ഗൂഗിൾ സെർച്ച് കൺസോൾ
വിഭാഗം | വെബ്മാസ്റ്റർ ടൂളുകൾ |
---|---|
ഉടമസ്ഥൻ(ർ) | ഗൂഗിൾ |
യുആർഎൽ | google |
വാണിജ്യപരം | അല്ല |
വെബ്മാസ്റ്റർമാർക്കു വേണ്ടി ഗൂഗിൾ പുറത്തിറക്കിയ സൗജന്യമായിട്ടുള്ള വെബ് സർവീസാണ് ഗൂഗിൾ സെർച്ച് കൺസോൾ. മുൻപ് ഗൂഗിൾ വെബ്മാസ്റ്റർ ടൂൾസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇൻഡക്സിങ്ങിലുള്ള സ്ഥാനങ്ങളെ വിലയിരുത്താനും സെർച്ച് എഞ്ചിൻ ഓപ്റ്റിമൈസേഷൻ പ്രക്രിയ നടത്തുന്നതിനും വേണ്ടിയാണ് ഈ വെബ് സർവീസ് ഉപയോഗിക്കുന്നത്.
2015 മേയ് 20 - ന് ഗൂഗിൾ, ഗൂഗിൾ വെബ്മാസ്റ്റർ ടൂൾസ് എന്ന പേര് ഗൂഗിൾ സെർച്ച് കൺസോൾ എന്നാക്കി പുനർ നാമകരണം ചെയ്തു. [1] 2018 ജനുവരിയിൽ പുതുക്കിയ യൂസർ ഇന്റർഫേസും മറ്റ് മാറ്റങ്ങളും വരുത്തിക്കൊണ്ട് സെർച്ച് കൺസോളിന്റെ പുതിയ പതിപ്പ് ഗൂഗിൾ പുറത്തിറക്കുകയുണ്ടായി. [2]
സവിശേഷതകൾ
[തിരുത്തുക]- പുതിയ സൈറ്റ്മാപ്പിനെ സബ്മിറ്റ് ചെയ്യാനും വിലയിരുത്താനും ഒപ്പം സൈറ്റ്മാപ്പിലെ പിഴവുകൾ പരിശോധിക്കാനും വെബ്മാസ്റ്റർമാർക്ക് സാധിക്കും.
- ക്രോൾ റേറ്റ് പരിശോധിക്കാനും നിശ്ചയിക്കാനും, കൂടാതെ ഗൂഗിൾ നിശ്ചിത വെബ്സൈറ്റിൽ പ്രവേശിക്കുമ്പോഴുള്ള സ്ഥിതിവിവരക്കണക്കുകൾ വിലയിരുത്താനും സാധിക്കും.
- പുതിയതായി robots.txt എന്ന പേരിലുള്ള ഫയൽ സൃഷ്ടിച്ച് വിലയിരുത്തിക്കൊണ്ട് ആ ഫയലിൽ യാദൃച്ഛികമായി ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ള പേജുകളെ തിരിച്ചറിയാൻ കഴിയും.
- വെബ്സൈറ്റിലേക്ക് ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്ന ഇന്റേണൽ - എക്സ്റ്റേണൽ പേജുകളെ പട്ടികപ്പെടുത്താൻ കഴിയും.
- ഗൂഗിൾ ബോട്ട് യു.ആർ.എല്ലിലേക്ക് പ്രവേശിക്കുമ്പോൾ സ്വീകരിക്കുന്ന പിഴവുകളെയും ഗൂഗിൾബോട്ടിന്റെ പ്രയാസകരമായ പ്രവർത്തനങ്ങളെയും പട്ടികപ്പെടുത്താൻ കഴിയും.
