കേവലക്രിയ
ഒരു ക്രിയയിൽ സ്വയം അർത്ഥം ഉണ്ടെങ്കിൽ അത്തരം ക്രിയകളെ കേവലക്രിയകൾ എന്ന് മലയാളവ്യാകരണത്തിൽ പറയുന്നു. ഇത്തരം ക്രിയകൾക്കുള്ള പ്രത്യേകത പരപ്രേരണയോടെ നടത്തുന്നവയല്ല, മറിച്ച് സ്വയം നടത്തുന്ന ക്രിയ എന്നുള്ളതാണ്. പരപ്രേരണയാൽ നടത്തപ്പെടുന്ന ക്രിയകളെയാണ് പ്രയോജകക്രിയ എന്നു പറയുന്നത്.
പഠിക്കുന്നു, നടക്കുന്നു, കിടക്കുന്നു, ഉറങ്ങുന്നു, ഓടുന്നു, വളരുന്നു, ചാടുന്നു.
മേല്പ്പറഞ്ഞവ കേവലക്രിയകൾക്ക് ചില ഉദാഹരണങ്ങളാണ്.
കേവലക്രിയയ്ക്ക് രണ്ട് പിരിവുകൾ ഉണ്ട്. അവ കാരിതക്രിയ, അകാരിതക്രിയ എന്നിങ്ങനെ അറിയപ്പെടുന്നു.
കാരിതക്രിയ
[തിരുത്തുക]ക്രിയാപദത്തിൽ ക്കു എന്ന അക്ഷരം ഉണ്ടായാൽ അത്തരം ക്രിയകളെ കാരിതക്രിയകൾ എന്ന് പറയുന്നു.
നോക്കുന്നു, പറക്കുന്നു, ചിരിക്കുന്നു, വിളിക്കുന്നു തുടങ്ങിയവ കാരിത ക്രിയകൾക്ക് ചില ഉദാഹരണങ്ങൾ ആണ്
അകാരിതക്രിയ
[തിരുത്തുക]ക്രിയാപദത്തിൽ ക്കു എന്ന അക്ഷരം ഇല്ല എങ്കിൽ അത്തരം ക്രിയകൾ അകാരിത ക്രിയകൾ എന്ന് അറിയപ്പെടുനു.
മറയുന്നു, കാണുന്നു, പറയുന്നു, കുറയുന്നു, തെളിയുന്നു, മങ്ങുന്നു തുടങ്ങിയവ അകാരിത ക്രിയകൾക്ക് ചില ഉദാഹരണങ്ങളാണ്.
കൂടുതൽ അറിവിന്
[തിരുത്തുക]മലയാളവ്യാകരണം | |
---|---|
ആറു നയങ്ങൾ | |
നാമം | ദ്രവ്യനാമം · ക്രിയാനാമം · ഗുണനാമം | സംജ്ഞാനാമം · സാമാന്യനാമം · മേയനാമം · സമൂഹനാമം | സംഖ്യാനാമങ്ങൾ | തദ്ധിതം ( തന്മാത്രാതദ്ധിതം · തദ്വത്തദ്ധിതം · നാമനിർമായിതദ്ധിതം · പൂരണിതദ്ധിതം) | കൃത്ത് ( കൃതികൃത്ത് · കാരകകൃത്ത് ) | വിഭക്തി ( നിർദ്ദേശിക · പ്രതിഗ്രാഹിക · സംയോജിക · ഉദ്ദേശിക · പ്രയോജിക · സംബന്ധിക · ആധാരിക · സംബോധിക ) | മിശ്രവിഭക്തി | വിഭക്ത്യാഭാസം | കാരകം ( കർത്താവ് · കർമ്മം · സാക്ഷി · സ്വാമി · കരണം · കാരണം · അധികരണം ) | സമാസം ( അവ്യയീഭാവൻ · ദ്വന്ദ്വൻ · തത്പുരുഷൻ · കർമ്മധാരയൻ · ബഹുവ്രീഹി · ദ്വിഗു ) | ലിംഗം | വചനം |
സർവ്വനാമം | ഉത്തമപുരുഷൻ · മദ്ധ്യമപുരുഷൻ · പ്രഥമപുരുഷൻ | വിവേചകസർവ്വനാമം · വ്യപേക്ഷകസർവ്വനാമം ·
ചോദ്യവാചി · നാനാവാചി · നിർദ്ദിഷ്ടവാചി · സർവ്വവാചി · സ്വവാചി · അംശവാചി · അന്യാർത്ഥകസർവ്വനാമം · അനാസ്ഥാവാചി | ചുട്ടെഴുത്ത് |
ക്രിയ | കാലം( ഭൂതകാലം · ഭാവികാലം · വർത്തമാനകാലം ) | ശീലഭാവി · അവധാരകഭാവി | കാരിതം · അകാരിതം | കേവലക്രിയ · പ്രയോജകക്രിയ · കർതൃജകർമ്മം | നിഗീർണ്ണകർതൃകം | സകർമ്മകം · അകർമ്മകം | മുറ്റുവിന · പറ്റുവിന ( പേരെച്ചം · വിനയെച്ചം ) | പ്രയോഗം( കർത്തരിപ്രയോഗം · കർമ്മണിപ്രയോഗം ) | പ്രകാരം ( നിർദ്ദേശകം · നിയോജകം · വിധായകം · അനുജ്ഞായകം ) | പുരുഷപ്രത്യയം | നിഷേധം | നാമധാതു | ഖിലധാതു | അനുപ്രയോഗം |
ഭേദകം | നാമവിശേഷണം · ക്രിയാവിശേഷണം · ഭേദകവിശേഷണം |
ദ്യോതകം | |
വാക്യം | |
പലവക | |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.