എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി
മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ശാസ്ത്ര മാനവീക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്. കോഴിക്കോട് സർവകലാശാലക്ക് കീഴിലാണ് ഈ കലാലയം.[1].
വിവരണം
[തിരുത്തുക]1968 മാച്ച് 3 ന് സംസ്ഥാന ഗതാഗത മന്ത്രിയായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവ എം.ഇ.എസ് പൊന്നാനി കോളേജിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു. അതേവർഷം ജൂലൈ 22 ന് കോഴിക്കോട് ഖാദിയായിരുന്ന സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാർതഥനയോടെ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു.[2] എം.ഇ.എസിന്റെ സ്ഥാപക നേതാവായ ഡോ.പി.കെ അബ്ദുൽ ഗഫൂർ ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ പഠിപ്പിക്കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ് വഹിക്കുന്നത്.
കോഴ്സുകൾ
[തിരുത്തുക]താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ് ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദ കോഴ്സിലെ എം.എസ്.സി അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജിയും എം.എസ്.സി അപ്ലൈഡ് ജിയോളജിയും പഠിപ്പിക്കപ്പെടുന്ന കേരളത്തിലെ ഏക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്[3]
ബിരുദം
[തിരുത്തുക]- ബി.എ. (സാമ്പത്തികശാസ്ത്രം)
- ബി.കോം
- ബി.എസ്.സി (ഭൗതികശാസ്ത്രം)
- ബി.എസ്.സി (ജിയോളജി)
- ബി.എസ്.സി (ജന്തുശാസ്ത്രം)
- ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്)
- ബി.എസ്.സി (ഇന്റസ്ട്രിയൽ ഫിഷ് ആൻഡ് ഫിഷറി)
ബിരുദാനന്തര ബിരുദം
[തിരുത്തുക]- എം.എ. (സാമ്പത്തികശാസ്ത്രം)
- എം.കോം (അക്കൗണ്ട്സ് ആൻഡ് ടാക്സേഷൻ)
- എം.എസ്.സി (ഭൗതികശാസ്ത്രം-അഡ്വൻസ്ഡ് ഇലക്ട്രോണിക്സ് പ്രത്യേക വിഷയമായി പഠിപ്പിക്കപ്പെടുന്നു)
- എം.എസ്.സി (അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി)
- എം.എസ്.സി (അപ്ലൈഡ് ജിയോളജി)
പ്രമുഖ അദ്ധ്യാപകർ
[തിരുത്തുക]ഈ കലാലയത്തിൽ അദ്ധ്യാപകരായി സേവനം ചെയ്ത പ്രമുഖരിൽ ചിലർ താഴെപ്പറയുന്നവരാണ്.
- ഡോ.മങ്കട ടി. അബ്ദുൽ അസീസ് (അറബിക് സാഹിത്യം)
- പ്രൊഫ.എം.എം നാരായണൻ(മലയാള സാഹിത്യം)
- പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)
- ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
- പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)
- ഡോ. എം.എസ്. നൌഫൽ
- കെ.ഇ.എൻ[4]
വിദ്യാർത്ഥി പ്രമുഖർ
[തിരുത്തുക]ഈ കലാലയത്തിൽ പഠിച്ച പ്രഗല്ഭരിൽ ചിലർ താഴെപ്പറയുന്നവരാണ്.
- ആലങ്കോട് ലീലാകൃഷ്ണൻ - കവിയും എഴുത്തുകാരനും.
- പി.പി. രാമചന്ദ്രൻ - ഉത്തരാധുനിക കവി, പത്രാധിപൻ
- ഡോ.ടി. പ്രദീപ് പ്രമുഖ രസതന്ത്രശാസ്ത്രജ്ഞൻ
- ഇക്ബാൽ കുറ്റിപ്പുറം-ചലച്ചിത്ര തിരക്കഥാകൃത്ത്
- ഡോ.അബ്ദുല്ല ബാവ-പ്രമുഖ പരിസ്ഥിതിശാസ്ത്ര ഗവേഷകനും ജപ്പാനിലെ ഫുക്കുയോമയിലെ അഡ്വൻസ്ഡ് ടെക്റ്റോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക ശാസ്ത്രജ്ഞനും[5]
- സലാം ബാപ്പു (സലാം പാലപ്പെട്ടി)-ചലച്ചിത്ര സംവിധായകൻ
- പി. സുധാകരൻ-പത്രപ്രവർത്തകനും വിവർത്തകനും.
അവലംബം
[തിരുത്തുക]- ↑ കൊളേജ്സ് കേരള
- ↑ പൊൻവാനിയുടെ പ്രവാഹം-ടി.കെ. പൊന്നാനി,പ്രസാധകർ:എം.എസ്.എസ്. വർഷം: മെയ് 2010
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-24. Retrieved 2010-09-02.
- ↑ കുഞ്ഞഹമ്മദ്, കെ.ഇ.എൻ. "എ.പി. സബിതയുടേയും കെ.ഇ.എന്നിന്റെയും പ്രണയം". truecopythink.media. truecopythink. Retrieved 23 സെപ്റ്റംബർ 2020.
- ↑ http://ceremindia.in/staff.htm[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണി
[തിരുത്തുക]- എം.ഇ.എസ് പൊന്നാനി കോളേജ് ഔദ്യോഗിക വെബ്സൈറ്റ് Archived 2011-01-28 at the Wayback Machine.
മലപ്പുറത്തെ പ്രധാന കോളേജുകൾ |
---|
മലപ്പുറം ഗവ:കോളേജ്• ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രം• തിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജ്• പി.ടി.എം.കോളേജ് പെരിന്തൽമണ്ണ• പി.എസ്.എം.ഒ. കോളേജ്• എം.ഇ.എസ്.മമ്പാട്• മഞ്ചേരി എൻ.എസ്.എസ് കോളേജ്• ചുങ്കത്തറ മാർത്തോമ കോളേജ്• എം.ഇ.എസ് വളാഞ്ചേരി• എം.ഇ.എസ് പൊന്നാനി• ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി• തേഞ്ഞിപ്പലം യൂണിവേസിറ്റി കാമ്പസ്• കോട്ടക്കൽ ആയുർവേദ കോളേജ്
|
മലപ്പുറം ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: മലപ്പുറം | |
മലപ്പുറം | അങ്ങാടിപ്പുറം · അരീക്കോട് · എടപ്പാൾ · കരിപ്പൂർ · കൊണ്ടോട്ടി · കുറ്റിപ്പുറം · കോട്ടക്കൽ · ചെമ്മാട് · തവനൂർ · താനൂർ · തിരൂരങ്ങാടി · തിരൂർ · പാങ്ങ് · നിലമ്പൂർ · പരപ്പനങ്ങാടി · പെരിന്തൽമണ്ണ · പൊന്നാനി · മങ്കട · മഞ്ചേരി · മലപ്പുറം · വണ്ടൂർ · വളാഞ്ചേരി · വള്ളിക്കുന്ന് · വേങ്ങര |
താലൂക്കുകൾ | ഏറനാട് · പെരിന്തൽമണ്ണ · പൊന്നാനി · നിലമ്പൂർ · തിരൂരങ്ങാടി · കൊണ്ടോട്ടി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.