For faster navigation, this Iframe is preloading the Wikiwand page for ഐ.എൻ.എസ്. സിന്ധുരക്ഷക്.

ഐ.എൻ.എസ്. സിന്ധുരക്ഷക്


ഐ.എൻ.എസ്. സിന്ധുരക്ഷക്
Career (India)
Name: ഐ.എൻ.എസ്. സിന്ധുരക്ഷക്
Builder: Sevmash
Laid down: 16 February 1995
Launched: 26 June 1997
Commissioned: 24 December 1997
Status: Active
General characteristics
Class and type: സിന്ധുഘോഷ്-ക്ലാസ് അന്തർവാഹിനി
Displacement: 2325 tons surfaced
3076 tons dived
Length: 72.6 m (238 ft)
Beam: 9.9 m (32 ft)
Draught: 6.6 m (22 ft)
Propulsion: 2 x 3650 hp diesel-electric motors
1 x 5900 hp motor
2 x 204 hp auxiliary motors
1 x 130 hp economic speed motor
Speed: Surfaced: 10 knots (19 km/h)
Snorkel Mode: 9 knots (17 km/h)
Submerged: 17 knots (31 km/h)
Range: Snorting: 6,000 mi (9,700 km) at 7 kn (13 km/h)
Submerged: 400 miles (640 km) at 3 knots (5.6 km/h)
Endurance: Up to 45 days with a crew of 52
Test depth: Operational Depth: 240 m (790 ft)
Maximum Depth: 300 m (980 ft)
Complement: 68 (incl. 07 Officers)[1]
Armament: 9M36 Strela-3 (SA-N-8) surface-to-air missile
3M-54_Klub anti-ship missile
Type 53-65 passive wake homing torpedo
TEST 71/76 anti-submarine active-passive homing torpedo
24 DM-1 mines in lieu of torpedo tube

ഭാരതീയ നാവികസേനയുടെ അന്തർവാഹിനിയായിരുന്നു ഐ.എൻ.എസ്. സിന്ധുരക്ഷക്. ഡീസൽ ഇലക്ട്രിക് മുങ്ങിക്കപ്പലാണിത്. നാവികസേനയുടെ പത്ത് സിന്ധുഘോഷ് ക്ലാസ് അന്തർവാഹിനികളിൽ ഒന്നായ ഇവ [2] കിലോ ക്ലാസ് അന്തർവാഹിനികളെന്നാണ് അറിയപ്പെടുന്നത്. 1997ൽ റഷ്യയിൽ നിന്നും വാങ്ങിയ ഐഎൻഎസ് സിന്ധുരക്ഷക് രാജ്യസുരക്ഷയിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2013 ആഗസ്റ്റിൽ മുംബൈ നാവികസേന ഡോക്‌യാർഡിൽ വെച്ചുണ്ടായ തീപ്പിടുത്തത്തിൽ കത്തി നശിച്ചു.[3]ഭാരതീയ നാവികസേനാചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബർഗിലെ അഡ്മിറാലിറ്റി ഷിപ്‌യാർഡിൽ 1995-ലാണ് നിർമ്മാണം തുടങ്ങിയത്. 1997 ഡിസംബറിൽ ഇന്ത്യയ്ക്ക് കൈമാറി. നിർമ്മാണച്ചെലവ് 400 കോടി രൂപയായിരുന്നു. 1997 ഡിസംബർ 24ന് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.

2010 ൽ വിശാഖപട്ടണത്ത് വെച്ചുണ്ടായ അപകടത്തെത്തുടർന്ന് 450കോടി ചെലവിട്ട് റഷ്യയിൽ നവീകരണപ്രവർത്തനം നടത്തി. 2013 ഏപ്രിലിൽ മഞ്ഞുമൂടിയ സമുദ്രത്തിനടിയിലൂടെ ദീർഘയാത്ര നടത്തി ശേഷി തെളിയിച്ചു. 2013 ഏപ്രിൽ 29-ന് വീണ്ടും സേനയുടെ ഭാഗമായി. [4]

ദൗത്യങ്ങൾ

[തിരുത്തുക]

ശത്രുസേനകളുടെ അന്തർവാഹിനികൾക്കും പടക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തുക, പ്രധാനതീരങ്ങൾക്കും നാവികസേനാ താവളങ്ങൾക്കും സുരക്ഷതീർക്കുക, വാർത്താവിനിമയബന്ധത്തിൽ പങ്കാളിയാവുക തുടങ്ങിയവയായിരുന്നു സിന്ധുരക്ഷക് അന്തർവാഹിനിയുടെ പ്രധാന ദൗത്യങ്ങൾ.

