For faster navigation, this Iframe is preloading the Wikiwand page for നവഗ്രഹങ്ങൾ.

നവഗ്രഹങ്ങൾ

ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇവ ആധുനിക ജ്യോതിഃശാസ്ത്രത്തിലെ അതേ പേരുകളിലുള്ള ഖഗോളവസ്തുക്കളുമായി നേരിട്ടു പൊരുത്തമുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിനു് ജ്യോതിശ്ശാസ്ത്രത്തിൽ സൂര്യൻ (ആദിത്യൻ) യഥാർത്ഥത്തിൽ ഒരു ഗ്രഹമല്ല, നക്ഷത്രമാണ്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹവും രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങൾ എന്നു വിവക്ഷിക്കപ്പെടുന്ന ബുധൻ, ശുക്രൻ, ചൊവ്വ (കുജൻ), ശനി, വ്യാഴം എന്നീ അഞ്ചു ഖഗോളവസ്തുക്കൾ മാത്രമാണു് ജ്യോതിശ്ശാസ്ത്രത്തിലെ ഗ്രഹങ്ങളിൽ ഉൾപ്പെടുന്നതു്. ഭാരതീയ ജ്യോതിഷത്തിൽ നവഗ്രഹങ്ങൾ ആരാധനാമൂർത്തികളായും സങ്കല്പിക്കപ്പെടുന്നുണ്ടു്. ഓരോ ഗൃഹങ്ങളെയും ഹിന്ദുമത വിശ്വാസവുമായും ആഴ്ചയിലെ ഓരോ ദിവസവുമായും ബന്ധപ്പെടുത്തി കാണുന്നു.

ആദിത്യൻ (Sun)

[തിരുത്തുക]

ഭാരതീയ സങ്കൽപമനുസരിച്ച് കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച പന്ത്രണ്ട് ആദിത്യന്മാരിൽ ഒരാളാണ് സൂര്യൻ അഥവാ സവിതാവ്.[1] പ്രത്യക്ഷദൈവമാണ് സൂര്യഭാഗവാൻ. ചിങ്ങം രാശിയുടെ അധിപനായ സൂര്യന് മേടം ഉച്ചരാശിയും തുലാം നീചരാശിയുമാണ്.[2] തേൻ നിറമുള്ള കണ്ണുകൾ, ചതുഷ്കോണ ശരീരം, പിത്തപ്രകൃതി, കുറച്ച് തലമുടി എന്നിങ്ങനെയാണ് രൂപം.[3] സൂര്യൻ നിൽക്കുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും അധോമുഖ രാശികൾ എന്നും വിട്ടുപോന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും ഊർദ്ധ്വമുഖരാശികൾ എന്നും പ്രവേശിക്കാൻ പോകുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും തിര്യങ്മുഖരാശികൾ എന്നും പറയുന്നു. സൂര്യൻ ആയുസ്സിനെ കുറിക്കുന്നു. സൂര്യന്റെ അധിദൈവം പരമശിവനാണ്. സൂര്യശംഭു എന്ന്‌ ശിവൻ അറിയപ്പെടുന്നു‌. ശാക്തേയ വിശ്വാസപ്രകാരം ഭുവനേശ്വരി (ദുർഗ്ഗ) സൂര്യനെ നിയന്ത്രിക്കുന്നു. വിശേഷദിവസം ഞായറാഴ്ച. അതിനാൽ ശിവ ക്ഷേത്രങ്ങളിലും ഭുവനേശ്വരി ക്ഷേത്രങ്ങളിലും ഞായറാഴ്ച പ്രധാനമാണ്. വൈഷ്ണവ ആചാരപ്രകാരം മഹാവിഷ്ണുവിനെ സൂര്യനാരായണനായി ആരാധിക്കുന്നുണ്ട്.[4]

ചന്ദ്രൻ (Moon)

[തിരുത്തുക]

