For faster navigation, this Iframe is preloading the Wikiwand page for സൂനഹദോസുകൾ.

സൂനഹദോസുകൾ

ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ.

ക്രൈസ്തവ സഭയിലെ ദൈവശാസ്ത്രപരവും വിശ്വാസാചാരപരവുമായിബന്ധപ്പെട്ട വിഷയങ്ങളിൽ തീർപ്പുവരുത്തുവാനും സഭയുടെ ഏകോപനത്തിനുമായി സഭാമേലദ്ധ്യക്ഷൻമാർ ഒത്തുചേരുന്ന സവിശേഷ സമ്മേളനങ്ങളാണ് സൂനഹദോസുകൾ അല്ലെങ്കിൽ സുന്നഹദോസുകൾ എന്നറിയപ്പെടുന്നത്.

പേരിനു പിന്നിൽ

[തിരുത്തുക]

സുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന ഗ്രീക്ക് പദത്തിൽ നിന്നുത്ഭവിച്ച പദമാണ് സൂനഹദോസ് അഥവാ സുന്നഹദോസ് (ആംഗലേയത്തിൽ Synod സിനഡ്, ലത്തീനിൽ synodo സൈനാദോ).സുറിയാനി ഭാഷയിലൂടെയാണിത് (സുൻ=ഒരുമിച്ച്; ഹോദോസ്=വഴി) ഈ പദം മലയാളത്തിലെത്തിയത്. ഒരേ ലക്ഷ്യത്തിനായുള്ള ഒത്തുചേരൽ, സമ്മേളനം, പരിഷത്ത്(കൗൺസിൽ), സഭാ മേലദ്ധ്യക്ഷൻമാരുടെ പരിഷത്ത്, മെത്രാൻ സംഘം (ബിഷപ്സ് കൗൺസിൽ) എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.

സൂനഹദോസ്, സുൻഹാദോസ്, സുന്നഹദോസ് എന്നീ മൂന്നു രൂപങ്ങൾ ഭാഷയിൽ പ്രയോഗത്തിലുണ്ട്. സൂനഹദൊസ എന്നതാണറ്റവും പഴയ ലിപിവിന്യാസം എന്ന് കരുതപ്പെടുന്നു. സൂനഹദോസ് എന്ന് സിറോ മലബാർ സഭയും സുൻഹാദോസ് എന്ന് കിഴക്കേ സുറിയാനി സഭയും സുന്നഹദോസ് എന്ന് അന്ത്യോഖ്യൻ ആരാധന ക്രമം ഉപയോഗിക്കുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ തുടങ്ങിയ സഭകളും ഉപയോഗിക്കുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെയും സ്ഥിരം ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്ന് വിളിയ്ക്കുന്നു.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകൾ

[തിരുത്തുക]
എണ്ണം പേര് നടന്ന_കാലഘട്ടം തീരുമാനങ്ങളും കുറിപ്പുകളും അദ്ധ്യക്ഷത
കത്തോലിക്കാ സഭ, ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ, ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ, കിഴക്കിന്റെ സഭ എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സൂനഹദോസുകൾ (എക്യുമെനിക്കൽ കൌൺസിൽ) രണ്ടെണ്ണമാണ്.
1 ഒന്നാം നിഖ്യാ സൂനഹദോസ് 325 മെയ്‌ - ജൂൺ
  1. പിതാവും പുത്രനും തുല്യനായ ആളാണ്. പരിശുദ്ധാത്മാവടക്കം ത്രിത്വത്തിലെ മൂന്നു വ്യക്തിത്വങ്ങളും ഏകദൈവത്തിന്റെ അംശങ്ങളാണ്. ത്രിയേകത്വത്തിലുള്ള ഏകദൈവത്തെയാണ് നാം ആരാധിക്കുന്നത്.[അവലംബം ആവശ്യമാണ്]
  2. ഞായറാഴ്ച പുണ്യദിനമായി കണക്കാക്കി.[അവലംബം ആവശ്യമാണ്]
  3. ഡിസം. 25 ക്രിസ്തുമസ് അംഗീകരിച്ചു. പെസഹ, ഈസ്റർ ആചാരം[അവലംബം ആവശ്യമാണ്]
  4. കുരിശിനെ ക്രിസ്തുമതത്തിന്റെ ചിഹ്നമാക്കി.[അവലംബം ആവശ്യമാണ്]
റോമിലെ വലിയ മെത്രാപ്പോലീത്ത ആയിരുന്ന ജൂലിയസ് (യൂലിയോസ്) മാർപാപ്പയുടെ പ്രതിനിധികൂടിയായ സ്പെയിനിലെ കൊർദോബായുടെ മെത്രാപ്പോലീത്ത ഹോസിയൂസ്.[1][2]
2 ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ (കുസ്തന്തീനോപോലീസ്) സൂനഹദോസ് 381 മെയ്‌ -ജുലൈ‌
  • ആദ്യം അലക്സാണ്ട്രിയയിലെ തിമോത്തിയൂസ്,
  • തുടർന്ന് യഥാക്രമം അന്ത്യോഖ്യയിലെ മിലീത്തിയൂസ്,
  • നസിയാൻസസിലെ ഗ്രിഗോറിയൂസ്,
  • അവസാനം കോൺസ്റ്റാന്റിനോപ്പിളിലെ നെക്താറിയൂസ് (Nectarius of Constantinople) എന്നിവരും[3]
മേൽ പറഞ്ഞ രണ്ടെണ്ണം കൂടാതെ കത്തോലിക്കാ സഭയുടെയും, ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയുടെയും, ഓറിയന്റൽ ഓർത്തഡോക്സ്‌ സഭളുടെയും
മാത്രം പൊതുവായ ആകമാന സൂനഹദോസ് ഒന്ന് കൂടിയുണ്ട്.
3 എഫേസൂസ്‌ സൂനഹദോസ് 431 ജൂൺ - ജുലൈ‌ അലക്സാണ്ട്രിയയിലെ സിറിൽ
മേൽ പറഞ്ഞ മൂന്നെണ്ണം കൂടാതെ കത്തോലിക്കാ സഭയുടെയും, ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയുടെയും
മാത്രം പൊതുവായ ആകമാന സൂനഹദോസുകൾ നാലെണ്ണംകൂടിയുണ്ട്.
4 കൽക്കദോൻ സൂനഹദോസ്‌ 451 ഒക്ടോബർ - നവംബർ കോൺസ്റ്റാന്റിനോപ്പിൾ അനാഥൊലിയൂസ്
5 രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്‌ 553 മെയ്‌ -ജൂൺ കോൺസ്റ്റാന്റിനോപ്പിളിലെ എവുഥാക്കിയൂസ്
6 മൂന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്‌ 680 നവംബർ - 681 സെപ്റ്റംബർ കോൺസ്റ്റാന്റിനോപ്പിളിലെ ഗീവർഗീസ് ഒന്നാമൻ പാത്രിയർക്കീസ്
7 രണ്ടാം നിഖ്യാ സൂനഹദോസ്‌ 787 സെപ്‌തംബർ -ഒക്ടോബർ
  • കോൺസ്റ്റാന്റിനോപ്പിളിലെ തരാസിയൂസ് പാത്രിയർക്കീസ്
  • അഡ്രിയാൻ മാർപാപ്പയുടെ പ്രതിനിധികൾ
മേൽ പറഞ്ഞ ഏഴെണ്ണം കൂടാതെ കത്തോലിക്കാ സഭയുടെ മാത്രമായ ആകമാന സൂനഹദോസുകൾ പതിനാലെണ്ണംകൂടിയുണ്ട്
8 നാലാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്‌ 869-870 ഫെബ്രുവരി
9 ഒന്നാം ലാതറൻ സൂനഹദോസ്‌ 1123 മാർച്ച്‌- ഏപ്രിൽ
10 രണ്ടാം ലാതറൻ സൂനഹദോസ് 1139 ഏപ്രിൽ
11 മൂന്നാം ലാതറൻ സൂനഹദോസ്‌ 1179 മാർച്ച്‌
12 നാലാം ലാതറൻ സൂനഹദോസ്‌ 1215 നവംബർ
13 ഒന്നാം ലിയോൺസ് സൂനഹദോസ്‌ 1245 ജൂൺ -ജുലൈ‌
14 രണ്ടാം ലിയോൺസ് സൂനഹദോസ്‌ 1274 മെയ്‌ -ജുലൈ‌
15 വിയെൻ സൂനഹദോസ് 1311 ഒക്ടോബർ -1312 മെയ്‌
16 കോൺസ്റ്റൻസ് സൂനഹദോസ് 1414 നവംബർ -1418 ഏപ്രിൽ
17 ഫ്ലോറൻസ് സൂനഹദോസ്‌ 1431 ഡിസംബർ -1445 ഓഗസ്റ്റ്‌
18 അഞ്ചാം ലാതറൻ സൂനഹദോസ്‌ 1512 മെയ്‌ -1517 മാർച്ച്‌
19 ത്രെന്തോസ് സൂനഹദോസ് 1545 ഡിസംബർ -1563 ഡിസംബർ
20 ഒന്നാം വത്തിക്കാൻ സൂനഹദോസ്‌ 1869 ഡിസംബർ -1870 ജുലൈ‌
21 രണ്ടാം വത്തിക്കാൻ സൂനഹദോസ് 1962 ഒക്ടോബർ -1965 ഡിസംബർ
എണ്ണം പേര് നടന്ന_കാലഘട്ടം തീരുമാനങ്ങളും കുറിപ്പുകളും അദ്ധ്യക്ഷത
451-ലെ കൽക്കദോൻ പിളർപ്പിനു് ശേഷമുള്ള ഓറീയന്റൽ ഓർത്തഡോക്സ്‌ സഭയുടെ വിഭാഗപരമായ ഏക പൊതു സൂനഹദോസ്‌
4 രണ്ടാം എഫേസൂസ് സൂനഹദോസ് ഏകസ്വഭാവവാദം പ്രചരിപ്പിച്ചതിന് സഭയിൽനിന്ന് മുടക്കപ്പെട്ട എവൂത്തിക്കൂസിനെ തിരിച്ചെടുത്തു അലക്സാണ്ട്രിയയിലെ ദിയസ്കോറസ് പാത്രിയർക്കീസ്
5 ആഡിസ്‌ അബാബ സൂനഹദോസ്‌ ഓറിയന്റൽ ഓർത്തഡോക്സ് ഒത്തുചേരൽ
787-ലെ രണ്ടാം നിഖ്യാ സൂനഹദോസിന്‌ ശേഷം ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ നടത്തിയ വിഭാഗപരമായ ആകമാന സൂനഹദോസുകൾ
8 നാലാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്‌ 879-880
9 അഞ്ചാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്‌ 1341-1351

