For faster navigation, this Iframe is preloading the Wikiwand page for ആട്.

ആട്

ആട്
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Artiodactyla
Family:
Bovidae
Subfamily:
Caprinae
Genus:
Species:
C. aegagrus
Subspecies:
C. a. hircus
Trinomial name
Capra aegagrus hircus
(Linnaeus, 1758)
Synonyms
Capra hircus

ബൊവിഡേയെന്ന കുടുംബത്തിലെ ഒരംഗമാണ് ആട് (Capra aegagrus). ചെമ്മരിയാടുമായി അടുത്തബന്ധമുണ്ട്. ഏറ്റവും ആദ്യമായി മനുഷ്യർ മെരുക്കിയെട്യുത്ത ജീവികളിലൊന്നാണ് ആട്. 300ലേറെ ഇനം ആടുകളുണ്ട്.മാംസത്തിനും പാലിനും തോലിനും രോമത്തിനുമായി മനുഷ്യൻ അവയെ ലോകത്തെല്ലായിടത്തും വളർത്താറുണ്ട്. 2011ലെ കണക്കുപ്രകാരം ലോകത്താകമാനം തൊണ്ണൂറ്റിരണ്ടു കോടിയിൽ ഏറെ ആടുകളുണ്ട്.

രോമാവൃതമായ ശരീരമുള്ള ആടുകളുടെ നിറം, വെള്ള, കറുപ്പ്, തവിട്ട് എന്നിവയോ അതിന്റെ പല സങ്കരമോ ആണ്. ചെറിയകൊമ്പുകളും ഇവയ്ക്കുണ്ട്. ആട്, ഇരട്ടക്കുളമ്പുള്ളൊരു മൃഗമാണ്. ആട്ടിൻപുഴുക്ക (ആട്ടിൻകാഷ്ടം) എന്ന് കേരളത്തിലറിയപ്പെടുന്ന ആടിന്റെ വിസർജ്ജ്യം വളമായി ഉപയോഗിക്കുന്നു. കറുത്തനിറത്തിലുള്ള ആട്ടിൻപുഴുക്കകൾ ആകൃതിയിലും വലിപ്പത്തിലും എകദേശം സമാനമായിരിക്കും.

ജീവിതരീതി

[തിരുത്തുക]
ആട് മുത്രമൊഴിക്കുന്നു

പൊതുവേ പച്ചില ഭക്ഷിക്കുവാൻ ഇഷ്ടപ്പെടുന്ന മൃഗമാണ് ആട്. നനവുള്ള പ്രതലത്തിൽ നിന്നും മാറി നിലത്തുനിനും ഉയർന്ന തടിത്തട്ടുകളിലോ കൂടുകളിലോ ആണ് ആടുകളെ പാർപ്പിക്കുന്നത്.. അറബിനാടുകളിലെ മരുഭൂമികളിൽ മണലിൽ ചുറ്റുവേലികെട്ടി ആടുകളെ സംരക്ഷിക്കുന്നു.

ആടുകൾ പൊതുവേ ശാന്തശീലരാണ്. നാടൻ ആടുകളുടെ ഒരു പ്രസവത്തിൽ ഒന്നുമുതൽ ആറുവരെ കുട്ടികളുണ്ടാകാനിടയുണ്ട്. എന്നാൽ വംശനാശഭീക്ഷണി നേരിടുന്ന വരയാടുകൾക്ക് ഒരു പ്രസവത്തിൽ ഒരു കുട്ടിമാത്രമെ ഉണ്ടാവുകയുള്ളൂ. തന്മൂലം ഇവയുടെ വംശവർദ്ധനവു വളരെ സാവധാനത്തിലാണു നടക്കുന്നത്.

ഗർഭകാലപരിചരണം, പ്രസവം

[തിരുത്തുക]

ശരാശരി 150 ദിവസങ്ങളാണ്, ആടിന്റെ ഗർഭകാലം. പാൽ കറവനടത്തുന്ന അടാണെങ്കിൽ പ്രസവത്തിന്‌ ഏകദേശം ഒരു മാസംമുമ്പു കറവ നിറുത്തേണ്ടതാണ്‌. വർഷത്തിൽ ഒരു പ്രാവശ്യം ഇണചേർക്കുകയാണ് കേരളത്തിലെ സാഹചര്യങ്ങൾക്കനുയോജ്യം. ജനു., ഫെബ്രുവരി - മാർച്ചു മാസങ്ങളിൽ ആടുകൾ പ്രസവിക്കുന്നതാണുത്തമം. പ്രസവകാലംനിശ്ചയിച്ച്, അതിനനുസരണമായ സമയത്ത്, ഇണചേർക്കണം. ആട്ടിൻകുട്ടികൾക്കു കൂടുതൽ ഭാരമുണ്ടാകുവാനുള്ള സാദ്ധ്യത, പച്ചിലകളുടെ ലഭ്യത എന്നിവയാണ് ഈ മാസങ്ങൾ നിർണയിക്കുന്നതിൽ പരിഗണിക്കപ്പെടുന്നത്. പെണ്ണാടുകൾക്ക് 'മദി' (heat)യുള്ളകാലത്താണ് ഇണചേർ​ക്കേണ്ടത്. മൂന്നാഴ്ചയിലൊരിക്കൽ മദിയുണ്ടാവുകയും അത്, ഒന്നുരണ്ടു ദിവസത്തേക്കു നീണ്ടുനില്ക്കുകയുംചെയ്യും.

