രിസ്റ്റീന ജനിച്ചു[1]. സൽസ്വഭാവിയും സൗന്ദര്യവതിയുമായിരുന്നു ക്രിസ്റ്റീനയുടെ പിതാവ് ഉർബെയിൻ ഒരു വിജാതീയനായിരുന്നു. ക്രിസ്‌തുവിനെക്കുറിച്ച്‌ ക്രിസ്റ്റീന എങ്ങനെയോ അറിയാനിടയാകുകയും ആ വിശ്വാസത്തെ അവൾ മുറുകെപ്പിടിക്കുകയും ചെയ്തു.

വിഗ്രഹാരാധനക്കായി പിതാവ് ധാരാളം സ്വർണവിഗ്രഹങ്ങൾ ശേഖരിച്ചിരുന്നു. ക്രിസ്റ്റീന അവയിൽ ചിലത് ദരിദ്രർക്ക് ദാനം നൽകി. ഈ വിവരമറിഞ്ഞ ഉർബെയിൻ അവളെ കഠിനമായി മർദ്ദിക്കുകയും അവസാനം തുറുങ്കിലടക്കുവാനായി വിട്ടു കൊടുക്കുകയും ചെയ്തു. തുറുങ്കിലും അതികഠിനമായി പീഡിപ്പിക്കപ്പെട്ടു. എങ്കിലും, ക്രൈസ്‌തവവിശ്വാസം അംഗീകരിക്കപ്പെടാത്ത അക്കാലത്ത് വിശ്വാസം ഉപേക്ഷിക്കുവാൻ ക്രിസ്റ്റീന തയ്യാറായില്ല. പീഡകർ ക്രിസ്റ്റീനയുടെ മേനിയിൽ കൊളുത്തിട്ട് മാംസം വലിച്ചുകീറുകയും മർദ്ദനയന്ത്രത്തിൽ കിടത്തി അടിയിൽ തീവയ്ക്കുകയും ചെയ്തു[2]. എന്നാൽ ക്രിസ്റ്റീനയുടെ വിശുദ്ധിയുടെ അംഗീകാരമെന്നവണ്ണം അത്ഭുതം സംഭവിച്ചു. അഗ്നിജ്വാലകൾ പെട്ടെന്ന്‌ പീഡകർക്കുനേരെ തിരിഞ്ഞു. തന്മൂലം അവർ ആ പീഡനം അവസാനിപ്പിച്ചു.

പിന്നീടും അവർ മറ്റു തരത്തിൽ പീഡനങ്ങൾ തുടർന്നു. ക്രിസ്റ്റീനയുടെ കഴുത്തിൽ കല്ല് കെട്ടി ബാൾസേനയിലെ ഒരു തടാകത്തിലേക്കെറിഞ്ഞു. എന്നാൽ അവിടെയും വെള്ളത്തിൽ മുങ്ങാതെ ക്രിസ്റ്റീന അത്ഭുതകരമായി ഇടപെട്ടു. മാലാഖയാലാണ് വെള്ളത്തിൽ മുങ്ങാതെ രക്ഷപെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. തുടർന്ന് അധികം വൈകാതെ ക്രിസ്റ്റീനയുടെ പിതാവ് മരണമടഞ്ഞു. അദ്ദേഹം ഒരിക്കലും മാനസാന്തരപ്പെട്ടില്ലല്ലോ എന്നോർത്ത് ക്രിസ്റ്റീന വേദനിച്ചിരുന്നു. എന്നാൽ, ക്രിസ്റ്റീനയ്ക്കെതിരെയുള്ള പീഡകൾ കഠിനമായി വീണ്ടും തുടർന്നു.

അടുത്തതായി ക്രിസ്റ്റീനയെ പീഡകർ ഒരു കത്തിയെരിയുന്ന ചൂളയിലേക്ക്‌ വലിച്ചെറിഞ്ഞു. അവിടെയും അവൾ അപകടമൊന്നും സംഭവിക്കാതെ അഞ്ചു ദിവസം കഴിഞ്ഞു. ഈ പീഡയിൽ നിന്നും ക്രിസ്റ്റീന രക്ഷപെട്ടെങ്കിലും വീണ്ടും അവളെ സർപ്പങ്ങളുടെ മധ്യത്തിലേക്ക്‌ വലിച്ചെറിഞ്ഞു. അവിടെയും നിർഭയയായി കഴിഞ്ഞ ക്രിസ്റ്റീന പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. വീണ്ടും ക്രൂരമായ പീഡകളിൽ അവർ ക്രിസ്റ്റീനയുടെ നാവ് ഛേദിച്ചു. തുടർന്ന് ടൈർ നഗരത്തിൽ വച്ച് ശരീരമാസകലം അമ്പുകളേറ്റ് ക്രിസ്റ്റീന രക്തസാക്ഷിത്വം വരിച്ചു[3]. ഏകദേശം പതിനാലാം വയസ്സിലാണ് ക്രിസ്റ്റീനയുടെ മരണം സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ സംഭവങ്ങൾ പ്രചരിച്ചതോടെ അനേകർ ക്രിസ്റ്റീനയുടെ മാധ്യസ്ഥ്യം അപേഷിച്ച് പ്രാർഥിച്ചു. എന്നാൽ, ചരിത്രരേഖകളൊന്നും ലഭ്യമായിട്ടില്ലാത്തതിനാൽ സഭയുടെ ഔദ്യോഗിക രക്തസാക്ഷി പട്ടികയിൽ ക്രിസ്റ്റീനയുടെ പേര് ചേർക്കപ്പെട്ടിട്ടില്ല. ക്രിസ്റ്റീനയുടേതെന്ന്‌ വിശ്വസിക്കപ്പെടുന്ന തിരുശേഷിപ്പുകൾ സിസിലിയിലെ പലെർമോ നഗരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. റോമൻ കത്തോലിക്കാ സഭയിൽ ജൂലൈ 24-ന് ക്രിസ്റ്റീനയുടെ ഓർമ്മ ദിവസം ആചരിക്കുന്നത്[4]. പൗരസ്‌ത്യ ഓർത്തഡോക്‌സ്‌ സഭയും ക്രിസ്റ്റീനയുടെ ഓർമ ആചരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. doc. google
  2. http://www.saintchristina.org/Parish/AboutOurSaint.html
  3. http://www.catholic.org/saints/saint.php?saint_id=148
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-27. Retrieved 2011-08-05.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ബോൾസീനയിലെ ക്രിസ്റ്റീന
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?