For faster navigation, this Iframe is preloading the Wikiwand page for കായക്കുന്ന്.

കായക്കുന്ന്

ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(February 2014)ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.
Kayakkunn

കായക്കുന്ന്
Village
Coordinates: 11°44′20″N 76°7′15″E / 11.73889°N 76.12083°E / 11.73889; 76.12083
Country India
StateKerala
DistrictWayanad
ഭരണസമ്പ്രദായം
 • ജില്ലാ കളക്ടർഎസ്.സുഹാസ് ഐ.എ.എസ് IAS
 • ജില്ലാപഞ്ചായത്ത് പ്രസിഡന്റ്ടി.ഉഷാകുമാരി
 • എം.എൽ.എ മാർSulthan Bathery : സുൽത്താൻ ബത്തേരി : I.C Balakrishnan : ഐ.സി.ബാലകൃഷ്ണൻ
Kalpetta: കൽപ്പറ്റ C K Saseendran : സി.കെ.ശശീന്ദ്രൻ
Mananthavady മാനന്തവാടി : O.R Kelu : ഒ.ആർ.കേളു.
•റാങ്ക്കായക്കുന്ന്
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN No
670721
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL-12, KL-72, KL-73
വെബ്സൈറ്റ്http://scariadevasia.blogspot.in


Kayakkunn (കായക്കുന്ന്)

കേരളത്തിലെ വയനാട് ജില്ല യിൽ മാനന്തവാടി - സുൽത്താൻ ബത്തേരി സംസ്ഥാന പാതയിലെ പനമരം നിന്നും നടവയൽ ലേയ്ക്ക് പോകുന്ന ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കായക്കുന്ന്. ഇവിടെ വർഷങ്ങൾക്ക് മുമ്പ് തന്നെ ജനവാസമുണ്ടായിരുന്നതായി തെളിയിക്കുന്ന ചില ചരിത്ര അവശിഷ്ടങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് കായക്കുന്ന് ഗ്രാമത്തിനടുത്തുള്ള പുത്തങ്ങാടി എന്ന സ്ഥലത്തെ അതിപുരാതനവും പ്രാചീനവുമായ കല്ലമ്പലം. ഇത് ടിപ്പുവിന്റെ പടയോട്ട കാലത്ത് തകർക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ പണ്ട് കാലത്ത് ഒരു മുത്ത് വ്യാപാരകേന്ദ്രം ഉണ്ടായിരുന്നു എന്നും അങ്ങനെ ഈസ്ഥലത്തിന് മുത്തങ്ങാടി എന്ന പേരുണ്ടായി എന്നും ഇത് പിന്നീട് പുത്തങ്ങാടി എന്ന പേരിൽ അറിയപ്പെട്ടു എന്നും പഴമക്കാർ പറയുന്നു. പനമരം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമം, നിയമസഭാമണ്ടലം മാനന്തവാടി (നോർത്ത് വയനാട്) ആണ്.

പേരിനു പിന്നിൽ

[തിരുത്തുക]

കായക്കുന്ന്  : കായൽ എന്നാൽ മുള എന്നും കായൽകുന്ന് എന്നാൽ മുളകൾ ധാരാളം വളർന്ന് നില്കുന്ന കുന്ന് എന്നുമാണ് അർത്ഥം. കായൽകുന്ന് എന്ന വാക്ക് കാലക്രമത്തിൽ കായക്കുന്ന് ആയി മാറിയതാണ്. ഒരു കാലത്ത് ഇവിടെ ഈ കുന്നിൽ ധാരാളം മുളകൾ വളർന്ന് നിന്നിരുന്നു. കായലരി എന്നാൽ മുളയരി എന്ന് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള യുടെ ശബ്ദതാരാവലി യിലും പറയുന്നു. കായക്കുന്ന് കേരളത്തിലെ വയനാട് ജില്ലയിലെ കാർഷിക മേഖലകളിൽ ഒന്നാണ്. നെല്ല്, കാപ്പി, കുരുമുളക്, ഇഞ്ചി, ഏലം, വാനില, റബ്ബർ, അരക്കനട്ട്, കോക്കനട്ട് എന്നിവ കൃഷിയിൽ പ്രധാനമാണ്. കായകുന്നിലെ ഏറ്റവും അടുത്തുള്ള നഗരങ്ങൾ നടവയലും പനമരവും ആണ്. ( Nearest towns in Kayakkunn are Nadavayal and Panamaram ).