കൂടുതൽ ഉത്പാദനക്ഷമതയുള്ള മുട്ടനാടുകളെ (കൊറ്റനാടുകളെ) വംശോത്പാദനത്തിനുപയോഗപ്പെടുത്തുന്നതിലൂടെ നല്ല വർഗ്ഗം ആടുകളെയുത്പാദിപ്പിക്കാൻകഴിയുന്നു. എപ്പോഴും മുട്ടനാടുകളെ പെണ്ണാടുകളോടൊപ്പംവിടുന്ന സമ്പ്രദായം നന്നല്ല. പശുക്കളിലെന്നപോലെ ആടുകളിലും കൃത്രിമബീജസങ്കലനം നടത്താം. മേൽത്തരം മുട്ടനാടിൽനിന്നു ശേഖരിക്കുന്ന ബീജം, ഗുളികരൂപത്തിലാക്കിയും സ്ട്രോയിലെടുത്തും ദ്രവനൈട്രജനിൽ സൂക്ഷിക്കുന്നു. സ്പെക്കുലം എന്ന ഉപകരണമുപയോഗിച്ചാണ് കൃത്രിമബീജസങ്കലനംനടത്തുന്നത്.

പ്രസവത്തിനു രണ്ടാഴ്ചമുമ്പുമുതൽ അകിടിറങ്ങിത്തുടങ്ങും. പ്രസവംമടുക്കുന്തോറും ഈറ്റം തടിച്ചുവീർക്കുകയും വയർ കൂടുതൽ വലുതാകുകയുംചെയ്യും. കൂടെക്കൂടെ കിടക്കുകയും എഴുന്നേൽക്കുകയുംചെയ്യുന്നത് പ്രസവത്തിന്റെ ലക്ഷണമാണ്‌. തുടർന്ന്, ഈറ്റത്തിൽനിന്നു മാശ് ഒലിച്ചുതുടങ്ങിയാൽ ഒരു മണിക്കൂറിനുള്ളിൽ പ്രസവംനടക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആടിന്റെ പരിചരണത്തിനായി ഒരാൾ അടുത്തുണ്ടായിരിക്കേണ്ടതാണ്‌. പ്രസവത്തിലുപയോഗിക്കുന്നതിലേക്കായി, വൃത്തിയുള്ള തുണിയും ഒരു ചാക്കും സൂക്ഷിക്കേണ്ടതാണ്‌. പ്രസവിക്കുമ്പോൾ ആദ്യം കുട്ടിയുടെ മുൻ‌കാലും തലയുമാണ്‌ വരുന്നത്. അതിനുശേഷം ഉടലും അവസാനം പിൻ ‌കാലുകളും പുറത്തേക്ക് വരുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ആദ്യപ്രസവത്തിനു പതിനഞ്ചു മിനിറ്റിനുശേഷം രണ്ടാമത്തെക്കുട്ടിയും വരുന്നു. പ്രസവിച്ചിടുന്ന കുട്ടിയുടെ മുഖവും ശരീരവും ഉണങ്ങിയ തുണികൊണ്ടു തുടച്ചുവൃത്തിയാക്കി, ചാക്കിൽക്കിടത്തി, തള്ളയാടിനു നക്കിത്തോർത്താൻ അവസരം നൽകേണ്ടതുമാണ്‌. പ്രസവലക്ഷണങ്ങൾക്കുശേഷം പ്രസവംനടക്കാതിരുന്നാൽ പെട്ടെന്നുതന്നെ വൈദ്യസഹായം തേടേണ്ടതുമാണ്‌.[1]

ആട്ടിൻകുട്ടികളെ ആറാഴ്ചവരെ പാൽകുടിപ്പിച്ചാൽമതിയാവുന്നതാണ്. അതിനുശേഷം അവയെ ഖരാഹാരംകൊടുത്തു വളർത്താം. ആദ്യം എൺപത്തഞ്ചുഗ്രാമിൽനിന്നാരംഭിച്ച്, പ്രായപൂർത്തിയാകുമ്പോൾ 450 ഗ്രാമോളം ആഹാരംനല്കും.

