For faster navigation, this Iframe is preloading the Wikiwand page for ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം.

ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം

Navigation with Indian Constellation (NAVIC)
ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (IRNSS)
Country of origin ഇന്ത്യ
Operator(s)ISRO
TypeMilitary, Commercial
StatusOperational
CoverageRegional
Precision10-20 metres
Constellation size
Total satellites7
Satellites in orbit7
First launch1 July 2013
Last launch28 April 2016 12:50 PM IST
Total launches7 (All Success)
Orbital characteristics
Regime(s)High Earth
Orbital height36,000 km (22,000 mi)[1]
Other details
Cost$212 million

നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാന നിർണയസംവിധാനമാണ് ഇന്ത്യൻ റീജ്യണൽ നാവിഗേഷൻ സിസ്റ്റം (ഐ.ആർ.എൻ.എസ്.എസ്. , IRNSS - Indian Regional Navigational Satellite System). ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്നാണ് പൂർണ്ണരൂപം. നാവിക് (Navigation with Indian Constellation) എന്ന പേരിലും അറിയുന്നു. [2]

വിദേശ സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള സ്ഥാന നിയന്ത്രണ ഉപഗ്രഹങ്ങളെ ആശ്രയിച്ച് അത്യാവശ്യഘട്ടങ്ങളിൽ വിവരം ലഭ്യമാകാതെ വരുന്നത് ഒഴിവാക്കാനാണിത്. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഉപഗ്രഹങ്ങളെ ആശ്രയിച്ച് കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ പട്ടാളത്തിന് ബുദ്ധിമുട്ടേണ്ടി വന്നു.. [3]


ഏഴു ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ്. രണ്ടെണ്ണം ഭൂമിയിൽ എപ്പോഴും തയ്യാറായി ഇരിക്കുന്നുമുണ്ടാകും. [4]ഭൗമോപരിതലത്തിൽ നിന്നും 36000 കി.മീ ഉയരത്തിലാണ് ഇവയുടെ സ്ഥാനം. [1][5]

ഇത് രണ്ടു തരത്തിലുള്ള സേവനങ്ങൾ നൽകുന്നു. ഒന്ന് എല്ലാ ഉപയോക്താക്കൾക്കും കിട്ടുന്ന സാമാന്യ സ്ഥാന വിവര സേവനവും(SPS) മ്റ്റേത് നിയന്ത്രിത സേവനവുമാണ്. അത് അനുവദിച്ചിട്ടവർക്ക് ഉപയോഗിക്കാവുന്നതും രഹസ്യതരത്തിലാക്കിയിട്ടുള്ളതുമാണ്. ഈ IRNSS സംവിധനൻ പ്രാഥമിക സേവന മേഖലയിൽ , കൂടുതൽ കൃത്യതയുള്ള 20 മീറ്റർ അകലെ നിന്നുള്ള വിവരങ്ങൾ നൽകാൻ ശക്തമാണ് .

ഇത് ഇന്ത്യയ്ക്ക് പുറത്തേക്ക് 1500 കി. മീ. വ്യാപിച്ചിരിക്കുന്നു. ഇതാണ് പ്രാഥമിക സേവന മേഖല. ദീർഘിപ്പിച്ച സേവന മേഖല എന്നത്പ്രാഥമിക സേവന മേഖലയ്ക്കും അക്ഷാംശം 30 ഡിഗ്രി തെക്കും 50 ഡിഗ്രി വടക്കും രേഖാംശം 30 ഡിഗ്രി കിഴക്കും 130 ദിഗ്രി കിഴക്കും ഉൾപ്പെടുന്ന ദീർഘ ചതുരത്തിനും ഇടയ്ക്കുള്ള സ്ഥലമാണ്.[6]


IRNSS. അതിലെ ആദ്യഉപഗ്രഹത്തിന്റെ വിക്ഷേപണം 2013 ജൂലൈ 1ന് ശ്രീഹരിക്കോട്ടയിൽ നടന്നു. [7] നാവിഗേഷൻ, റേഞ്ചിങ് എന്നീ കാര്യങ്ങൾ നടത്താൻ കഴിയുന്ന രണ്ട് ഉപകരണങ്ങളോടെയാണ് IRNSS ആകാശത്തേക്കു കുതിച്ചത്. സമയനിർണ്ണയത്തിനായി ഒരു ആറ്റോമിക് ക്ലോക്കും ഇതിനോടൊപ്പമുണ്ട്. പ്രകൃതിക്ഷോഭങ്ങളും മറ്റു കെടുതികളും ഉണ്ടാകുമ്പോൾ ഈ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കു സഹായമേകും. ഡ്രൈവർമാർക്കും മറ്റും വഴി കണ്ടെത്താനും ഉപഗ്രഹം സഹായകരമാകും.

