For faster navigation, this Iframe is preloading the Wikiwand page for ആമ്പോൺ ദ്വീപ്.

ആമ്പോൺ ദ്വീപ്

Ambon
Ambon (left) and the Lease Islands
Ambon is located in Indonesia
Ambon
Ambon
Location in Indonesia
Geography
LocationSouth East Asia
Coordinates3°38′17″S 128°07′02″E / 3.63806°S 128.11722°E / -3.63806; 128.11722
ArchipelagoMaluku Islands
Area803.9 km2 (310.4 sq mi)
Highest elevation1,225 m (4,019 ft)
Highest pointSalahutu
Administration
Indonesia
ProvinceMaluku
Largest settlementAmbon
Demographics
Population501,364 (2014)
Pop. density623.66 /km2 (1,615.27 /sq mi)
LanguagesAmbonese Malay
Ethnic groupsAmbonese
Additional information
Time zone

ആമ്പോൺ‌ ദ്വീപ്, ഇന്തോനേഷ്യയിലെ മലുകു ദ്വീപുകളുടെ ഒരു ഭാഗമാണ്. 775 കിചതുരശ്ര ലോമീറ്റർ  (299 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ദ്വീപ് പർവതജന്യവും നന്നായി നനവുള്ളതും ഫലഭൂയിഷ്ഠവുമാണ്. ആമ്പോൺ ദ്വീപിൽ രണ്ട് പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു - തെക്ക് ആമ്പോൺ നഗരവും വടക്ക് മദ്ധ്യ മാലുകു റീജൻസിയുടെ വിവിധ ജില്ലകളുമാണുള്ളത് (കെകമാറ്റൻ). പ്രധാന നഗരവും തുറമുഖവുമായ ആമ്പോൺ (2014 ലെ ജനസംഖ്യ 368,987) മലുക്കു പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ്. അതേസമയം ആമ്പോൺ ദ്വീപിൽ സ്ഥിതി ചെയ്യുന്ന മാലുകു തെങ്ക റീജൻസിയിലെ ജില്ലകളിലെ 2014 ലെ ജനസംഖ്യ 132,377 ആയിരുന്നു.[1] പട്ടിമുര യൂണിവേഴ്‌സിറ്റി, ഓപ്പൺ യൂണിവേഴ്‌സിറ്റി (യൂണിവേഴ്‌സിറ്റാസ് ടെർബുക), സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികൾ, ദാറുസ്സലാം യൂണിവേഴ്‌സിറ്റി (യൂണിവേഴ്‌സിറ്റി ദാറുസ്സലം, യു‌എൻ‌ഡി‌ആർ), യൂണിവേഴ്സിറ്റാസ് ക്രിസ്റ്റൻ ഇന്തോനേഷ്യ മാലുക്കു (യുകെഐഎം) എന്നിവ സ്ഥിതിചെയ്യുന്ന ആമ്പോണിൽ ഒരു വിമാനത്താവളവുമുണ്ട്.

ഭൂമിശാസ്ത്രം

[തിരുത്തുക]

കൂടുതൽ വലിപ്പമുള്ള സെറം ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നകലെയാണ് ആമ്പോൺ ദ്വീപ് സ്ഥിതിചെയ്യുന്നത്. അഗ്നിപർവ്വത ദ്വീപുകളുടെ ഒരു ശൃംഖലയുടെ ഭാഗം വലയം ചെയ്യുന്ന ബന്ദാ കടലിന്റെ വടക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം. 51 കിലോമീറ്റർ (32 മൈൽ) നീളവും വളരെ ക്രമരഹിതമായ ആകൃതിയുമുള്ള ഇത് രണ്ടായി വിഭജിച്ചിക്കപ്പെട്ടിരിക്കുന്നു. ലയ്റ്റിമർ എന്നു വിളിക്കപ്പടുന്ന ഒരു ഉപദ്വീപായ ദ്വീപിന്റെ ചെറിയ തെക്കുകിഴക്കൻ ഭാഗം ഇടുങ്ങിയ ഒരു കരഭാഗത്താൽ വടക്കൻ ഭാഗവുമായി (ലെയ്ഹിതു അല്ലെങ്കിൽ ഹിതോ) ബന്ധിക്കപ്പെട്ടിരിക്കുന്നു. വടക്കൻ തീരത്ത് വിമാനത്താവളവും തെക്ക് വശത്തുള്ള അംബോൺ നഗരവും വരുന്ന രീതിൽ ആമ്പോൺ ഉൾക്കടൽ ദ്വീപിനുള്ളിലേയ്ക്ക് 20 കിലോമീറ്റർ അകലത്തിൽ വിടവുണ്ടാക്കിയിരിക്കുന്നു. ആമ്പോൺ നഗരം ലയ്റ്റിമർ മുഴുവനും ഉൾക്കൊള്ളുകയും ലയ്റ്റിമറിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള അതിന്റെ കേന്ദ്രം, ലെയ്ഹിതുവിനെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. അംബോയ്‌ന ബേയിൽ ഒരു സുരക്ഷിത തുറമുഖമുഖം സ്ഥിതിചെയ്യുന്നു.

