For faster navigation, this Iframe is preloading the Wikiwand page for വെള്ളരിക്കൊക്ക്.

വെള്ളരിക്കൊക്ക്

കൊക്ക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊക്ക് (വിവക്ഷകൾ) എന്ന താൾ കാണുക. കൊക്ക് (വിവക്ഷകൾ)

Egrets
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Ciconiiformes
Family:
Genera

Egretta
Ardea

ലോകത്തെമ്പാടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്ന ജലപക്ഷിയാണ് ഈഗ്രറ്റ് അഥവാ കൊക്ക് . കാഴ്ചയിൽ ഹെറോൺ പോലെ തോന്നിക്കുന്ന ഇവയ്ക്ക് ജൈവശാസ്ത്രപരമായ ചെറിയ വ്യത്യാസമാണുള്ളത്.[1] ഇവ ധാരാളം ഹെറോൺ വർഗ്ഗങ്ങളിലെ ഒരു അംഗമാകാം.(കുടുംബം-ആർഡെയിഡേ, നിര-സികോണിഫോംസ്). പ്രത്യേകിച്ച് ജീനസ് ഈഗ്രറ്റയിലെ അംഗമാണിത്. [2]നിറമുള്ള തൂവലുകളാൽ അലങ്കരിക്കപ്പെട്ടതാണ് ഈഗ്രറ്റിന്റെ ശരീരം. വർണ്ണതൂവലണിഞ്ഞ ഈഗ്രറ്റുകളെ കാണാൻ കൗതുകവും സൗന്ദര്യമുള്ളവയുമാണ്. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും തൂവൽ കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണത്തിനും മറ്റുമായി യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഈഗ്രറ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുക പതിവായിരുന്നു. ഏതാണ്ട് ഒരു മീറ്റർ വരെ വലിപ്പമുള്ള ഇവയ്ക്ക് വെളുത്തശരീരവും മഞ്ഞചുണ്ടും ചാരനിറമാർന്ന കാലുകളുമാണുള്ളത്. പറക്കുമ്പോൾ ഇവയുടെ കഴുത്ത് 's' ആകൃതിയിലായി കാണപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന പക്ഷി കൂടിയാണിത്.

ജലാശയങ്ങൾക്കരികിലാണ് ഈഗ്രറ്റ് പക്ഷികളുടെ ആവാസം. ഇവയുടെ ഇഷ്ടഭക്ഷണം ജലജീവികളാണ്. ശബ്ദമുണ്ടാക്കാതെ ഇരപിടിക്കാൻ വിദഗ്ദരായ ഈഗ്രറ്റുകൾ തവള, പാമ്പ്, എലി തുടങ്ങിയ ജീവികളെയും ഭക്ഷണമാക്കാറുണ്ട്. ദാമ്പത്യജീവിതത്തിൽ വളരെയധികം നിഷ്ഠ പാലിക്കുന്ന പക്ഷിയാണ് ഈഗ്രറ്റുകൾ. ഏതാണ്ട് രണ്ട് വയസ്സോടെ പ്രായപൂർത്തി കൈവരിക്കുകയും ആൺപക്ഷി ഇണയെതേടുകയുമായി. വർഷത്തിൽ ഒരിക്കൽ മാത്രം ഇണചേരുന്ന ഇവയ്ക്ക് ജീവിതത്തിൽ ഒരു ഇണ മാത്രം ഉണ്ടാവുക എന്നത് വലിയ സവിശേഷതയാണ്. ആൺപക്ഷികൾ പ്രത്യേക ഭൂപ്രദേശം തെരഞ്ഞെടുത്ത് ഇണയെ ആകർഷിയ്ക്കാനായി പല തരത്തിലുള്ള ചേഷ്ഠകൾ ചെയ്യുകയും ചെയ്യുന്നു. പെൺപക്ഷികൾ ആൺപക്ഷിയുടെ നാട്ടിൽ വന്നതിനുശേഷം മാത്രമാണ് ഇണചേരുന്നത്[3].

ഈഗ്രറ്റുകൾ ചതുപ്പുനിലങ്ങളിലെ കുറ്റിക്കാടുകളിൽ കൂടുകൂട്ടിയാണ് മുട്ടയിടുന്നത്. ഇവർക്ക് അയൽവാസിയായി ഹെറോൺ പക്ഷികൾ ധാരാളം ഉണ്ടാവുന്നത് സാധാരണമാണ്. ചുള്ളികളും ചെറിയ കമ്പുകളും കൊണ്ട് മെനയുന്ന കൂടുകൾക്ക് ബലം തീരെ കുറവാണ്. മങ്ങിയ പച്ചനിറമാർന്ന മൂന്ന് മുതൽ നാല് മുട്ടകൾ വരെ ഈഗ്രറ്റുകൾ ഇടാറുണ്ട്. ഇത് വിരിയാനായി ഏതാണ്ട് 24 ദിവസത്തോളം വേണ്ടിവരും. മാതാപിതാക്കൾ മാറി മാറി അടയിരിക്കുകയും കുഞ്ഞുങ്ങൾ പുറത്തുവന്നാൽ സമയത്തിനു ഭക്ഷണം നല്കി സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. കൂടാതെ ഈഗ്രറ്റ് കുഞ്ഞുങ്ങൾ മാതാപിതാക്കൾക്കൊപ്പം ദീർഘദൂരം പറക്കുകയും പതിവാണ്[4].

