For faster navigation, this Iframe is preloading the Wikiwand page for യേശുവിന്റെ ഗിരിപ്രഭാഷണം.

യേശുവിന്റെ ഗിരിപ്രഭാഷണം

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ബൈബിൾ പുതിയ നിയമത്തിൽ യേശുക്രിസ്തുവിന്റെ സുദീർഘമായ പ്രഭാഷണങ്ങളും ഉപദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. മത്തായി എഴുതിയ സുവിശേഷം 5 മുതൽ 7 വരെയുള്ള അദ്ധ്യായങ്ങളിലുള്ള തന്റെ ധർമോപദേശമാണ് ഗിരിപ്രഭാഷണം അഥവാ മലയിലെ പ്രസംഗം എന്ന പേരിൽ അറിയപ്പെടുന്നത്. ഗലീലയിലെ മലമുകളിൽ വെച്ച് നിർവ്വഹിക്കപ്പെട്ടതായി കരുതുന്ന പ്രഭാഷണം ആയതിനാലാണ് ഗിരിപ്രഭാഷണം എന്ന പേരിൽ ഇത് അറിയപ്പെടുന്നത്. ഇതിനെ സൂചിപ്പിക്കാൻ ഈ പേര് ആദ്യം ഉപയോഗിച്ചത് വിഖ്യാത ക്രിസ്തീയചിന്തകൻ ഹിപ്പോയിലെ അഗസ്റ്റിൻ ആണ്.[1] യേശുക്രിസ്തുവിന്റെ ശിഷ്യൻമാരും വലിയൊരു ജനതയും ഈ പ്രസംഗത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ദൈവരാജ്യ പ്രവേശനത്തിനുവേണ്ടിയുള്ള ആഹ്വാനമാണ് ഗിരിപ്രഭാഷണത്തിന്റെ കാതൽ. ഈ പ്രസംഗത്തിലെ ചില വാചകങ്ങൾ യേശുക്രിസ്തുവിന്റെ വചനങ്ങൾ എന്ന പേരിൽ പ്രചുരപ്രാചാരം നേടിയതാണ്.

ഗിരിപ്രഭാഷണത്തിന്റെ സുവർണ്ണ ഭാഗമായി കരുതപ്പെടുന്നത് അതിന്റെ ആമുഖ സന്ദേശമാണ്; തന്റെ ശിക്ഷ്യൻമാർക്ക് ഉണ്ടായിരിക്കേണ്ട ധാർമ്മികവും ആത്മീകവുമായ അടിസ്ഥാന സ്വഭാവഗുണങ്ങളുടെ ഒരു പട്ടികയായി ഇതിനെ കണക്കാക്കുന്നു.[2] "അവൻ (യേശു) പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:

  • ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
  • ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.
  • സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.
  • നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.
  • കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.
  • ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
  • സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
  • നീതിനിമിത്തമി ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
  • എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ."[3] മത്തായി 5:1-12

നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പ് കാരമില്ലാതെ പോയാൽ അതിന് എന്തുകൊണ്ട് രസം വരുത്താം. പുറത്തുകളഞ്ഞിട്ട് മനുഷ്യർ ചവിട്ടുവാനല്ലാതെ പിന്നെ കൊള്ളുന്നതല്ല. നിങ്ങൾ ലോകതിന്റെ വെളിച്ചമാകുന്നു. മലമേലിരിക്കുന്ന് പട്ടണം മറഞ്ഞിരിക്കാൻ പാടില്ല. വിളക്കു കത്തിച്ച് പറയിന്മേലല്ല തണ്ടിൻ മേലത്രേ വെക്കുന്നതു. അപ്പോളത് വീട്ടിലുള്ള് എല്ലാവർക്കും പ്രകാശിക്കുന്നു

നിരൂപണം

[തിരുത്തുക]

ക്രിസ്തുസന്ദേശത്തിന്റെ കാതൽ എന്നു മലയിലെ പ്രസംഗം വിശേഷിപ്പിക്കപ്പെടാറുണ്ട്. മാഹാത്മഗാന്ധിയെപ്പോലുള്ള അക്രൈസ്തവരേയും ഈ പ്രസംഗം ഗാഢമായി സ്പർശിച്ചിട്ടുണ്ട്. ക്രിസ്തുസന്ദേശത്തിന്റെ സംശുദ്ധരൂപം മലയിലെ പ്രസംഗത്തിലാണുള്ളതെന്നും ക്രിസ്തുമതത്തിന്റെ പേരിൽ പ്രചരിക്കുന്ന പലകാര്യങ്ങളും ആ സന്ദേശത്തിന്റെ നിഷേധമാണെന്നും ഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ട്.[4]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

സത്യവേദപുസ്തകം: മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം 5, അദ്ധ്യായം 6, അദ്ധ്യായം 7

സന്തുഷ്ടി കണ്ടെത്തുക: യേശുവിൻറെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ട്!

അവലംബം

[തിരുത്തുക]
  1. ഗിരിപ്രഭാഷണം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിലെ ലേഖനം (പുറം 687)
  2. McArthur, Harvey King. Understanding the Sermon on the Mount. Westport: Greenwood Press, 1978.
  3. മത്തായി 5:1-12
  4. ശ്രീലങ്കയിൽ കൊളോംബോയിലെ YMCA-യിൽ 1297 ഡിസംബർ 8-നു ഗാന്ധി നടത്തിയ പ്രഭാഷണം, Oxford India Paperbacks, The Essential writing of Mahatma Gandhi (editor: Ragavan Iyer) (പുറങ്ങൾ 147-48)
{{bottomLinkPreText}} {{bottomLinkText}}
യേശുവിന്റെ ഗിരിപ്രഭാഷണം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?