For faster navigation, this Iframe is preloading the Wikiwand page for സൻജുറോ.

സൻജുറോ

സൻജുറോ
പ്രമാണം:SanjuroPoster.jpg
ചലച്ചിത്ര പോസ്റ്റർ
സംവിധാനംഅകിര കുറോസാവ
തിരക്കഥ
  • Ryuzo Kikushima
  • ഹിഡിയോ ഒഗൂനി
  • അകിര കുറോസാവ[1]
ആസ്പദമാക്കിയത്ഹൈബി ഹൈയാൻ
by ഷുഗോറോ യാമമോട്ടോ
അഭിനേതാക്കൾ
സംഗീതംമാസുരോ സോട്ടോ[1]
ഛായാഗ്രഹണം
  • ഫുകൂസോ കോയിസൂമി
  • ടകാവോ സൈറ്റോ[1]
വിതരണംടോഹോ
റിലീസിങ് തീയതി
  • ജനുവരി 1, 1962 (1962-01-01) (Japan)
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
സമയദൈർഘ്യം95 മിനിട്ടുകൾ[1]

സൻജുറോ (椿三十郎 സുബാകി സൻജുറോ?) 1962-ൽ പുറത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ജാപ്പനീസ് ജിഡൈഗേകി ചലച്ചിത്രമാണ്. അകിര കുറോസാവയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. തോഷിറോ മിഫ്യൂണെ ആണ് നായകനായി അഭിനയി‌ച്ചത്. കുറസോവയുടെ 1961 -ലെ ചലച്ചിത്രമായ യോജിം‌ബോയുടെ രണ്ടാം ഭാഗമാണിത്.[2]

ഷുഗോറോ യാമമോട്ടോയുടെ നോവൽ ഹൈബി ഹൈയാന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ആദ്യം ഈ ചിത്രം. 1961-ലെ അകിര കുറോസാവ ചിത്രമായ യോജിംബോ വിജയിച്ചതോടെ ഒരു പ്രധാന കഥാപാത്രത്തെ ഉൾപ്പെടുത്തി കഥ പരിഷ്കരിക്കുകയായിരുന്നു.

ലോഡ് ചേമ്പർലെയിൻ ആയ മറ്റ്സുത അഴിമതിക്കാരനാണെന്ന് യുവാക്കളായ ഒൻപത് സമുറായിമാർ കരുതുന്നു. കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഇവർ നൽകിയ പരാതി ഇദ്ദേഹം കീറിക്കളഞ്ഞതാണ് ഇവരുടെ സംശയത്തിന് കാരണം. ഇവരിൽ ഒരാൾ ഇക്കാര്യം സൂപ്രണ്ടിനോട് പറയുന്നു. സൂപ്രണ്ട് ഇക്കാര്യത്തിൽ ഇടപെടാമെന്ന് ഉറപ്പുനൽകുന്നു. ഒരു ദേവാലയത്തിൽ ഇവർ ഈ വിഷയം രഹസ്യമായി ചർച്ച ചെയ്യാൻ കൂടുമ്പോൾ ഒരു റോണിൻ (മിഫ്യൂണെ) ഇക്കാര്യം കേൾക്കുന്നു. സൂപ്രണ്ടാണ് യഥാർത്ഥ അഴിമതിക്കാരൻ എന്ന് റോണിൻ അവരോട് പറയുന്നു. ഈ സ്ഥലം സൂപ്രണ്ടിന്റെ ആൾക്കാർ വളയുന്നതോടെ ഇക്കാര്യം സത്യമാണെന്ന് ഇവർക്ക് ബോദ്ധ്യമാകുന്നു. യുവ സമുറായിമാർ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിലും റോണിൻ അവരെ ഒളിപ്പിച്ചശേഷം ആക്രമണകാരികളെ കബളിപ്പിച്ച് തിരിച്ചയയ്ക്കുന്നു. അഴിമതിക്കാർക്കെതിരേ യുവ സമുറായിമാരെ സഹായിക്കാം എന്ന് റോണിൻ ഉറപ്പുനൽകുന്നു.

