For faster navigation, this Iframe is preloading the Wikiwand page for കേരള ബഡ്ജറ്റ് 2015-16.

കേരള ബഡ്ജറ്റ് 2015-16

പതിമൂന്നാം കേരളനിയമസഭയുടെ അഞ്ചാമത്തെ ബഡ്ജറ്റ് 2015 മാർച്ച് പതിമൂന്നിന് ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ധനകാര്യമന്ത്രിയായ കെ.എം. മാണി അവതരിപ്പിച്ചു. ധനകാര്യവർഷം 2015-16 കാലഘട്ടത്തിലേക്കുള്ള ബഡ്ജറ്റാണ്. 2015 മാർച്ച് 23-ന് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ച് പാസാക്കി. [1]

ബഡ്ജറ്റ് ഒറ്റ നോട്ടത്തിൽ

[തിരുത്തുക]
  • 1931 കോടിയുടെ അധിക ചിലവ്.
  • പ്രതീക്ഷിക്കുന്ന റവന്യൂ കമ്മി - 7893 കോടി രൂപ. എന്നാൽ നടപ്പുവർഷത്തെ റവന്യൂ കമ്മി പ്രതീക്ഷിച്ച 7131.69 കോടിയിൽനിന്ന് 10,263.97 കോടിയായി ഉയർന്നിട്ടുണ്ട്. [2]

പുതിയ നികുതി നിർദ്ദേശങ്ങൾ

[തിരുത്തുക]
  • 1220 കോടി രൂപയുടെ പുതിയ നികുതികൾ ബജറ്റിൽ ചുമത്തിയിട്ടുണ്ട്.
  • പാർപ്പിട പദ്ധതിക്കായി 375 കോടി രൂപ കണ്ടെത്താൻ പെട്രോളിനും ഡീസലിനും ഒരുരൂപ അധിക നികുതി
  • പൊതുവിതരണ ശൃംഖലയിൽ അല്ലാത്ത അരി, ഗോതമ്പ്, മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് ഒരു ശതമാനം നികുതി
  • വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനം നികുതി
  • പഞ്ചസാരയ്ക്ക് 2 ശതമാനം നികുതി
  • എല്ലാത്തരം തുണിത്തരങ്ങൾക്കും ഒരു ശതമാനം നികുതി
  • ബീഡിക്ക് 14.5 ശതമാനം നികുതി
  • കരാറുകളുടെ മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും കൂട്ടി
  • ബൈക്കുകൾക്ക് നികുതി കൂട്ടി
  • അന്യസംസ്ഥാന വാഹനങ്ങൾക്കും ഇറക്കുമതി വാഹനങ്ങൾക്കും നികുതി
  • കോഴിത്തീറ്റയ്ക്ക് ഒരു ശതമാനം നികുതി
  • പ്ലാസ്റ്റിക് പാത്രങ്ങൾക്കും പ്രിന്റഡ് ഫ്ലൂക്‌സിനും 20 ശതമാനം നികുതി
  • പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾക്ക് 14.5 ശതമാനം നികുതി
  • 2008 ന് മുമ്പ് നെൽവയൽ നികത്തിയതിന് ഫീസ് വാങ്ങി അംഗീകാരം
  • വ്യാപാരികൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ആശുപത്രികൾ എന്നിവയുടെ രജിസ്‌ട്രേഷൻ, റിന്യൂവൽ ഫീസ് കൂട്ടി
  • ധാതുക്കളുടെ റോയൽറ്റി ഫീസ് കൂട്ടും

പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ

[തിരുത്തുക]
  • 25000 കോടി അടിസ്ഥാന സൗകര്യ വികസനത്തിന് ബദൽ മാർഗങ്ങളിലൂടെ തുക സമാഹരിക്കും
  • 145.5 കോടിയുടെ നികുതിയിളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
  • കിലോക്ക് 150 രൂപ നൽകി റബ്ബർ സംഭരിക്കാൻ 300 കോടി മുടക്കി 20,000 മെട്രിക് ടൺ റബ്ബർ സംഭരിക്കും.
  • എൽ.എൻ.ജി.ക്കും റബ്ബർത്തടിക്കും നികുതിയിളവ്
  • നെല്ല് സംഭരിക്കാൻ 300 കോടി
  • കാർഷികവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ സബ്‌സിഡി
  • നീര ടെക്‌നീഷ്യൻമാർക്ക് സബ്‌സിഡി
  • വ്യക്തിഗത തോട്ടങ്ങൾക്ക് പ്ലാന്റേഷൻ നികുതി ഒഴിവാക്കി
  • പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് 2000 കോടി.
  • വിഴിഞ്ഞത്തിന് 600 കോടി
  • കൊച്ചി മെട്രോക്ക് 940 കോടി
  • കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് ഭൂമി ഏറ്റെടുക്കാൻ 50 കോടി
  • സമ്പൂർണ ആരോഗ്യ കേരളം പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ട്രസ്റ്റ്, എല്ലാവർക്കും സ്മാർട് ഹെൽത്ത് കാർഡ്
  • സർക്കാർ സേവനങ്ങൾ മൂന്നുവർഷത്തിനുള്ളിൽ ഓൺലൈനാക്കും
  • ഇ-ഗവേണൻസ് ഇന്നവേഷൻ ഫണ്ടിന് 14 കോടി
  • തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ
  • ഐ.ടി. മേഖലയ്ക്ക് 475.57 കോടി
  • പാവപ്പെട്ടവർക്ക് 75000 ഫ്ലൂറ്റുകൾ
  • പാവപ്പെട്ടവർക്ക് മൂന്ന് ഭവന പദ്ധതികൾ
  • തൊഴിൽ സൃഷ്ടിക്കാൻ പ്രത്യേക മിഷൻ
  • ആയിരം സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് മാസം 10,000 രൂപവീതം പ്രോത്സാഹന സഹായം
  • പേറ്റന്റ് നേടുന്ന വിദ്യാർത്ഥി സംരംഭകർക്ക് പലിശയിളവ്
  • ക്ഷേമപ്രവർത്തനങ്ങൾക്ക് 2710 കോടി
  • 80 വയസ്സിന് മേലുള്ളവർക്ക് വയോജന സംരക്ഷണ പദ്ധതി
  • ഇളവുകൾക്കുള്ള കുടുംബ വരുമാന പരിധി ഒരു ലക്ഷം രൂപ
  • ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് സൗജന്യ ഇൻഷുറൻസ്
  • വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് 50,000 രൂപ
  • ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളിൽ കാർഷിക പോളിടെക്‌നിക്കുകൾ
  • ഏഴ് വെറ്ററിനറി പോളിടെക്‌നിക്കുകൾ
  • ആരോഗ്യ മേഖലയ്ക്ക് 665.37 കോടി
  • 100 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും
  • ഒരു ലക്ഷം സാമൂഹ്യ സുരക്ഷാ വളണ്ടിയർമാർക്ക് പരിശീലനം
  • അങ്കണവാടി ജീവനക്കാരുടെ വേതനത്തിലെ സംസ്ഥാന വിഹിതം 2000 രൂപ
  • വിപണിയിൽ ഇടപെടാൻ 100 കോടി
  • പൊതുജനത്തിന് ട്രഷറിയിൽ ലോക്കർ സൗകര്യം
  • ശബരിമല മാസ്റ്റർ പ്ലാനിന് 25 കോടി

വിവാദ പശ്ചാത്തലം

[തിരുത്തുക]