പന്ത്രണ്ടു രാശികളെ ശരീരമായി സങ്കല്പിക്കുന്ന കാലപുരുഷന്റെ മനസാണ് ചന്ദ്രൻ.[3] ആകാശത്തിൽ ഒരു ദിവസം ചന്ദ്രൻ സഞ്ചരിക്കുന്ന ഭാഗത്തെ നക്ഷത്രം എന്നു പറയുന്നു. ഭാരതീയ പുരാണമനുസരിച്ച് ദക്ഷപ്രജാപതിയുടെ പുത്രിമാരാണ് ഇരുപത്തേഴു നക്ഷത്രങ്ങൾ. കാലത്തെ നടത്തുന്നത് ഇവരാണ് എന്നാണ് സങ്കൽപം. ഇവരിൽ പൂർണ്ണമായ ആധിപത്യം ചന്ദ്രനുണ്ട്. മനസിന്റെ കാരകനാണ് ചന്ദ്രൻ. ചന്ദ്രന് ബലം കുറവുള്ളവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് വിശ്വാസം. ചന്ദ്രന്റെ അധിദൈവം ദുർഗ്ഗ ഭഗവതി അഥവാ ശ്രീ പാർവതിയാണ്. എന്നാൽ പക്ഷബലം ഇല്ലാത്ത ചന്ദ്രന് ഭദ്രകാളിയാണ് അധിദൈവം. വിശേഷദിവസം തിങ്കളാഴ്ച, പൗർണമി. മാനസിക പ്രശ്നം ഉള്ളവർ ഈ ദിവസങ്ങളിൽ ദുർഗ്ഗ, ഭദ്രകാളി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമം എന്ന്‌ വിശ്വാസം.[1]

കുജൻ (Chowa, Mars)

[തിരുത്തുക]

ചൊവ്വ, അംഗാരകൻ എന്നും അറിയപ്പെടുന്നു. പാപഗ്രഹമാണ്. പോലീസ്, പട്ടാളം, യുദ്ധം, കോപം, കലഹം, ബലം, രക്ത സംബന്ധമായ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ്. ചൊവ്വയ്ക്ക് രണ്ടു അധിദൈവങ്ങൾ ഉണ്ട്. ഒരാളുടെ ജാതകത്തിൽ ചൊവ്വ ഓജരാശി ആണെങ്കിൽ സുബ്രമണ്യനാണ്‌ അധിദൈവം, എന്നാൽ യുഗ്മരാശി ആണെങ്കിൽ ഭദ്രകാളി അഥവാ ഭഗവതി (യുഗ്മരാശി) ആണ് അധിദൈവം. കൂടാതെ ആഞ്ജനേയൻ അഥവാ ഹനുമാൻ ചൊവ്വ മൂലമുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും എന്ന്‌ വിശ്വാസമുണ്ട്. പ്രധാന ദിവസം ചൊവ്വാഴ്ച. നിറം ചുവപ്പ്. ചൊവ്വാഴ്ച ഭദ്രകാളി, സുബ്രഹ്മണ്യൻ, ഹനുമാൻ എന്നിവരെ ആരാധിക്കുന്നത് ചൊവ്വ ദോഷത്തെ കുറയ്ക്കും എന്നാണ് വിശ്വാസം.

ബുധൻ (Mercury)

[തിരുത്തുക]

വിദ്യാഭ്യാസത്തിന്റെയും ബുദ്ധിയുടെയും കാരകൻ. ബുധന്റെ അധിദൈവം ശ്രീകൃഷ്‌ണൻ അല്ലെങ്കിൽ സരസ്വതിദേവി. പ്രധാന ദിവസം ബുധനാഴ്ച. ബുധനാഴ്ച ദിവസം ശ്രീകൃഷ്ണ, സരസ്വതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ബുധ പ്രീതിക്കും വിദ്യാഭ്യാസ പുരോഗതിയ്ക്കും ഉത്തമം എന്ന്‌ സങ്കല്പം.