ഒരു സ്ത്രീ റോണിന്റെ പേര് ചോദിക്കുമ്പോൾ ഇദ്ദേഹം അടുത്തുള്ള കാമെല്ലിയ മരങ്ങളെ നോക്കിക്കൊണ്ട് തന്റെ പേര് 椿 സുബാക്കി (കാമെല്ലിയ) സൻജുറോ 三十郎 എന്നാണെന്ന് പറയുന്നു.[notes 1]

സൻജുറോയുടെ സഹായത്തോടെ നന്മയുടെ ഭാഗം വിജയിക്കുന്നു. സൂപ്രണ്ട് ഹരകിരി നടത്തുന്നു. യുവ സമുറായിമാരും മറ്റുള്ളവരും വിജയാഘോഷം നടത്തുമ്പോൾ സൻജുറോ രഹസ്യമായി ഇവിടം വിട്ട് പോകുന്നു. ഇദ്ദേഹം ഹൻബേയി എന്നയാളോട് ഏറ്റുമുട്ടാനൊരുങ്ങുകയാണ്.

പോരാട്ട രംഗത്തിൽ രണ്ടാളും അര മിനിട്ടോളം അനങ്ങാതെ നിൽക്കുന്നു. ഹൻബേയി വാളൂരുമ്പോൾ സൻജുറോ അതിനേക്കാൾ വളരെ വേഗത്തിൽ വാൾ ഉറയി‌ൽ നിന്നൂരുകയും അതേ ആക്കത്തിൽ വെട്ടുകയും ചെയ്യുന്നു. വിജയാഹ്ലാദം നടത്തുന്ന സമുറായിമാരോട് സൻജുറോ ദേഷ്യപ്പെടുന്നു. താനും ഹൻബേയിയും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും ഉറയിലിരിക്കുന്ന വാളുകളാണ് ഏറ്റവും നല്ലവയെന്നും സൻജുറോ പറയുന്നു. തന്നെ പിന്തുടരരുത് എന്ന് പറഞ്ഞശേഷം സൻജു‌റോ യാത്രയാകുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
  • തോഷിറോ മിഫ്യൂണെ സൻജുറോ സുബാകിയുടെ വേഷത്തിൽ
  • തത്സുയ നകാഡായി ഹൻബേയി മുറോട്ടോയുടെ വേഷത്തിൽ
  • യുസോ കയാമ ലോറി ഇസാകയുടെ വേഷത്തിൽ
  • റൈയ്കോ ഡാൻ ചിഡോറിയുടെ വേഷത്തിൽ
  • തകാഷി ഷിമൂറ കുറോഫുജിയുടെ വേഷത്തിൽ
  • കമടാറി ഫുജിവാര ടകേബയാഷിയുടെ വേഷത്തിൽ
  • തകാകോ ഇറിയേ മുത്സുതയുടെ ഭാര്യയുടെ വേഷത്തിൽ
  • മസാവോ ഷിമിഷു കികൂയിയുടെ വേഷത്തിൽ
  • യുനോസുകേ ഇറ്റോ മുത്സുതയുടെ (ചേമ്പർലേയ്ൻ) വേഷത്തിൽ

നിർമ്മാണം

[തിരുത്തുക]

ഷുഗാരോ യാമമോട്ടോയുടെ ചെറുകഥയായ "സമാധാനപരമായ ദിനങ്ങൾ" (日日平安 നിചിനിചി ഹൈ-ആൻ) ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ആദ്യം സൻജുറോ കഥ നേരിട്ട് ചലച്ചിത്രമാക്കാനായിരുന്നു തീരുമാനം. യോജിംബോ വിജയിച്ച ശേഷം സ്റ്റുഡിയോ ആ ചിത്രത്തിലെ പ്രതിനായകകഥാപാത്രത്തെ ഈ ചിത്രത്തിലും ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. കുറോസാവ അതിനനുസരിച്ച് കഥയിൽ മാറ്റങ്ങൾ വരുത്തി.[3][4]