പ്രത്യേകതകൾ

[തിരുത്തുക]

2300 ടണ്ണാണ് ഇതിന്റെ ഭാരം. 72.6 മീറ്റർ ദൈർഘ്യമുള്ള ഇതിന് 52 നാവികരെ ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട്. മുങ്ങിക്കിടക്കുമ്പോൾ മണിക്കൂറിൽ 31 കിലോമീറ്ററും സമുദ്രോപരിതലത്തിൽ 19 കിലോമീറ്ററും വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. 300 മീറ്റർ ആഴത്തിൽ വരെ മുങ്ങിക്കിടക്കാനും ശേഷിയുണ്ട്.

ആയുധശേഷി

[തിരുത്തുക]

മധ്യദൂര മിസൈലുകളും കപ്പൽവേധ മിസൈലുകളും കപ്പലുകൾക്കെതിരെ പ്രയോഗിക്കാനുള്ള ടോർപ്പിഡോകളും സിന്ധുരക്ഷകിൽ വിന്യസിച്ചിരുന്നു. 150 മൈൽ അകലെയുള്ള ശത്രുലക്ഷ്യങ്ങളിൽ പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള റഷ്യൻ നിർമിത ക്രൂസ് മിസൈലുകളും ഇതിലുണ്ടായിരുന്നു.

അപകടങ്ങൾ

[തിരുത്തുക]

2010 ൽ വിശാഖപട്ടണത്ത് വെച്ചുണ്ടായ അപകടത്തിൽ സിന്ദുരക്ഷകിന് തീപിടിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. 450 കോടി രൂപ ചിലവിട്ട് റഷ്യയിൽ കൊണ്ടു പോയി നവീകരണം നടത്തി, വീണ്ടും പ്രവർത്തനക്ഷമമാക്കി. ആറ് മാസം തികഞ്ഞപ്പോഴേക്കും 2013 ആഗസ്റ്റിൽ വീണ്ടും അപകടത്തിൽപെട്ടു. അന്തർവാഹിനി പകുതിയോളം കത്തിനശിച്ചു.[5] നാല് മലയാളികളടക്കം 18 നാവികരെ കാണാതായി.

അപകടത്തിൽ മുങ്ങിപ്പോയ സിന്ധുരക്ഷകിനെ 2014 ജൂൺ 6-ന് ഉയർത്തി ഏടുത്തു.[6]

അവലംബങ്ങൾ

[തിരുത്തുക]
  1. "Sindhughosh Class". Indian Navy. Archived from the original on 2013-08-19. Retrieved 14 August 2013.
  2. "സിന്ധുരക്ഷകിൽ തീപ്പിടിത്തം രണ്ടാം തവണ". മാതൃഭൂമി. 2013 ഓഗസ്റ്റ് 15. Archived from the original on 2014-06-06. Retrieved 2013 ഓഗസ്റ്റ് 15. ((cite news)): Check date values in: |accessdate= and |date= (help)
  3. "അന്തർവാഹിനിക്ക് തീപിടിച്ചു, 18 പേരെ കാണാതായി". മാതൃഭൂമി. 2013 ഓഗസ്റ്റ് 14. Archived from the original on 2014-06-06. Retrieved 2013 ഓഗസ്റ്റ് 14. ((cite news)): Check date values in: |accessdate= and |date= (help)
  4. എൻ. ശ്രീജിത്ത്‌ (2013 ഓഗസ്റ്റ് 15). "മുംബൈയിൽ മുങ്ങിക്കപ്പലിൽ വൻസ്‌ഫോടനം". മാതൃഭൂമി. Archived from the original on 2014-06-06. Retrieved 2013 ഓഗസ്റ്റ് 15. ((cite news)): Check date values in: |accessdate= and |date= (help)
  5. "നാവികസേനാ അന്തർവാഹിനി ഐഎൻഎസ്‌ സിന്ധുരക്ഷക്‌ കത്തിനശിച്ചു". http://anweshanam.com. Archived from the original on 2014-06-06. Retrieved 2013 ഓഗസ്റ്റ് 14. ((cite web)): Check date values in: |accessdate= (help); External link in |publisher= (help)
  6. എൻ. ശ്രീജിത്ത്‌ (6 ജൂൺ 2014). "ഐ എൻ എസ് സിന്ധുരക്ഷക് പുറത്തെടുത്തു". മാഠൃഭൂമി (in മലായാളം). മുംബൈ. Archived from the original (പത്രലേഖനം) on 2014-06-06. Retrieved 6 ജൂൺ 2014.((cite news)): CS1 maint: unrecognized language (link)

പുറം കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ഐ.എൻ.എസ്. സിന്ധുരക്ഷക്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?