For faster navigation, this Iframe is preloading the Wikiwand page for അറിയപ്പെടാത്ത ഇ.എം.എസ്.

അറിയപ്പെടാത്ത ഇ.എം.എസ്


അറിയപ്പെടാത്ത ഇ.എം.എസ്
പുസ്തകത്തിന്റെ ആദ്യ പേജ്
കർത്താവ്അപ്പുക്കുട്ടൻ വള്ളിക്കുന്ന്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർശക്തി പബ്ലിഷേഴ്സ്
പ്രസിദ്ധീകരിച്ച തിയതി
1987
മാധ്യമംകടലാസ് അച്ചടി

പ്രശസ്തനായ കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജീവചരിത്രമാണ് അറിയപ്പെടാത്ത ഇ.എം.എസ്. അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ഇ.എം.എസുമായി നടത്തിയ അഭിമുഖസംഭാഷണങ്ങളിൽ നിന്നാണ് ഈ പുസ്തകം രചിക്കപ്പെട്ടത്. ഇ.എം.എസിന്റെ ആത്മകഥയിൽ നിന്നും വ്യത്യസ്തമാണ് ഈ ജീവചരിത്ര ഗ്രന്ഥം. സാമൂഹ്യവും രാഷ്ട്രീയവുമായ സംഭവങ്ങളുടെ ഭാഗമായി നിൽക്കുന്ന ഇ.എം.എസിന്റെ വ്യക്തിത്വം ഈ ഗ്രന്ഥത്തിൽ വേറിട്ടു കാണാം.

പുസ്തകത്തിനു പിന്നിൽ

[തിരുത്തുക]

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ആദ്യകാല ചരിത്രം പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തിക്കൊടുക്കുവാൻ വേണ്ടിയാണ് ഇ.എം.എസുമായി അഭിമുഖ സംഭാഷണം നടത്തി ഇതുപോലൊരു ജിവചരിത്രരചന നിർവഹിച്ചതെന്ന് പുസ്തകത്തെപ്പറ്റി രചയിതാവ് അപ്പുക്കുട്ടൻ വള്ളിക്കുന്ന്പറയുന്നു. ഇ.എം.എസ് ഡൽഹിയിലായിരുന്നപ്പോഴാണ് തുടങ്ങിയത്. എന്നാൽ വള്ളുവനാടിന്റെ ചരിത്രം എഴുതണമെങ്കിൽ കേരളത്തിൽ വരാതെ കഴിയില്ലെന്നു വന്നു. അങ്ങനെ കേരളത്തിൽ വന്ന് പഴയ തലമുറക്കാരെ കണ്ടു. കൂടാതെ ഇല്ലങ്ങളിലും മറ്റും കയറി ഇറങ്ങി. പഴയകാല രാഷ്ട്രീയ നേതാക്കളെ കണ്ടു. ഇ.എം.എസിന്റെ വ്യക്തിജീവിതം എന്ന ക്യാൻവാസിലൂടെ കേരളത്തിലെ പഴയകാല രാഷ്ട്രീയം വരച്ചുകാട്ടാൻ ഗ്രന്ഥകാരൻ ശ്രമിച്ചു. ഈ പുസ്തകത്തിൽ വന്നിരിക്കുന്ന ചില വസ്തുതാപരമായ പിശകുകൾ ഇ.എം.എസ് തന്നെ വായിച്ചു തിരുത്തിക്കൊടുത്തതായി രചയിതാവ് രേഖപ്പെടുത്തിയിരിക്കുന്നു.

അവതാരിക

[തിരുത്തുക]

കേരളത്തിലെ ഇടതുപക്ഷ ചിന്തകനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ പി.ഗോവിന്ദപിള്ളയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയത്. മലയാള ജീവചരിത്ര സാഹിത്യത്തിൽ അറിയപ്പെടാത്ത ഇ.എം.എസ് ഒരു വഴിത്തിരിവിനെ കുറിക്കുന്നു എന്ന് പി. ഗോവിന്ദപിള്ള അവതാരികയിൽ എഴുതുന്നു. ഇ.എം.എസ് തന്റെ ആത്മകഥയിൽ പറഞ്ഞതിനേക്കാൾ വിസ്തരിച്ച് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ചരിത്രം വിവരിക്കാൻ അറിയപ്പെടാത്ത ഇ.എം.എസ് എന്ന കൃതിയിലൂടെ വള്ളിക്കുന്നിനു കഴിഞ്ഞതായി അവതാരകൻ നിരീക്ഷിക്കുന്നു.

