For faster navigation, this Iframe is preloading the Wikiwand page for വെനീറിയോളജി.

വെനീറിയോളജി

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ (എസ്.ടി.ഡി.) പഠനവും ചികിത്സയുമായി ബന്ധപ്പെട്ട ഒരു വൈദ്യശാസ്ത്ര ശാഖയാണ് വെനീറോളജി എന്നും അറിയപ്പെടുന്ന വെനീറിയോളജി. സ്നേഹം, സൗന്ദര്യം, ഫെർട്ടിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട റോമൻ ദേവതയായ വീനസിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. വെനീറിയോളജിയിൽ സ്പെഷ്യലൈസ് ചെയ്ത ഒരു ഡോക്ടറെ വെനീറിയോളജിസ്റ്റ് എന്ന് വിളിക്കുന്നു.[1] ലോകത്തിന്റെ പല മേഖലകളിലും, ഈ സ്പെഷ്യാലിറ്റി സാധാരണയായി ഡെർമറ്റോളജിയുമായി സംയോജിപ്പിച്ചിരിക്കുന്നു.[2]

ലൈംഗിക രോഗങ്ങളുടെ രോഗകാരികളിൽ ബാക്ടീരിയ, വൈറൽ, ഫംഗസ്, പരാന്നഭോജികൾ എന്നിവ ഉൾപ്പെടുന്നു.[3] എച്ച്ഐവി അണുബാധ, സിഫിലിസ്, ഗൊണോറിയ, കാൻഡിഡിയസിസ്, ഹെർപ്പസ് സിംപ്ലക്സ്, ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ, സ്കാബീസ് എന്നിവയാണ് പ്രധാനപ്പെട്ട ചില രോഗങ്ങൾ. ചാൻക്രോയ്ഡ്, ലിംഫോഗ്രാനുലോമ വെനെറിയം, ഗ്രാനുലോമ ഇൻഗ്വിനാലെ, ഹെപ്പറ്റൈറ്റിസ് ബി, സൈറ്റോമെഗലോവൈറസ് അണുബാധ എന്നിവയാണ് ഈ മേഖലയുടെ പരിധിയിൽ വരുന്ന മറ്റ് ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധകൾ.[4]

ഇന്ത്യയിൽ, വെനീറിയോളജിസ്റ്റുകളുടെ ഔപചാരിക പരിശീലനം 1910-ൽ ആരംഭിച്ചു, ഇത് സാമ്രാജ്യത്തിലുടനീളം മൈക്രോസ്കോപ്പിയും സീറോളജിയും പൊതുവായ ഉപയോഗത്തിലേക്ക് വരാൻ കാരണമായി. ഇതിനുമുമ്പ്, ആദ്യകാല സിഫിലിസിന്റെ പല കേസുകളും ഒന്നുകിൽ ചാൻക്രോയിഡ് ആണെന്ന് രോഗനിർണ്ണയം ചെയ്യപ്പെട്ടു അല്ലെങ്കിൽ മൊത്തത്തിൽ വിട്ടു പോയിരുന്നു. ഒരു രോഗനിർണ്ണയത്തിലേക്ക് വരാൻ, സംശയാസ്പദമായ ചില കേസുകൾ ചിലപ്പോൾ ദ്വിതീയ സിഫിലിസ് വരുന്നുണ്ടോ എന്നറിയാൻ ചികിത്സിക്കാതിരുന്നിട്ടുണ്ട്.[5]

അഞ്ച് ക്ലാസിക്കൽ ലൈംഗിക രോഗങ്ങൾ

[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, വെനീറിയോളജി അഞ്ച് ക്ലാസിക്കൽ വെനീറിയൽ രോഗങ്ങളെ മാത്രമായിരുന്നു പരിഗണിച്ചിരുന്നത്. ഗൊണോറിയ, സിഫിലിസ്, ചാൻക്രോയ്ഡ്, ലിംഫോഗ്രാനുലോമ വെനീറിയം, ഗ്രാനുലോമ ഇൻഗ്വിനാലെ (ഡോനോവനോസിസ്) എന്നിവയായിരുന്നു ആ അഞ്ച് രോഗങ്ങൾ.[6][7] ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ വൈറസുകളെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരുന്നില്ലെന്നാണ് വൈറോളജിയുടെ ചരിത്രം കാണിക്കുന്നത്.

1960-കളുടെ തുടക്കത്തിൽ, പാഠപുസ്തകങ്ങളിൽ വിവരിച്ചിരിക്കുന്ന ഏകദേശം ആറ് ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധകളേ (എസ്.ടി.ഡി) ഉണ്ടായിരുന്നു. ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധകളിൽ വളരെ കുറച്ച് ഗവേഷണങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. വാസ്‌തവത്തിൽ, എസ്.ടി.ഡികൾ ഉള്ള രോഗികൾക്ക് ക്ലിനിക്കൽ പരിചരണം നൽകുന്ന മെഡിക്കൽ സെന്ററുകൾ കുറവായിരുന്നു, അതുപോലെ അവയ്ക്ക് കുറച്ച് വിഭവശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ.[8]

അവലംബം

[തിരുത്തുക]
  1. "Venerologist". The Free Dictionary. Retrieved 2 December 2018.
  2. "Journal of the European Academy of Dermatology and Venerology". Wiley. Retrieved 2 December 2018.
  3. "List of all STDs and their Symptoms". 28 March 2017.
  4. "What you need to know about STDs". Medical News Today. Retrieved 2 December 2018.
  5. Thappa, Devindermohan; Sivaranjini, Ramassamy (2011). "Venerology in India". Indian Journal of Dermatology. 56 (4): 363–7. doi:10.4103/0019-5154.84713. PMC 3178995. PMID 21965840.((cite journal)): CS1 maint: unflagged free DOI (link)
  6. "Sexually Transmitted Diseases: An Overview and Perspective on the Next Decade by King K. Holmes". Sexually Transmitted Diseases: 1980 Status Report. U.S. Department of Health and Human Services, Public Health Service, National Institutes of Health. 1981. pp. 3–20.
  7. Stoner, B. P.; Fraze, J.; Rietmeijer, C. A.; Dyer, J.; Gandelman, A.; Hook Ew, 3rd; Johnston, C.; Neu, N. M.; Rompalo, A. M. (2019). "The National Network of Sexually Transmitted Disease Clinical Prevention Training Centers Turns 40-A Look Back, a Look Ahead". Sexually Transmitted Diseases. 46 (8): 487–492. doi:10.1097/OLQ.0000000000001018. PMC 6713229. PMID 31295214.((cite journal)): CS1 maint: numeric names: authors list (link)
  8. "King K. Holmes, John Dirks Canada Gairdner Global Health Award 2013". Canada Gairdner Foundation.

പുറം കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
വെനീറിയോളജി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?