For faster navigation, this Iframe is preloading the Wikiwand page for കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം.

കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം

കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം
Taman Nasional Kerinci Seblat
Mount Kerinci in Kerinci Seblat National Park
Map showing the location of കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം
Map showing the location of കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം
Kerinci Seblat NP
Location in Sumatra
Map showing the location of കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം
Map showing the location of കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം
Kerinci Seblat NP
Kerinci Seblat NP (Indonesia)
LocationSumatra, Indonesia
Nearest cityPadang
Coordinates2°25′S 101°29′E / 2.417°S 101.483°E / -2.417; 101.483
Area1,375,000 ha (5,310 sq mi)
Established1999
Governing bodyMinistry of Environment and Forestry
World Heritage Site2004
Websitehttp://tnkerinciseblat.or.id/
Official nameTropical Rainforest Heritage of Sumatra
TypeNatural
Criteriavii, ix, x
Designated2004 (28th session)
Reference no.1167
State PartyIndonesia
RegionAsia-Pacific
Endangered2011 (2011)–present
A river in Kerinci Seblat National Park

കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം, ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. 13,791 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം ഇന്തോനേഷ്യയിലെ പശ്ചിമ സുമാത്ര, ജാംബി, ബെങ്കുളു, തെക്കൻ സുമാത്ര എന്നീ നാലു പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 100°31'18"E - 102°44'01"E and 1°07'13"S - 3°26'14"S ആണ്. സുമാത്രാ ദ്വീപിന്റെ പടിഞ്ഞാറൻ നട്ടെല്ലായ ബാരിസാൻ പർവ്വതനിരകളുടെ ഒരു വലിയ ഭാഗവും സുമാത്രായിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും ദേശീയോദ്യാനത്തിലെ അഞ്ചിലധികം സജീവ അഗ്നിപർവ്വതങ്ങളിലൊന്നുമായ മൌണ്ട് കെരിൻസിയും (ഉയരം 3,805 മീറ്റർ) ഈ ദേശീയോദ്യാനമേഖലയിൽ ഉൾപ്പെടുന്നു. ചൂട് നീരുറവകൾ, ജലപാതങ്ങൾ, ഗുഹകൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ കാൽഡെറ തടാകമായ - ലേക് ഗുനുങ്ങ് തുജു എന്നിവയാണ് പ്രധാനമായും മലമ്പ്രദേശമായ ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണങ്ങൾ. ദേശീയോദ്യാനത്തിനുള്ളിലൂടെ കടന്നുപോകുന്ന ഗ്രേറ്റ് സുമാട്രൻ ഭ്രംശരേഖ ഭൌമശാസ്ത്രജ്ഞന്മാരിൽ പ്രത്യേക താല്പര്യമുണർത്തുന്നു. ദേശീയോദ്യാനത്തെ പൂർണ്ണമായി വലയം ചെയ്ത് ജനനിബിഢമായ കെരിൻസി താഴ്‍വര സ്ഥിതിചെയ്യുന്നു.

സസ്യ ജീവ ജാലങ്ങൾ

[തിരുത്തുക]

വൈവിധ്യമാർന്ന സസ്യ ജന്തു ജാലങ്ങളുടം പറുദീസയാണ് ഈ ദേശീയോദ്യാനം.[1] ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ, റഫ്ലേഷ്യ ആർനോൾഡി, ഏറ്റവും വലിയ ശാഖാരഹിത പൂങ്കുലയുണ്ടാകുന്ന സസ്യമായ ടൈറ്റൻ ആറം എന്നിവയുൾപ്പെടെ ഇന്നേയ്ക്കുവരെ ഏകദേശം 4,000 ത്തിലധികം സസ്യ ജനുസുകളെ ദേശീയോദ്യാന മേഖലയിൽ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ ജീവജാലങ്ങളിൽ സുമാത്രൻ കടുവകൾ ഉൾപ്പെടുന്നു. ഗ്ലോബൽ ടൈഗർ ഇനിഷ്യേറ്റീവിനു കീഴിൽ തിരിച്ചറിയപ്പെട്ടിട്ടുള്ള കടുവാ സംരക്ഷണത്തിനുള്ള ലോകത്തിലെ 12 പ്രധാന സംരക്ഷിത മേഖലകളിൽ ഒന്നാണ് ഈ ദേശീയോദ്യാനം. സമീപകാല പഠനങ്ങൾ മദ്ധ്യ സുമാത്രയിലെ കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം, ദ്വീപിലെ കടുവകളുടെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രദേശമായി കണ്ടെത്തിയിരുന്നു. ഇവിടുത്തെ കടുവകളുടെ അംഗസംഖ്യ ഏകദേശം 165 മുതൽ190 വരെയാണ്. പാർക്കിലെ സംരക്ഷിത മേഖലകളിലെ കടുവാ കൈവശപ്രദേശങ്ങളുടെ തോത് ഏറ്റവും ഉയർന്നതാണ്. ദേശീയോദ്യാനത്തിന്റെ 83 ശതമാനവും കടുവകളുടെ സാന്നിദ്ധ്യമുണ്ട്.[2] നേപ്പാളിൽ ഉള്ളതിനേക്കാൾ കൂടുതലും ചൈന, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഒന്നിച്ചുള്ളതിനേക്കാളും കൂടുതൽ കടുവകൾ കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനത്തിലുണ്ട്.[3][4]

ഈ ദേശീയോദ്യാനത്തിൽ മറ്റു ചെറുകിട, ഇടത്തരം, വലിയ പൂച്ച വർഗ്ഗങ്ങളായ മേഘപ്പുലി /macan dahan (Neofelis nebulosa), മാർബിൾഡ് പൂച്ച kucing batu (Pardofelis marmorata), പുലിപ്പൂച്ച kucing hutan (Prionailurus bengalensis), ഏഷ്യൻ സ്വർണ്ണപ്പൂച്ച kucing emas (Catopuma temminckii) എന്നിവയേയും കണ്ടുവരുന്നു.