ജീവശാസ്ത്രം

[തിരുത്തുക]

ഈഗ്രറ്റ, ആർഡിയ തുടങ്ങിയ ജീനസ്സുകളിലെ അംഗങ്ങളാണ് ഈഗ്രറ്റുകൾ. എന്നാൽ ഈഗ്രറ്റ്സിനെക്കാളിലും ഹെറോണുകളാണ് ഈ ജീനസ്സിൽ അംഗമായിട്ടുള്ളത്. ഈഗ്രറ്റിന്റെയും ഹെറോണിന്റെയും സവിശേഷതയിൽ അവ്യക്തത ഉണ്ടെങ്കിലും ജീവശാസ്ത്രപരമായി ധാരാളം സാമ്യതകൾ കാണപ്പെടുന്നു. 'ഈഗ്രറ്റ്' എന്ന വാക്ക് ഉത്ഭവിച്ചത് ഫ്രഞ്ച് വാക്ക് 'എയിഗ്രറ്റെ' എന്ന വാക്കിൽ നിന്നാണ്. ഫ്രഞ്ചിൽ 'എയിഗ്രറ്റെ'എന്നാൽ 'സിൽവർ ഹെറോൺ' എന്നും 'ബ്രഷ്' എന്നും അർത്ഥമുണ്ട്. 'ബ്രഷ്' എന്ന വാക്ക് സൂചിപ്പിക്കുന്നത്, പ്രജനനകാലത്ത് ഈഗ്രറ്റുകളുടെ പുറകുവശത്ത് വെള്ളച്ചാട്ടം പോലെ മനോഹരമായ വലിയ നാരുപോലുള്ള മ്രദുവായ തൂവലുകൾ കാണപ്പെടുന്നു.

അടുത്ത കാലത്ത് ഈഗ്രറ്റുകളെ ഒരു ജീനസിൽ നിന്നും മറ്റൊരു ജീനസ്സിലേക്ക് പുനഃവർഗ്ഗീകരണം നടത്തുകയുണ്ടായി. ഗ്രേറ്റ് ഈഗ്രറ്റിനെ കാസമെരോഡീയസ്, ഈഗ്രറ്റ അല്ലെങ്കിൽ ആർഡിയ ജീനസിലെ അംഗമായി വർഗ്ഗീകരിച്ചിരിക്കുന്നു. പസഫിക് റീഫ് ഈഗ്രറ്റ് (Egretta sacra), റെഡ്ഡിഷ് ഈഗ്രറ്റ് (Egretta rufescens), വെസ്റ്റേൺ റീഫ് ഹെറോൺ (Egretta gularis), തുടങ്ങിയ ഈഗ്രറ്റ ജീനസിൽപ്പെട്ട ഈഗ്രറ്റുകൾ ഒരേ നിറങ്ങളിലല്ല കാണപ്പെടുന്നത്[5][6].

ഈഗ്രറ്റ് വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ

[തിരുത്തുക]
  • ഗ്രേറ്റ് ഈഗ്രറ്റ് (ഗ്രേറ്റ് വൈറ്റ് ഈഗ്രറ്റ്) (Ardea alba)
  • ഇന്റർമീഡിയറ്റ് ഈഗ്രറ്റ് (Mesophoyx intermedia)
  • കാറ്റിൽ ഈഗ്രറ്റ് (Bubulcus ibis)
  • ലിറ്റിൽ ഈഗ്രറ്റ് (Egretta garzetta)
  • ഈസ്റ്റേൺ റീഫ് ഈഗ്രറ്റ് (പസഫിക് റീഫ് ഹെറോൺ) (Egretta sacra)
  • വെസ്റ്റേൺ റീഫ് ഈഗ്രറ്റ് (വെസ്റ്റേൺ റീഫ് ഹെറോൺ) (Egretta gularis)
  • സ്നോവി ഈഗ്രറ്റ് (Egretta thula)
  • റെഡ്ഡിഷ് ഈഗ്രറ്റ് (Egretta rufescens)
  • സ്ലാറ്റി ഈഗ്രറ്റ് (Egretta vinaceigula)
  • ചൈനീസ് ഈഗ്രറ്റ് (Egretta eulophotes)

ഇതും കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2. ((cite book)): Cite has empty unknown parameter: |coauthors= (help); Unknown parameter |locat= ignored (help)
  2. https://www.britannica.com/animal/egret
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-18. Retrieved 2018-04-09.
  4. The Cornell Lab of Ornithology. "Egret". All About Birds. Cornell University. Retrieved 11 August 2015.
  5. https://birdcount.in/whats-that-white-egret-sp/
  6. https://www.britannica.com/animal/egret

പുറത്തേയ്ക്കുള്ള കണ്ണി

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
വെള്ളരിക്കൊക്ക്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?