വിവിധയിനങ്ങൾ

[തിരുത്തുക]

പ്രമുഖങ്ങളായ ആടുവളർത്തൽ രാജ്യങ്ങൾ ആസ്ട്രേലിയയും ന്യൂസിലൻഡുമാണ്. ജമുനാപാരി, ബീറ്റൽ, മർവാറി, ബാർബാറി, സുർത്തി, കണ്ണെയാട്, ബംഗാൾ ഓസ്മനാബാദി, മലബാറി എന്നിവയാണ് ഇന്ത്യയിൽ വളർത്തിവരുന്ന പ്രധാനപ്പെട്ട കോലാടുവർഗങ്ങൾ. ഇവയിൽ 'മലബാറി' എന്ന വർഗത്തിൽപ്പെട്ട ആടുകളാണ് കേരളത്തിൽ ധാരാളമായിക്കണ്ടുവരുന്നത്. ഇവയെ 'തലശ്ശേരി ആടുകൾ" എന്നും പറഞ്ഞുവരുന്നു. മലബാറി ആടുകൾ ശുദ്ധജനുസ്സിൽപ്പെട്ടവയല്ല. നൂറ്റാണ്ടുകൾക്കുമുമ്പ്, അറേബ്യൻവണിക്കുകളോടൊപ്പം കേരളത്തിലെത്തിയ ആടുകളും മലബാർ പ്രദേശങ്ങളിലുണ്ടായിരുന്ന നാടനാടുകളുംതമ്മിൽനടന്ന വർഗ്ഗസങ്കലനത്തിന്റെ ഫലമായുണ്ടായ സങ്കരവർഗ്ഗമാണിവയെന്നു കരുതപ്പെടുന്നു.

തമിഴ്നാട് - കേരള അതിർത്തിയിൽ കണ്ടുവരുന്ന ചെറിയ ഇനമാണ് കണ്ണെയാടുകൾ . പ്രതികൂലകാലാവസ്ഥയിൽ വളരാനുള്ള കഴിവ്, ഉയർന്ന രോഗപ്രതിരോധശേഷിയെന്നിവ ഇവയുടെ പ്രത്യേകതകളാണ്. കറുപ്പുനിറമുള്ള കണ്ണെയാടുകളുടെ ചെവി, നീളമില്ലാത്തതും തൂങ്ങിക്കിടക്കുന്നതുമാണ്.

ഇന്ത്യൻ ഇനങ്ങളെക്കൂടാതെ ആംഗ്ലോനെബിയൻ, ടോഗൻബർഗ്, സാനൻ, അംങ്കോര തുടങ്ങിയ വിദേശയിനങ്ങളെയും പാലിനും മാംസത്തിനുംവേണ്ടി വളർത്തിവരുന്നുണ്ട്. ഒരു നല്ല കറവയാടിന്, അതുൾ​പ്പെടുന്ന ജനുസ്സിന്റെ ലക്ഷണങ്ങളുണ്ടായിരിക്കണം. ജനുസ്സിന്റെ ലക്ഷണങ്ങൾക്കനുഗുണമായ വലിപ്പവും ശരീരദൈർഘ്യവും വലിയഅകിടും ഉത്തമലക്ഷണങ്ങളാണ്. നല്ല കറവയാടിന്റെ അകിടിനെ ആവരണംചെയ്യുന്ന ചർമ്മം മൃദുവായിരിക്കും. സ്പർശനത്തിൽ അകിടിനാകെ മൃദുത്വമനുഭവപ്പെടും. അകിടിലെ സിരകൾ സുവ്യക്തമായിരിക്കണം. കൂടാതെ കറവയ്ക്കുമുമ്പ്, തടിച്ചുവീർത്തിരിക്കുന്ന അകിടും മുലക്കാമ്പുകളും കറവയ്ക്കുശേഷം ചുക്കിച്ചുളിഞ്ഞുവരികയും വേണം. മുട്ടാടിനെസ്സംബന്ധിച്ചും ജീനസ്സിന്റെ ലക്ഷണങ്ങൾ പ്രാധാന്യമർഹിക്കുന്നു. നല്ല ഓജസ്സും പ്രസരിപ്പുമുണ്ടാകണം. നീണ്ടുപുഷ്ടിയുള്ള ദേഹം, നല്ല ബലവും നീളവുമുള്ള കാലുകളെന്നിവ നല്ല ലക്ഷണങ്ങളാണ്. ഏറ്റവുംകൂടുതൽ പാൽ ലഭിക്കുന്നത്, സ്വിറ്റ്സർലൻഡ് സ്വദേശിയായ സാനൻ ഇനത്തിൽനിന്നാണ്.[അവലംബം ആവശ്യമാണ്]

കേരളത്തിലെ കാലാവസ്ഥയിൽ നാടനാടുകളും വിവിധയിനം മറുനാടനാടുകളും അധിവസിക്കുന്നു.