വ്യാഴം (Jupiter)

[തിരുത്തുക]

ദേവഗുരു ബ്രഹസ്പതിയാണ് വ്യാഴം. ഗുരു എന്നും അറിയപ്പെടുന്നു. ഐശ്വര്യത്തിന്റെയും ദൈവാദീനത്തിന്റെയും കാരകനാണ് വ്യാഴം. വ്യാഴത്തിന്റെ ദൈവം ഭഗവാൻ മഹാവിഷ്ണുവാണ്. ശ്രീകൃഷ്ണൻ, ശ്രീരാമൻ, ധന്വന്തരി ഉൾപ്പെടെയുള്ള വിഷ്ണുവിന്റെ അവതാരങ്ങൾക്കും ഇത് ബാധകമാണ്. പ്രധാന ദിവസം വ്യാഴാഴ്ച. അതിനാൽ വ്യാഴാഴ്ച ദിവസം വൈഷ്ണവ ക്ഷേത്ര ദർശനം നടത്തുന്നത് ദൈവാനുഗ്രഹം വർധിപ്പിക്കുകയും ആപത്തുകൾ ഒഴിയാൻ സഹായിക്കുകയും ചെയ്യും എന്നാണ് വിശ്വാസം.

ശുക്രൻ (Venus)

[തിരുത്തുക]

ദൈത്യഗുരുവാണ് ശുക്രാചാര്യർ. ഐശ്വര്യം, സാമ്പത്തികം, അഭിവൃദ്ധി, പ്രസിദ്ധി, ഭാര്യ/ ഭർത്താവ്, ദാമ്പത്യം, പ്രണയം, ലൈംഗികത എന്നിവയുടെ കാരകനാണ് ശുക്രൻ. ശുക്രന്റെ ദൈവം കുടുംബദൈവം, മഹാലക്ഷ്മി, പരാശക്തി/ദുർഗ്ഗ/ ഭദ്രകാളി അഥവാ ഭഗവതി, അന്നപൂർണെശ്വരി, മഹാഗണപതി എന്നിവരാണ്. പ്രധാന ദിവസം വെള്ളിയാഴ്ച. വെള്ളിയാഴ്ച കുടുംബ ക്ഷേത്രം , ഭഗവതി അല്ലെങ്കിൽ ദേവി ക്ഷേത്രം, ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുന്നത് സമ്പത്തും ഐശ്വര്യവും ഉയർച്ചയും ഉണ്ടാകാൻ ഉത്തമം എന്ന്‌ വിശ്വാസം.

ശനി (Saturn)

[തിരുത്തുക]

നവഗ്രഹങ്ങളിൽ ഈശ്വരതുല്യനാണ് ശനി. അതിനാൽ ശനീശ്വരൻ എന്നറിയപ്പെടുന്നു. ആയുസ്, രോഗം, ദുരിതം, മരണം, മന്ദത, അപമാനം, കലഹം എന്നിവയുടെ കാരകൻ. ശനിയുടെ ദൈവം ധർമ്മശാസ്താവ് അഥവാ അയ്യപ്പൻ, ഹനുമാൻ, ഭദ്രകാളി എന്നിവരാണ്. പ്രധാന ദിവസം ശനിയാഴ്ച. ശനിയാഴ്ച ദിവസം ധർമ്മ ശാസ്താവ് അല്ലെങ്കിൽ ഹനുമാൻ എന്നിവരുടെ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ശനി മൂലമുള്ള ദുരിതങ്ങളുടെ തീവ്രത കുറയ്ക്കും എന്നാണ് വിശ്വാസം. ഭദ്രകാളി ക്ഷേത്ര ദർശനവും നല്ലതാണ് എന്നാണ് വിശ്വാസം. ശനി മൂലം മാരകമായ രോഗങ്ങൾ ഉണ്ടായാൽ മൃത്യഞ്ചയമൂർത്തിയായ ശിവൻ, ധന്വന്തരി എന്നിവരുടെ ആരാധന ഉത്തമം എന്ന്‌ വിശ്വാസം.