അദ്ധ്യായങ്ങൾ

[തിരുത്തുക]

നാലാമ്പ്രാന്റെ തിരുപ്പിറവി

[തിരുത്തുക]

ഈ അദ്ധ്യായത്തിൽ എലംകുളം മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും , വിഷ്ണുദത്ത അന്തർജ്ജനത്തിന്റെയും മകനായി ശങ്കരൻ ജനിച്ചത്. ജനനതീയതി മലയാളവർഷം 1084 , ഇംഗ്ലീഷു തീയതി 1909 ജൂൺ പതിമൂന്ന്. അദ്ദേഹത്തിന്റെ ജനനവും , ആ കാലഘട്ടത്തിലുണ്ടായ വെള്ളപ്പൊക്കകെടുതിയും മറ്റും വിവരിച്ചിരിക്കുന്നു.‌

ഐതിഹ്യങ്ങളുടെ മായാലോകത്ത്

[തിരുത്തുക]

രേവതി നാളിലായിരുന്നു ശങ്കരൻ ജനിച്ചത്. കുഞ്ഞിന്റെ ആയുസ്സിനായി ധാരാളം വഴിപാടുകളും പ്രാർത്ഥനകളും മാതാപിതാക്കൾ നടത്തിയിരുന്നു. രേവതി നാളിനെക്കുറിച്ച് ശങ്കരന്റെ ജാതകം കുറിച്ച ജ്യോത്സൻ ഇങ്ങനെ പറഞ്ഞിരുന്നത്രെ.

വേലിപ്പടർപ്പിലെ ഓണത്തുമ്പി

[തിരുത്തുക]

കുഞ്ചു എന്നു ഓമനേപ്പേരു വിളിച്ചിരുന്ന ശങ്കരന്റെ ബാല്യകാലം വിവരിച്ചിരിക്കുന്നു. മുതിർന്നാൽ ഇല്ലാതാകുന്ന പല സ്വാതന്ത്ര്യങ്ങളും ആസ്വദിച്ച് കുഞ്ചു ഒരു ഓണത്തുമ്പിയെപ്പോല പാറി നടന്നു.

ദൈവങ്ങളുടെ കൂടെ

[തിരുത്തുക]

ഒരു യാഥാസ്ഥിതിക നമ്പൂതിരി ഇല്ലത്തു ജനിച്ചതിനാൽ ധാരാളം ചിട്ടകൾ അനുസരിക്കേണ്ടിയിരുന്നു ശങ്കരൻ. മുറതെറ്റാതെയുള്ള ജപം , കുളി , പ്രാർത്ഥനകൾ എല്ലാം. ചെറുപ്പകാലത്ത് വന്ന ഒരു ദീനം കാരണം അമ്മയുടെ നേർച്ച തെറ്റിക്കാതിരിക്കാൻ പന്ത്രണ്ടു വയസ്സുവരെ നിത്യവും മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ ദർശനം നടത്തേണ്ടിയിരുന്നു.

അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടിൽ

[തിരുത്തുക]

പഴയകാലത്തെ നമ്പൂതിരി ഇല്ലങ്ങളിലെ അന്ധവിശ്വാസങ്ങളുടെ ഭാണ്ഡം തുറന്നു കാണിക്കുന്നു , ഈ അദ്ധ്യായത്തിൽ.

ദൈവത്തോട് വിട തൽക്കാലം

[തിരുത്തുക]

ശങ്കരന് എട്ടു വയസ്സായപ്പോൾ വീട്ടിൽ വന്ന് വിദ്യ അഭ്യസിപ്പിച്ചിരുന്ന ഗുരുനാഥന്റെ പിതാവ് മരിച്ചു. അദ്ദേഹത്തിന് വീട്ടിലേക്കു മടങ്ങേണ്ടതായി വന്നു. അങ്ങനെ തൽക്കാലത്തേക്ക് ഇല്ലം വിടാൻ തീരുമാനമായി. ജ്യേഷ്ഠൻമാരുടെ കൂടെ ശങ്കരനും പട്ടാമ്പിക്കു തിരിച്ചു.

താനൂരിൽ

[തിരുത്തുക]

ഗുരുനാഥന്റെ വീട്ടിലെ പഠനവും , അക്കാലത്തെ ചില സംഭവങ്ങളും ഇതിൽ വിവരിച്ചിരിക്കുന്നു.

തിലകനും ഖിലാഫത്തും വെള്ളപ്പട്ടാളവും

[തിരുത്തുക]

ഈ കാലഘട്ടത്തിൽ പുതിയ വിവരങ്ങൾ കുഞ്ചുവിനെ തേടിവന്നു. ആനിബസന്റ് , ഹോംറൂൾ , ലോകമാന്യതിലകൻ. സംസ്കൃതവും , നാമജപവുമായി നടന്നിരുന്ന ബാലൻ അതുമായി ഒരു ബന്ധവുമില്ലാത്ത് കാര്യങ്ങൾ കേട്ടു തുടങ്ങിയത് ഇപ്പോഴാണ്. തിലകന്റെ മരണ വാർത്ത് കുഞ്ചുവിനെ ദുഃഖത്തിലാഴ്ത്തിയത്രെ.