1425 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന് ഒന്നരമീറ്ററോളം നീളവും വീതിയും ഉയരവുമുണ്ട്. ഭൂസ്ഥിരഭ്രമണപഥത്തിൽ നിന്നായിരിക്കും ഉപഗ്രഹം പ്രവർത്തിക്കുക. 1.6കിലോവാട്ട് ശേഷിയുള്ള രണ്ടു സോളാർപാനലുകളാണ് ഉപഗ്രഹത്തിന് ഊർജ്ജം പകരുക. 90AH ശേഷിയുള്ള ഒരു ലിത്തിയം അയൺ ബാറ്ററിയും ഇതൊടൊപ്പമുണ്ട്. പത്തുവർഷമാണ് ഉപഗ്രഹത്തിന്റെ പ്രവർത്തനകാലാവധി.

സാമാന്യ സ്ഥാന നിയന്ത്രണ സേവനിത്തിന്(SPS) വേണ്ട സിഗ്നൽ-ഇൻ-സ്പേസിന്റെ പരസ്പരബ്ന്ധ ഘടക നിയന്ത്രണ രേഖ (IRNSS Signal-in-Space Interface Control Document )(ICD) പൊതുജനങ്ങൾക്കായി പുറത്തിറക്കിയിട്ടുണ്ട്. ഇത്ഈ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും സ്ഥാന നിയന്ത്രണ സംവിധാനങ്ങളുടെ വ്യാവസായിക ഉപ്യോഗത്തിന്IRNSS സൂചനകൾ പ്രയോഗിക്കുന്നതിനും ഉപകാര മാവും.

ഈ പദ്ധതിയിലെ രണ്ടാമത്തെ ഉപഗ്രഹം IRNNS 1 B ഏപ്രിൽ നാലിന്നു PSLV 24 ഉപയോഗിച്ച് ഭൂസ്ഥിര ഭ്രമണ പഥത്തിൽ എത്തിച്ചു.

കൃത്രിമോപഗ്രഹം വിക്ഷേപണ തീയതി വിക്ഷേപണ വാഹനം
ഐആർഎൻഎസ്എസ്-1എ ജുലൈ 01, 2013 പി.എസ്.എൽ.വി-C22 GEO 55E
ഐ.ആർ.എൻ.എസ്.എസ്.-1B ഏപ്രിൽ 04, 2014 പി.എസ്.എൽ.വി-C24 GEO 55E
ഐ.ആർ.എൻ.എസ്.എസ്. 1C നവംബർ 10, 2014 പി.എസ്.എൽ.വി- C26 GEO 83E
ഐ.ആർ.എൻ.എസ്.എസ്.-1D മാർച്ച് 28, 2015 പി.എസ്.എൽ.വി-C27 GSO
ഐ.ആർ.എൻ.എസ്.എസ്.-1E ജനുവരി 20, 2016 പി.എസ്.എൽ.വി-C31 GSO
ഐ.ആർ.എൻ.എസ്.എസ്.-1F മാർച്ച് 10,2016 പി.എസ്.എൽ.വി-C32 GTO
ഐ.ആർ.എൻ.എസ്.എസ്.-1G ഏപ്രിൽ 28,2016 പി.എസ്.എൽ.വി-C33 GTO

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Orbit height and info". Archived from the original on 2016-06-02. Retrieved 2016-05-03. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "isroweb" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "IRNSS-1G exemplifies 'Make in India', says PM". The Statesman. 28 April 2016. Archived from the original on 2016-09-23. Retrieved 28 April 2016.
  3. Srivastava, Ishan (5 April 2014). "How Kargil spurred India to design own GPS". The Times of India. Retrieved 9 December 2014.
  4. "Isro to launch 5th navigation satellite on Jan 20, first in 2016".
  5. "IRNSS details". Archived from the original on 2016-03-10. Retrieved 2016-05-03.
  6. [https://web.archive.org/web/20210124015416/http://www.isro.gov.in/irnss-programme Archived 2021-01-24 at the Wayback Machine. ഔദ്യോധിക വെബ് സൈറ്റ്
  7. "IRNSS-1A launch important milestone in space programme: PM" (in ഇംഗ്ലീഷ്). ദി ഹിന്ദു . 02 ജൂലൈ 2013. Retrieved 02 ജൂലൈ 2013. ((cite news)): Check date values in: |accessdate= and |date= (help)
{{bottomLinkPreText}} {{bottomLinkText}}
ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?