For faster navigation, this Iframe is preloading the Wikiwand page for ഷൊർണൂർ.

ഷൊർണൂർ

ഷൊർണ്ണൂർ
പട്ടണം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപാലക്കാട്
ഭരണസമ്പ്രദായം
 • ഭരണസമിതിനഗരസഭ
 • ചെയർമാൻഎം.കെ. ജയപ്രകാശ്
വിസ്തീർണ്ണം
 • ആകെ32.28 ച.കി.മീ.(12.46 ച മൈ)
ഉയരം
49 മീ(161 അടി)
ജനസംഖ്യ
 (2001)
 • ആകെ42,022
 • ജനസാന്ദ്രത1,302/ച.കി.മീ.(3,370/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഇന്ത്യൻ പ്രാദേശികസമയം)
പിൻ
679121
ടെലിഫോൺ കോഡ്0466
സ്ത്രീ പുരുഷ അനുപാതം1000:1096 /
വെബ്സൈറ്റ്www.shornurmunicipality.in
ഭാരതപ്പുഴ - ഷൊർണ്ണൂർ പാലത്തിൽ നിന്നുള്ള കാഴ്ച

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ‌ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് ഷൊർണൂർ. ദക്ഷിണ റയിൽ‌വേക്ക് കീഴിൽ മംഗലാപുരം-ഷൊർ‌ണൂർ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽ‌വേ സ്റ്റേഷൻ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു. 7 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയിൽ‌വേ സ്റ്റേഷൻ കൂടിയാണിത്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ ഷൊർണൂരാണ്. ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായേക്കാവുന്ന ത്രികോണ സ്റ്റേഷൻ ഇവിടെ തുടങ്ങാൻ പദ്ധതിയുണ്ട്.

ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ സ്വാമി വിവേകാനന്ദൻ വച്ച ആൽമരം

ഒറ്റപ്പാലം - വടക്കാഞ്ചേരി - തൃശ്ശൂർ പാതയിലെ ഒരു സുപ്രധാന പട്ടണമാണ്‌ ഷൊർണൂർ. ചെറുതുരുത്തി ഭാരതപ്പുഴയുടെ അങ്ങേ കരയിലാണ്‌. ബ്രിട്ടീഷുകാരുടെ കാലത്തു പണികഴിപ്പിച്ച പഴയ കൊച്ചി പാലമായിരുന്നു പുതിയ കൊച്ചി പാലം പണിയുന്നതു വരെ ഭാരതപ്പുഴക്കു കുറുകെ ഷൊർണ്ണൂരിൽ നിന്നും ചെറുതുരുത്തി വഴി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് ഗതാഗതം സാദ്ധ്യമാക്കിയിരുന്നത്.

ചരിത്രം

[തിരുത്തുക]

ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന ഷൊർണ്ണൂരിന്റെ കഴിഞ്ഞകാല ചരിത്രം പ്രധാനമായും ജന്മി നാടുവാഴി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെങ്കിലും അതിൽ പ്രധാനം കവളപ്പാറ സ്വരൂപത്തിന്റെ പ്രതാപകാലവും തകർച്ചയുമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ കാരക്കൽ മാതാവിന്റെ വംശജരാണ് കവളപ്പാറ സ്വരൂപത്തിലെ പൂർവ്വികന്മാർ എന്നാണ് പറയപ്പെടുന്നത്. കവളപ്പാറ സ്വരൂപത്തിന്റെ മൂലസ്ഥാനം ഷൊർണ്ണൂരിനടുത്തുള്ള പള്ളിക്കൽ അഥവാ പളളിത്തൊടി എന്ന സ്ഥലമാണ്. സാമൂതിരിയുടെ കൂറ് പ്രദേശമായിരുന്ന് കവളപ്പാറ. ഇവിടെ കവളപ്പാറ നായർ അധികാരം സ്ഥാപിച്ചതിൽ കുപിതനായി സാമൂതിരി നായരെ അടിയറവ് പറയിപ്പിക്കുകയും കവളപ്പാറ നായരുടെ ചിഹ്നമായ വാളും പരിചയും കൊണ്ടുപോവുകയും ചെയ്തു. ഇത് കവളപ്പാറയിലെ ഇളയനായർ സാമൂതിരിയുടെ സേനാനായകൻമാരുടെ സഹായത്തോടെ വാളം പരിചയും തിരിച്ചു കൈപറ്റുകയും വേണാട്ടു രാജാവിന്റെ സഹായത്തോടെയും നായർ പടയുടെ പിൻബലത്തിലും അധികാരം നിലനിർത്തുകയും ചെയ്തു.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾ

[തിരുത്തുക]

1921 -ൽ മലബാർ കലാപകാലത്ത് നിരവധി ആളുകൾ കവളപ്പാറയിൽ അഭയം പ്രാപിച്ചെന്നും, അവരെ കലാപകാരികളിൽ നിന്നും സംരക്ഷിച്ചതിന്റെ ഭാഗമായി മൂപ്പിൽ നായർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേണൽ സ്ഥാനം നൽകുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

[തിരുത്തുക]

1956 ൽ സംസ്ഥാന സർക്കാർ അച്ചുകൂടം കുളപ്പുള്ളിയിൽ സ്ഥാപിച്ചു. 1934 ൽ എ.സി.പി. നമ്പൂതിരി പ്രിന്റിംഗ് ആന്റ് പബ്ളിഷറും, ഇ.എം.എസ് നമ്പൂതിരിപ്പാട് പത്രാധിപരവുമായി 'പ്രഭാതം' എന്ന പേരിൽ ഒരു പത്രസ്ഥാപനം ഷൊർണൂരിൽ സ്ഥാപിച്ചു. കേരളത്തിൽതന്നെ ആദ്യമായി തൊഴിലാളി സമരം നടന്ന സ്ഥലം എന്ന സ്ഥാനവും ഷൊർണൂരിന് ഉള്ളതാണ്. 1935 ൽ മാത്രമാണ് റെയിൽവെയിൽ 'എ.ഐ.റ്റി.യു.സി' എന്ന തൊഴിലാളി സംഘടന പ്രവർത്തനമാരംഭിക്കുന്നത്. കവളപ്പാറ എ.യു.പി.സ്കൂൾ ആണ് ഷൊർണ്ണൂരിലെ ആദ്യത്തെ വിദ്യാലയം. മൂപ്പിൽ നായർ താഴെക്കിടയിലുള്ളവർക്കു വേണ്ടി ഒരു 'തിയ്യ' സ്കൂളും അതിൽ തന്നെ ഹരിജനങ്ങൾക്കുവേണ്ടി ഒരു പഞ്ചമം സ്കൂളും ആരംഭിച്ചു.

സ്ഥലനാമോൽപത്തി

[തിരുത്തുക]

റവന്യൂ രേഖകളിൽ ചിറമണ്ണൂർ/ചെറമണ്ണൂർ എന്നും റയിൽവെ രേഖകളിൽ ചെറുമണ്ണൂർ എന്നും നാമകരണം ചെയ്തു കാണുന്നു. ചിറമണ്ണൂർ പരിണമിച്ചാണ് ഷൊർണൂരായതെന്നും, ചിറമണ്ണൂർ എന്ന പേര് ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് കൈവന്നതാവാം എന്ന് അനുമാനിക്കാം.

അതിരുകൾ

[തിരുത്തുക]

കിഴക്ക് : കണ്ണിയാംപുറം തോട്, വാണിയംകുളം, ചളവറ പഞ്ചായത്തുകൾ, പടിഞ്ഞാറ് : ഓങ്ങല്ലൂർ പഞ്ചായത്ത്, തെക്ക് : ഭാരതപ്പുഴ, വടക്ക് : ചളവറ, വല്ലപ്പുഴ പഞ്ചായത്തുകൾ.