ചെമ്മരിയാട്

[തിരുത്തുക]
പ്രധാന ലേഖനം: ചെമ്മരിയാട്
ചെമ്മരിയാട്

ചെമ്മരിയാടുകൾ ഓവിസ് എന്ന ജീനസ്സിലും കോലാടുകൾ കാപ്ര എന്ന ജീനസ്സിലും ഉൾ​പ്പെടുന്നു. ഈ രണ്ടു ജീനസ്സുകളിലും ഒട്ടേറെ സ്പീഷീസുണ്ട്. താരതമ്യേന കൂടുതൽശക്തമായ ശരീരഘടനയും ആണാടുകളിൽ താടിരോമത്തിന്റെ അഭാവവുമാണ് ചെമ്മരിയാടിന്റെ സവിശേഷതകൾ. ഇന്ത്യൻ ചെമ്മരിയാടുകൾ ഓവിസ് ബറെൽ, ഓവിസ് ബ്ലാൻഫോർഡി എന്നീ ഇനങ്ങളാണ്. സാങ്കേതികമായി ഓവിസ് പോളി (Ovis polii) എന്നറിയപ്പെടുന്ന പാമീർ ചെമ്മരിയാടുകളെയാണ് ഏറ്റവും നല്ല സ്പീഷീസ് ആയി കരുതിപ്പോരുന്നത്.

കാശ്മീരിലെ പർവ്വതപ്രാന്തങ്ങളിൽക്കണ്ടുവരുന്ന കാശ്മീരി ആടുകൾ അവയുടെ കമ്പിളിരോമത്തിനു പ്രസിദ്ധിയാർജിച്ചവയാണ്. അവയിൽനിന്നു ലഭിക്കുന്ന മൃദുവും നേർത്തതുമായ കമ്പിളിരോമം 'പഷ്മിന' എന്നപേരിലറിയപ്പെടുന്നു. അങ്കോറ, കാശ്മീരി എന്നീ വർഗ്ഗം ആടുകളിൽനിന്നു കമ്പിളിരോമം ശേഖരിച്ചുവരുന്നതിനാൽ കാശ്മീരിലുംമറ്റും കമ്പിളിവ്യവസായം പ്രാധാന്യമർഹിക്കുന്നുണ്ട്.

കേരളത്തിലേ നാടൻ ഇനങ്ങൾ

[തിരുത്തുക]

മലബാറി

[തിരുത്തുക]
പ്രധാന ലേഖനം: മലബാറി ആട്
മലബാറി ആട്

കേരളത്തിൽ, മലപ്പുറം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽക്കാണുന്ന നാടനിനമാണു മലബാറി. അറബ് ആടുകളും കേരളത്തിലെ ആടുകളുംചേർന്നുരൂപപ്പെട്ട തനതു ജനുസ്സാണിത്

അട്ടപ്പാടി കറുത്താട്

[തിരുത്തുക]
അട്ടപ്പാടി കറുത്താട്

അട്ടപ്പാടിഭാഗത്തെ ആദിവാസികളുടെ കൈവശമുള്ള തനതു ജനുസ്സാണിത്. മിക്കവാറും കറുത്തനിറമായിരിക്കും.

ജംനാപാരി

[തിരുത്തുക]
പ്രധാന ലേഖനം: ജംനാപാരി
ജംനാപാരി ആട്

ഈയിനത്തിനെ ഇന്ത്യയുടെ അന്തസ്സെന്നാണറിയപ്പെടുന്നത്. ഉത്തർപ്രദേശാണ്‌ ജംനാപാരിയുടെ ജന്മസ്ഥലം. ഇന്ന് ഇന്ത്യയിൽ ലഭ്യമായതിൽവച്ച് ഏറ്റവും വലിപ്പംവയ്ക്കുന്ന ആടിനമാണിത്.

