ജൽഗാവ് ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ് ജൽഗാവ് ജില്ല (മറാഠി ഉച്ചാരണം: [d͡ʒəɭɡaːʋ]) . ജൽഗാവ് നഗരമാണ് ഇതിൻ്റെ ആസ്ഥാനം.[1]
വടക്ക് മധ്യപ്രദേശ് സംസ്ഥാനവും കിഴക്ക് ബുൽധാന, തെക്ക് കിഴക്ക് ജൽന, തെക്ക് ഔറംഗബാദ്, തെക്ക് പടിഞ്ഞാറ് നാസിക്, പടിഞ്ഞാറ് ധൂലെ എന്നീ ജില്ലകളുമാണ് ഇതിൻ്റെ അതിർത്തികൾ.[2]
1906-ൽ പഴയ ഖാന്ദേശ് ജില്ലയെ കിഴക്കൻ ഖാന്ദേശ് (ദേവനഗരി : पुर्व खान्देश जिल्हा) , പടിഞ്ഞാറൻ ഖാന്ദേശ് എന്നിങ്ങനെ രണ്ട് ജില്ലകളായി ബ്രിട്ടീഷ് സർക്കാർ വിഭജിച്ചു . 1906 മുതൽ 1956 വരെ ഇത് ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു, 1956-60 കാലഘട്ടത്തിൽ ദ്വിഭാഷാ ബോംബെ സ്റ്റേറ്റിലായിരുന്നു. [1]
1960 ഒക്ടോബർ 10 ന് കിഴക്കൻ ഖാന്ദേശ് ജില്ല പുനർനാമകരണം ചെയ്യപ്പെട്ട് ഇന്നത്തെ ജൽഗാവ് ജില്ലയായി മാറി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 District census handbook Jalgaon (in ഇംഗ്ലീഷ്). Mumbai: Directorate of census operations Maharashtra. 2014. p. 7. Retrieved 4 September 2023.
- ↑ https://jalgaon.gov.in/map-of-district/
വിഷയങ്ങൾ |
| ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
പ്രദേശങ്ങൾ |
| ||||||||||||
ഡിവിഷനുകളും ജില്ലകളും |
| ||||||||||||
മഹാരാഷ്ട്രയിലെ ദശലക്ഷത്തിലധികം ഉള്ള നഗരങ്ങൾ | |||||||||||||
മുനിസിപ്പൽ കോർപ്പറേഷനുകളുള്ള മറ്റ് നഗരങ്ങൾ | |||||||||||||
Portal: Maharashtra |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.