രാഹുവും കേതുവും

[തിരുത്തുക]

ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ രാശിചക്രത്തിലൂടെ സൂര്യനും ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ വലം വയ്ക്കുന്നതായി നമുക്ക് തോന്നുന്നു. ചന്ദ്രൻ രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നതെങ്കിലും സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെയല്ല (Plane) ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്. ഇതു കാരണം രണ്ട് ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവും എന്ന് വിളിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് അവ രാഹു കേതുക്കളിൽ ആയിരിക്കുമ്പോഴാണ്. എന്നാൽ ഫലജ്യോതിഷ സങ്കല്പത്തിലെ നവഗ്രഹങ്ങളിൽ ഇവയേയും ഗ്രഹങ്ങളായും ഫലകാരകന്മാരായും കണക്കാക്കുന്നു. രാഹുവിനെ സർപ്പൻ എന്നും വിളിക്കുന്നു. രാഹുവിന്റെ ദൈവം നാഗരാജാവ്, അഷ്ടനാഗങ്ങൾ, ദുർഗ്ഗാഭഗവതി എന്നിവരാണ്. കേതുവിന്റെ ദൈവം ഗണപതി (ഓജരാശി), ഭദ്രകാളി ഭഗവതി അഥവാ ചാമുണ്ഡി (യുഗ്മരാശി). പ്രധാന ദിവസം ചൊവ്വ, വെള്ളി.

നവഗ്രഹക്ഷേത്രങ്ങൾ

[തിരുത്തുക]

സാധാരണയായി ക്ഷേത്രങ്ങളിൽ ഉപദേവതകളായാണ് നവഗ്രഹങ്ങൾ കുടികൊള്ളാറുള്ളത്. തമിഴ്നാട്ടിലെ മിക്ക ശിവക്ഷേത്രങ്ങളിലും നവഗ്രഹസന്നിധികളുണ്ട്.

ഗ്രഹങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

[തിരുത്തുക]

ബുധൻ

വ്യാസം: ഏകദേശം 4,880 കിലോമീറ്റർ

പ്രധാന ഘടകം: വലിയ ഇരുമ്പ് കോറുള്ള പാറപ്പുറ്റ് ഗ്രഹം

ചരിവ്: 0.034 ഡിഗ്രി

ഭൂമി ദിവസങ്ങൾക്കുള്ള ഭ്രമണം: ഏകദേശം 58.6 ദിവസം

സൂര്യനെ ചുറ്റിയുള്ള ഭ്രമണം: ഏകദേശം 88 ദിവസം

ശുക്രൻ

വ്യാസം: ഏകദേശം 12,104 കിലോമീറ്റർ

പ്രധാന ഘടകം: കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയ കട്ടിയുള്ള വായുമണ്ഡലമുള്ള പാറപ്പുറ്റ് ഗ്രഹം

ചരിവ്: 177.4 ഡിഗ്രി (മറ്റ് ഗ്രഹങ്ങളെ വിപരീതമായി ഭ്രമണം)

ഭൂമി ദിവസങ്ങൾക്കുള്ള ഭ്രമണം: ഏകദേശം 243 ദിവസം

സൂര്യനെ ചുറ്റിയുള്ള ഭ്രമണം: ഏകദേശം 225 ദിവസം

ഭൂമി

വ്യാസം: ഏകദേശം 12,742 കിലോമീറ്റർ

പ്രധാന ഘടകം: നൈട്രജൻ ഓക്സിജൻ അടങ്ങിയ വായുമണ്ഡലമുള്ള പാറപ്പുറ്റ് ഗ്രഹം

ചരിവ്: 23.5 ഡിഗ്രി

ഭൂമി ദിവസങ്ങൾക്കുള്ള ഭ്രമണം: 1 ദിവസം

സൂര്യനെ ചുറ്റിയുള്ള ഭ്രമണം: ഏകദേശം 365 ദിവസം

ചൊവ്വ

വ്യാസം: ഏകദേശം 6,779 കിലോമീറ്റർ

പ്രധാന ഘടകം: കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ, ആർഗോൺ എന്നിവ അടങ്ങിയ വായുമണ്ഡലമുള്ള പാറപ്പുറ്റ് ഗ്രഹം