    • സവിശേഷതകൾ

പൊതുവേ വെള്ളനിറത്തിലാണ്‌ ഇത്തരം ആടുകളെ കാണപ്പെടുന്നത്. മുന്നോട്ടുതുറന്ന, നീളമുള്ള ചെവി, കഴുത്ത്, റോമൻ മൂക്ക്, തുടയുടെ ഭാഗത്തെ നീളംകൂടിയ രോമം എന്നിവ ഇത്തരമാടുകളുടെ പ്രത്യേകതകളാണ്‌. കൂടാതെ ഇവയുടെ കീഴ്താടിക്കു മേൽത്താടിയെക്കാൾ നീളം കൂടുതലുണ്ടാകും. ഒന്നരവയസ്സായാൽ ആദ്യത്തെ പ്രസവത്തിനുള്ള പ്രായമായി. 85% വരെ പ്രസവങ്ങളിൽ ഒരു കുട്ടിമാത്രമേ കാണൂ. എങ്കിലും വളരെ അപൂർവ്വമായിമാത്രം രണ്ടുകുട്ടികളുണ്ടാകാം. ആറ്റു മാസമാണ്‌ കറവക്കാലം. പെണ്ണാടിന്‌‌ 60 മുതൽ 70 കിലോവരെയും ഭാരമുണ്ടാകും. ശരാശരിലഭിക്കുന്ന പാലിന്റെയളവ് രണ്ടുലിറ്റർമുതൽ മൂന്നു ലിറ്റർവരെയാണെങ്കിലും നാലു ലിറ്റർവരെ പാൽനല്കുന്ന ആടുകളുമുണ്ട്. പ്രായപൂർത്തിയായ മുട്ടനാടിന്‌ 80കിലോമുതൽ 90 കിലോവരെ ഭാരമുണ്ടാകാം. കേരളത്തിൽ കോട്ടയം, വയനാട് എന്നീ ജില്ലകളിൽ വളരെയധികം ജംനാപാരി ആടുകളെ വളർത്തുന്നുണ്ട്.

മുട്ടനാട്

ബാർബാറി

[തിരുത്തുക]
പ്രധാന ലേഖനം: ബാർബാറി
ബാർബാറി ആട്

വെള്ളനിറത്തിൽ തവിട്ടുനിറത്തിലുള്ള പുള്ളികൾ ഈ ആടിന്റെ പ്രത്യേകതകളാണ്‌. ചെറിയമുഖവും മൂക്കിന്റെ അഗ്രം കൂർത്തതുമാണ്‌. ചെവികൾ നീളംകുറഞ്ഞതും ഇരുവശത്തേക്കും തള്ളിനിൽക്കുന്നവയുമാണ്‌. കാലുകൾക്കു നീളം കുറവായതിനാൽ ഉയരം കുറവാണ്‌.

സിരോഹി

[തിരുത്തുക]
പ്രധാന ലേഖനം: സിരോഹി
Spotted Sirohi Bucks

രാജസ്ഥാന്റെ കരുത്തനായ ആടെന്നാണ്‌ ഈയിനങ്ങൾ അറിയപ്പെടുന്നത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ്‌ ഈ ആടിന്റെ ജന്മസ്ഥലം. എങ്കിലും ഗുജറാത്തിന്റെ ചില പ്രദേശങ്ങളിലും ഇതിനെക്കാണാൻകഴിയും.

    • സവിശേഷതകൾ

ശരാശരി വലിപ്പമുള്ള ഇനമാണിത്. പ്രായപൂർത്തിയായ മുട്ടനാടിന്‌ ശരാശരി 50 കിലോ തൂക്കവും പെണ്ണാടിന്‌ 25 കിലോ തൂക്കവുമുണ്ടാകും. സാധാരണ ഇത്തരം ആടുകൾക്കു തവിട്ടുനിറമാണുള്ളതെങ്കിലും തവിട്ടുനിറത്തിലുള്ള പുള്ളികളായിരിക്കും കാണുന്നത്. മിക്കവാറും ആടുകൾക്കും കഴുത്തിൽ "കിങ്ങിണി" ഉണ്ടായിരിക്കും. 18 സെന്റീമീറ്റർവരെ നീളമുള്ള ചെവികൾ, പരന്നതും തൂങ്ങിനിൽക്കുന്നവയുമാണ്‌. ചെറിയതും വളഞ്ഞതുമായ കൊമ്പാണ്‌, ഇത്തരമാടുകൾക്കുള്ളത്. വാൽ ചെറുതും മുകളിലേക്കു വളഞ്ഞതുമാണ്‌. 90% പ്രസവത്തിലും ഒരു കുട്ടിയായിരിക്കുമുണ്ടാകുക. 9% പ്രസവങ്ങളിൽ രണ്ടുകുട്ടികളുമുണ്ടാകാറുണ്ട്. ശരാശരി ആറുമാസമാണു കറവക്കാലം. ദിവസവും ഏകദേശം ഒന്നര ലിറ്റർവരെ പാൽ ലഭിക്കാറുണ്ട്. ഏതു കാലാവസ്ഥയും അതിജീവിക്കാനുള്ളകഴിവാണ്‌ ഈ ജനുസ്സിൽപ്പെട്ട ആടുകളുടെ ഏറ്റവുംവലിയ പ്രത്യേകത.

