ഉമ്മച്ചിത്തെയ്യം
മതസൌഹാർദ്ദത്തിന്റേയും, സാഹോദര്യത്തിന്റേയും പ്രതീകമായി കാണാവുന്ന ഒരു തെയ്യമാണു് ഉമ്മച്ചിത്തെയ്യം. പണ്ട് ബ്രാഹ്മണസംസ്കാരത്തിനു് സമൂഹത്തിൽ സ്വാധ്വീനം കുറവായിരുന്ന കാലത്തു് സമൂഹങ്ങളിൽ ജാതിയുടേയും മതത്തിന്റേയും അതിർവരമ്പില്ലാതെ ജനങ്ങൾ സാഹോദര്യത്തോടെ ജീവിക്കുകയും പണിയെടുക്കുകയും ചെയ്തതിനു് തെളിവാണു് ഉമ്മച്ചിത്തെയ്യം[1]
മാപ്പിളത്തെയ്യങ്ങളിൽ ഒന്നാണ് ഉമ്മച്ചിത്തെയ്യം. കാസർഗോഡ് ജില്ലയിലെ മടിക്കൈ കക്കാട്ട് മഠത്തിൽ കൂലോത്ത് മേടം 9-നാണ് ഈ തെയ്യം കെട്ടിയാടുന്നത്. നീലേശ്വരം രാജവംശത്തിന്റെ ഉത്ഭവകഥയുമായി ബന്ധപ്പെട്ട് കെട്ടിയാടുന്ന പടനായക വീരനായ യോഗ്യാർ നമ്പടി തെയ്യം ആട്ടത്തിനൊടുവിൽ ഉമ്മച്ചിത്തെയ്യമായി മാറുകയാണ് ചെയ്യുക.
ഐതിഹ്യം
[തിരുത്തുക]നീലേശ്വരം കോവിലകത്ത് ജോലിക്കാരിയായിരുന്ന ഒരു മുസ്ലിം സ്ത്രി നെല്ലുകുത്തുമ്പോൾ തവിടു് തിന്നതിന്റെ പേരിൽ, കോവിലകത്തെ കാര്യസ്ഥനായിരുന്ന യോഗ്യാർ നമ്പടി ആ സ്ത്രീയെ ഉലക്ക കൊണ്ടടിച്ചുകൊന്നു. തുടർന്ന് ദുർനിമിത്തമുണ്ടാകുകയും, ഈ മുസ്ലീം സ്ത്രീ പിന്നീട് ഉമ്മച്ചിത്തെയ്യമായും യോഗ്യാർ നമ്പടി തെയ്യമായും പുനർജനിച്ചു എന്നാണു് ഐതിഹ്യം[1].
വേഷവിശേഷം
[തിരുത്തുക]പൂക്കട്ടി മുടിയും ദേഹത്ത് അരിച്ചാന്തും അണിഞ്ഞ് എത്തുന്ന യോഗിയാർ അകമ്പടിത്തെയ്യം ആട്ടത്തിനൊടുവിൽ പർദ്ദ ധരിച്ച് ഉമ്മച്ചിത്തെയ്യമായി മാറും. മുഖം മറച്ചു കൊണ്ട് ഈ തെയ്യം നെല്ല് കുത്തുന്ന അഭിനയവും മാപ്പിളമൊഴിയിലുള്ള ഉരിയാട്ടവും ശ്രദ്ധേയമാണ്.
അവലംബം
[തിരുത്തുക]- തെയ്യത്തിലെ ജാതിവഴക്കം- ഡോ. സഞ്ജീവൻ അഴീക്കോട്- കറന്റ് ബുക്സ്,കോട്ടയം. ISBN-81-240-1758-1
അനുഷ്ഠാനങ്ങൾ |
|
---|---|
വേഷങ്ങൾ | |
അമ്മദേവതമാർ |
|
നാഗദേവതമാർ |
|
കന്യകമാർ |
|
മന്ത്രമൂർത്തികൾ |
|
മാപ്പിളത്തെയ്യങ്ങൾ |
|
ഗ്രാമദേവതമാർ |
|
മരണശേഷം ദൈവമായവർ |
|
യുദ്ധദേവതമാർ |
|
നായാട്ടു തെയ്യങ്ങൾ |
|
വനദൈവങ്ങൾ |
|
രോഗകാരികളും രോഗഹാരികളും | |
ദിവ്യമൃഗരൂപികൾ |
|
ഊർവര്യ ദേവതമാർ |
|
ആൺകോലങ്ങൾ |
|
ഇതുംകൂടി |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.