- ഗൂഗിളിൽ സെർച്ച് ചെയ്യപ്പെടുന്നവയിലെ റാങ്കിങ്ങും അവയുടെ പട്ടികകളും കാണാനും കഴിയും. [3]
- SERpയിൽ പ്രദർശിപ്പിക്കപ്പെടുന്ന യു.ആർ.എല്ലിനെ തീരുമാനിക്കുന്ന അനുയോജ്യമായ ഡൊമൈനിനെ നിശ്ചയിക്കാൻ സാധിക്കും. (ഉദാ. www.example.com ന് പകരം example.com നിശ്ചയിക്കാൻ)
- വിവിധ വിവരങ്ങളുടെ ഗൂഗിൾ സെർച്ച് എലമെന്റുകൾക്ക് പ്രധാന്യം കൊടുത്തുകൊണ്ട് (2012 ഡിസംബറിൽ ഗൂഗിൾ ഡാറ്റാ ഹൈലൈറ്റർ എന്ന പേരിൽ പുറത്തിറക്കി).[4]
- സെർച്ച് റിസൾട്ടുകളുടെ ക്രമത്തിൽ താഴേക്ക് ക്രമീകരിക്കാൻ കഴിയും.
- മാനുവലായുള്ള പെനൽറ്റികൾക്ക് ഗൂഗിളിൽ നിന്നും അറിയിപ്പു സന്ദേശങ്ങൾ ലഭിക്കും. [5][6]
- API യ്ക്ക് ആക്സസ് ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകാം. കൂടാതെ ക്രോളിലെ പിഴവുകൾ പട്ടികപ്പെടുത്താനും പരിഹരിക്കാനും കഴിയും. [7]
- മൊബൈൽ ഇന്റർഫേസുകളിലെ മികച്ച ഉപയോഗത്തിനായി റിച്ച കാർഡ് എന്ന പുതിയ സംവിധാനം ഉപയോഗിക്കാം. [8]
- വെബ്സൈറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള സുരക്ഷാ പിശകുകൾ ഉണ്ടോയെന്ന് പരിശോധിക്കാം. (ഹാക്കർമാരുടെയോ മാൽവെയറുകളുടെയോ ആക്രമണം)
- വെബ് പ്രോപ്പർട്ടിയുടെ ഉടമസ്ഥരെ ചേർക്കാനോ ഒഴിവാക്കാനോ സാധിക്കും.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വെബമാസ്റ്റർമാർക്ക് ഗൂഗിൾ സെർച്ച് കൺസോൾ ഉപയോഗിച്ച് ചെയ്യാൻ കഴിയും.
സെർച്ച് അനലിറ്റിക്സ് റിപ്പോർട്ടിന്റെ സവിശേഷതകൾ
[തിരുത്തുക]- സൂക്ഷ്മമായ വിവരങ്ങൾ
- സെർച്ച് ക്വെറീസ് റിപ്പോർട്ടിനെ അപേക്ഷിച്ച് കൂടുതൽ സൂക്ഷ്മമായ വിവരങ്ങൾ സെർച്ച് അനലിറ്റിക്സ് റിപ്പോർട്ടുകൾ നൽകുന്നു.
- ഏറ്റവും പുതിയ വിവരങ്ങൾ പോലും ഉടനടി തന്നെ റിപ്പോർട്ടിലേക്ക് ചേർക്കപ്പെടുന്നു.
- പ്രത്യേക പേജ് കൗണ്ട്
- ഒരേ പേജിലേക്കുള്ള എല്ലാ ലിങ്കുകളെയും ഒറ്റ ഇംപ്രഷനായാണ് സെർച്ച് അനലിറ്റിക്സ് റിപ്പോർട്ട് കണക്കാക്കുന്നത്.
- ഉപകരണത്തിന്റെയും സെർച്ചിന്റെയും അടിസ്ഥാനത്തിൽ പ്രത്യേകമായി ട്രാക്ക് ചെയ്ത് റിപ്പോർട്ടുകൾ തയ്യാറാക്കാൻ സാധിക്കുന്നു.