അരുവിയിലേയ്ക്ക് ഒരു പൂ വീഴുന്ന സീൻ ചിത്രീകരിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. ആദ്യം പിയാനോ വയർ ഉപയോഗിക്കാൻ തീരുമാനിച്ചുവെങ്കിലും അത് ഉപേക്ഷിച്ചു. സ്റ്റോക്കിംഗ് അഴിച്ചെടുത്ത നൈലോൺ ഉപയോഗിച്ചാണ് പിന്നീട് ഈ രംഗം ചിത്രീകരിച്ചത്. ഇത് വിജയിച്ചത് വിവരിക്കാനാവാത്ത അനുഭവമായിരുന്നു എന്ന് ചിത്രത്തിന്റെ പ്രോപ്പർട്ടി മാസ്റ്റർ ഷോജി ജിൻബോ പ്രസ്താവിക്കുകയുണ്ടായി. രക്തം പൊട്ടിത്തെറിക്കുന്ന രംഗം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചതെന്ന് പ്രൊഡക്ഷൻ ഡിസൈനർ യോഷിരോ മുറാകി പ്രസ്താവിച്ചിരുന്നു. തത്സുയ നകാഡായിയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന കമ്പ്രസ്സർ സംവിധാനം തെറ്റായി പ്രവർത്തിച്ച് പ്രതീക്ഷിച്ചതിനേക്കാൾ വളരെ അധികം രക്തം ചിതറുകയുണ്ടായി.

റിലീസ്

[തിരുത്തുക]

1962 ജനുവരി 1-നാണ് സൻജുറോ റിലീസ് ചെയ്തത്. ടോഹോ ആയിരുന്നു വിതരണം നടത്തിയത്.[1] 1962-ൽ ടോഹോ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവുമധിമം കളക്ഷൻ ലഭിച്ചത് സൻജുറോ എന്ന ചിത്രത്തിനായിരുന്നു. 1962 -ൽ റിലീസ് ചെയ്ത ജാപ്പനീസ് ചിത്രങ്ങളിൽ ഈ ചിത്രം രണ്ടാം സ്ഥാനത്തായിരുന്നു.[1] 1962 -ൽ തന്നെയാണ് ഈ ചിത്രം അമേരിക്കൻ ഐക്യനാടുകളിൽ റിലീസ് ചെയ്തത്.[1]

സുബാക്കി സൻജുറോ എന്ന പേരിൽ ഈ ചിത്രം 2007 -ൽ യോഷിമിറ്റ്സു മോറിറ്റ റീ മേക്ക് ചെയ്തിരുന്നു. യൂജി ഓഡ ആയിരുന്നു പ്രധാന വേഷത്തിൽ അഭിനയിച്ചത്.[1]

സ്വീകരണം

[തിരുത്തുക]

ഈ ചിത്രത്തിൽ മിഫ്യൂണെയുടെ വാൾപ്പയറ്റിന്റെ ചിത്രങ്ങൾ 1989 -ൽ കെൻഡോയെ സംബന്ധിച്ച് “ദിസ് ഈസ് കെൻഡോ“ എന്ന ഗ്രന്ഥത്തിൽ സമുറായിമാരുടെ കഴിവിനെപ്പറ്റി സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നു.[5]

വ‌ളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. റോട്ടൻ ടൊമാറ്റോസിൽ 100% റേറ്റിംഗാണ് 21 റിവ്യൂകളെ ആസ്പദമായി ചിത്രത്തിന് ലഭിച്ചത്. 10-ൽ 8.4 ആണ് ശരാശരി റേറ്റിംഗ്.[6]

കുറിപ്പുകൾ

[തിരുത്തുക]
  1. The character's stated given name of 三十郎 Sanjuro is a proper given name (and therefore could very well be the rōnin's true name), but when it is spoken out loud it can also be interpreted as 三十老 Sanjuro (note the different last kanji 老), which means "thirty years old" (三十 sanju = thirty, 老 ro = years-old).

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Galbraith IV 2008, പുറം. 188.
  2. "Sanjuro". britannica.com. Retrieved 22 August 2012.
  3. Richie, Donald. The films of Akira Kurosawa. p. 156.
  4. Yoshinari Okamoto (director). Kurosawa Akira: Tsukuru to iu koto wa subarashii.
  5. Sasamori, Junzo; Warner, Gordon (1989). This is Kendo - the art of Japanese fencing. pp. 38–41. ISBN 0-8048-1607-7.
  6. https://www.rottentomatoes.com/m/sanjuro/reviews/

സ്രോതസ്സുകൾ

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
സൻജുറോ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?