ഏറ്റവും ഉയരമുള്ള പർവതങ്ങളായ വാവാനി 1,100 മീറ്റർ (3,600 അടി), സലാഹുതു 1,225 മീറ്റർ (4,019 അടി) എന്നിവയിൽ ചൂടു നീരുറവകളും അഗ്നിപർവ്വത പുകദ്വാരങ്ങളുമുണ്ട്. അവ അഗ്നിപർവ്വതങ്ങളാണ. അയൽപ്രദേശങ്ങളായ ലീസ് ദ്വീപുകളിലെ പർവതങ്ങൾ പൊലിഞ്ഞുപോയ അഗ്നിപർവ്വതങ്ങളാണ്. ഗ്രാനൈറ്റ്, സെർപന്റൈൻ പാറകൾ എന്നിവ ഇവിടെ പ്രബലമാണെങ്കിലും ആമ്പോയ്ന തീരങ്ങൾ ചോക്ക് നിറഞ്ഞതും ചുണ്ണാമ്പ്‌ കൽ ഗുഹകൾ ഉൾക്കൊള്ളുന്നതുമാണ്.

ആമ്പോൺ ദ്വീപിലെ വന്യപ്രദേശങ്ങൾ ഉഷ്ണമേഖലാ മഴക്കാടുകളാൽ മൂടപ്പെട്ടിരിക്കുന്നു, ഇത് അയലത്തെ സെറാമുമായിച്ചേർന്നുള്ള സെറാം റെയ്ൻ ഫോറസ്റ്റ്സ് എക്കോറീജിയന്റെ ഭാഗമാണ്. ഏഷ്യൻ, ഓസ്‌ട്രേലിയൻ ഭൂഖണ്ഡങ്ങളിൽ നിന്ന് ആഴത്തിലുള്ള വെള്ളത്താൽ വേർതിരിക്കപ്പെട്ടിട്ടുള്ള ഇന്തോനേഷ്യൻ ദ്വീപുകളുടെ ഒരു കൂട്ടമായ വാല്ലാസിയയുടെ ഭാഗമായ സെറം, അംബോൺ, മാലുക്കുവിന്റെ ഭൂരിഭാഗം പ്രദേശം എന്നിവ ഭൂഖണ്ഡങ്ങളുമായി കരയുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുമില്ല.

ഈ ഒറ്റപ്പെടലിന്റെ ഫലമായി, അംബോണിൽ ഏതാനും  തദ്ദേശീയ സസ്തനികൾ നിലനിൽക്കുന്നു. ഇവിടെ പക്ഷികൾ ധാരാളമായുണ്ട്. ദ്വീപിലെ പ്രാണി വൈവിധ്യം സമൃദ്ധമാണ്, പ്രത്യേകിച്ച് ചിത്രശലഭങ്ങൾ. വലിയ അളവിലും വൈവിധ്യത്തിലും കക്കാത്തോടുകൾ ലഭിക്കും. ആമത്തോടും ഇവിടെനിന്നു കയറ്റുമതി ചെയ്യപ്പെടുന്നു.

കിഴക്ക് വിരളമായി ജനങ്ങളുള്ള ഒരു ചെറിയ ദ്വീപ് ഉൾപ്പെടെയുള്ള ദ്വീപിന്റെ ജനസംഖ്യ (ഭരണ പ്രദേശങ്ങളായ കോട്ട അമ്പോൺ, കെകമറ്റാൻ ലെഹിതു, കെകമറ്റാൻ ലെഹിതു ബരാത്ത്, കെകമറ്റാൻ സലാഹുതു) 2010 ലെ സെൻസസ്[2] പ്രകാരം 441,000 ൽ താഴെയായിരുന്നത് 2014 ആയപ്പോഴേക്കും  500,000 ആയി ഉയർന്നിരുന്നു.[3]

അവലംബം

[തിരുത്തുക]
  1. Biro Pusat Statistik, Jakarta, 2015.
  2. Kabupaten Maluku Tengah (pdf). Hasin Sensus Penduduk 2010 Agregat Data per Kecamatan. Ambon: Badan Pusat Statistik Kabupatan Maluku Tengah.
  3. Birp Pusat Statistik, Jakarta, 2015.
{{bottomLinkPreText}} {{bottomLinkText}}
ആമ്പോൺ ദ്വീപ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?