ബീറ്റൽ

[തിരുത്തുക]
പ്രധാന ലേഖനം: ബീറ്റൽ ആട്
ബീറ്റൽ ആട്

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഈ ഇനം ആടുകൾ ഇന്ത്യയിലെ ഏറ്റവും മുന്തിയ ഇനമെന്നു പറയപ്പെടുന്നു.

    • സവിശേഷതകൾ

ചൂടും തണുപ്പും അതിജീവിക്കാനുള്ള കഴിവ്, മികച്ചരോഗപ്രതിരോധശേഷി, പ്രതിദിനംലഭിക്കുന്ന പാലിന്റെ അളവ് എന്നിങ്ങനെ പലകാര്യങ്ങളിലും മുമ്പിൽനിൽക്കുന്ന ആടിനമാണിത്. നീളമുള്ള ചെവി, കട്ടിയുള്ളതും കുറുകിയതുമായ കൊമ്പ്, ചെറിയവാൽ എന്നിവ ഈ ജനുസ്സിന്റെ പ്രത്യേകതയാണ്‌. പ്രായപൂർത്തിയായ മുട്ടനാടിന്‌ 60 കിലോഗ്രാമോളം തൂക്കമുണ്ടാകും. പെണ്ണാടിന്‌ 45 കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ഈയിനത്തിൽപ്പെട്ട ആടിൽനിന്നു പ്രതിദിനം രണ്ടരലിറ്റർവരെ പാൽ ലഭിക്കുന്നുണ്ട്. 41% പ്രസവത്തിൽ ഇരട്ടക്കുട്ടികളും, 52% മൂന്നുകുട്ടികളും 7% നാലുകുട്ടികളും ഒരു പ്രസവത്തിൽ ഉണ്ടാകാറുണ്ട്. കറുപ്പ്, തവിട്ട്, കറുത്തനിറത്തിൽ വെള്ളപ്പുള്ളി എന്നിങ്ങനെ പലനിറത്തിൽ ബീറ്റിൽ ആടുകളെ കാണാൻകഴിയും.

ജർക്കാന

[തിരുത്തുക]
പ്രധാന ലേഖനം: ജർക്കാന
ഒരു ആട്ടിൻകുട്ടി

ബീറ്റിൽ ഇനത്തിനോട് വളരെയധികം സാദൃശ്യമുള്ള ഇത് ആടുകളിലെ ജഴ്സി എന്നറിയപ്പെടുന്നു. രാജസ്ഥാനിലെ "അൽവാർ" ജില്ലയിലാണ്‌ കണ്ടുവരുന്നത്.

    • സവിശേഷതകൾ

നല്ല രോഗപ്രതിരോധശേഷി, ഏത് കാലാവസ്ഥയിലും ജീവിക്കാനുള്ള കഴിവ് എന്നിവ ഈ ഇനത്തിന്റെ ഝമുലക്കാമ്പുകൾ]] കൂർത്ത ആകൃതിയുള്ളതാണ്‌. ദിനം‌പ്രതി നാല്‌ ലിറ്റർ വരെ പാൽ നൽകുന്ന ആടുകൾ ഉണ്ടെങ്കിലും ശരാശരി പാലുല്പാദനം രണ്ടര ലിറ്ററാണ്‌. കറുത്ത നിറത്തിൽ മുഖത്തും താടിയിലും വെള്ളപ്പൊട്ടുകൾ ഈ ഇനത്തിന്റെ മറ്റൊരു സവിശേഷതയാണ്‌.

മാർവാറി

[തിരുത്തുക]
പ്രധാന ലേഖനം: മാർവാറി ആട്
മാർവാറി ആട്

രാജസ്ഥാനിലെ "മാർവാർ" ജില്ലയാണ്‌ സ്വദേശം.

