ചോലക്കറുമ്പി
ചോലക്കറുമ്പി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Microhylidae |
Genus: | Melanobatrachus Beddome, 1878 |
Species: | M. indicus
|
Binomial name | |
Melanobatrachus indicus Beddome, 1878
|
പശ്ചിമഘട്ടതദ്ദേശവാസിയായ അത്യപൂർവ്വമായ ഒരിനം തവളയാണ് ചോലക്കറുമ്പി അഥവാ Black Microhylid Frog (Malabar Black narrow-mouthed frog, Orange Black Tubercled Indian Microhylid). (ശാസ്ത്രീയനാമം: Melanobatrachus indicus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. കേരളത്തിലെ പെരിയാർ കടുവാ സങ്കേതത്തിലും തമിഴ്നാട്ടിലെ ആനമലയിലും അഗസ്ത്യമലയിലെ ഇന്ദിരാഗാന്ധി ദേശിയോദ്യാനത്തിലുമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. വംശനാശത്തിന്റെ വക്കിലുള്ള ചോലക്കറുമ്പിയെ 1996-ലാണ് അവസാനമായി കണ്ടെത്തിയിട്ടുള്ളത്.
1878-ൽ കേണൽ ബെടോം ആണ് ചോലക്കറുമ്പിയെ ആദ്യമായി കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്നും നാലായിരത്തോളം അടി ഉയരത്തിലുള്ള ആനമലയിലെ നിത്യഹരിത വനങ്ങളിലെ നിലത്തു വീണുകിടക്കുന്നതോ ജീർണിച്ചതോ ആയ മരങ്ങളുടെ അടിയിലാണ് ഇവയെ കണ്ടെത്തിയത്.[2]
ശാസ്ത്രലോകം ആകെ ആറു തവണ മാത്രമാണ് ഈ തവളയെ കണ്ടെത്തിയിട്ടുള്ളത്. ടാൻസാനിയയിൽ കാണുന്ന അമാനി, ബനാന എന്നീ ഇനം തവളകളുമായി ഇവയ്ക്ക് ബന്ധമുള്ളതായി പഠനങ്ങൾ പറയുന്നു.
ശരീരം കറുപ്പിൽ നീല നിറത്തിലുള്ള പുള്ളികളോട് കൂടിയതാണ്. ശരീരത്തിന്റെ അടിയിൽ ഓറഞ്ചു നിറത്തിലുള്ള അടയാളങ്ങൾ ഉണ്ട്. മുകളിലായി ചൊറിത്തവളയ്ക്ക് സമാനമായി മുഴകൾ കാണപ്പെടുന്നു. ഇവയുടെ ശരീരത്തിൽ സ്പർശിക്കുമ്പോൾ ചെറിയ പന്ത് പോലെ ഉരുണ്ടു കൂടുന്നു. ഒപ്പം അടിയിലെ ഓറഞ്ചു നിറം ദൃശ്യമാകും വിധം നിശ്ചലമായി കിടക്കും. ചെവിക്കല്ല് ഇല്ലെന്നുള്ളത് ഇവയുടെ പ്രത്യേകതയാണ്.
അവലംബം
[തിരുത്തുക]- ↑ S.D. Biju, Karthikeyan Vasudevan, Gajanan Dasaramji Bhuddhe, Sushil Dutta, Chelmala Srinivasulu, S.P. Vijayakumar (2004). "Melanobatrachus indicus". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 1 January 2014.
((cite web))
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ ഗൂഗിൾ ബുക്സ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചൊറിത്തവളകൾ · (ബുഫോനിഡേ) | |
---|---|
ഫോർക്ക് നാക്കൻ തവളകൾ · (ഡിക്രോഗ്ലോസ്സിഡേ) | |
പിലിഗിരിയൻ തവളകൾ · (മിക്രിക്സാലിഡേ) | മൂന്നാർ പിലിഗിരിയൻ · കൊടുഖു പിലിഗിരിയൻ · ആനമല പിലിഗിരിയൻ · അഗസ്ത്യമല പിലിഗിരിയൻ · ഗാഡ്ഗിൽ പിലിഗിരിയൻ · കല്ലാർ പിലിഗിരിയൻ · കുറിച്യർ പിലിഗിരിയൻ · ശെന്തുരുണി പിലിഗിരിയൻ · നെല്ലിയാമ്പതി പിലിഗിരിയൻ · കരിവയറൻ പിലിഗിരിയൻ · വയനാട് പിലിഗിരിയൻ · ചെങ്കാലൻ പിലിഗിരിയൻ · സൈരന്ധ്രി പിലിഗിരിയൻ · പൊന്മുടി പിലിഗിരിയൻ · വടക്കൻ പിലിഗിരിയൻ · കാട്ടു പിലിഗിരിയൻ · സൈലന്റ് വാലി പിലിഗിരിയൻ · |
