ഉരിഡവർ
മൈസൂരിനോട് ചേർന്ന് കിടക്കുന്ന വയനാടൻ പ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു ആദിവാസി വർഗമാണ് ഉരിഡവർ. മൈസൂരിൽ ഇവർ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരിൽനിന്ന് ഉരുണ്ടുവന്നവർ എന്ന അർത്ഥത്തിലാണ് ഇവർക്ക് ഉരിഡവർ എന്ന പേര് ലഭിച്ചത്. ടിപ്പു സുലത്താന്റെ കാലത്ത് മൈസൂരിലെ ചിത്തൽദുർഗിൽനിന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ വന്നവരാണ് ഇവർ എന്ന് കരുതപ്പെടുന്നു. കന്നടയാണ് ഇവരുടെ ഭാഷ.
സർക്കാരിന്റെ ആദിവാസികളുടെ പട്ടികയിൽ ഉരിഡവരെ ഉൾപ്പെടുത്തിയിട്ടില്ല. ആകെ ജനസംഖ്യ മുന്നൂറോളമേ ഉള്ളുവെങ്കിലും ഇവർക്കിടയിൽ പതിനാല് വംശക്കാരുണ്ട്. കൃഷിക്കാരായ ഇവർ പശുക്കളേയും പന്നികളേയും കോഴികളേയും വളർത്തുനു. സ്ത്രീകൾ പുൽപ്പായ മെടയും. മൂപ്പനെ യജമാനൻ എന്നാണ് ഇവർ വിളിക്കുന്നത്. ശിവനും വിഷ്ണുവും മാരിയമ്മനുമാണ് ഉരിഡവരുടെ പ്രധാന ദൈവങ്ങൾ.
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.