    • സവിശേഷതകൾ

തവിട്ടുനിറത്തിലോ കറുപ്പുനിറത്തിലോ കാണപ്പെടുന്ന ഇവയുടെ ശരീരത്തിലെ രോമം, നീളംകൂടിയതാണ്‌. കൂടാതെ മുട്ടനാടിനെപ്പോലെ ഇവയിൽ എല്ലാറ്റിനും താടിരോമങ്ങളുണ്ട്. പരന്നുനീണ്ട ചെവി, വണ്ണംകുറഞ്ഞ കൊമ്പ്, ഒതുക്കമുള്ള ശരീരം എന്നിവ ഇവയുടെ എടുത്തുപറയത്തക്ക പ്രത്യേകതകളാണ്‌. മുട്ടനാടിന്‌ ശരാശരി 35 കിലോഗ്രാം തൂക്കവും പെണ്ണാടിന്‌ 25 കിലോഗ്രാം തൂക്കവും ഉണ്ടാകും. ഒരു ദിവസം ഒരു ലിറ്റർ പാലാണ്‌ ശരാശരി ലഭിക്കുന്നത്. പ്രസവത്തിൽ സാധാരണയായി ഒരു കുട്ടിമാത്രമാകുമുണ്ടാകുക.

രോഗങ്ങൾ

[തിരുത്തുക]

പൊതുവേ രോഗങ്ങൾ കുറഞ്ഞ മൃഗമാണ് ആട്. അടപ്പൻ, കരിങ്കാല്, കുളമ്പുദീനം, അകിടുവീക്കം (നോ: അകിടുവീക്കം) ആടുവസൂരി തുടങ്ങിയ പകർച്ചവ്യാധികൾ ആടുകളെ ബാധിക്കാറുണ്ട്. പകരുന്ന പ്യൂറോന്യുമോണിയ ആടുകളെ സംബന്ധിച്ച് ഗുരുതരമായ മറ്റൊരു രോഗമാണ്. പരജീവികളും ധാരാളമായി ആടുകളെ ബാധിക്കാറുണ്ട്. നാടവിര, ലിവർഫ്ലൂക്ക് തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. പലതരം പ്രോട്ടോസോവകളും കോക്സീഡിയകളും ആർത്രോപ്പോഡുകളും ആടുകളിൽ പരജീവികളായി കഴിയുന്നുണ്ട്. വിതരണം (Distribution). മേച്ചിൽസ്ഥലങ്ങളും കാലാവസ്ഥയും ആടുവളർത്തലിനെ നിയന്ത്രിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ്. കൊടിയ തണുപ്പോ വലിയ ചൂടോ താങ്ങാൻ ഇവയ്ക്കു കഴിവു കുറവാണ്.

1950-കളുടെ മധ്യത്തിൽ ആസ്റ്റ്രേലിയയിലെ ആടുകളുടെ ആകെ സംഖ്യയിൽ പത്തു ശതമാനത്തോളം ആസ്റ്റ്രേലിയയുടെ വടക്കൻ ഭാഗങ്ങളിൽ ആയിരുന്നതായി കണക്കുകൾ വെളിവാക്കുന്നു. ഇതിൽ മുക്കാൽപങ്കും മെറിനോ ഇനമായിരുന്നു. ചൂടുകൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന അപൂർവമായ വന്ധ്യതയൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും ഇവയെ സംബന്ധിച്ചില്ലായിരുന്നു. രണ്ടാം ലോകയുദ്ധത്തിനു മുൻപുണ്ടായിരുന്നതിന്റെ 22 ശതമാനത്തോളം ആടുകൾ ഈ കാലത്ത് വർധിക്കുകയുണ്ടായി. റഷ്യയിലും ആസ്റ്റ്രേലിയയിലും ആയിരുന്നു കൂടുതൽ വർധനവുണ്ടായത്. വ. അമേരിക്കയിലാകട്ടെ 35 ശ.മാ. കുറയുകയായിരുന്നു. ആടുകളെ വളർത്തുന്നതിലുള്ള പ്രയാസമാണ് ഈ കുറവിനു കാരണമെന്നു കരുതപ്പെടുന്നു.