ബാർ കോഴയിൽ ആരോപണവിധേയനും കോഴ വാങ്ങി ബഡ്ജറ്റിൽ ഇടപെടലുകൾ നടത്തിയെന്ന ആരോപണം നേരിടുന്ന കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിലെ ധാർമികത ചൂണ്ടിക്കാട്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷ ആവശ്യം നിരാകരിക്കുകയും ചെയ്ത പാശ്ചാത്തലത്തിലാണ് ബഡ്ജറ്റ് അവതരണം നടന്നത്. ഏത് വിധേയനേയും ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും എന്ത് വില കൊടുത്തും അത് തടയുമെന്നും പ്രതിപക്ഷവും നിലപാട് കർക്കശമായിരുന്നു. വളരെ വലിയ കയ്യങ്കാളിക്കായിരുന്നു ബഡ്ജറ്റ് അവതരണം ദിവസം കേരളനിയമസഭ സാക്ഷ്യം വഹിച്ചത്. കേരള നിയമസഭയിലെ കയ്യങ്കളി ദേശീയ ദിനപത്രങ്ങളും വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധികരിച്ചത്. [3] ബഡ്ജറ്റ് ദിനത്തിന് ഒരു ദിവസം മുൻപെ തിരുവനന്തപുരം നഗരത്തിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും മാണിയെ തടയുമെന്ന് പ്രഖ്യാപിച്ച് സമരം ചെയ്തിരുന്നു. രാത്രിയിലും ബഡ്ജറ്റ് ദിനത്തിലും തുടർന്ന സമരം പല പ്രാവശ്യം അക്രമസക്തമായിരുന്നു. [4] ഡി.വൈ.എഫ്.ഐ.യും യുവമോർച്ചയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നു. നിയമസഭയിൽ ഭരണപ്രതിപക്ഷ ഭേദമെന്യ അംഗങ്ങൾ നിയമസഭയിൽ കിടന്നുറങ്ങി ബഡ്ജറ്റ് തടയാനും പ്രതിരോധിക്കാനും ശ്രമം തുടങ്ങിയിരുന്നു. [5]

നിയമസഭയിലെ കലുഷിതമായ അന്തരീക്ഷത്തിൽ ഒമ്പത് മിനിറ്റിനുള്ളിൽ ബഡ്ജറ്റ് അവതരിപ്പിച്ച് ബഡ്ജറ്റ് മേശപ്പുറത്ത് വെച്ചു. [6] ബഡ്ജറ്റ് അവതരണം അവസാനിപ്പിച്ച കെ.എം. മാണി, പ്രസക്തഭാഗങ്ങൾ വിശദീകരിച്ചത് നിയമസഭയുടെ മീഡിയ റുമിലിരുന്നാണ്.