ഭൂപ്രകൃതി

[തിരുത്തുക]

സമതലം, ചെറിയചരിവ്, കുന്നിൻമണ്ട, താഴ്‌വാരങ്ങൾ, കുത്തനെയുള്ള ഇറക്കവും, കയറ്റവും എന്നിങ്ങനെ ഈ നഗരസഭയിലെ ഭൂപ്രകൃതിയെ തരം തിരിക്കാം. ചെളിയും മണലും കലർന്ന മണ്ണ്, ചുവപ്പുമണ്ണ്, ഉരുളൻ കല്ലു നിറഞ്ഞ മണ്ണ്, പാറകൾ, വെട്ടുപാറ, ചെമ്മണ്ണും, വെട്ടുകല്ലും, ചെളിമണ്ണ്, വെട്ടുകല്ല് കലർന്ന ചെമ്മണ്ണ് എന്നിവയാണ് മണ്ണിനങ്ങൾ.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ

[തിരുത്തുക]

ഷൊർണ്ണൂർ ശിവക്ഷേത്രം, ഷൊർണ്ണൂർ മാരിയമ്മൻ കോവിൽ, മഞ്ഞക്കാട് കോങ്കുന്നത്ത് ശ്രീബാലഭദ്രദേവി ക്ഷേത്രം, മഞ്ഞക്കാട് കുഴുക്കോട്ടുകാവ്, നെടുങ്ങോട്ടൂർ സ്കന്ദ-വിഷ്ണുക്ഷേത്രം, ചുഡുവാലത്തൂർ ശിവക്ഷേത്രം, കുളപ്പുള്ളി അന്തിമഹാകാളൻ ക്ഷേത്രം, കുളപ്പുള്ളി പറക്കുട്ടിക്കാവ്, കുളപ്പുള്ളി എരിപുരം മഹാവിഷ്ണു ക്ഷേത്രം, കുളപ്പുള്ളി തൃപ്പുറ്റ ഭഗവതി ക്ഷേത്രം, കുളപ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രം, കവളപ്പാറ ആര്യൻകാവ്, കവളപ്പാറ എരുപ്പേ ശിവക്ഷേത്രം, കല്ലിപ്പാടം ഇരട്ടമ്പലം ശിവക്ഷേത്രം, കാരക്കാട് സുബ്രഹ്മണ്യ ക്ഷേത്രം, ഗണേശ്ഗിരി മുത്തപ്പൻ ക്ഷേത്രം, ഗണേശ്ഗിരി ശനീശ്വര ക്ഷേത്രം, പരുത്തിപ്ര സുബ്രഹ്മണ്യ ക്ഷേത്രം, പരുത്തിപ്ര മഹാദേവമംഗലം ശിവക്ഷേത്രം, പരുത്തിപ്ര കാരമണ്ണ ശ്രീകൃഷ്ണക്ഷേത്രം, പരുത്തിപ്ര നരസിംഹമൂർത്തി ക്ഷേത്രം, മുണ്ടമുക അയ്യപ്പക്ഷേത്രം, ഇവ കൂടാതെ ഒട്ടനവധി കാവുകളും ഉണ്ട്.

ചരിത്രപ്രാധാന്യമുള്ളത്/ദേശീയ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന സ്ഥാപനങ്ങൾ

[തിരുത്തുക]

കേരളത്തിലെ ഏക പ്രിന്റിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ആയ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി & പോളിടെക്നിക്ക് കോളേജ്, ഷൊര്ണ്ണൂര് ഈ നഗരസഭാ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ ഷൊര്ണ്ണൂര് മെറ്റല് ഇന്ഡസ്ട്രീസ്, കുളപ്പുളളി സിംകോ, കുളപ്പുളളി ഗവ. പ്രസ്സ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവര്ത്തിച്ചു വരുന്നു.