ഖിലാഫത്തും അഖിലാപത്തും

[തിരുത്തുക]

ഖിലാഫത്തു പ്രസ്ഥാനം വള്ളുവനാട്ടിൽ ഉയർന്നുവന്നത് ഈ സമയത്തായിരുന്നു. ഖിലാഫത്തിനെ മലബാർ കലാപമെന്നും , അഖിലാപത്തെന്നുമൊക്കെ ആ സമയത്ത് വിളിക്കപ്പെട്ടു.

മാറ്റങ്ങളുടെ വഴിത്താരയിൽ

[തിരുത്തുക]

സഹോദരിയുടെ വിവാഹവും , ഏറെ താമസിയാതെയുള്ള അവരുടെ മരണവും കുഞ്ചുവിനെ ദുഃഖത്തിലകപ്പെടുത്തി. നമ്പൂതിരി ഇല്ലങ്ങളിലെ വിവാഹങ്ങളെക്കുറിച്ച് വളരെ മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു.

പൂണുനൂലും പത്തായപ്പുരയും

[തിരുത്തുക]

സമാവർത്തനം കഴിഞ്ഞ കുഞ്ചുവിന്റെ രണ്ടാംജന്മം. ദ്വിജൻ ജനിച്ചതായി കണക്കാക്കുന്നു. ശങ്കരന്റെ ബാല്യജീവിതത്തിലെ മാറ്റങ്ങൾ.

ആദ്യത്തെ തോൽവി

[തിരുത്തുക]

കടവല്ലൂർ ക്ഷേത്രത്തിലെ അന്യോന്യത്തിൽ ഏറ്റ തോൽവിയെക്കുറിച്ചുള്ള തലക്കെട്ട്. കുഞ്ചുവിന്റെ വായനാശീലം തുടങ്ങുന്നത് ഏതാണ്ട് ഈ കാലഘട്ടത്തിലാണത്രെ. മാർത്താണ്ഡവർമ്മ , ഇന്ദുലേഖ , ശാരദ , കോമളവല്ലി, ലീല തുടങ്ങിയ നോവലുകൾ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വൃത്താന്തപത്രപ്രവർത്തനം തുടങ്ങിയ കൃതികൾ വായിക്കാൻ തുടങ്ങി.

ഇല്ലത്തെ ഏകലവ്യൻ

[തിരുത്തുക]

കുടിയാൻ നിയമവും , മറ്റു ചില ജൻമിത്വ വ്യവസ്ഥിതകളും. കൂടാതെ ഒരു ദൂരയാത്രയും ഈ അദ്ധ്യായത്തിൽ എഴുതിയിരിക്കുന്നു. ശ്രീരംഗം , മധുര മീനാക്ഷി , രാമേശ്വരം തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള യാത്ര.

എഴുതി തുടങ്ങുന്ന സെക്രട്ടറി

[തിരുത്തുക]

 യോഗക്ഷേമസഭയുടെ ഒരു ഘടകമായ ഉപസഭയുടെ വള്ളുവനാടൻ ഭാഗത്തെ സെക്രട്ടറിയായി ശങ്കരനെ തെരഞ്ഞെടുക്കുന്നു. പതിനാലാം വയസ്സിൽ ആദ്യത്തെ ഔദ്യോഗിക പദവി.

സ്കൂളിലേക്ക്

[തിരുത്തുക]

പെരിന്തൽമണ്ണ സ്കൂളിൽ ചേരാനുള്ള ആഗ്രഹം അമ്മയോട് പ്രകടിപ്പിക്കുന്നു. പെരിന്തൽമണ്ണയുടെ ചരിത്രവും ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഗുരുവായൂരിലെ ഭജനക്കാരൻ

[തിരുത്തുക]

മലമ്പനി വന്നു ഭേദമായി. പന്ത്രണ്ട് ദിവസം താമസിച്ച് ഭജന നടത്തണം എന്ന അമ്മയുടെ നേർച്ച നടത്താനായി ഗുരുവായൂർക്ക പോകുന്നു.

ചെറുകഥാകൃത്ത്

[തിരുത്തുക]

എഴുത്തുകളിലേക്ക് കടക്കുന്നു. കൂടുതൽ വായനയും ലോകകാര്യങ്ങളിലുള്ള അറിവും , എഴുതാനുള്ള പ്രേരണ ശങ്കരനിലുണ്ടാക്കുന്നു.

ഇതുംകൂടികാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
അറിയപ്പെടാത്ത ഇ.എം.എസ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?