- കൂടുതൽ സൂക്ഷ്മമായ ഇമേജ് ക്ലിക്ക് കൗണ്ട്
- സെർച്ച് റിസൾട്ടിൽ വരുന്നവയിൽ വലിപ്പത്തിലാക്കപ്പെട്ട ചിത്രങ്ങളിൽ ചെയ്യുന്ന ക്ലിക്കുകളെ മാത്രമേ സെർച്ച് അനലിറ്റിക്സ് റിപ്പോർട്ടുകൾ എണ്ണുകയുള്ളൂ. (സെർച്ച് ക്വെറീസ് റിപ്പോർട്ടുകൾ വലിപ്പത്തിലാക്കിയതും ചെറുതുമായ എല്ലാ ചിത്രങ്ങളിലും ചെയ്യുന്ന ക്ലിക്കുകളെ എണ്ണിയിരുന്നു.)
- മുഴുവൻ ഡൊമൈനിന്റെയും വിവരങ്ങളുടെ ഏകീകരണം
- വെബ്സൈറ്റിൽ പ്രവേശിച്ചതിനുശേഷം നടത്തുന്ന എല്ലാ ക്ലിക്കുകളെയും, ഇംപ്രഷനുകളെയും, മറ്റ് വിവരങ്ങളെയും ക്രോഡീകരിച്ച് സമ്പൂർണ്ണമായി ഒന്നാക്കി നൽകുന്നു.
- സബ്ഡൊമൈനുകളെ പ്രത്യേക വിഭാഗങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സബ്ഡൊമൈനിനെയും പ്രത്യേകം പ്രത്യേകം ചേർക്കേണ്ടതുണ്ട്.
വിമർശനങ്ങളും വിവാദങ്ങളും
[തിരുത്തുക]ഗൂഗിളിന്റെ മറ്റൊരു സംവിധാനമായ സെർച്ച് ക്വെറിയിലുള്ള link:example.com ഉപയോഗിച്ചുകൊണ്ട് കണ്ടെത്താവുന്ന ഇൻബൗണ്ടു ലിങ്കുകളെ അപേക്ഷിച്ച് വളരെക്കൂടുതലായിരുന്നു ഗൂഗിൾ വെബ്മാസ്റ്റർ ടൂൾസ് ഉപയോഗിച്ചാൽ കിട്ടുന്ന ഇൻബൗണ്ട് ലിങ്കുകളുടെ പട്ടിക. എന്നാൽ ഇതിനെക്കുറിച്ച് ഗൂഗിൾ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ഇതു കൂടാതെ മാനുവൽ പെനൽറ്റി ഒരു പ്രാവശ്യം ഒഴിവാക്കിക്കഴിയുമ്പോൾ മറ്റൊരു 1 – 3 ദിവസങ്ങൾക്കാണ് ഗൂഗിൾ വെബ്മാസ്റ്റർ ടൂൾസിൽ പെനൽറ്റി പ്രത്യക്ഷപ്പെടുക. [9] ഗൂഗിൾ സെർച്ച് കൺസോൾ എന്ന പേരിൽ നാമകരണം ചെയ്തതിനുശേഷം ഗൂഗിൾ അനലിറ്റിക്സുമായി ബന്ധമുള്ള റാങ്കിങ് ഡാറ്റ, പ്രാദേശിക സെർച്ച് മാർക്കറ്റ് എന്നിവയിലായിരിക്കില്ല ഗൂഗിൾ സെർച്ച് കൺസോളിന്റെ സുപ്രധാന പ്രവർത്തനം എന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു.
ഇതും കാണുക
[തിരുത്തുക]- ബിങ് വെബ്മാസ്റ്റർ ടൂൾസ്
- ഗൂഗിൾ ഇൻസൈറ്റ്സ് ഫോർ സെർച്ച്
- ഗൂഗിൾ അനലിറ്റിക്സ്
അവലംബം
[തിരുത്തുക]- ↑ "Announcing Google Search Console - the new Webmaster Tools". Retrieved 2015-05-21.