ക്രിസ്തീയസഭയിൽ നിലനിൽക്കുന്ന പിളർപ്പ് അവസാനിപ്പിച്ച് സമ്പൂർണ കൂട്ടായ്മയിലാകുന്നതിന്‌ മറ്റു സഭകൾ 21(2+1+4+14) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു കത്തോലിക്കാ സഭയും 7(2+1+4) ആകമാന സൂനഹദോസുകൾ ‍അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയും 3(2+1) ആകമാന സൂനഹദോസുകൾ ‍‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നു ഓറീയന്റൽ ഓർത്തഡോക്സ്‌ സഭകളും ആദ്യ 2 ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിക്കണമെന്ന് അസ്സീറിയൻ പൗരസ്ത്യ സഭയും ശഠിയ്ക്കുന്നു.2 ആകമാന സൂനഹദോസുകൾക്കുശേഷം നടന്ന 19 ആകമാന സൂനഹദോസുകളെ അംഗീകരിക്കാൻ അസ്സീറിയൻ പൗരസ്ത്യ സഭയോ 3 ആകമാന സൂനഹദോസുകൾക്കു് ശേഷം മറ്റുള്ളവർ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ ഓറീയന്റൽ ഓർത്തഡോക്സ്‌ സഭകളോ 7നു ശേഷം കത്തോലിക്കാ സഭ നടത്തിയ 14 ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയോ തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകൾ വിഭാഗപരമായ ആകമാന സൂനഹദോസുകൾ ആയി മാത്രം കണക്കാപ്പെടുന്നു. ഈ അർത്ഥത്തിൽ അറിയപ്പെടുന്ന ആദ്യത്തെ വിഭാഗപരമായി സൂനഹദോസ് എഫേസൂസ് സൂനഹദോസാണ്.

16-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട ആംഗ്ലിക്കൻ സഭ അഞ്ചാം സൂനഹദോസ് (രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്) മുതലുള്ളവയെ അംഗീകരിക്കുന്നില്ല. 19-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട യഹോവാ സാക്ഷികൾ ഒന്നാം ആകമാന സൂനഹദോസുപോലും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടിൽ പാശ്ചാത്യ സഭ പിളർന്നുണ്ടായ നവീകരണ സഭകളും അവയിൽ നിന്നുണ്ടായ പെന്തക്കോസ്തു സഭകളും അവരവരുടെ പട്ടികകൾ അംഗീകരിക്കുകയോ പൂർണമായും തള്ളിക്കളയുകയോ ചെയ്യുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Carroll 1987, പുറം. 11
  2. Vallaud 1995, പുറങ്ങൾ. 234–235, 678.
  3. Herbermann, Charles (1907). Catholic Encyclopedia. Retrieved 10 September 2013.

കുറിപ്പുകൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
സൂനഹദോസുകൾ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?