വാണിജ്യ-ഗതാഗത പ്രാധാന്യം

[തിരുത്തുക]

സ്വാമി വിവേകാനന്ദൻ ഷൊർണ്ണൂരിൽ നിന്നും കാളവണ്ടിയിലാണ് തൃശൂരിലേക്ക് യാത്രചെയ്തത്. ഇവിടെ ആദ്യമായി മോട്ടോർകാർ കൊണ്ടുവന്നത് മൂപ്പിൽ നായരാണ്. 1860-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ ഷൊർണ്ണൂരിലൂടെ റെയിൽവെ ആരംഭിച്ചു. ലോക്കോ ഷെഡ് ഉൾപ്പെട്ട ഷൊർണ്ണൂർ റെയിൽ ജംഗ്ഷൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ എന്ന പേരിലറിയപ്പെട്ടു. 1921 ൽ നിലമ്പൂർ റെയിൽവേ സ്ഥാപിച്ചു 1890 ൽ ഷൊർണ്ണൂരിൽ എ.കെ.റ്റി.കെ.എം. നമ്പൂതിരിയുടെ നേതൃത്വത്തിൽ ഷൊർണ്ണൂർ ടൈൽ വർക്സ് പ്രവർത്തനമാരംഭിച്ചു. 1927-28 ക്കാലത്താണ് ചെമ്മരിക്കാട്ട് മാത്യുവിന്റെ നേതൃത്വത്തിൽ ഷൊർണ്ണൂരിൽ ഒരു ബസ് സർവ്വീസ് ആരംഭിച്ചത്. ഈ കമ്പനിയാണ് മയിൽവാഹനം ട്രാൻസ്പോർട്ട് എന്ന പേരിൽ പാലക്കാട് ജില്ലയിലും സമീപ ജില്ലകളിലും വ്യാപിച്ചത്.

ജനസംഖ്യ

[തിരുത്തുക]

2011 ലെ കാനേഷുമാരി (സെൻസസ്സ്) പ്രകരം ഷൊർണൂരിന്റെ ജനസംഖ്യ 43,528 ആണ്. അതിൽ പുരുഷന്മാര് : 20,755, സ്ത്രീകള് : 22,773, പട്ടികജാതി ജനസംഖ്യ : 9,995, പട്ടികവർഗ്ഗം ജനസംഖ്യ : 13 എന്നിങ്ങനെയാണ്. ശരാശരി സാക്ഷരത 84% ആണ്. അതിൽ പുരുഷ സാക്ഷരത 85% ഉം, സ്തീ സാക്ഷരത 82% വുമാണ്. ജനസംഖ്യയുടെ 10% 6 വയസ്സിൽ താഴേയുള്ളവരാണ്.

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികൾ

[തിരുത്തുക]

1961-ലാണ് ഷൊർണൂർ പഞ്ചായത്ത് രൂപീകരിച്ചത്. 1978 ലാണ് ഇന്നത്തെ നഗരസഭ രൂപീകൃതമായത്. ആദ്യകാല ചെയർമാൻ-പി.പി.കൃഷ്ണൻ ആയിരുന്നു

ചിത്രശാല

[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]

◆ NEW SUMA ENGLISH MEDIUM SCHOOL, SHORANUR

◆ T.R.K.H.S.S ,VANIYAMKULAM

◆ ST.THERESAS H.S.S,SHORANUR

◆ K.V.R HIGH SCHOOL, SHORANUR

◆ GOVT.TECNICAL HIGH SCHOOL,SHORANUR

◆ GOVT.VOCATIONAL HIGHER SECONDARY SCHOOL,SHORANUR

◆ A.U.P SCHOOL,SHORANUR

◆ B.M.L.P SCHOOL, SHORANUR

◆ MAHARSHI HIGHER SECONDARY SCHOOL,VADANAMKURUSSI

◆ S.N TRUST HIGHER SECONDARY SCHOOL,PARUTHIPPRA

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ഷൊർണൂർ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?