ചരിത്രം

[തിരുത്തുക]
കായക്കുന്ന്(Kayakkunn)സിറ്റി,

വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കായക്കുന്ന് , ജില്ലയിലെ പ്രധാന കാര്ഷിക ജനവാസ കേന്ദ്രങ്ങളില് ഒന്നാണ്[അവലംബം ആവശ്യമാണ്]. ജനങ്ങളില് ഭൂരിപക്ഷവും മദ്ധ്യതിരുവിതാംകൂറില് (Mid - Travancore) നിന്നും പ്രത്യേകിച്ച് കോട്ടയം ജില്ലയില് നിന്നുള്ളവരാണ്. ഇവര്ക്ക് പുറമെ ഇടുക്കി, മലപ്പുറം, കര്ണ്ണാടകത്തിലെ Karnataka മൈസൂര് Mysore ജില്ലകളില് നിന്നുള്ളവരും കുടിയേറി പാര്ത്തു[അവലംബം ആവശ്യമാണ്]. കാടിനെ അവര് പൊന്ന് (കറുത്തപൊന്ന് (Black Gold)-(Pepper) കുരുമുളക്) വിളയിക്കുന്ന കൃഷിഭൂമികളാക്കി മാറ്റി. ഇവിടെ വർഷങ്ങൾക്ക് മുമ്പ് തന്നെ ജനവാസമുണ്ടായിരുന്നതായി തെളിയിക്കുന്ന ചില ചരിത്ര അവശിഷ്ടങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് കായക്കുന്ന് ഗ്രാമത്തിനടുത്തുള്ള പുത്തങ്ങാടി എന്ന സ്ഥലത്തെ അതിപുരാതനവും പ്രാചീനവുമായ കല്ലമ്പലം. ഇത് ടിപ്പുവിന്റെ പടയോട്ട കാലത്ത് തകർക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഇവിടെ പണ്ട് കാലത്ത് ഒരു മുത്ത് വ്യാപാരകേന്ദ്രം ഉണ്ടായിരുന്നു എന്നും അങ്ങനെ ഈ സ്ഥലത്തിന് മുത്തങ്ങാടി എന്ന പേരുണ്ടായി എന്നും ഇത് പിന്നീട് പുത്തങ്ങാടി എന്ന പേരിൽ അറിയപ്പെട്ടു എന്നും പഴമക്കാർ പറയുന്നു[അവലംബം ആവശ്യമാണ്]. പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ ഗ്രാമത്തിന്റെ നിയമസഭാമണ്ഡലം മാനന്തവാടി (നോർത്ത് വയനാട്) ആണ്.

ഗതാഗതം

[തിരുത്തുക]

കേരളത്തിലെ വയനാട് ജില്ല യിൽ മാനന്തവാടി Mananthavady, in Wayanad district, Kerala ക്ക് സമീപം മാനന്തവാടി-സുൽത്താൻ ബത്തേരി റോഡിൽ പനമരം ടൗണിൽ നിന്ന് 4 കി.മീറ്റർ സമീപത്തുള്ള ഒരു ചെറു ഗ്രാമമാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ വയനാട്ജില്ലയിൽ മാനന്തവാടി ക്കടുത്ത് Mananthavady, in Wayanad district, Kerala. പനമരം ടൗണിൽ നിന്ന് 4 കി. മീറ്റർ സുൽത്താൻബത്തേരി റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കായക്കുന്ന്. സുൽത്താൻബത്തേരി, മാനന്തവാടി അല്ലെങ്കിൽ കൽപ്പറ്റ യിൽനിന്ന് കായക്കുന്ന് ഗ്രാമത്തിലേക്ക് പ്രവേശിക്കാം. പേരിയചുരം വഴി മാനന്തവാടി കണ്ണൂരിനെയും തലശ്ശേരിയേയും ബന്ധിപ്പിക്കുന്നു. താമരശ്ശേരിചുരം വഴി (NH-212) കോഴിക്കോടിനെ കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്നു. കുറ്റ്യാടിചുരം വഴി വടകരയെ കൽപറ്റ, മാനന്തവാടി എന്നിവയുമായി ബന്ധിപ്പിക്കുന്നു. കണ്ണൂർ, ഇരിട്ടി എന്നിവയെ മാനന്തവാടിയുമായി പാൽചുരം മലനിരകൾ ബന്ധിപ്പിക്കുന്നു. ബാംഗ്ലൂർ, മൈസൂർ, ഗൂഡല്ലൂർ, നീലഗിരി, നിലമ്പൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സുൽത്താൻബത്തേരിലൂടെ വയനാട്ടിലേക്ക് വരാം. നടവയൽ-ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഇവിടെ നിന്നും ദിനം പ്രതി രാവിലെയും, പാലാ,പത്തനംതിട്ട-പുൽപ്പള്ളി ബസ് വൈകുന്നേരവും ഇതു വഴി കടന്ന് പോകുന്നു. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ മൈസൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം-120 കി.മീ, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം -290 കിമീ, 58 കി. മീ. കണ്ണൂർ വിമാനത്താവളം എന്നിവയാണ്.

