For faster navigation, this Iframe is preloading the Wikiwand page for ബാങ്കുവിളി.

ബാങ്കുവിളി

വിശ്വാസികൾ കൂട്ടമായി നിർവ്വഹിക്കേണ്ട നമസ്ക്കാരങ്ങൾ അവയുടെ സമയങ്ങളിൽ മസ്ജിദുകളിൽ നിന്നും അറിയിക്കുന്നതിനെയാണ് ആദാൻ അല്ലെങ്കിൽ ബാങ്ക് എന്ന് പറയുന്നത്. നമസ്ക്കാരം തുടങ്ങുന്നതിനും നിശ്ചിത സമയം മുൻപ് ആണ് ബാങ്ക് വിളിക്കുന്നത്. പള്ളികളിൽ ബാങ്ക് വിളിക്കുന്നയാളാണ് മുഅദ്ദിൻ. നമസ്ക്കാരം തുടങ്ങുന്നതിന് തൊട്ടുമുൻപ് അക്കാര്യം അറിയിക്കുന്നതിനെ ഇക്കാമത്ത് എന്നാണ് പറയുന്നത്.

ചരിത്രം

[തിരുത്തുക]

മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത ആദ്യ വർഷമാണ് (ഹിജ്റ ഒന്നാം വർഷം) വാങ്ക് വിളിച്ച് നമസ്‌കാരസമയം അറിയിക്കുന്ന സമ്പ്രദായം ആരംഭിച്ചത്. ആയിരത്തിനാനൂറിലധികം കൊല്ലങ്ങളായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മുഴങ്ങുന്ന വാങ്കുവിളിയുടെ തുടക്കക്കാരൻ ബിലാൽ ഇബ്നു റബാഹ് എന്ന എത്യോപ്യൻ വംശജനായ കറുത്ത വർഗ്ഗക്കാരനാണ്. മദീനയിലെ മസ്ജിദുന്നബവിക്ക് മുകളിൽ കയറിനിന്നാണ് ബിലാൽ ആദ്യമായി വാങ്ക് വിളിച്ചത്. അത് വരെ രണ്ട് മരപ്പലകകൾ പരസ്​പരം അടിച്ച് ശബ്ദമുണ്ടാക്കിയായിരുന്നു നമസ്‌കാരസമയം അറിയിച്ചിരുന്നത്. കാലാന്തരത്തിൽ വാങ്ക് ‌വിളി ദൂരസ്ഥലങ്ങളിൽ കേൾക്കാൻ ശബ്ദസാങ്കേതിക ഉപകരണങ്ങളുടെ സൗകര്യം ഉപയോഗിച്ച് തുടങ്ങി.

ആദാന്റെ വചനങ്ങൾ

[തിരുത്തുക]
അറബിക് തവണകൾ ലിപ്യന്തരണം തർജ്ജമ
الله أكبرالله أكبر 2 അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹുവാണ് ഏറ്റവും വലിയവൻ അല്ലാഹുവാണ് ഏറ്റവും വലിയവൻ
أشهد أن لا إله إلا الله 2 അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു
أشهد أن محمدا رسول الله 2 അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ് മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു
حي على الصلاة 2 ഹയ്യ അലസ്സലാത്ത് നമസ്ക്കാരത്തിലേക്കു വരൂ
حي على الفلاح 2 ഹയ്യ അലൽ ഫലാഹ് വരൂ വിജയത്തിലേക്ക്
الصلاة خير من النوم 2 അസ്സലാത്തു ഖയ്റും മിനൻനൗം ഉറക്കത്തേക്കാൾ ശ്രേഷ്ഠമാണ് നമസ്ക്കാരം (സുബ്‌ഹി നമസ്കാരത്തിൽ മാത്രമാണ് ഈ ഭാഗം)
الله أكبرالله أكبر 1 അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹുവാണ് ഏറ്റവും വലിയവൻ അല്ലാഹുവാണ് ഏറ്റവും വലിയവൻ
لا إله إلا الله 1 ലാ ഇലാഹ ഇല്ലല്ലാ അല്ലാഹു അല്ലാതെ ഒരു ദൈവമില്ല

വാങ്ക് വിളി കേൾക്കുന്നയാൾ വാങ്കിന്റെ വാചകങ്ങൾ അതുപോലെ ഏറ്റുപറയേണ്ടതാണ്. എന്നാൽ ഹയ്യ അലസ്സലാത്ത്, ഹയ്യ അലൽ ഫലാഹ് എന്നിവ കേൾക്കുമ്പോൾ "ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബിലാഹ്" എന്നാണ് പറയേണ്ടത്. അതുപോലെ "അസ്സലാത്തു ഹയ്റും മിന നൗം" എന്ന വാചകം സുബഹിയുടെ വാങ്കിൽ മാത്രം പറയാനുള്ളതാണ്. വാങ്ക് വിളി കേൾക്കുന്നയാൾ വാങ്കിന്റെ വാചകങ്ങൾ അതുപോലെ ഏറ്റുപറയേണ്ടതാണ്. എന്നാൽ ഹയ്യ അലസ്സലാത്ത്, ഹയ്യ അലൽ ഫലാഹ് എന്നിവ കേൾക്കുമ്പോൾ "ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബിലാഹ്" എന്നാണ് പറയേണ്ടത്. അതുപോലെ "അസ്സലാത്തു ഹയ്റും മിന നൗം" എന്ന വാചകം കേൾക്കുമ്പോൾ "സദഖ്ത ഒബറിർത"എന്നാണ് പറയേണ്ടത്. ഇത് സുബ്ഹിയുടെ വാങ്കിൽ മാത്രം പറയാനുള്ളതാണ്.

വാങ്കിന്റെ ദുആ

[തിരുത്തുക]

വാങ്കിനു ശേഷം ചൊല്ലേണ്ട ദുആ താഴെക്കാണും പ്രകാരമാണ്.

അറബിക് ലിപ്യന്തരണം പരിഭാഷ
اللهم رب هذه الدعوة التامة والصلاة القائمة അല്ലാഹുമ്മ റബ്ബ ഹാദിഹി ദഅ്വത്തിത്താമ്മ വസ്സലാത്തിൽ കാഇമ പൂർണ്ണമായ ഈ വിളിയുടേയും ആസന്നമായ ഈ നമസ്കാരത്തിന്റെയും ഉടമസ്ഥനായ അല്ലാഹുവേ
آت محمداً الوسيلة و الفضيلة ആതി മുഹമ്മദിൻ വസീലത്ത വൽ വല്ഫളീലത് മുഹമ്മദ് നബിക്ക് നീ വസീല ഫദീല എന്നീ പദവികൾ നൽകുകയും
وابعثه مقاماً محموداً الذي وعدته വബ്‌ഹസ്‌ഹു മകാമൻ മഹ്മൂദ്നില്ലദീ വഅത്തഹു നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്തുത്യർഹമായ സ്ഥാനത്ത് അദ്ദേഹത്തെ നീ നിയോഗിക്കുകയ്യും ചെയ്യേണമേ

അവലംബം

[തിരുത്തുക]
  1. യുവത ബുക്സ് പുറത്തിറക്കിയ നമസ്ക്കാരം എന്ന പുസ്തകം
{{bottomLinkPreText}} {{bottomLinkText}}
ബാങ്കുവിളി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?