For faster navigation, this Iframe is preloading the Wikiwand page for ഗോപിക വർമ്മ.

ഗോപിക വർമ്മ

ഗോപിക വർമ്മ
ജനനം
ഗോപിക ഗോപാൽ[1]

ദേശീയതഇന്ത്യൻ
തൊഴിൽനർത്തകി, നൃത്ത അദ്ധ്യാപിക
അറിയപ്പെടുന്നത്ഇന്ത്യൻ ശാസ്ത്രീയ നൃത്തം/ മോഹിനിയാട്ടം
ജീവിതപങ്കാളി(കൾ)മാർത്താണ്ഡ വർമ്മ
പുരസ്കാരങ്ങൾകേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം
കലൈമാമണി

കേരളത്തിൽ ജനിച്ച മോഹിനിയാട്ടം നർത്തകിയും നൃത്താധ്യാപികയുമാണ് ഗോപിക വർമ്മ. ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഗോപിക വർമ്മയ്ക്ക് സംഗീത നാടക അക്കാദമി അവാർഡ്, കലൈമാമണി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവചരിത്രം

[തിരുത്തുക]

തിരുവനന്തപുരത്ത്[2] ജനിച്ചു വളർന്ന ഗോപിക വർമ്മ 1995 ൽ കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് കുടിയേറി.[3] മൂന്നാം വയസ്സിൽ അമ്മയിൽ നിന്ന് നൃത്തം പഠിക്കാൻ തുടങ്ങിയ ഗോപിക,[4] പത്താമത്തെ വയസ്സിൽ മോഹിനിയാട്ടം അധ്യാപകരായ ഗിരിജ, ചന്ദ്രിക കുറുപ്പ് എന്നിവരിൽനിന്നും മോഹിനിയാട്ടം പാഠങ്ങൾ പഠിക്കാൻ തുടങ്ങി. പിന്നീട് അവർ കല്യാണിക്കുട്ടിയമ്മയിൽ നിന്നും അവരുടെ മകൾ ശ്രീദേവി രാജനിൽ നിന്നും വിദഗ്ധ പരിശീലനം നേടി.[5] കഥകളി പ്രതിഭയായ കലാമണ്ഡലം കൃഷ്ണൻ നായരിൽ നിന്നാണ് ഗോപിക മോഹിനിയാട്ടത്തിന്റെ അഭിനയ (അഭിനയം) പഠിച്ചത്.[6] അവർ 18 വർഷം വഴിയൂർ രാമയ്യർ പിള്ളയുടെ കീഴിൽ ഭരതനാട്യവും പഠിച്ചു.[1]

കല്യാണിക്കുട്ടിയമ്മയായിരുന്നു ഗുരുവെങ്കിലും മോഹിനിയാട്ടത്തിൽ തന്റേതായ ശൈലിയാണ് ഗോപിക വർമ്മ പിന്തുടരുന്നത്.[1] കാവാലം നാരായണപ്പണിക്കരുടെ കീഴിൽ സോപാന ശൈലിയിൽ മോഹിനിയാട്ടവും അവർ അവതരിപ്പിച്ചിട്ടുണ്ട്. [1] നിലവിൽ അവർ അഡയാർ, ചെന്നൈയിൽ ദാസ്യം എന്ന പേരിൽ ഒരു മോഹിനിയാട്ടം ഡാൻസ് സ്കൂൾ നടത്തിവരുന്നു.[5]

സ്വകാര്യ ജീവിതം

[തിരുത്തുക]

തിരുവിതാംകൂർ രാജാവായ സ്വാതി തിരുനാൾ രാമവർമ്മയുടെ പിൻഗാമിയായ പൂരൂട്ടാതി തിരുനാൾ മാർത്താണ്ഡ വർമ്മയെ വിവാഹം കഴിച്ച് ഗോപിക വർമ്മ തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായി.[5] ഒരു നൃത്ത വിദ്യാലയം നടത്തുന്നതിനു പുറമേ, ശാരീരിക വൈകല്യമുള്ളവർക്കായി ഒരു ഷെൽട്ടർ ഹോമും അവരുടെ ജോലിക്കായി ഒരു ടെക്സ്റ്റൈൽ യൂണിറ്റും അവർ നടത്തുന്നു.[7] ചെന്നൈ അഡയാറിലെ രാമാലയത്തിലാണ് ഇപ്പോൾ താമസം.[8]

ശ്രദ്ധേയമായ നൃത്തപരിപാടികൾ

[തിരുത്തുക]