- ↑ "Inside Google's new Search Console: What's new, what's the same, and what's still to come? | Search Engine Watch". searchenginewatch.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-02-01.
- ↑ "The 7 most important metrics in Google Search Console". 11 May 2016. Retrieved 10 December 2016.
- ↑ Boudreaux, Ryan (2013-06-18). "How to use Google Data Highlighter, part 1". TechRepublic. Retrieved 2015-09-04.
- ↑ DeMers, Jayson. "3 Steps to Take When You Suspect an Algorithmic Penalty From Google". searchenginejournal.com. Retrieved 7 March 2014.
- ↑ Cutts, Matt. "View manual webspam actions in Webmaster Tools". Google. Retrieved 7 March 2014.
- ↑ "Webmaster Tools API | Google Developers". Google Developers. Retrieved 2015-06-02.
- ↑ "Introducing rich cards" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-07-14.
- ↑ Jansen, Derek. "Manual Spam Action Revoked – But It's Still Listed in Webmaster Tools". PP. Archived from the original on 2015-04-02. Retrieved 31 March 2015.
Google typically takes 24-72 hours to remove the message within the "Manual Actions" section of Google Webmaster Tools.
പുറം കണ്ണികൾ
[തിരുത്തുക]- Google Search Console
- Google Search Console (Beta version)
- "Official Google Webmaster Central Blog". Webmaster Central Blog. Google. 2010-02-16. Retrieved 2010-02-16.
- "Official Google Webmaster Central Help Forum". Webmaster Central Help Forum. Google. 2010-02-16. Retrieved 2010-02-16.
- An Ultimate Guide on Google Search Console Archived 2020-08-09 at the Wayback Machine.
മുൻ അദ്ധ്യക്ഷൻ: എറിക് ഇ. ഷ്മിഡ് · മുൻഡയറക്റ്റർ/സാങ്കേതികവിഭാഗം മേധാവി/സഹസ്ഥാപകൻ: സെർജി ബ്രിൻ · മുൻഡയറക്റ്റർ/ഉൽപ്പന്നവിഭാഗം മേധാവി/സഹസ്ഥാപകൻ: ലാറി പേജ് മറ്റു പഴയ ഡയറക്റ്റർമാർ: ജോൺ ഡോയർ · ജോൺ എൽ. ഹെന്നസ്സി · ആർതർ ഡി. ലെവിൻസൺ · ആൻ മാത്തർ · പോൾ ഒറ്റെല്ലിനി · രാം ശ്രീരാം · ഷേളി എം. ടിൽമാൻ · സി.എഫ്.ഒ.: പാട്രിക് പിച്ചറ്റ് · ഉന്നത ഉപദേഷ്ടാവ്: അൽ ഗോർ | |