വിവാദങ്ങളും കേസുകളും

[തിരുത്തുക]
  • നിയമസഭാചട്ടങ്ങൾ പാലിക്കാതെയാണ് ബഡ്ജറ്റ് അവതരിപ്പിച്ചതെന്ന് ആരോപിച്ചുകൊണ്ട് ബഡ്ജറ്റ് അവതരിപ്പിച്ചതായി പ്രതിപക്ഷം അംഗീകരിക്കുന്നില്ല എന്ന നിലപാടിലാണ്. [7] ബഡ്ജറ്റ് അസാധുവാക്കണമെന്ന് പ്രതിപക്ഷം ഗവർണ്ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. [8] നിയമസഭയിൽ അംഗത്വമില്ലെങ്കിലും ബി.ജെ.പി.യും ബഡ്ജറ്റ് അസാധുവാക്കണമെന്ന് ഗവർണ്ണറോട് കത്ത് മുഖാന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം മുഖ്യമന്ത്രി ഉമ്മ ചാണ്ടിയും സ്പീക്കർ എൻ. ശക്തൻനും ബഡ്ജറ്റ് അവതരിപ്പിച്ചതാണ് ഗവർണ്ണറെ ബോധ്യപ്പെടുത്തിയത്. [9]
  • സഭയുടെ അദ്ധ്യക്ഷവേദി, കമ്പ്യൂട്ടർ, മൈക്ക് തകർക്കുകയും സ്പീക്കറുടെ കസേര എടുത്തെറിയുകയും ചെയ്തതുമായി ബദ്ധപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
  • സ്പീക്കറുടെ വേദി തകർത്തു, എം.എൽ.എ.മാർ തമ്മിൽ കൈയേറ്റം, ഏഴ് എം.എൽ.എ.മാർക്ക് ദേഹാസ്വാസ്ഥ്യം, 12 സുരക്ഷാ ഉദ്യോസ്ഥർക്ക് പരിക്ക് എല്ലാം കൂടി കലുഷിതമായിരുന്നു ബഡ്ജറ്റ് അവതരണ ദിവസം. [10]
  • നിയമസഭയിലെ ബഹളത്തിനിടയിൽ സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ കെ. ശിവദാസൻ നായർ പെരുമാറിയെന്ന് ജമീല പ്രകാശം സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. [11] തന്റെ കൈയ്യുടെ തോളിൽ ജമീലാ പ്രകാശം കടിച്ചുവെന്ന് കെ.ശിവദാസൻനായരുടെ ആരോപണമുണ്ട്. കടിയേറ്റ പാട് അദ്ദേഹം പിന്നീട് പത്രസമ്മേളനത്തിൽ കാണിച്ചു. [12]
  • ഡൊമിനിക് പ്രസന്റേഷൻ തന്റെ ഭർത്താവിന്റെ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്ന് ജമീല പ്രകാശം സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. [13]
  • ബജറ്റ് ദിനമുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് 2015 മാർച്ച് 14-ന് എൽ.ഡി.എഫ്. ഹർത്താൽ നടത്തി. [15]
  • ബജറ്റ് ദിനമുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് 2015 മാർച്ച് 15-ന് യു.ഡി.എഫ്. കരിദിനം ആചരിച്ചു. [16]
  • നിയമസഭയിൽ മോശമായി പെരുമാറിയ എം.എൽ.എ.മാർക്കെതിരെ നടപടി വേണമെന്ന് ഗവർണ്ണർ പി. സദാശിവം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. [17]
  • 2015 മാർച്ച് 13 നമ്മുടെ നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനമായി മാറിയെന്ന് തുടങ്ങുന്ന വരികൾ ഉൾപ്പെടുത്തി സ്പീക്കർ പ്രത്യേക റൂളിംഗ് ഇറക്കിയിട്ടുണ്ട്. [18]
  • നിയമസഭക്കുള്ളിൽ അഞ്ച് വനിതാ എംഎൽഎമാരെ ആക്രമിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വനിതാകമ്മീഷന് 19 മാർച്ച് 2015-ന് പരാതി നൽകി. [20]
  • നിയമസഭയിൽ നടന്ന അതിക്രമങ്ങളുടെ പേരിൽ പ്രതിപക്ഷത്തെ വനിതാ എം.എൽ.എ.മാർ ഡി.ജി.പി.ക്ക് 2015 മാർച്ച് 23-ന് പരാതി നൽകി. [21]

പുറത്തേക്കുള്ള വഴി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-23. Retrieved 2015-03-23.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-14. Retrieved 2015-03-14.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-14. Retrieved 2015-03-14.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-14. Retrieved 2015-03-14.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-17. Retrieved 2015-03-14.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-14. Retrieved 2015-03-14.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-14. Retrieved 2015-03-14.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-14. Retrieved 2015-03-14.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-17. Retrieved 2015-03-14.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-14. Retrieved 2015-03-14.
  11. http://www.mangalam.com/print-edition/keralam/294001
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-15. Retrieved 2015-03-14.
  13. http://www.mangalam.com/print-edition/keralam/294001
  14. http://news.keralakaumudi.com/news.php?nid=f15bd55c62d84ddaf5d43f247576a738
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-17. Retrieved 2015-03-14.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-15. Retrieved 2015-03-15.
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-17. Retrieved 2015-03-14.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-16. Retrieved 2015-03-16.
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-16. Retrieved 2015-03-16.
  20. http://deshabhimani.com/news-kerala-all-latest_news-450447.html[പ്രവർത്തിക്കാത്ത കണ്ണി]
  21. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-24. Retrieved 2015-03-23.
{{bottomLinkPreText}} {{bottomLinkText}}
കേരള ബഡ്ജറ്റ് 2015-16
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?