അജോത്പന്നങ്ങൾ. അജോത്പന്നങ്ങളിൽ കമ്പിളിക്കാണ് ഇന്ന് പ്രമുഖസ്ഥാനം. അജമാംസവും അപ്രധാനമല്ലാത്ത ഒരു സ്ഥാനം വഹിക്കുന്നു. ആടിൽനിന്നും ലഭിക്കുന്ന മറ്റൊരു ആദായമാണ് പാൽ. ഇവകൂടാതെ ആടുകളിൽനിന്നും കിട്ടുന്ന ഒരു പ്രധാനോത്പന്നമാണ് തുകൽ (pelt). രോമം നീക്കംചെയ്തു കഴിഞ്ഞ ഈ തുകൽ ഊറയ്ക്കിട്ടശേഷം അപ്ഹോൾസ്റ്ററി, ബുക്ക് ബൈൻഡിംഗ്, കൈയുറകൾ, ഷൂസിന്റെ മുകൾഭാഗം തുടങ്ങി പലതിനുമായി ഉപയോഗിച്ചുവരുന്നു. രോമത്തോടുകൂടിയ തുകൽ രോമക്കുപ്പായങ്ങളുടെ നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തുവാണ്. ആടിന്റെ ഹൃദയം, കരൾ, വൃക്ക തുടങ്ങി പല ഭാഗങ്ങളും മനുഷ്യൻ ഭക്ഷണമായി ഉപയോഗിക്കുന്നു. ചില അന്തഃഗ്രന്ഥികൾക്ക് ഔഷധോപയോഗവുമുണ്ട്. ആടിന്റെ ചെറുകുടലിന് അന്താരാഷ്ട്ര 'സോസേജ്' വാണിജ്യത്തിൽത്തന്നെ ഒരു പ്രധാനസ്ഥാനമുളളതായി കാണാം. ശസ്ത്രക്രിയയിൽ തുന്നലുകൾക്കും, തന്തുവാദ്യങ്ങളിലെ തന്തികൾക്കും മറ്റും ആവശ്യമായ 'ക്യാറ്റ്ഗട്ട്' നിർമ്മാണത്തിനും ഇതുപയോഗിക്കപ്പെടുന്നു. 'ലനോളിൻ' എന്നറിയപ്പെടുന്ന രോമക്കൊഴുപ്പ് (wool greaze) ഒരു നല്ല ഉപാഞ്ജനതൈല(lubricant) മാണ്. ഓയിന്റ്മെന്റുകളും വാസനദ്രവ്യങ്ങളും ഉണ്ടാക്കുന്നതിൽ ഈ രോമക്കൊഴുപ്പ് ഒരു പ്രധാന ഘടകമാണ്. ആട്ടിൻകൊഴുപ്പ് ഭക്ഷ്യസാധനമായും അല്ലാതെയും ഉപയോഗിക്കപ്പെട്ടുവരുന്നു. ആട്ടിൻ കാഷ്ഠം അതേ രൂപത്തിലും മണ്ണിര കമ്പോസ്റ്റാക്കിയും വളമായുപയോഗിക്കുന്നു.

മെറിനോ ഇനത്തിന്റെ കാര്യത്തിൽ കമ്പിളിയിൽനിന്നുള്ള വാർഷികാദായം മാംസത്തിനായി വളർത്തുന്ന ആട്ടിൻകുട്ടികളിൽ നിന്നുള്ളതിനെക്കാൾ കൂടുതലായിരിക്കുകയേയുള്ളു. എന്നാൽ ബ്രിട്ടീഷ് ദ്വീപുകളിൽ ജൻമമെടുത്ത 'ഡൗൺ ബ്രീഡു'കളിൽ മിക്കവയും കമ്പിളിയുത്പാദനത്തെക്കാൾ മാംസോത്പാദനത്തിൽ മുന്നിട്ടുനില്ക്കുന്നു.

ഔഷധഗുണങ്ങൾ

[തിരുത്തുക]

ആട് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വളർത്തുമൃഗമാണ്. ആടിന്റെ ‍പാൽ, മൂത്രം എന്നിവ വിഷ ചികിത്സക്ക് ഉപയോഗിക്കാറുണ്ട്. ആട്ടിൻകൊമ്പ് ആയുർവേദ ഗുളികകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. വാതത്തിന് ആടിന്റെ അസ്ഥികൾ, കൈകാൽ എന്നിവ തിളപ്പിച്ച് ഉപയോഗിക്കുന്നു. ആട്ടിൻകുടൽ, കുടൽ സംബന്ധമായ അസുഖങ്ങൾക്ക് മറ്റു ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുന്നു[2]. ആടിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും നല്ലതുപോലെ വേവിച്ച് ഉലുവ, കടുക്, കൊത്തമല്ലി, അയമോദകം എന്നിവയിട്ട് എണ്ണയിൽ വരട്ടി കുരുമുളക്, മല്ലിപ്പൊടി ചേർത്ത് പ്രസവിച്ച സ്ത്രീകൾക്ക് കൊടുക്കാറുണ്ട്[2].

ഇതും കാണുക

[തിരുത്തുക]

വരയാട്

ചിത്രശാ‍ല

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആടുവളർത്തൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം

[തിരുത്തുക]
  1. ഡോ. സി.കെ. ഷാജു, കർഷകശ്രീ മാസിക. ഏപ്രിൽ 2010 താൾ 58. ശേഖരിച്ചതീയതി 03-04-2010
  2. 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2009-02-12.
  • കർഷകശ്രീ മാസിക. ജൂൺ 2008. താൾ 60-61

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ആട്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?