പരസ്യങ്ങൾക്കായി | ആഡ് മാനേജർ · ആഡ്സ്കേപ്പ് · ആഡ്സെൻസ് · അഡ്വർട്ടൈസിങ് പ്രൊഫഷണൽസ് · ആഡ്വേഡ്സ് · അനലിറ്റിക്സ് · ചെക്കൗട്ട് · ഡബിൾക്ലിക്ക് · ഓഫറുകൾ |
ആശയവിനിമയം | അലർട്ട്സ് · കലണ്ടർ · ഫ്രണ്ട് കണക്റ്റ് · ജിമെയിൽ (ചരിത്രം · സമ്പർക്കമുഖം) · ഗൂഗിൾ+ · ഗ്രൂപ്പ്സ് · ജിടോക്ക് · ലാറ്റിറ്റ്യൂഡ് · ഓർക്കട്ട് · ക്യു & എ · റീഡർ · ട്രാൻസ്ലേറ്റ് · വോയിസ് · ഹാങ്ഔട്ട് · ഗൂഗിൾ സ്റ്റേഷൻ |
സോഫ്റ്റ്വെയറുകൾ | |
തട്ടകങ്ങൾ | അക്കൗണ്ട് · ആൻഡ്രോയ്ഡ് · ഗൂഗിൾ ടി.വി · ആപ്പ് എഞ്ചിൻ · ആപ്പ്സ് · ബേസ് · ബിഗ്ടേബിൾ · കാജ · കോ-ഓപ് · ഗിയേഴ്സ് · ജി.എഫ്.എസ്. · ഹെൽത്ത് · നേറ്റീവ് ക്ലൈന്റ് · ഓപ്പൺസോഷ്യൽ · വേവ് |
വികസനോപാധികൾ | അയാക്സ് എ.പി.ഐ. · കോഡ് · ഗാഡ്ജറ്റ്സ് എ.പി.ഐ. · ജിഡാറ്റ · ഗൂഗിൾബോട്ട് · ഗ്വൈസ് · ജി.ഡബ്ല്യു.എസ്. · ഇമേജ് ലേബലർ · കെ.എം.എൽ. · മാപ്പ്റെഡ്യൂസ് · പിന്യിൻ · സ്കെച്ചപ്പ് റൂബി · സൈറ്റ്മാപ്പ്സ് · സമ്മർ ഓഫ് കോഡ് · ടെക്ക്ടോക്സ് · വെബ് ടൂൾകിറ്റ് · സെർച്ച് കൺസോൾ · വെബ്സൈറ്റ് ഓപ്റ്റിമൈസർ |
പ്രസാധനം | ബ്ലോഗർ · ബുക്ക്മാർക്ക്സ് · ഡോക്സ് · ഫീഡ്ബേണർ · ഐഗൂഗിൾ · ജൈക്കു · മാപ്പ്മേക്കർ · പാനോറാമിയോ · പിക്കാസ വെബ് ആൽബംസ് · സൈറ്റ്സ് · യൂട്യൂബ് |
തിരച്ചിൽ (പേജ്റാങ്ക്) | അപ്ലയൻസ് · ഓഡിയോ · ബുക്സ് (ലൈബ്രറി പദ്ധതി) · കോഡ് · ഡെസ്ക്ടോപ്പ് · ഫിനാൻസ് · ഗൂഗ്-411 · ഇമേജസ് · മാപ്സ് (സ്ട്രീറ്റ് വ്യൂ) · ന്യൂസ് · പേറ്റന്റ്സ് · പ്രോഡക്റ്റ്സ് · സ്കോളാർ · സെർച്ച്വിക്കി · ഗ്രൂപ്പ്സ് · വീഡിയോ · വെബ് തിരച്ചിൽ · വിശകലനം: ഇൻസൈറ്റ്സ് ഫോർ സെർച്ച് · ട്രെൻഡ്സ് · ഗൈഡ്ലൈൻസ് |
നിർത്തലാക്കിയവ | |
ഇവയും കാണുക | ഏറ്റെടുക്കലുകൾ · ഗൂഗിൾ ബോംബ് · സെൻസർഷിപ്പ് · വിമർശനങ്ങൾ · ഫൗണ്ടേഷൻ · ഗൂഗിൾ ചൈന · ഗൂഗിൾ.ഓർഗ് · ഗൂഗിൾപ്ലെക്സ് · ചരിത്രം · സൂത്രപ്പണികൾ · ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു · ഐ/ഒ · ലാബ്സ് · ചിഹ്നം · ലൂണാർ എക്സ് പ്രൈസ് · ഉല്പന്നങ്ങൾ · സംരംഭങ്ങൾ · വൈഫൈ · സെയ്റ്റ്ജീറ്റ്സ് · പ്രോജക്റ്റ് ലൂൺ · ഗൂഗിൾ കാർ · മോട്ടോറോള മോബിലിറ്റി · ഗൂഗിൾ ഫൈബർ · വാലറ്റ് · ഗൂഗിൾ ഗ്ലാസ് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.