പ്രധാന അടയാളങ്ങൾ

[തിരുത്തുക]
ഇപ്പോൾ കായക്കുന്ന് എന്ന ഗ്രാമത്തിൽ ഒരു പോസ്റ്റാഫീസും ഒരു ക്രിസ്ത്യൻ ദേവാലയവും (കുരിശ് പള്ളിയും) ഒരു ക്ലബ്ബും (വയനാട് ക്ലബ്ബ്) ഒരു പാൽ സൊസൈറ്റിയും ഒരു കന്യാസ്ത്രീമഠവും ഒരു ആശ്രമവും ദേവാലയവും സ്ഥിതി ചെയ്യുന്നു. 
  • 1. കുരിശു പള്ളി [1]
  • 2. ലാ-സലെട്ട് മൊണാസ്ട്രി (കേരളത്തിലെ പുതുപുത്തൻ, ഇന്ത്യ - ലസാലറ്റ്)[2]
  • 3. കായക്കുന്ന് പുരാതന ശിലാ ക്ഷേത്രം -[3] വിഷ്ണുഗുഡി ശിലാക്ഷേത്രം‍‍ http://www.janmabhumidaily.com/news321581[പ്രവർത്തിക്കാത്ത കണ്ണി]
  • 4. പോസ്റ്റ് ഓഫീസ്
  • 5. നിസ്സഹായയായ കോൺവെനെയിലെ സഹോദരിമാർ
  • 6. വയനാട് ക്ലബ്
  • 7. വയോജന വേദി (Senior citizen's Forum)
  • 8. വനിത ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
  • 9. "ഫ്ലോറ" കൂൺ കൃഷി വ്യവസായം
  • 10. അന്ധപുനരധിവാസ കേന്ദ്രം
  • 11. മിൽമ, പാൽ വിപണന സഹകരണ സംഘം
  • 12. നഴ്സറികൾ
  • 13.ആംഗൻവാഡികൾ

ചിത്രശാല

[തിരുത്തുക]

സമീപപ്രദേശങ്ങൾ(Sub-Villages)

[തിരുത്തുക]

നടവയൽ, നെല്ലിയമ്പം, പുത്തങ്ങാടി-പുഞ്ചവയൽ, പാതിരിയമ്പം, ചെമ്പോട്ടി, മൂന്നം മൈൽ എന്നിവ കായക്കുന്നിന്റെ സമീപപ്രദേശങ്ങളാണ്

അവലംബം

[തിരുത്തുക]
  1. https://www.google.co.in/maps/place/Kayakkunn/@11.7471522,76.0923278,16z/data=!4m5!3m4!1s0x3ba5e0130f5f1ed3:0x3c3dab2d280750fb!8m2!3d11.7481764!4d76.1008358
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-18. Retrieved 2017-09-27.
  3. https://www.google.co.in/maps/place/Ancient+Jain+Temple+Ruins/@11.7557269,76.0910726,16z/data=!4m5!3m4!1s0x0:0xc0f7903473535765!8m2!3d11.7530936!4d76.0961969

5.http://www.janmabhumidaily.com/news321581

{{bottomLinkPreText}} {{bottomLinkText}}
കായക്കുന്ന്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?