ചരിവ്: 25.2 ഡിഗ്രി

ഭൂമി ദിവസങ്ങൾക്കുള്ള ഭ്രമണം: ഏകദേശം 1.03 ദിവസം

സൂര്യനെ ചുറ്റിയുള്ള ഭ്രമണം: ഏകദേശം 687 ദിവസം

വ്യാഴം

വ്യാസം: ഏകദേശം 139,820 കിലോമീറ്റർ

പ്രധാന ഘടകം: ഹൈഡ്രജൻ ഹീലിയം അടങ്ങിയ വാതക ഭീമൻ

ചരിവ്: 3.13 ഡിഗ്രി

ഭൂമി ദിവസങ്ങൾക്കുള്ള ഭ്രമണം: ഏകദേശം 0.41 ദിവസം

സൂര്യനെ ചുറ്റിയുള്ള ഭ്രമണം: ഏകദേശം 4,333 ദിവസം (11.86 ഭൂമി വർഷങ്ങൾ)

ശനി

വ്യാസം: ഏകദേശം 116,460 കിലോമീറ്റർ

പ്രധാന ഘടകം: ഹൈഡ്രജൻ ഹീലിയം അടങ്ങിയ വാതക ഭീമൻ

ചരിവ്: 26.7 ഡിഗ്രി

ഭൂമി ദിവസങ്ങൾക്കുള്ള ഭ്രമണം: ഏകദേശം 0.45 ദിവസം

സൂര്യനെ ചുറ്റിയുള്ള ഭ്രമണം: ഏകദേശം 10,759 ദിവസം (29.46 ഭൂമി വർഷങ്ങൾ)

യുറാനസ്

വ്യാസം: ഏകദേശം 50,724 കിലോമീറ്റർ

പ്രധാന ഘടകം: വെള്ളം, അമോണിയ, മീഥേൻ ഐസ് അടങ്ങിയ ഐസ് ഭീമൻ

ചരിവ്: 97.77 ഡിഗ്രി (ഇത് വളരെ വശത്തോട് ചരിഞ്ഞു കിടക്കുന്നു)

ഭൂമി ദിവസങ്ങൾക്കുള്ള ഭ്രമണം: ഏകദേശം 0.72 ദിവസം

സൂര്യനെ ചുറ്റിയുള്ള ഭ്രമണം: ഏകദേശം 30,589 ദിവസം (84 ഭൂമി വർഷങ്ങൾ)

നെപ്ട്യൂൺ

വ്യാസം: ഏകദേശം 49,244 കിലോമീറ്റർ

പ്രധാന ഘടകം: ഹൈഡ്രജൻ, ഹീലിയം, വെള്ളം, മീഥേൻ അടങ്ങിയ ഐസ് ഭീമൻ

ചരിവ്: 28.3 ഡിഗ്രി

ഭൂമി ദിവസങ്ങൾക്കുള്ള ഭ്രമണം: ഏകദേശം 0.67 ദിവസം

സൂര്യനെ ചുറ്റിയുള്ള ഭ്രമണം: ഏകദേശം 60,190 ദിവസം (164.8 ഭൂമി വർഷങ്ങൾ)

അവലംബം

[തിരുത്തുക]
  1. 1.0 1.1 വ്യാസമഹാഭാരതം മഹാഭാരത കഥ - വോള്യം 1 (വിദ്വാൻ കെ. പ്രകാശം - ഡി.സി.ബുക്സ്-2008) ISBN 978-81-264-2148-0
  2. നവഗ്രഹങ്ങൾ-പ്ലാനെറ്റ് ജ്യോതിഷം[1]
  3. 3.0 3.1 രാശിയുടെ നാഥനായ സൂര്യൻ-മാതൃഭൂമി അസ്ട്രോളജി[2]
  4. ജ്യോതിഷത്തിൽ സൂര്യന്റെ സ്ഥാനം-മംഗളം[3]


പുറത്തേക്കുള്ള കണ്ണികൾ

{{bottomLinkPreText}} {{bottomLinkText}}
നവഗ്രഹങ്ങൾ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?