അവതാരിക
ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ ഉള്ളടക്കത്തിലേക്ക് വായനക്കാരെ നയിക്കുകയും ചെയ്യുന്നതിനായി ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിനു മുന്നോടിയായി നൽകുന്ന ചെറുതും വലുതുമായ കുറിപ്പുകളാണ് അവതാരിക. ഇത് തയ്യാറാക്കുന്നത് ഗ്രന്ഥകാരൻ അല്ല. മറിച്ച് പ്രസ്തുത വിഷയത്തെ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കാൻ ശേഷിയുള്ള മറ്റൊരു എഴുത്തുകാരൻ ആയിരിക്കും. കൃതിയുടെ രചനാപരമായ സവിശേഷതകളെയും ഉള്ളടക്ക പരമായ ഗുണഗണങ്ങളെയും പുസ്തകം മുന്നോട്ട് വെയ്ക്കുന്ന ആശയപരമായ വസ്തുതകളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു പഠനകുറിപ്പ് കൂടിയാണിത്. മിക്ക അവതാരികകളും കൃതിയുടെ ഒന്നാന്തരം പഠനക്കുറിപ്പുകൾ ആവാറുണ്ട്. കുമാരനാശാൻറെ നളിനിക്ക് എ ആർ രാജരാജവർമ്മ തയ്യാറാക്കിയ അവതാരിക ശ്രദ്ധേയമാണ്.
മികച്ച ചില അവതാരികകൾ
[തിരുത്തുക]- എംപി പോളിന്റെ നോവൽ സാഹിത്യം - അവതാരിക എഴുതിയത് എടമരത്ത് സെബാസ്റ്റ്യൻ
- സുഗതകുമാരിയുടെ രാത്രിമഴ - അവതാരിക എഴുതിയത് എൻ കൃഷ്ണപിള്ള.
- ചങ്ങമ്പുഴയുടെ സങ്കല്പകാന്തി - അവതാരിക എഴുതിയത് ഉള്ളൂർ
- ജി ശങ്കരക്കുറുപ്പിന്റെ വിലാസലഹരി - അവതാരിക എഴുതിയത് ഉള്ളൂർ
- കുമാരനാശാൻറെ ചണ്ഡാലഭിക്ഷുകി - അവതാരിക എഴുതിയത് ഉള്ളൂർ
- ഇടപ്പള്ളിയുടെ തുഷാരഹാരം - അവതാരിക എഴുതിയത് ഉള്ളൂർ
- കുട്ടികൃഷ്ണമാരാരുടെ സാഹിത്യഭൂഷണം - അവതാരിക എഴുതിയത് ഉള്ളൂർ
- ഇ വി കൃഷ്ണപിള്ളയുടെ കേളീസൗധം - അവതാരിക എഴുതിയത് ഉള്ളൂർ
- ചങ്ങമ്പുഴയുടെ സ്വരരാഗസുധ - അവതാരിക എഴുതിയത് ഡോ.എസ് കെ. നായർ
അവലംബം
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.