ഇന്ത്യൻ പുരാണങ്ങളിലെ അഞ്ച് അജാത കന്യകമാരെക്കുറിച്ച് അയോനിജ പഞ്ചകന്യക എന്ന പേരിൽ ഒരു നൃത്താവിഷ്കാരം ഗോപിക ചിട്ടപ്പെടുത്തിയിട്ടുണ്ട്.[1] എം.ജയചന്ദ്രൻ ചിട്ടപ്പെടുത്തിയ സുഗതകുമാരിയുടെ രാധയെവിടെ എന്ന കവിത അവർ മോഹിനിയാട്ട രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. [1] യാമിനി റെഡ്ഡി, കൃതിക സുബ്രഹ്മണ്യം, ഗോപിക വർമ്മ, സുഹാസിനി എന്നിവർ ചേർന്ന് അന്തരം എന്ന പേരിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.[9] ഛായാമുഖിയാണ് അവർ ചെയ്ത മറ്റൊരു നൃത്തരൂപം.[3] ഇപ്പോൾ ശങ്കരാചാര്യരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നൃത്തം തയ്യാറാക്കുകയാണ് അവർ.[10]

പുരസ്കാരങ്ങളും ബഹുമതികളും

[തിരുത്തുക]
  • സംഗീത നാടക അക്കാദമി അവാർഡ് 2018[11]
  • കലൈമാമണി 2004.[12] മോഹിനിയാട്ടത്തിന് കലൈമാമണി നേടുന്ന ആദ്യ നർത്തകിയാണ് അവർ.[3]
  • കൃഷ്ണ ഗാനസഭയിൽ നിന്നുള്ള നൃത്യചൂഡാമണി അവാർഡ് 2010 [5]
  • അഭിനയ കലാ രത്ന എക്സലൻസ് അവാർഡ് [13]
  • സത്യ അഭിനയ സുന്ദരം 2007[13]
  • കലാദർപ്പണം അവാർഡ് 2003[13]
  • 2001-ൽ ഭാരത് കലാചാരിന്റെ യുവകലാ ഭാരതി അവാർഡ്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മോഹിനിയാട്ടം നർത്തകിയാണ്.[14]
  • ലണ്ടൻ ഹൗസ് ഓഫ് കോമൺസിന്റെ ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് അവാർഡ് - 2003[15]
  • സത്യ അഭിനയ സുന്ദരം[7]
  • നാട്യ കലാ വിപഞ്ചി [7]
  • രാജകീയ പുരസ്കാരം [7]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 "ഗോപികാ വസന്തം". Janmabhumi (in ഇംഗ്ലീഷ്).
  2. "Teacher's pride,performer's envy". The New Indian Express.
  3. 3.0 3.1 3.2 ശശിധരൻ, ശബ്‌ന. "മോഹിനിയാട്ടത്തെ സ്വന്തം പ്രാണനോടൊപ്പം ചേർത്ത് വയ്ക്കുന്നവർ". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2022-02-04. Retrieved 2022-02-03.
  4. Kumar, Ranee (23 August 2019). "Mohiniattam dancer Gopika Varma's crowning glory". The Hindu (in Indian English).
  5. 5.0 5.1 5.2 5.3 "GOPIKA VARMA - www.artindia.net - Indian classical performing arts". www.artindia.net.
  6. "'Sway Like the Green Fields of Kerala'". The New Indian Express.
  7. 7.0 7.1 7.2 7.3 Ganesh, Agila (24 June 2018). "The art of dance". Deccan Chronicle (in ഇംഗ്ലീഷ്).
  8. "Chennai is home to some of the mourning 'royals' of Travancore". The New Indian Express. Retrieved 2023-05-08.
  9. "നാലു ഗോപികമാരുടെ അന്തരം രൂപാന്തരം". ManoramaOnline.
  10. "Philosophy on stage: when a Mohiniyattam exponent read Shankaracharya". OnManorama.
  11. Kumar, Ranee (1 August 2019). "Gopika Varma bags the prestigious Sangeet Natak Akademi Award for Mohiniyattam dance". The Hindu (in Indian English).
  12. Varma, Dr Anjana. "Gopika Varma speaks about transforming hurt to motivation". Mathrubhumi (in ഇംഗ്ലീഷ്).
  13. 13.0 13.1 13.2 "Gopika Varma | The Raza Foundation". www.therazafoundation.org (in അമേരിക്കൻ ഇംഗ്ലീഷ്).
  14. "NAFO KALALAYAM – Nafoglobal Kuwait".
  15. "Dance festival opens with Mohiniyattam". Hindustan Times (in ഇംഗ്ലീഷ്). 23 August 2014.
{{bottomLinkPreText}} {{bottomLinkText}}
ഗോപിക വർമ്മ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?