ചെറുവായൻ തവളകൾ · (മൈക്രോഹൈലിഡേ) | |
പർപ്പിൾ തവള · (നാസികാബട്രാക്കിഡേ) | |
രാത്തവളകൾ · (നിക്ടിബട്രാക്കിഡേ) | മുള്ളൻ രാത്തവള · അലിസി രാത്തവള · ആനമല രാത്തവള · ബെടോം രാത്തവള · ചോല രാത്തവള · ദേവനി രാത്തവള · ഗവി രാത്തവള · വയനാട് രാത്തവള · ഇന്ദ്രനീലി രാത്തവള · കെംഫോളേ രാത്തവള · പെരും രാത്തവള · കുഞ്ഞൻ രാത്തവള · കേരള രാത്തവള · പെരിയാർ രാത്തവള · പിള്ള രാത്തവള · പൂച്ചത്തവള · കളക്കാട് രാത്തവള · വിയുബി രാത്തവള · ശബരിമല രാത്തവള · അതിരപ്പിള്ളി രാത്തവള · വിജയൻസ് രാത്തവള · |
മണവാട്ടിത്തവളകൾ · (രാനിഡേ) | കാട്ടുമണവാട്ടി · മണവാട്ടിത്തവള · ബൊലെഞ്ചർ മണവാട്ടിത്തവള · ഡോണി മണവാട്ടിത്തവള · മഞ്ഞ മണവാട്ടിത്തവള · ഇന്ത്യൻ മണവാട്ടിത്തവള · റാവു മണവാട്ടിത്തവള · വലിയ മണവാട്ടിത്തവള · ശ്രീനി മണവാട്ടിത്തവള · നാട്ടുമണവാട്ടിത്തവള · |
പാറത്തവളകൾ · (രാനിക്സാലിഡേ) | ബെഡോം പാറത്തവള · ആനമല പാറത്തവള · പുള്ളി പാറത്തവള · ബൊലെഞ്ചർ പാറത്തവള · ചൊറിയൻ പാറത്തവള · ചെറുകാലൻ പാറത്തവള · |
മരത്തവളകൾ · (റാക്കോഫോറിഡേ) | ആനമല ചതുപ്പൻ · ചോല മരത്തവള · പച്ചച്ചോല മരത്തവള · തെക്കൻ ചതുപ്പൻ · തവിട്ടു മരത്തവള · ചാർപ്പ തവിട്ടു മരത്തവള · ഘടികാര തവിട്ടു മരത്തവള · കാണി കരിയിലത്തവള · വയനാടൻ കരിയിലത്തവള · അഗസ്ത്യൻ ഇലത്തവള · പച്ച ഇലത്തവള · അനിലി ഇലത്തവള · പുള്ളി ഇലത്തവള · സ്വർണ്ണക്കണ്ണി ഇലത്തവള · ബെഡോം ഇലത്തവള · ബ്ലാണ്ടസ് ഇലത്തവള · ബോബിംഗർ ഇലത്തവള · പച്ച ഈറ്റത്തവള · ശേഷാചാർ ഇലത്തവള · പച്ചക്കണ്ണി ഇലത്തവള · കുഞ്ഞൻ ഇലത്തവള · കുറിച്യാർമല ഇലത്തവള · പട്ട ഇലത്തവള · കൊടൈ ഇലത്തവള · മഞ്ഞവയറൻ ഇലത്തവള · മാനന്തവാടി ഇലത്തവള · പൊന്മുടി ഇലത്തവള · ഗ്രീറ്റ് ഇലത്തവള · ജയറാം ഇലത്തവള · ജോൺസി ഇലത്തവള · കടലാർ ഇലത്തവള · കൈകാട്ടി ഇലത്തവള · കാക്കാച്ചി ഇലത്തവള · പാണ്ടൻ ഇലത്തവള · മനോഹരി ഈറ്റത്തവള · മാർക്കി ഇലത്തവള · മൂന്നാർ ഇലത്തവള · നീർത്തുള്ളിത്തവള · ഈറ്റത്തവള · വലിയ ഇലത്തവള · രവി ഇലത്തവള · ആനമുടി ഇലത്തവള · നക്ഷത്രക്കണ്ണി ഇലത്തവള · സുഷിലി ഇലത്തവള · തെർകോഫ് ഇലത്തവള · നീലഗിരി ഇലത്തവള · നീലക്കണ്ണി ഇലത്തവള · കുദ്രേമുഖ് ഇലത്തവള · ഉത്തമനി ഈറ്റത്തവള · കളക്കാട് പച്ചിലപ്പാറാൻ · മഞ്ഞക്കരയൻ പച്ചിലപ്പാറാൻ · പച്ചിലപ്പാറാൻ · പുള്ളിപ്പച്ചിലപ്പാറാൻ · |
ഏഷ്യൻ വാലൻ കുരുടികൾ · (ഇക്തിയോഫൈഡേ) | വരയൻ കുരുടി · തടിയൻ കുരുടി · കൊടഗു കുരുടി · മൂക്കൻ കുരുടി · ത്രിവർണ്ണ കുരുടി · ചെങ്ങളം കുരുടി · മലബാർ കുരുടി · മേനോൻ കുരുടി · നാരായൺ കുരുടി · ഉമ്മൻ കുരുടി · ചെമ്പൻ കുരുടി · |
സാധാരണ കുരുടികൾ · (ഇൻഡോടൈഫ്ലൈഡേ) |
തേജസ്വിനി കുരുടി · |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.