For faster navigation, this Iframe is preloading the Wikiwand page for ഹരിതഗൃഹപ്രഭാവം.

ഹരിതഗൃഹപ്രഭാവം

ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.
ആകാശവും,ഭൂമിയുടെ അന്തരീക്ഷം, ഭൂ - ഉപരിതലം ഇവ തമ്മിലുള്ള ഊർജ്ജ കൈമാറ്റം. ഭൂമിയിൽ തട്ടി തിരിച്ചുപോകുന്ന വികിരണഊർജ്ജം അന്തരീക്ഷം വീണ്ടും ഉപയോഗിക്കുന്നു

ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘതരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ്‌ ഹരിതഗൃഹ പ്രതിഭാസം എന്ന് വിളിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ(CO2)്, നൈട്രസ് ഓക്സൈഡ്, നീരാവി,ഓസോൺ തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു.

ആഗോള താപനം

[തിരുത്തുക]

അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ്‌ ഏറുകയാണ്‌; ആഗോളതാപനത്തിന്‌ ആക്കം കൂട്ടിക്കൊണ്ട്‌-പുതിയൊരു പഠനം മുന്നറിയിപ്പു നൽകുന്നു

ആഗോളതാപന (Global Warming)ത്തെപ്പറ്റി ആശങ്ക എത്ര വർദ്ധിച്ചിട്ടും, അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങൾക്ക്‌ (greenhouse gases) കുറവ്‌ വന്നിട്ടില്ല. മാത്രമല്ല, വാതകവ്യാപനത്തിന്റെ തോത്‌ കാര്യമായി വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. ആഗോളതാപനം തടയാൻ ഉദ്ദേശിച്ച്‌ നലവിൽ വന്ന ക്യോട്ടോ ഉടമ്പടി (Kyoto protocol) വേണ്ടത്ര ഗുണം ചെയ്തിട്ടില്ല എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. 2005-ൽ മാത്രം ഹരിതഗൃഹവാതകമായ കാർബൺഡയോക്സയിഡി(CO2)ന്റെ സാന്ദ്രത അന്തരീക്ഷത്തിൽ അരശതമാനം ഏറിയെന്ന്‌ ഐക്യരാഷ്ട്രസഭയ്ക്കു (United Nations)കീഴിലുള്ള 'ലോക കാലാവസ്ഥാ സംഘടന' (WMO) നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഹരിതഗൃഹവാതകങ്ങൾ

[തിരുത്തുക]

പെട്രോളിയം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധന (fossil fuels)ങ്ങളുടെ ഉപയോഗമാണ്‌ അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങൾ വ്യാപിപ്പിക്കുന്നതിൽ പ്രധാന കാരണം. CO2 മാത്രല്ല, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നിവയും ഹരിതഗൃഹവാതകങ്ങൾ ആണ്‌. ഇവയിൽ CO2 , നൈട്രസ് ഓക്സൈഡ് എന്നിവയുടെ സാന്ദ്രതയാണ്‌ വർദ്ധിക്കുന്നത്‌. 'സമീപഭാവിയിലൊന്നും ഈ വാതകങ്ങളുടെ തോത്‌ കുറയാനിടയില്ലെന്നാണ്‌ സൂചന'-പഠനറിപ്പോർട്ട്‌ പറയുന്നു. ഇവ അന്തരീക്ഷത്തിൽ വ്യാപിക്കുന്നത്‌ ഇന്നത്തെ നിലക്ക്‌ തുടർന്നാൽ, ആഗോളതാപനത്തെക്കുറിച്ച്‌ എന്തെല്ലാം ദുസ്വപ്നങ്ങളാണോ മനുഷ്യരാശിയെ വേട്ടയാടുന്നത്‌ അതൊക്കെ യാഥാർത്ഥ്യമാകുമെന്ന്‌ ഗവേഷകർ മുന്നറിയിപ്പു നൽകുന്നു CO2 -ന്റെ അന്തരീക്ഷ സാന്ദ്രത 2004-ൽ 377.1 പി.പി.എം(ppm-parts per million) ആയിരുന്നത്‌ 2005-ൽ 379.1 പി.പി.എം. ആയെന്ന്‌ കാലാവസ്ഥാസംഘടനയുടെ പഠനം വ്യക്തമാക്കുന്നു. എന്നുവെച്ചാൽ 0.53 ശതമാനം വർദ്ധന. നൈട്രസ്‌ ഓക്സയിഡിന്റെ സാന്ദ്രത 2005-ൽ 319.2 പി.പി.എം. ആയി. ഒരു വർഷം കൊണ്ട്‌ 0.2 ശതമാനം വർദ്ധനയാണുണ്ടായത്‌. മീഥേന്റെ കാര്യത്തിൽ വർദ്ധനയുണ്ടായിട്ടില്ല. വ്യവസായം, ഓട്ടോമൊബെയിൽ, ഊർജ്ജോത്പാദനം തുടങ്ങിയ മേഖലകളിൽ നിന്നാണ്‌ അന്തരീക്ഷത്തിൽ ഇത്തരം വാതകങ്ങൾ വ്യാപിക്കുന്നത്‌. ഈ മേഖലകളൊക്കെ ധൃതഗതിയിൽ വളരുന്നതും, വാതക വ്യാപനം പരിമിതപ്പെടുത്താൻ ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തതും ഹരിതഗൃഹവാതകങ്ങളുടെ വർദ്ധനക്ക്‌ ഇടയാക്കുന്നു.