ഏഷ്യൻ സ്വർണ്ണപ്പൂച്ചകളെ ദേശീയാനത്തിലുടനീലം കാണാവുന്നതാണ്, കാരണം അവർ വിവിധതരം ആവാസവ്യവസ്ഥകളായ വനഭൂമികൾക്കും തുറസ്സായ സ്ഥലങ്ങൾക്കും അനുയോജ്യമായമായവയാണ്.  ഒരു ക്യാമറ ട്രാപ്പ് ചിത്രത്തിൽ തന്റെ വായിൽ കുട്ടിയെ കടിച്ചെടുത്തുകൊണ്ടു മറ്റൊരു സ്ഥലത്തേയ്ക്കു നീങ്ങുന്ന ഒരു സ്വർണ പൂച്ചയുടെ അപൂർവ്വ ഫോട്ടോ ലഭിച്ചിരുന്നു.[5] സുമാത്രൻ ധോൽ, സുമാത്രൻ ആനകൾ, സുന്ദ മേഘപ്പുലി, മലയൻ ടാപ്പിർ, മലയൻ സൺബിയർ എന്നിവയാണ് ഇവിടെ കാണപ്പെടുന്ന മറ്റ് വംശനാശ ഭീഷണി നേരിടുന്ന ജീവികൾ. 2008-ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, സുമാത്രൻ മുണ്ട്ജാക്കിന്റെ പുനർ കണ്ടെത്തലുമായി ബന്ധപ്പെട്ട് സുമാത്രൻ ജന്തുവർഗ്ഗങ്ങളുടെ പട്ടികയിൽ ഒരു രണ്ടാമത്തെ ഇനം മുണ്ട്ജാക്ക് മാനുകളെ ഉൾപ്പെടുത്തിയിരുന്നു. 1920 കളുടെ അവസാനം വരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ മാൻ വർഗ്ഗം ഇപ്പോൾ ഒരു ഉപജാതിയല്ല, പുതിയ ഇനം തന്നെയാണെന്നു വിലയിരുത്തപ്പെടുന്നു.  2002 ൽ പാർക്കിൽ വീണ്ടും കണ്ടെത്തിയ സുമാത്രൻ ഗ്രൌണ്ട് കുക്കു ഉൾപ്പെടെ ഏകദേശം 370-ൽ അധികം പക്ഷികളെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു.

സുമാത്രയിൽ മാത്രം കണ്ടുവരുന്ന 20 പക്ഷിവർഗ്ഗങ്ങളിലെ 17 ഇനം ഉൾപ്പെടെ  300 ലധികം പക്ഷിവർഗ്ഗങ്ങളെ ഉൾക്കൊള്ളുന്ന കെരിൻസി പ്രദേശം പക്ഷിശാസ്‌ത്രജ്ഞന്മാർക്കും പക്ഷിനിരീക്ഷകർക്കും പ്രത്യേക പ്രാധാന്യം നൽകുന്ന ഇടമാണ്.[6] ദേശീയോദ്യാനത്തിലെ സുമാത്രൻ കാണ്ടാമൃഗങ്ങളുടെ എണ്ണം 1980-ൽ ഏതാണ്ട് 500 ആണെന്ന് കണക്കാക്കപ്പെട്ടിരുന്നു, പക്ഷേ വേട്ടയാടൽ കാരണം കെരിൻസി സെബ്ലാറ്റിലെ ഇവയുടെ സംഖ്യ നാമാവശേഷമായിത്തീർന്നതായി കണക്കാക്കുന്നു.[7]

അവലംബം

[തിരുത്തുക]
  1. "Kerinci Seblat National Park Bird and Mammal List"
  2. Wibisono HT, Linkie M, Guillera-Arroita G, Smith JA, Sunarto, et al. (2011)"Population Status of a Cryptic Top Predator: An Island-Wide Assessment of Tigers in Sumatran Rainforests"
  3. "Road-building Plans Threaten Tigers - Jakarta Post April 28 2011" Archived 2014-01-02 at the Wayback Machine.
  4. ""No humour, not this time - Debbie Martyr, 21st Century Tiger"". Archived from the original on 2014-01-02. Retrieved 2018-11-03.
  5. Hendra Gunawan (February 8, 2015). "Kucing Emas Langka Tertangkap Kamera di TNKS Jambi".
  6. Antara News: Kerinci Seblat potential world birdwatching destination: observer, 21 March 2011
  7. Save The Rhino : Sumatran rhino numbers revised downwards, 18 March 2012
{{bottomLinkPreText}} {{bottomLinkText}}
കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?