For faster navigation, this Iframe is preloading the Wikiwand page for നാഡീസ്പന്ദനം.

നാഡീസ്പന്ദനം

ഇടത്ത് കൈയ്യിലെ നാഡിമിടിപ്പ് വലത് കൈയ്യവിരലുകൾ വച്ച് പരിശോധിക്കുന്നു. artery.

ഹൃദയമിടിപ്പ് മൂലം  ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പർശത്തിലൂടെ തിരിച്ചറിയുന്നതാണ് Pulse അഥവാ നാഡീസ്പന്ദനം/നാഡീമിടിപ്പ് എന്ന് പറയുന്നത്.   നെഞ്ചിടിപ്പ്, ഹൃദയമിടിപ്പ്, തുടിപ്പ്, ഹൃദയസ്പന്ദനം എന്നെല്ലാം പറയുന്നത് പൾസ് തന്നെയാണ്. ശരീരോപരിതലത്തിനടുത്തുള്ള ഏതെങ്കിലും അസ്ഥിക്ക് സമീപത്തുകൂടി പോകുന്ന ധമനി, ആ അസ്ഥിതിയോട് ചേർത്തുപിടിച്ച് സ്പന്ദനം എണ്ണിയാണ് പൾസ് അളക്കുന്നത്. കഴുത്തിലെ കരോട്ടിഡ് ധമനി, കൈമുട്ടിലെ ബ്രെകിയൽ ആർട്ടറി, കണങ്കൈയ്യിലെ റേഡിയൽ ധമനി, നാഭി പ്രദേശത്തെ ഫീമൊറൽ ആർട്ടറി എന്നിവ സ്പന്ദന നിർണ്ണയത്തിനു  സാധാരണ ഉപയോഗിക്കുന്നവയിൽ ചിലതാണ്. ഒരു മിനിറ്റിൽ എണ്ണുന്ന നാഡീസ്പന്ദനം തന്നെയാണ് ഒരു മിനിറ്റിലെ ഹൃദയത്തിന്റെ സ്പന്ദനവും. നെഞ്ചിനോട് ചെവി ചേർത്തു വച്ചോ  സ്റ്റെത്ത്സ്ക്കോപ്പിലൂടെയോ ഹൃദയമിടിപ്പ്/ പൾസ് നിർണ്ണയിക്കാവുന്നതാണ്. പൾസിന്റെ പഠനശാഖയ്ക്ക് സ്ഫിഗ്മോളജി (sphygmology) എന്നു പറയുന്നു.


ചരിത്ര പശ്ചാത്തലം

[തിരുത്തുക]

ഏറെ പുരാതനമായതും പഴഞ്ചൻ എന്ന് തോന്നിക്കുന്നതുമായ ഈ രോഗനിർണ്ണയ സംവിധാനം ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന പാഠങ്ങളിൽ ഒന്നായി തുടരുന്നു. പ്രാഥമിക ജീവലക്ഷണങ്ങളിൽ (primary vital signs) ഒന്നാണ് പൾസ് നിരക്ക്. ആധുനിക വൈദ്യത്തിന്റെ പിതാവ് എന്നും അറിയപ്പെടുന്ന ഗ്രീക്ക് ഭിഷഗ്വരനായ ഗേലൻ ആയിരിക്കാം ഇതിന്റെ പ്രാധാന്യത്തെപ്പറ്റി രേഖപ്പെടുത്തിയ ആദ്യ വൈദ്യൻ


ഹൃദയസ്പന്ദനം സൃഷ്ടിക്കുന്ന മർദ്ദതരംഗങ്ങൾ(Pressure waves ) ധമനീഭിത്തികളെ ചലിപ്പിക്കുന്നതാണ് പൾസ് ആയി കേൾക്കുകയോ, കാണുകയോ, സ്പർശിച്ചറിയുകയൊ ചെയ്യുന്നത്.

ഹൃദയമിടിപ്പിന്റെ എണ്ണവും നാഡിമിടിപ്പിന്റെ എണ്ണവും വ്യത്യാസപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടാകാം. അത്തരത്തിൽ  സംഭവിക്കുന്നത് ചില ഹൃദ്രോഗാവസ്ഥകൾ സംശയിക്കാൻ കാരണമാവുന്നു. Atrial fibrillation അത്തരത്തിലുള്ള ഒരവസ്ഥയാണ്.

ധമനികളിലേക്ക് നേരിയ കുഴലുകൾ (catheter) കടത്തി അവയെ transducer, oscillosope തുടങ്ങിയ ഇലക്ട്രോണിക്ക് ഉപകരണങ്ങിലേക്ക് ഘടിപ്പിച്ച് പൾസിന്റെ അതിസങ്കീർണ്ണതകൾ നിർണ്ണയിക്കുന്ന രീതി 1970 കൾ മുതൽ നിലനില്ക്കുന്നു. ആധുനിക ഐ.സി.യു (Intensive care unit)വിൽ ഇവ സാധാരണമാണ്.


പൾസിന്റെ സ്വഭാവ സവിശേഷതകൾ

[തിരുത്തുക]

സ്പന്ദന നിരക്ക്

[തിരുത്തുക]

വിശ്രമാവസ്ഥയിലാണ് പൾസ് അളക്കുന്നത്. മിനിറ്റിൽ അളക്കുന്ന പൾസ് പ്രായത്തിനനുസരിച്ച്[1]

newborn

(0–3 months old)

infants

(3 – 6 months)

infants

(6 – 12 months)

children

(1 – 10 years)

children over 10 years

& adults, including seniors

well-trained

adult athletes

100-150 90–120 80-120 70–130 60–100 40–60

താളം (Rhythm)

[തിരുത്തുക]

കൃത്യമായ ഇടവേളയിൽ തുടിക്കുന്ന സ്പന്ദനത്തെ Normal Rhythm ആയി കണക്കാക്കുന്നു. ധമനികളിലെ ഒഴുക്ക് തടസ്സം (ബ്ലോക്ക്) അടക്കം പല രോഗാവസ്ഥയിലും താളവൈകല്യങ്ങൾ കാണാൻ സാധിക്കും അവ രോഗ നിർണ്ണയിത്തിനു പ്രധാന സൂചകങ്ങളാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
നാഡീസ്പന്ദനം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?