കാർബൺ ഡൈ ഓക്സൈഡിന്റെ പങ്ക്

[തിരുത്തുക]

സൂര്യനിൽ നിന്നെത്തുന്ന താപത്തെ അന്തരീക്ഷത്തിൽ തടഞ്ഞുനിർത്തുന്നത്‌ ഹരിതഗൃഹവാതകങ്ങളാണ്‌. ഈ വാതകങ്ങൾ ഇല്ലായിരുന്നെങ്കിൽ ഭൂമി തണുത്തുവിറയ്ക്കുമായിരുന്നു. ഭൂമിയിൽ ജീവന്റെ നിലനിൽപ്പ്‌ അസാധ്യമായേനെ. നിലവിൽ ഭൗമാന്തരീക്ഷത്തിൽ 78 ശതമാനവും നൈട്രജനാണ്‌. 20.9 ശതമാനം ഓക്സിജൻ. ഇതുമായി താരതമ്യം ചെയ്താൽ, ഹരിതഗൃഹവാതങ്ങളിൽ പ്രധാനിയായ CO2 ന്റെ തോത്‌ വളരെ പരിമിതമാണ്‌. പതിനായിരം തന്മാത്രയിൽ വെറും ഒന്നു മാത്രമാണ്‌ CO2 . എന്നിട്ടും ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെൽസിയസാണ്‌. ശുക്രഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ 98 ശതമാനവും CO2 ആണ്‌. അവിടുത്തെ താപനില 477 ഡിഗ്രിസെൽസിയസാവാൻ ഇതാണ്‌ കാരണം. ഭൗമാന്തരീക്ഷത്തിൽ CO2 ന്റെ സാന്ദ്രത വെറും ഒരു ശതമാനമായാൽ പോലും ഇവിടുത്ത ശരാശരി താപനില നൂറു ഡിഗ്രിസെൽസിയസാകും എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. CO2 ന്റെ അളവ്‌ അന്തരീക്ഷത്തിൽ വർദ്ധിക്കുന്നു എന്നത്‌ വളരെ ഗൗരവത്തിൽ കാണേണ്ട സംഗതിയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. വ്യവസായികവിപ്ലവം തുടങ്ങിയ 1800 ന്‌ മുമ്പ്‌ അന്തരീക്ഷ CO2 ന്റെ സാന്ദ്രത 280 പി.പി.എം. ആയിരുന്നു. അത്‌ 586 ഗിഗാടൺ CO2 ന്‌ തുല്യമാണ്‌. ഇന്ന്‌ 379.1 പി.പി.എം. ആയി; 790 ഗിഗാടണ്ണിന്‌ തുല്യം. 2100 ആകുമ്പോഴേയ്ക്കും CO2 -ന്റെ സാന്ദ്രത 550 പി.പി.എം. ആകുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 1100 ഗിഗാടൺ CO2 -ന്‌ തുല്യമാകും അത്‌. (അവലംബം: WMO, 'The Weather Makers' by Tim Flannery )

ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധനവ്

[തിരുത്തുക]

വ്യാവസായിക വിപ്ലവത്തിന്റെ തുടക്കം മുതലുള്ള മനുഷ്യ പ്രവർത്തനങ്ങൾ (ഏകദേശം 1750 കളിൽ) കാർബൺ ഡൈ ഓക്സൈഡിന്റെ (CO) അന്തരീക്ഷ സാന്ദ്രതയിൽ 45% വർദ്ധനവ് വരുത്തി. അന്തരീക്ഷ വായുവിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 1750 ൽ 280 പിപിഎം (Parts Per Million) ആയിരുന്നത് 2017 ന്റെ തുടക്കത്തിൽ 406 പിപിഎം വരെ ഉയർന്നു.

ആഘാതങ്ങൾ

[തിരുത്തുക]

ഹരിതഗൃഹ വാതക ബഹിർഗമനം ഇപ്രകാരം തുടരുകയാണെങ്കിൽ ആഗോളതാപനം മൂലം ഭൂമിയുടെ ഉപരിതല താപനില 2047 ൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിച്ചേരും. ഇത് പരിസ്ഥിതി വ്യവസ്ഥകൾ, ജൈവവൈവിധ്യങ്ങൾ, മനുഷ്യജീവിതം എന്നിവയിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ഹരിതഗൃഹപ്രഭാവം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?